രാജസദസ്സിൽ ബിൽ ഖീസ് രാജ്ഞി പ്രത്യക്ഷപ്പെട്ടു. സദസ്സ് എഴുന്നേറ്റു നിന്നു വണങ്ങി, രാജ സേവകർ ചാമരം വീശി. അംഗരക്ഷകർ ജാഗ്രതയിൽ നിലകൊണ്ടു. എല്ലാവരും ശ്രദ്ധിച്ചു....
രാജ്ഞിയുടെ അസാധാരണ മുഖഭാവം. അവർ പരി ഭ്രാന്തയാണെന്ന് ബുദ്ധിമാന്മാരായ രാജ്യതന്ത്രജ്ഞർ അനുമാനിച്ചു. എന്തോ കുഴപ്പമുണ്ട് മന്ത്രിമാർ തമ്മിൽ പറഞ്ഞു. രാജ്ഞിയുടെ വാമൊഴികൾക്കായി സദസ്സ് കാതു കൂർപ്പി ച്ചിരുന്നു.
പ്രിയപ്പെട്ട മന്ത്രിമാരേ...
അവർ സംസാരിച്ചു. ഹുദ് ഹുദ് രാജസദസിൻറെ ജനൽപാളികൾക്കു പിന്നിൽ സ്ഥലം പിടിച്ചു. തൻറെ ചാര വൃത്തിയുടെ ഗതിയറിയാൻ അവൻ ജിജ്ഞാസയോടെ കാതോർത്തു. സുപ്രധാനമായൊരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം ആയാരായാനാണ് ഞാൻ തിരുദർശനം നൽകിയത്. രാജ്ഞിയുടെ ശബ്ദം. “ദാവൂദിൻറെ മകൻ സുലൈമാനിൽ നിന്ന് നമുക്കൊരു കത്ത് ലഭിച്ചിരിക്കുന്നു.
മന്ത്രിമാർ പരസ്പരം നോക്കി. ഇതാണോ ഇത്ര വലിയ കാര്യം എന്ന മട്ടിൽ. 'എന്നെ ജയിക്കാൻ നിങ്ങൾ ശ്രമിക്കരുത്. മുസ്ലിംകളായി എനിക്കു കീഴടങ്ങുക' കത്തിലെ ഉള്ളടക്കം രാജ്ഞി അവതരിപ്പിച്ചു. സദസ്സിൽ നിന്ന് അഭിപ്രായ സ്വരങ്ങൾ ഉയർന്നുതുടങ്ങി.
ഉം. ഇതിലെന്തിരിക്കുന്നു. നാം കരുത്തരും ശക്തരുമല്ലേ. വേണ്ടിവന്നാൽ നേരിടണം. ഒരു മന്ത്രിയുടെ പ്രതി കരണം. വേണ്ടത്ര ആയുധബലവും സൈനിക ശക്തിയും നമുക്കുണ്ട്. പിന്നെന്തിനു ഭയപ്പെടണം. മറ്റൊരു മന്ത്രി അഭിപ്രായപ്പെട്ടു. യുദ്ധത്തിനുള്ള ധ്വനിയാണ് മന്ത്രിമാരിൽ നിന്നുയർന്നു കേട്ടത്.
ഇടക്ക് രാജ്ഞിയുടെ സ്വരം വീണ്ടും കേട്ടു. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിൻറെ തിരുമാനത്തിൽ' എന്നാണ് കത്തിലെ ആദ്യവാചകം. എന്താണിതിനർത്ഥം?
സദസ്സ് നിശ്ശബ്ദമായി. പലരുടെയും മുഖത്ത് ചിന്താ രേഖകൾ തെളിഞ്ഞു. അവിടുന്നു തന്നെ ഇതിനൊരു തീർപ്പു കൽപ്പിക്കണം. തന്ത്രപ്രധാനമായ ഏതോ രഹസ്യം ഈ സന്ദേശത്തി ലുണ്ട്.
രാജസദസ്സിലെ പ്രമുഖരിലൊരാൾ എഴുന്നേറ്റു നിന്നു പറഞ്ഞു. എല്ലാവരും അതനുകൂലിച്ചു. രാജ്ഞിയുടെ കനംതൂങ്ങുന്ന ശബ്ദം ഹാളിൽ മാറ്റൊലികൊണ്ടു.
നിങ്ങളിൽ പലരും യുദ്ധകാര്യം സൂചിപ്പിച്ചു. ഒരു കാര്യം ഓർക്കുക. ഒരു യുദ്ധം വിളിച്ചുവരുത്തിയാൽ സമ്പന്നമായ നമ്മുടെ രാജ്യം ശത്രുപക്ഷം നശിപ്പിക്കും. അക്രമം അഴിച്ച് വിട്ട് നാട് കൊലക്കളമാക്കും. വിജയം നമുക്കാണെങ്കിൽ കൂടി ഇതെല്ലാം സംഭവിക്കാം.
രാജ്ഞി തുടർന്നു. "പരാജയമാണെങ്കിൽ അതിന്റെ ഫലം ഭീകരമായിരിക്കും. ഈ കത്ത് ഒരു ചക്രവർത്തി യിൽ നിന്നാണെങ്കിൽ കാര്യം ഏറെ ഗുരുതരമാണ്.
"രാജ്യത്തെ പ്രതാപികളും ഉന്നതരുമായ വ്യക്തികളെ നീചരും നികൃഷ്ടരുമാക്കി നാടു കടത്തുകയാണ് ചക്രവർത്തിമാരുടെ പതിവ്
സദസ്സ് സർവ്വത്ര നിശബ്ദം. രാജ്ഞി പ്രതികരണമറിയാൻ ഓരോരുത്തരുടെയും മുഖത്ത് സൂക്ഷിച്ചുനോക്കി.
"യുക്തമായൊരു തീരുമാനം ഞാൻ പ്രഖ്യാപിക്കുന്നു.' രാജ്യ തന്ത്രജ്ഞന്മാർ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി രാജ്ഞി പറഞ്ഞു.
"ഈ കത്തയച്ച ചക്രവർത്തിക്ക് നാമൊരു മഹത്തായ സമ്മാനം കൊടുത്തയക്കാൻ തീരുമാനിച്ചിരിക്കുന്നു.
"സമ്മാനവുമായി പോകുന്ന നമ്മുടെ രാജദൂതന്മാർ തിരിച്ചെത്തിയ ശേഷം ഈ ചക്രവർത്തി എങ്ങനെയുള്ള ആളാണെന്ന് നമുക്കു തീരുമാനിക്കാം. അതുവരെ കാത്തിരിക്കുക. തത്കാലം രാജസദസ്സ് പിരിഞ്ഞിരിക്കുന്നു.
Post a Comment