കുരുമുളക് ദിവസവും കഴിച്ചാല്‍ രോഗങ്ങളെ അകറ്റാം black pepper health benefits

കുരുമുളക് ദിവസവും കഴിച്ചാല്‍ രോഗങ്ങളെ അകറ്റാം black pepper health benefits


വിവിധ ഭക്ഷണവിഭവങ്ങള്‍ക്കും കറികള്‍ക്കും രുചി നല്‍കാന്‍ നിത്യേന ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമളക്. നാം ഇന്ത്യക്കാര്‍ക്ക് ഏറെ ജനപ്രിയമായ കുരുമുളക് രുചി നല്‍കുന്നതിന് പുറമേ ശാരീരിക, മാനസിക ഗുണത്തിനും ഏറെ ഉപകാരപ്രദമാണ്. കുരുമളകിന്റെ ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫഌമേറ്ററി പ്രവര്‍ത്തനങ്ങളും പല രോഗങ്ങളും സുഖപ്പെടുത്താനും അകറ്റി നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്.

സന്ധിവാതം, പ്രമേഹം, കാന്‍സര്‍, അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ തടയാന്‍ കുരുമളക് സഹായകമാണ്. മാത്രമല്ല, കറുത്ത കുരുമളക് ശരീരത്തിന്റെ ഭാരം കുറക്കാനും ചുമ, ജലദോഷം ഇല്ലാതാക്കാനും ശരീരത്തിന്റെ ഭാരം കുറക്കാനും ശരീര പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ഉപകരിക്കുന്നതാണ്. 

കുരുമുളക്; ഉപകാരങ്ങള്‍

  • രുചി കൂട്ടാന്‍
  • ചുമ, ജലദോഷം അകറ്റാന്‍
  • പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍
  • സന്ധി, കുടല്‍ വീക്കം കുറക്കാന്‍
  • വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍
  • കാന്‍സര്‍ തടയാന്‍
  • പുകവലി നിര്‍ത്താന്‍
  • അല്‍ഷിമേഴ്‌സ് ഇല്ലാതാക്കാന്‍
  • തലച്ചോര്‍ ആരോഗ്യപൂര്‍ണമാക്കാന്‍
  • മുടികൊഴിച്ചില്‍ അകറ്റാന്‍
  • ശരീരത്തിന്റെ അമിത തടി കുറക്കാന്‍
  • ദഹനം നടക്കാന്‍

ഒരു ദിവസം ഒരു കുരുമളക്

  • വെറും വയറ്റില്‍ കുരുമുളക് കഴിക്കുന്നത് പ്രമേഹം, അമെനോറിയ, വൈകിയുള്ള ആര്‍ത്തവം എന്നിവക്ക് നല്ലതാണ്.
  • ഒരു ടിസ്പൂണ്‍ മഞ്ഞളും തേനും കൂട്ടി കഴിക്കുന്നത് പ്രതിരോധശേഷിക്കും ശ്വാസകോശ രോഗങ്ങളും നല്ലതാണ്.
  • ഉറങ്ങുന്നതിന് മുമ്പ് ഒരു ടിസ്പൂണ്‍ പശു നെയ്യില്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്‌

Post a Comment

Previous Post Next Post

Hot Posts