കേരത്തിലെ വിദ്യാലയങ്ങളില്‍ മയക്കുമരുന്ന്,ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി കേരള സര്‍ക്കാര്‍. മയക്കുമരുന്നുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തു. ആവര്‍ത്തിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കല്‍ സ്വീകരിക്കും
മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും അവസാനിപ്പിക്കുന്നതിനായി യോദ്ധാവ് എന്ന പദ്ധതിയുമായി കേരള പോലീസ്. വ്യാപനം തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട പദ്ധതിയില്‍ ആരോഗ്യം, വിദ്യാഭ്യാസം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശം തുടങ്ങിയ വകുപ്പുകളും ചേര്‍ന്നു പ്രവര്‍ത്തിക്കും. യോദ്ധാവ് പദ്ധതിയുടെ പ്രധാന ലക്ഷ്യം മയക്കുമരുന്നിന്റെ ഇരകളെ കണ്ടെത്തുകയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തലുമാണ്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തില്‍ അധ്യാപകരെയു പങ്കെടുപ്പിക്കും. താല്‍പര്യമുള്ള അധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലവും നല്‍കും. മാസത്തിലൊരിക്കല്‍ സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേരും.
ലഹരിക്കടത്ത് ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന വാഹനങ്ങള്‍, ട്രെയിനുകളിലും പരിശോധന ഇനി ശക്തമാക്കും. പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. യുവാക്കള്‍, കുടുംബിനികള്‍, കുടുംബശ്രീ, സംഘടകള്‍, ക്ലബുകള്‍, സംസ്‌കാരിക- സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പെടെയുള്ള ക്യാമ്പനിയിനിന്റെ ഭാഗമാക്കി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഒക്ടബോര്‍ 2 ന് ക്യാമ്പയിനിന്റെ ഉദ്ഘാടനം നടക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ്, മീറ്റിംഗുകള്‍ സംഘടിപ്പിക്കും. വിക്ടേഴസ് ചാനല്‍ വഴി ഉദ്ഘാടന പരിപാടികള്‍ കേള്‍ക്കാന്‍ അവസരമൊരുക്കും. ബസ് സ്റ്റാന്റ് ഉള്‍പെടെയുള്ള പൊതുയിടങ്ങളില്‍ ക്ലബുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടോ മൂന്നോ മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ, ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
ഒക്ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ആഘോഷങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാക്കി മാറ്റാനും തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ പ്രസംഗം, പോസ്റ്റര്‍, കവിത തുടങ്ങിയ നിരവധി കലാകായിക പരിപാടികളും ക്യാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്യും. കുടുംബ ശ്രീ യൂണിറ്റുകളും ലഹരിവിരുദ്ധ ചര്‍ച്ചകളും യോഗങ്ങളും ചേരും.
വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാനായി കേരള പോലീസും ഉണര്‍വ് എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ഉണര്‍വിന്റെ ഭാഗമായി കോളേജുകള്‍, സ്‌കൂളുകളില്‍ ആന്റി നാര്‍കോട്ടിക്ക് ക്ലബുകള്‍ രൂപീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, രക്ഷിതാക്കളും അധ്യാപകരും പദ്ധിതിയില്‍ ഉള്‍പെടുത്തും. ലഹരിക്കടിമയാകുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരിക മാറ്റങ്ങളും, പെരുമാറ്റ രീതികളും സ്വഭാവങ്ങളും മനസ്സിലാക്കാനും തടയിടാനുമുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കും.
Post a Comment