മൈലുകൾ താണ്ടി ഹുദ്ഹുദ് 'സബഇലെത്തി. പ്രകൃതി അണിയിച്ചൊരുക്കിയ പൂത്തുലഞ്ഞ പച്ചപ്പരവതാനി വിരിച്ച താഴ്വരകൾ. തേനൂറുന്ന പുഷ്പങ്ങൾ വിടർന്നു നൃത്തമാടി; ഹുദ്ഹുദിനു സ്വാഗത മോതുന്നപോലെ.
കൊട്ടാരം കണ്ടെത്താൻ മരം കൊത്തിക്കു പ്രയാസമുണ്ടായില്ല. അവിടമാകെ ഒന്നു ചുറ്റിപ്പറന്ന് നോക്കി. പരിസരമാകെ സ്വർഗ്ഗപ്രതീതി. ഹുദ്ഹുദ് കൊട്ടാരത്തിന്റെ ഒരജ്ഞാത കോണിൽ വന്നിറങ്ങി.
ചുണ്ടിനിടയിലെ കത്തു പരിശോധിച്ചു. ഇല്ല, കുഴപ്പമൊ ന്നുമില്ല. ഈ വിലപിടിച്ച സാധനം എങ്ങനെ രാജ്ഞി യുടെ മുന്നിലെത്തിക്കും? അവൻ അങ്കലാപ്പിലായി. ആരുടെയെങ്കിലും കണ്ണിൽ പെട്ട് അമ്പെയ്തു താഴെത്തിട്ടാൽ കഴിഞ്ഞില്ലേ കഥ!... ഹുദ് ഹുദ് തലപുകഞ്ഞാലോചിച്ചു.
അവൻ പാത്തും പതുങ്ങിയും കൊട്ടാരത്തിലെ നീക്കങ്ങൾ വീക്ഷിക്കാൻ തുടങ്ങി. കൊട്ടാരത്തിനു ചുറ്റും സൂക്ഷ്മ പരിശോധന നടത്തി. അകത്തു കടക്കാൻ വല്ല ഴു തുമുണ്ടോ എന്നറിയാൻ...
ഒടുവിൽ അവൻ വഴി കണ്ടെത്തി. ഒന്നല്ല, രണ്ട് ദ്വാരം. ഒന്നു കിഴക്കുഭാഗത്ത്, മറ്റൊന്ന് പടിഞ്ഞാറും... ഹുദ് ഹുദ് മാളത്തിനടുത്തു ചെന്നു മെല്ലെ അകത്തേ ക്കെത്തി നോക്കി. ഹി, എന്തൊരു പ്രൗഢി!. കണ്ണുമഞ്ഞ ളിച്ചുപോയി. നേരെ താഴെ രാജ്ഞി രാജകട്ടിലിലിരിക്കു ന്നു. അവൻ ശ്രദ്ധിച്ചു. പടിഞ്ഞാറു ഭാഗത്തുനിന്നു നോ ക്കിയാലും ഈ കാഴ്ച കാണാം.
എന്തിനായിരിക്കണം ഈ ദ്വാരങ്ങൾ അവൻ ഒരു നിമിഷം ചിന്തിച്ചു. സൂര്യാരാധകയായ രാജ്ഞിക്ക് രാവി ലെയും വൈകുന്നേരവും സൂര്യനെ തൊഴാൻ വേണ്ടി യാണ് ഈ സംവിധാനമെന്ന് പക്ഷിക്കറിയില്ലായിരുന്നു.
ഹുദ് ഹുദ് ഒരിക്കൽ കൂടി അകത്തേയ്ക്ക് നോക്കി. കത്തു താഴെയിട്ടാൽ രാജ്ഞിയുടെ കൈയിൽ കിട്ടു മെന്നുറപ്പാണ്. താമസിച്ചില്ല, കത്തുമെല്ലെ താഴേക്കിട്ടു... കത്തു ചെന്നുവീണത് കൃത്യം രാജ്ഞിയുടെ മടിയിൽ തന്നെ പെട്ടന്നവർ മുകളിലേക്ക് നോക്കി.
“ഇതെന്താശ്ചര്യം” രാജ്ഞി അറിയാതെ പറഞ്ഞുപോയി. മാന്യമായ ഒരു കത്ത്. അതു കൊണ്ടുവന്നതാകട്ടെ ഒരു ചെറുപക്ഷിയും! രാജ്ഞി ഒരു നിമിഷം മിഴിച്ചിരുന്നു. കൗതുകത്തോടെ അവർ കവർ തുറന്നു. കത്തുപുറത്തെടുത്ത് ഒറ്റ ശ്വാസത്തിൽ വായിച്ചുതീർത്തു.
ബിൽഖീസ് സ്തംഭിച്ചുപോയി. കത്ത് സൂക്ഷ്മമായി പരിശോധിച്ചു. "ഗൗരവം നിറഞ്ഞ വാക്കുകൾ പ്രൗഢമായ രാജകീയ മുദ്ര, സംശയമില്ല. ഇതിലെന്തോ കഴമ്പുണ്ട്. അവർ ആത്മഗതം ചെയ്തു. ഹുദ് ഹുദ് മുകളിൽ ഒരു മാളത്തിൽ ഒളിഞ്ഞിരുന്നു രംഗം സാകൂതം നോക്കു ന്നുണ്ടായിരുന്നു. അവനു സന്തോഷമായി. കാര്യം ഫലിക്കുന്ന ലക്ഷണമുണ്ട്. അവൻ ഒന്നുകൂടെ ചുറ്റും നോക്കി. ഇല്ല തന്നെ ആരും കാണില്ല...
അവൻ മാളത്തിൽ ഒതുങ്ങിയിരുന്നു. താഴേക്കു കണ്ണി മയ്ക്കാതെ നോക്കി. ബിൽഖീസിന്റെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ എന്തോ തീരുമാനിച്ചപോലെ അവർ രാജകട്ടിലിൽ നിന്നെഴുന്നേറ്റു നടന്നുനീങ്ങി...
Post a Comment