തിന്മക്ക് പകരം നന്മ

അബൂബക്കർ സിദ്ധീഖി (റ) വിൻറെ ഒരു ബന്ധുവാണ് മിസ്ത്ഹ് ബ്നു ഉസാസ. അയാൾ ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. അതിനാൽ അബൂബക്കർ (റ) വിൻറെ ചിലവിൽ കഴിഞ്ഞുകൂടുന്നു. അങ്ങനെ ഇരിക്കെ കപടവിശ്വാസികൾ ആയിശ (റ) വിനെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയുണ്ടായി. ആകൂട്ടത്തിൽ  മിസ്തഹും അത് ഏറ്റു പറഞ്ഞു.

ഉപകാരസ്മരണയൊന്നും അതിന് അദ്ധേഹത്തിന് തടസ്സമായില്ല. അതുകേട്ട് അബൂബക്കർ (റ) വല്ലാതെ വിഷമിച്ചു. തൻറെ ചിലവിൽ കഴിയുന്ന ഒരാൾ ഇങ്ങനെ ചെയ്യുമോ..?

സിദ്ദീഖ് (റ)വിന് കോപവും സങ്കടവും വന്നു.

മുനാഫിഖുകളുടെ വാക്കുകൾ നുണയാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനങ്ങൾ ഇറങ്ങിയതോടെ സംഭവത്തിൽ ആയിശ (റ) നിരപരാധിയാണെന്ന് വ്യക്തമായി.

ഈ സന്ദർഭത്തിൽ അബൂബക്കർ (റ) മിസ്തഹിനുള്ള സഹായം നിർത്താൻ തീരുമാനിച്ചു.

അതിനിടെ ഇങ്ങോട്ട് മോശമായി പെരുമാറിയാലും അങ്ങോട്ട് നല്ലരീതിയിൽ പെറുമാറണം എന്നറിയിച്ച്കൊണ്ട് ദിവ്യവചനങ്ങളിറങ്ങി 


(നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ടതയും കഴിവും ഉള്ളവർ ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ മാപ്പ് നൽകുകയും വിട്ട് വീഴ്ച ചെയ്യുകയും ചെയ്യട്ടെ; അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരുന്നത് ഇഷ്ടമല്ലെ…?

അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാവുന്നു….) 

ഈ സൂക്തം കേട്ടപ്പോൾ സിദ്ധീഖ് (റ) ൻറെ മനസ്സിളകിപ്പോയി. മിസ്തഹിനുള്ള സഹായം പഴയപടി തുടർന്നു. സിദ്ധീഖ് (റ) പറഞ്ഞു... അല്ലാഹു കൂടുതൽ പൊറുത്ത് തരുന്നത് ഞാൻ ഇഷ്ടപ്പെടുന്നു…


ഗുണപാഠം നമ്മളോട് ഇങ്ങോട്ട് മോശമായി രീതിയിൽ പെരുമാറുന്നവരോടും നാം അങ്ങോട്ട് നല്ല രീതിയിൽ വർത്തിക്കണം. അത്തരം ആളുകൾക്കാണ് അല്ലാഹുവിൻറെ പൊരുത്തം ലഭിക്കുക.





Post a Comment

Previous Post Next Post

Hot Posts