കോവിഡ് വകഭേദം ഇനിയും വന്നേക്കാം: വിദഗ്ധര്‍

 

കോവിഡ് വകഭേദം ഇനിയും വന്നേക്കാം: വിദഗ്ധര്‍ Covid cases increases in Kerala

കോവിഡിന്റെ വകഭേദങ്ങള്‍ ഗുരുതരമായ തരത്തില്‍ ഇനിയും വരാന്‍ സാധ്യതയുടണ്ടെന്ന് വൈറോളജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വകഭേദങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റായ ഗഗന്‍ദീപ് കാങ് പറഞ്ഞു. കോവിഡ് കഴിഞ്ഞുള്ള വിവിധ രോഗങ്ങള്‍ മിക്കവരുടെയും ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിപ, വസൂരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗൗരവമാണ്, കേരളത്തിന് അതിനെ മറികടക്കാനാവുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്ലാറ്റിനം ആഘോഷത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഗഗന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡും വര്‍ധിക്കുന്നു. കോവിഡ്, വൈറല്‍ പനികള്‍,വയറിളക്ക് രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പമാണ് കോവിഡിന്റെയും വര്‍ധന. ആഗസ്റ്റ് മാസത്തില്‍ 283 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ജൂലൈ മാസത്തില്‍ ഇത് 461 ആയിരുന്നു. സംസ്ഥാനത്ത് 11000 മുകളിലാണ് ദിനേന പനിബാധിച്ച് ആശുപത്രിയിലെത്തുന്നത്. ആഗസ്റ്റ് മാസത്തില്‍ 298338 പേര്‍ക്ക് പനി ബാധിച്ചു, ഇവരില്‍ നാലു പേര്‍ മരണപ്പെടുകയും ചെയ്തു. പനി കൂടാതെ വയറിളക്ക രോഗവര്‍ധനയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദിവസവും 1200 നു മുകളില്‍ ആളുകള്‍ക്ക് വയറിക്ക രോഗമുണ്ട്. കഴിഞ്ഞമാസം 34372 പേര്‍ക്ക് വയറിളക്ക ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മഴക്കാലമായതോടെയാണ് കേരളത്തില്‍ വയറിളക്ക രോഗങ്ങള്‍ വര്‍ധിച്ചത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പനി കൂടുതല്‍ ബാധിച്ചത്. ജനസംഖ്യ കൂടുതലുള്ള മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനത്തിനടുത്തു മാത്രമാണ്. കോവിഡ് ടെസ്റ്റിന് പൊതുവേ പനിബാധിതരെ നിര്‍ബന്ധിക്കുന്നില്ല എന്നതാണ് വസ്തുത.

കോവിഡ് കഴിഞ്ഞുവെന്ന് കരുതി അവഗണിച്ചു നടക്കുന്നവര്‍ നിരവധിയാണ്. നിലവില്‍ കണ്ടുകൊണ്ടിരിക്കുന്ന പനിയും മറ്റും കോവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.  

Post a Comment

Previous Post Next Post

Hot Posts