സമ്മാനങ്ങൾ ആരാണിതിഷ്ടപ്പെടാതിരിക്കുക?... ആയിരത്തോളം അടിമകൾ, അഞ്ഞൂറു വലിയ സ്വർണ്ണ തട്ടികൾ. രത്നങ്ങൾ പതിച്ച ഒരു സ്വർണ്ണ കിരീടം. അമൂല്യമായ കുറെ സുഗന്ധദ്രവ്യങ്ങൾ വളരെ വിലപിടിപ്പുള്ള പാരിതോഷികങ്ങൾ.
ഈ സമ്മാനങ്ങൾ മഹാനായ സുലൈമാൻ നബിയുടെ സന്നിധിയിലെത്തിക്കാൻ തന്ത്രജ്ഞരും ബുദ്ധിശാലികളുമായ രാജദൂതന്മാർ പുറപ്പെടട്ടെ...' ബിൽഖീസ് ഉത്തരവിട്ടു. അടിമകൾ നിരന്നു നിന്നു. സമ്മാനങ്ങൾ സജ്ജമായി, രാജ സേവകർ ഒരുങ്ങിയിറങ്ങി.
രാജ സന്ദേശമുൾക്കൊള്ളുന്ന ഒരു കത്തുകൂടി കൊടുത്തുകൊണ്ട് രാജ്ഞി പറഞ്ഞു. ഒരു സാധാരണ ചക്രവർത്തിയാണെങ്കിൽ ഈ സമ്മാനങ്ങൾ സ്വീകരിച്ചു സംതൃപ്തനാകും. അങ്ങനെയെങ്കിൽ നമുക്ക് നികുതി നൽകി സന്ധിയിലെത്താം.
ചക്രവർത്തി ദൈവദൂതനാണെങ്കിൽ ഇതു സ്വീകരിക്കി ല്ല. എങ്കിൽ അവരുടെ സന്ദേശം സ്വീകരിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ. പ്രവാചകരോട് യുദ്ധം ചെയ്തവരാരും ജയിച്ചിട്ടില്ല.
യാത്രാ സംഘം ഇതെല്ലാം സശ്രദ്ധം കേൾക്കുമ്പോൾ രംഗ നിരീക്ഷണം നടത്തി ആരുമറിയാതെ ഒളിഞ്ഞിരിക്കു കയായിരുന്നു. നമ്മുടെ ഹുദ്ഹുദ്.
അവനുണ്ടായ സന്തോഷത്തിനു അരുണ്ടായിരുന്നില്ല. ഇത്രയും വിശേഷപ്പെട്ട വാർത്ത നബിയുടെ സന്നിധിയി ലെത്തിച്ചാൽ കിട്ടാൻ പോകുന്ന സമ്മാനം ഓർത്ത് ഹുദ് ഹുദ് തുള്ളിച്ചാടി. ഒട്ടും സമയം കളയാതെ അവൻ നീലാകാശത്തിലേക്കുയർന്നു. ചിറകുകൾ ആഞ്ഞുവീശി. ചൂടാറാത്ത വാർത്ത തിരുമുമ്പിൽ അവതരിപ്പിക്കാൻ മനസ്സ് വെമ്പൽ കൂട്ടി. ഒരു വിധത്തിൽ രാജകൊട്ടാരത്തിൽ പറന്നെത്തി.
സുലൈമാൻ നബി(അ) പുഞ്ചിരിയോടെ കാര്യങ്ങളന്വേഷിച്ചു. ഹുദ്ഹുദ് നടന്നതെല്ലാം ഞൊടിയിടക്കുള്ളിൽ പറഞ്ഞുതീർത്തു. നബിക്ക് സന്തോഷമായി. അദ്ദേഹം മരം കൊത്തിയെ അഭിനന്ദിച്ചു.
ബിൽഖീസ് കൊടുത്തയക്കുന്ന സമ്മാനങ്ങളെക്കുറി ച്ചോർത്ത് രാജകൊട്ടാരത്തിലുള്ളവർ ഊറിച്ചിരിച്ചു. ങേ ഇതോ സമ്മാനം? ഭൂലോക ചക്രവർത്തിയായ സുലൈമാൻ നബിക്കുണ്ടോ ഈ നിസ്സാര സാധനങ്ങൾക്കു പഞ്ഞം.... അവർ പരസ്പരം പറഞ്ഞു.
സമ്മാനങ്ങൾ നൽകി അല്ലാഹുവിൻറെ പ്രവാചകരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന രാജ്ഞിയുടെ വിഡ്ഢിത്തമായിരുന്നു ചിലരുടെ സംസാര വിഷയം.
നബിയുടെ അഭിപ്രായമെന്ത്?... രാജ സന്നിധിയിലുള്ള വർ അതറിയാൻ കാത്തിരുന്നു.
സുലൈമാൻ നബി(അ) തന്റെ അഭിപ്രായം വെളിപ്പെടുത്തി. അവരുദ്ദേശിച്ചതു കൊണ്ടുവരട്ടെ. പക്ഷേ, ഒരു കാര്യം, അവർ കൊണ്ടുവരുന്ന സമ്മാനത്തിൻറെ വില കുറച്ചു കാണിക്കണം. അവർക്ക് അല്ലാഹു നൽകിയതിനേക്കാൾ മഹത്തായ അനുഗ്രഹം നാം അവർക്കു കാണിച്ചു കൊടുക്കണം. നമ്മുടെ കഴിവുകൾ തെളിയിക്കുന്ന നല്ലൊരു പ്രദർശനം ഒരുക്കുക തന്നെ....
Post a Comment