എന്നാൽ ഇപ്രകാരമാണ് അഞ്ച് നേരത്തെ നിസ്കാരം. അഞ്ചു നേരം കൃത്യമായി നിസ്കരിച്ചാൽ പാപങ്ങളിൽ നിന്ന് മുക്തമാകും. ഒരു വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിൽ വേർതിരിക്കുന്ന അടയാളം അഞ്ചു നേരത്തെ നിസ്കാരമാകുന്നു. നബി(സ്വ) പ്രബോധനം ചെയ്ത കാര്യങ്ങളിൽ ഏറ്റവും പ്രധാനമായതു നിസ്കാരമാണ്. സമയബന്ധിത നിർബന്ധ കർമ്മമാണ് സത്യവിശ്വാസിക്ക് നിസ്കാരം.
ഒരിക്കൽ നബി(സ്വ) യോട് ചോദിക്കപ്പെട്ടു: ഏത് പ്രവർത്തനമാണ് ഏറ്റവും പുണ്യമായത്? അവിടുന്ന് മറുപടി പറഞ്ഞു: 'നിസ്കാരം അതിന്റെ ആദ്യ വഖ്തിൽ നിർവഹിക്കുക'. നോക്കൂ, നിസ്കാരം യഥാവിധി നിർവഹിക്കുന്ന സത്യവിശ്വാസി എത്ര നന്നായിരിക്കും. അയാളെല്ലാ മാലിന്യങ്ങളിൽ നിന്നും കാപട്യങ്ങളിൽ നിന്നും മുക്തനായിരിക്കും. ശരീരവും മനസ്സും നല്ലതായിരിക്കും. മാത്രമല്ല, മനസ്സമാധാനം ഉണ്ടായിരിക്കും, മനസ്സാന്നിധ്യത്തോടെ കുടിയും ഭയഭക്തിയോടെ കൂടിയുമാണ് നിസ്കരിക്കേണ്ടത്. സത്യവിശ്വാസി ഏകാഗ്രചിത്തനായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന കാഴ്ചയാണ് നിസ്കാരം.
നിസ്കാരം സമയം വിട്ടു പിന്തിക്കാൻ പാടില്ല. കഴിയുന്നതും ജമാഅത്തായി നിസ്കരിക്കണം. ഒരാൾ ഒറ്റയ്ക്ക് നിസ്കരിക്കുന്നതും ജമാഅത്തായി നിസ്കരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ജമാഅത്തായി നിസ്കരിക്കുമ്പോൾ 27 ഇരട്ടി പ്രതി ഫലമാണ് ലഭിക്കുന്നത്. ആധുനിക സമൂഹത്തിൽ നിസ്കാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ സമുദായത്തിന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ ഒരു കർമ്മം എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിയുക. ഈ വേളയിൽ എനിക്ക് നിങ്ങൾക്ക് തരാനുള്ള സന്ദേശം നിസ്കാരം യഥാവിധി സമയത്ത് തന്നെ നിങ്ങൾ നിർവഹിക്കുക എന്നതാണ്. ഇത്രയും പറഞ്ഞുകൊണ്ട് എന്റെ ഈ ചെറിയ പ്രസംഗം ഞാൻ ചുരുക്കുന്നു. പ്രാർത്ഥന വസ്വിയ്യത്തോടെ,
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..
Thank you
ReplyDelete😘😘😘
DeleteSupeer
ReplyDeletesuperrrr
ReplyDeletePost a Comment