ടെസ്‌ക്ക്‌ടോപുകളില്‍ നിന്നു ഭൂരിഭാഗം ആളുകളും ലാപ്‌ടോപിലേക്ക് മാറിയ കാലമാണിത്. വിദ്യാഭ്യാസം, ഗെയിം, ജോലികള്‍, മറ്റു സര്‍വീസുകള്‍ തുടങ്ങി പ്രധാന കാര്യങ്ങള്‍ ലാപ്‌ടോപ് മുഖേന ചെയ്യുന്നതിനാല്‍ ലാപ്‌ടോപ് ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ജീവിതത്തില്‍ നിന്നും ഒഴിച്ചുമാറ്റപ്പെടാന്‍ പറ്റാത്ത ഒന്നാണിപ്പോള്‍ ലാപ്‌ടോപ്. പ്രധാന ആവശ്യമായതു കൊണ്ട് തന്നെ പലരും വില കുറഞ്ഞതും അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് ലാപ്‌ടോപുകളും ഉപയോഗിക്കുന്നവരാണ് കൂടുതലും. പഴയ ലാപ്‌ടോപുകളായതു കൊണ്ടുതന്നെ സ്‌പെക്കുകള്‍ കുറവായതിനാല്‍ ജോലികള്‍ക്കിടയില്‍ ഹാങ്ങാകുന്നത് വലിയ തലവേദനയാണ്. വില കൂടിയ ഒരു ലാപ് വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ച് പ്രയാസകരമായതു കൊണ്ടുതന്നെ ഈ ഹാങ്ങാകുന്ന പ്രശ്‌നത്തെ കുറച്ചു കാര്യങ്ങള്‍കൊണ്ട് നിയന്ത്രിക്കാനും കുറക്കാനുമാകും. ലാപ്‌ടോപ് ഹാങ്ങാകുന്നത് കുറക്കാനുള്ള പ്രതിവിധികളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
സോഫ്‌റ്റ്വേര്‍ അപ്‌ഡേറ്റ്
എല്ലാ ഇലക്ട്രോണിക് ഡിവൈസുകളും അതിലെ ഓപ്പറേറ്റിംഗ് സോഫ്‌റ്റ്വേര്‍ മുഖേനയാണ് പ്രവര്‍ത്തിക്കുന്നത്. സോഫ്‌റ്റ്വേര്‍ ഡെവലപ്പര്‍മാര്‍ പുതുമ, വൈറസ് തടയല്‍ എന്നിവക്ക് വേണ്ടി ഓരോ സമയത്തും പുതിയ അപ്‌ഡേറ്റുകള്‍ തരുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വളരെ പ്രധാനമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ് കൃത്യമായി അപ്‌ഡേറ്റ് ചെയ്തിരിക്കണം. പഴയ സോഫ്റ്റ് വെയര്‍ തന്നെയാണെങ്കില്‍ വേഗത കുറയാനുള്ള ഒരു കാരണം അതാണ്.
സ്റ്റോറേജ് നിയന്ത്രണം
കിട്ടുന്ന ഫയലുകളെല്ലാം ലാപ്‌ടോപ്പില്‍ സൂക്ഷിക്കുന്നവരാണ് നമ്മില്‍ പലരും. സിനിമകളും മറ്റു വീഡിയോ, ഡോക്ക് ഫയലുകളും ലാപ്‌ടോപ്പില്‍ സ്‌റ്റോര്‍ ചെയ്യുകയും എന്നാല്‍ പിന്നീട് ആവശ്യം കഴിഞ്ഞ് ഡിലീറ്റ് ചെയ്യാതെ വെറുതെ സ്റ്റോറേജ് ഫുള്‍ ആകാന്‍ കാരണമാകുകയും ചെയ്യുന്നു. അനാവശ്യമായ ഫോള്‍ഡറുകളും ഫയലുകളും സൂക്ഷിക്കുന്നുണ്ടെങ്കില്‍ എല്ലാം റിമൂവ് ചെയ്യുക. വേഗത കുറയാന്‍ അവ കാരണമാണ്. അത്യാവശ്യമുള്ളത് മാത്രം സൂക്ഷിച്ച് വെക്കുക.
പ്രോസസര്‍, റാം
നമ്മുടെ ലാപ്‌ടോപിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് റാമും പ്രോസസറും. ഓരോ സോഫ്റ്റ് വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് അവക്ക് റിക്വയര്‍ ആയ റാമും പ്രോസസറും
എഴുതി കാണിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ മതിയായ റാമും പ്രോസസറും ഇല്ലെങ്കില്‍ ഒന്നിലധികം സമയം ഉപയോഗിക്കുന്നത് നിര്‍ത്തി വെക്കുക. ഒരു സമയം ഒരു ടാസ്‌ക്ക് മാത്രം ഓപണ്‍ ചെയ്യുക. മള്‍ട്ടി ടാസ്‌കിംഗ് ഒഴിവാക്കുന്നത് വേഗത വര്‍ധിപ്പിക്കും.
ആന്റി വൈറസ്
ഇന്റര്‍നെറ്റിന്റെ വ്യാപക ഉപയോഗത്തോടെ ലാപ്‌ടോപ്പുകള്‍ക്കും നമ്മുടെ ഡാറ്റകള്‍ക്കും വലിയ ഭീഷണിയാണ് വൈറസുകള്‍. വ്യത്യസ്ഥ ആവശ്യങ്ങള്‍ക്ക് പല വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുന്ന നാം അറിയാതെ വൈറുസുകള്‍ ലാപില്‍ കടന്നുവരാനുള്ള സാധ്യത കുടുതലാണ്. വൈറസുകള്‍ നമ്മുടെ ലാപ്പുകളുടെ വേഗത കുറക്കും. നല്ല ആന്റി വൈറസുകള്‍ ഉപയോഗിക്കുക. സുരക്ഷിതമായ വെബ്‌സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കുക.
Post a Comment