ഹുദ് ഹുദ് പ്രതിയാവുമോ..

സുലൈമാൻ നബിയുടെ അടുത്ത് അന്വേഷണം. "കഴുകനെവിടെ...?" ഞൊടിയിട കൊണ്ട് കഴുകൻ തിരുമുമ്പിലെത്തി. പറക്കു ന്നതിൽ അതിവിദഗ്ധനാണല്ലോ കഴുകൻ.

"ഹുദ്ഹുദിനെ ഉടനെ കണ്ടുപിടിക്കണം. നബി ആജ്ഞാപിച്ചു.

"ഉത്തരവ് കഴുകൻ ശിരസ്സനക്കി.

കഴുകന്റെ ചെമന്ന കണ്ണുകൾ തിളങ്ങി. കണ്ടുപിടിച്ചേ അടങ്ങൂ എന്ന മട്ടിൽ അന്വേഷണ വിദഗ്ധൻ പ്രയാണമാ രംഭിച്ചു. എവിടെയവൻ? ഹുദ്ഹുദ് എവിടെ?

ആകാശത്തിന്റെ നീലിമയിൽ കഴുകൻ ദൃഷ്ടികൾ പരതിനടന്നു. എവിടെ ആ കൊച്ചുജീവി?... മലമുകളിലെ മരച്ചില്ലകളിൽ അന്വേഷിച്ചു. താഴ്വരകളിലെ മരപ്പൊത്തുകൾ പരതി. അവിടെയെങ്ങും അവനില്ല.

ഒടുവിൽ അതാ, അങ്ങകലെ കറുത്ത പൊട്ടുപോലെ ഒരു കൊച്ചുജീവി, അതിശീഘം പറന്നുവരുന്നു!!. കഴുക ൻ ശ്രദ്ധിച്ചുനോക്കി. അതെ, ഹുദ്ഹുദ് തന്നെ. മിനുട്ടു കൾക്കകം അവൻ പറന്നടുത്തു.

കഴുകന്റെ ഇരുപ്പു കണ്ടപ്പോഴേ, കാര്യം കുഴപ്പത്തിലാ ണെന്നു ഹുദ്ഹുദിനു തോന്നി.

"എന്തുപറ്റി ചങ്ങാതീ?...' ഹുദ്ഹുദ് വിശേഷം തിരക്കി. കഴുകൻ ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു. നബിയിൽ നിന്ന് കിട്ടാൻ പോകുന്ന ശിക്ഷയോർത്ത് അവൻ പേടിച്ചു വിറച്ചു.

"ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ?' ഹുദ്ഹുദ് അന്വേഷിച്ചു. കഴുകൻ കണ്ണുചിമ്മി. "അതെ, ഒരു മാർഗം മാത്രം...

ഹുദ്ഹുദിനു ജിജ്ഞാസയായി. എന്താണത്..?' അവൻ ആകാംക്ഷയോടെ ചോദിച്ചു. “തക്കതായ കാരണം ബോധി പ്പിക്കണം. എങ്കിൽ രക്ഷപ്പെട്ടേക്കും.' കഴുകൻ അഭിപ്രാ യപ്പെട്ടു. 

“വരട്ടെ... വഴിയുണ്ട്' ഹുദ്ഹുദ് സ്വയം പറഞ്ഞു. കാര ണമല്ലേ വേണ്ടൂ. ഒന്നാംതരം കാരണം തന്നെയുണ്ടല്ലോ. പിന്നെന്തിനു പേടിക്കണം?

ഇരുവരും തിരുസന്നിധിയിലേക്ക് ചിറകടിച്ചു പറന്നു. ഗൗരവം രിക്കുന്ന മുഖഭാവത്തോടെ ആജ്ഞാ കസേരയിൽ ഉപവിഷ്ടനായ നബിയുടെ മുമ്പിലേക്ക്

പാവം ഹുദ്ഹുദ് ഇടറുന്ന ചിറകടികളോടെ കടന്നുചെന്നു

ചിറകുകൾ കൂട്ടിപ്പിടിച്ച്, വാൽ നിലത്തുരച്ച് വളരെ താഴ്മയോടെയുള്ള അവന്റെ നടപ്പു കണ്ടാൽ തന്നെ സഹതാപം തോന്നും,

“ഹുദ് ഹുദ്, നീ ആജ്ഞ ലംഘിച്ചിരിക്കുന്നു. ഇതു വരെ നീ എവിടെയായിരുന്നു?' നബിയുടെ ശബ്ദമു യർന്നു. കഥാനായകൻ ചൂളിപ്പോയി. എന്തൊരു ഗൗരവം!

ഈ ഗൗരവമൊന്നു തണുക്കണമല്ലോ. അല്ലാതെങ്ങനെ കാര്യം പറയും? പണിയുണ്ട്. അവൻ അനുനയത്തിൽ പറഞ്ഞുതുടങ്ങി.

"ബഹുമാനപ്പെട്ട നബിയേ, സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ നീതിന്യായ കോടതിയിൽ അങ്ങയും ഞാനും വിചാരണ ചെയ്യപ്പെടുന്ന വിഷമഘട്ടം അവിടുന്ന് ഓർത്തുനോക്കൂ!

അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ചിന്ത നബിയിൽ ചലനമുണ്ടാക്കി. നബിക്ക് വ്യക്തമായ ഭാവമാറ്റമുണ്ടായി.

ഈ അവസരം മിടുക്കൻപക്ഷി ശരിക്കും മുതലെടുത്തു. അവൻ അപ്രത്യക്ഷമായതിന്റെ കാര്യം പറഞ്ഞുതുടങ്ങി.

"അങ്ങയും സൈന്യങ്ങളും അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ വാർത്തയും കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്? നബിക്ക് താൽപര്യമായി. പുതിയ വാർത്തയോ? അദ്ദേഹം പക്ഷിയുടെ വാക്കുകൾ ശ്രദ്ധിച്ചു.

ഹുദ് ഹുദ് തുടർന്നു. ഇവിടെ നിന്ന് 150 മൈലുകൾ ദൂരെ, സബഅ്' എന്ന പേരിൽ ഒരു സാമ്രാജ്യമുണ്ട്. അഖില ലോക ചക്രവർത്തിയായ അങ്ങറിയാതെ അവിടെ ഒരു ഭരണകൂടവും ഭരണാധികാരിയുമുണ്ട്....

സുലൈമാൻ നബി അത്ഭുതപരതന്ത്രനായി. താനറി യാത്ത ഒരു രാഷ്ട്രമോ? അദ്ദേഹം പക്ഷിയെ സംശയ ദൃഷ്ടിയോടെ നോക്കി...

Post a Comment

Previous Post Next Post

Hot Posts