വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പെടുത്തിയാല്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി പതിന്‍മടങ്ങായി വര്‍ധിക്കും. നെല്ലിക്കയില്‍ ഓറഞ്ചിനേക്കാള്‍ ഇരുപത് ശതമാനം വിറ്റാമിന്‍ സി ഉണ്ടെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതിനാല്‍ ഭക്ഷണത്തില്‍ ധാരാളമായി നെല്ലിക്ക ഉള്‍പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. നെല്ലക്കയുടെ പൂര്‍ണ ഗുണങ്ങള്‍ ലഭിക്കാന്‍ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉചിതം.
നമ്മുടെ ശരീരത്തില്‍ വിവധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നെല്ലിക്ക സഹായകമാണ്. നമ്മുടെ ശരീരത്തില്‍ വിവധ രോഗങ്ങളായ പിത്തം, കഫം, വാതം തുടങ്ങിയ ദോഷങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും നെല്ലിക്ക കൊണ്ട് സാധ്യമാകുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ആരോഗ്യത്തിന് ഗുണമുണ്ടെന്ന് കരുതി എപ്പോഴും എല്ലാവരും നെല്ലിക്ക കഴിക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമായി ബാധിക്കും. ചില രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ നെല്ലിക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്.
നെല്ലിക്ക ആര്‍ക്കൊക്കെയാണ് ദോഷം
വിറ്റാമിന്‍ സി കാരണമായി ഉണ്ടാകുന്ന ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്ക ഉപേക്ഷിക്കലാണ് നല്ലത്. കാരണം നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്.
രക്തം കട്ടപിടിക്കുന്നത് തടയാന്‍ നെല്ലിക്ക കൊണ്ടാകും. കാരണം നെല്ലിക്കയില്‍ ആന്റി പ്ലേറ്റ്‌ലെറ്റ് ഗുണങ്ങളുണ്ട്. അതിനാല്‍ രക്ത സംബന്ധമായ അസുഖം അനുഭവിക്കുന്നവര്‍ നെല്ലിക്ക ഒഴിവാക്കുതായിരിക്കും നല്ലത്.
നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ചില പ്രമേഹ രോഗികകള്‍ക്കും ആന്റി ഡയബറ്റിക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും നെല്ലിക്ക നല്ലതല്ല.
പോഷക സംയുക്തങ്ങള്‍ ധാരാളമുള്ള നെല്ലിക്ക അധികം കഴിച്ചാല്‍ വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവക്ക് കാരണമായേക്കാം. മുലയൂട്ടുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചിലപ്പോള്‍ നെല്ലിക്ക ബുദ്ധിമുട്ടുണ്ടാക്കും.
നെല്ലിക്ക കൂടുതല്‍ കഴിക്കുന്നത് രക്തസ്രാവത്തിനുള്ള കാരണമായേക്കാം. ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ നെല്ലിക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്.
Post a Comment