ട്രെയിനില്‍ ഭക്ഷണം വാട്ട്‌സപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം How to order food via whatsapp

ട്രെയിനില്‍ ഭക്ഷണം വാട്ട്‌സപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം How to order food via whatsapp


ലോകത്ത് ഏറ്റവും കൂടുതല്‍ പേരും ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പാണ് വാട്ട്‌സപ്പ്. 2014 ഫെബ്രുവരിയില്‍ ഫേസ്ബുക്ക് ഏറ്റെടുത്ത വാട്ട്‌സപ്പ് 2015 ഓടെ തന്നെ ജനപ്രിയ ആപ്ലിക്കേഷനായി മാറി. ഇന്ന് 2 ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സപ്പിലൂടെയാണ് വിദ്യാഭ്യാസം, ജോലി, ഗവണ്‍മെന്റ് സര്‍വീസുകള്‍, ബുക്കിംഗ് തുടങ്ങി എല്ലാം നടന്നു കൊണ്ടിരിക്കുന്നത്. 

വാട്ട്‌സപ്പ് മുഖേന നടന്നു കൊണ്ടിരിക്കുന്ന സര്‍വീസുകളിലേക്ക് മറ്റൊരു ഇഷ്ട സര്‍വീസ് കൂടെയെത്തുന്നു. പലപ്പോഴും ദൂരയാത്രകള്‍ക്ക് നാം തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ട്രെയിനുകള്‍. ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരില്ല. സമയ ലാഭത്തിനു പുറമെ മറ്റു വാഹനങ്ങളിലെ പോലെ ശാരീരികാസ്വസ്ഥതകള്‍ പൊതുവെ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകാറില്ല എന്നതു തന്നെയാണ് ട്രെയിനുകളെ ആശ്രയിക്കാന്‍ കാരണം. ട്രയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും സന്തോഷകരമായ ഒരു സര്‍വീസാണ് ഇപ്പോള്‍ വാട്ട്‌സപ്പിലൂടെ തുടങ്ങാന്‍ പോകുന്നത്. 

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ ഭക്ഷണ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയാണ്. വാട്ട്‌സപ്പ് കൈയില്‍ ഉണ്ടായാല്‍ മാത്രം മതി. ഭക്ഷണം നിങ്ങളുടെ മുന്നിലെത്തും. അടുത്ത സ്റ്റേഷന്‍ നോക്കി കാത്തിരിക്കുകയോ ഇറങ്ങി പോയി ഭക്ഷണം തേടി അലയുകയോ വേണ്ട. ഭക്ഷണം തേടി പോയി ട്രെയിന്‍ പോകുന്ന പ്രശ്‌നവും ഇനി വേണ്ട. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനു കീഴിലുള്ള ഭക്ഷണ ഡെലിവറി zoop ജിയോ ഹാപ്റ്റിക്കുമായി സഹകരിച്ചാണ് വാട്ട്‌സപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള പിന്‍ആര്‍ നമ്പറുപയോഗിച്ചാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. 

എങ്ങനെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

  1. +917042062070 എന്ന zoop ന്റെ നമ്പര്‍ സേവ് ചെയ്തു വെക്കുക. നിത്യവും ട്രെയില്‍ യാത്ര ചെയ്യുന്നവര്‍ സേവ് ചെയ്യലാണ് നല്ലത്. 
  2. zoop വഴി ചാറ്റ് തുടങ്ങുക
  3. അപ്പോള്‍ നിങ്ങളുടെ പത്ത് അക്കമുള്ള പിഎന്‍ആര്‍ നമ്പര്‍ ചോദിക്കും. നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി അറിയാനാണിത്.
  4. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്‌റ്റേഷനും റെസ്‌റ്റോറന്റും സെലക്ട് ചെയ്യുക.
  5. ആപ്പ് വഴി പെയ്‌മെന്റ് നടത്തുക
  6. ആപ്പ് വഴി ഫുഡ് ട്രാക്ക് ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കും.

Post a Comment

Previous Post Next Post

Hot Posts