കണാതാവുന്നു

മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും കണ്ടപ്പോൾ ഹുദ്ഹുദിനു ഒരാശ തോന്നി. ഇപ്പോൾ എന്നെ നബിക്ക് ആവശ്യമുണ്ടാവുകയില്ല. ഈ പുതിയ സ്ഥലങ്ങളൊക്കെ ഒന്നു ചുറ്റിക്കറങ്ങിയാലെന്താ?...

അടുത്ത പ്രദേശങ്ങളെല്ലാം ഒന്നു കാണണമെന്നു തന്നെ ഹുദ് ഹുദ് തീരുമാനിച്ചു. ഇതൊരു വലിയ സംഭവത്തിന്റെ തുടക്കമാകുമെന്നൊന്നും ആ പാവം പക്ഷി മനസ്സിലാക്കി യിരുന്നില്ല. ഹുദ്ഹുദ് ചിറകടിച്ചു പറന്നു,... മേൽപ്പോട്ട്. കുറേ ദൂരം പിന്നിട്ടു. പിന്നീട് ചിറകുകൾ ശരീരത്തോട് ചേർത്ത് ഒരു വശത്തേക്ക് ചെരിഞ്ഞ് റോന്തുചുറ്റിക്കൊണ്ടിരുന്നു. അ പ്പോഴാണ് ആ മനോഹര കാഴ്ച കണ്ടത്...!!

നല്ല അഴകുള്ള ഒരു പൂന്തോട്ടം ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്ത്? എന്റെ വർഗ്ഗത്തിൽ പെട്ട പക്ഷി അവിടെ ഒരു മരച്ചില്ലയിലിരുന്ന് പാട്ടുപാടുന്നു!. പിന്നെ താമസിച്ചില്ല. ഹുദ്ഹുദ് ആ തോട്ടത്തിലേക്ക് കുതിച്ചു. പുതിയ കൂട്ടുകാരനെ കണ്ടപ്പോൾ മരക്കൊമ്പി ലിരുന്ന് പാട്ടുപാടിയിരുന്ന പക്ഷി പാട്ടുനിറുത്തി. അവർ വളരെ വേഗം പരിചയപ്പെട്ടു. കൂട്ടുകാരനുമായി പൂന്തോ പ്പിൽ ചുറ്റിനടന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു. സംസാ രത്തിൽ ആ രാജ്യം ഭരിക്കുന്ന മഹാറാണിയെക്കുറിച്ചും അവരുടെ മഹത്തായ കഴിവിനെക്കുറിച്ചും സ്വദേശിയായ പക്ഷി പറഞ്ഞു.

ഇതു കേട്ടപ്പോൾ നമ്മുടെ ഹുദ്ഹുദ് ഞെട്ടി. അഖില ലോക ചക്രവർത്തിയായ സുലൈമാൻ നബിയുടെ അറി വിൽപെടാത്ത ഒരു രാജ്യവും ഒരു രാജ്ഞിയുമോ...? ഇതു വല്ലാത്ത പുതുമയാണ്. എന്നാൽ ഒന്നു കാണുക തന്നെ വേണം. ഹുദ്ഹുദും കൂട്ടുകാരനും രാജ്ഞിയുടെ കൊട്ടാരത്തി ലെത്തി. ഒരു കരുത്തനായ മഹാരാജാവിൻറെതു പോലെ ഗാംഭീര്യം സ്ഫുരിക്കുന്ന കൊട്ടാരം. ഭീമാകാരമായി തല യുയർത്തിനിൽക്കുന്ന സിംഹാസനം.

ഇതെല്ലാം കണ്ട് ഹുദ്ഹുദ് കരുത്തും പ്രതാപവുമുള്ള രാജ്ഞിയെ മനസ്സിൽ കണ്ടു. രാജ്ഞിയെ പറ്റി കൂടുതൽ വിവരങ്ങൾ കൂട്ടുകാരനിൽ നിന്നു ചോദിച്ചറിഞ്ഞു. എല്ലാം യജമാനനായ സുലൈമാൻ നബിയോട് പറയണമെന്ന് തീരുമാനിച്ചു. അപ്പോൾ സുലൈമാൻ നബിയുള്ളത് സൻആഇലാണ്. അവിടമാകെ ബഹളമായിരിക്കുന്നു. എന്തിനാണ് ഈ ബഹള മെന്നോ?

സുലൈമാൻ നബിക്ക് നിസ്കാരത്തിന് വുളു എടുക്കേണ്ട സമയമായി. വുളൂവിന് വെള്ളം വേണ്ടേ..? നമ്മുടെ ഹുദ്ഹുദാണ് വെള്ളത്തിന്റെ ആൾ. ഭൂമിയിൽ എവിടെ യാണ് വെള്ളമുള്ളതെന്ന് ഹുദ് ഹുദ് കാണിച്ചുകൊടുക്കും. അതിന് ആ പക്ഷിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പക്ഷി കാണിച്ചുകൊടുക്കുന്ന സ്ഥലത്ത് ശൈഥാന്മാർ കുഴിച്ച് വെള്ളമെടുക്കും. ഇതായിരുന്നു പതിവ്.

നിസ്കാര സമ യമായപ്പോൾ സുലൈമാൻ നബി ഹുദ്ഹുദിനെ അന്വേ ഷിച്ചു. പക്ഷേ, ഹുദ്ഹുദ് എവിടെ? ആർക്കും നിശ്ചയമി ല്ല. എല്ലാവരും നാലുപാടും തിരക്കി. ഒരു പിടിപാടുമില്ല. എവിടെ പോയവൻ...? നബിക്ക് കോപം വന്നു. പക്ഷിക ളുടെ ചുമതലക്കാരൻ പരുന്തായിരുന്നു. പരുന്തിനോട് ഹുദ്ഹുദിനെ തിരക്കി. ഒരു വിവരവുമില്ല. നബി കോപം കഠിനമായി. ഹുദ്ഹുദ് എവിടെ? അതിനെ ഞാൻ ശിക്ഷിക്കും, കൊല്ലും, എന്റെ സമ്മതമില്ലാതെ ഊരു തെണ്ടുകയോ...? സമീപത്തുള്ളവരാകെ ഭയന്നു വിറച്ചു. പാവം ഹുദ്ഹുദ് എവിടെ പോയി? അവനിനി എന്താണ് സംഭവിക്കുക? എല്ലാവരും ബേജാറായി.

Post a Comment

Previous Post Next Post

Hot Posts