ഓണ്‍ലൈന്‍ ചൂതാട്ടം; കേരളത്തില്‍ ആത്മഹത്യ പെരുകുന്നു. Side effects: Deaths caused by video game addiction

ഓണ്‍ലൈന്‍ ചൂതാട്ടം; കേരളത്തില്‍ ആത്മഹത്യ പെരുകുന്നു. Side effects: Deaths caused by video game addiction


തിരുവനന്തപുരത്തും തൃശൂരിലെ പെരുമ്പിലാവിലും ഈയിലെ നടന്ന ആത്മഹ്യകള്‍ ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സാബിത്, ആകാശ് എന്ന് പറയുന്ന രണ്ട് കുഞ്ഞുങ്ങള്‍ ഇത്ര ചെറുപ്പത്തിലേ ആത്മഹത്യ ചെയ്യാനുള്ള കാര്യം വേറെയൊന്നുമല്ല. ഓണ്‍ലൈന്‍ ഗെയിം തന്നെ വില്ലന്‍. കൊറോണ കാലത്തെ ദുരിതവും പഠനവും മനുഷ്യരെ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. പഠനത്തിന് വേണ്ടി നല്‍കുന്ന ഫോണുകള്‍ക്ക് അടിമപ്പെട്ടുപോയ തലമുറയാണ് ഇന്നത്തേത്. അക്ഷരാഭ്യാസം  പോലുമില്ലാത്ത രക്ഷിതാക്കളെല്ലാം മക്കളാല്‍ പറ്റിക്കപ്പെടുകയാണ്. മക്കള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ അവര്‍ അറിയുക പോലുമില്ല. അല്ലെങ്കില്‍ ടെക് ലോകത്തെ കുറിച്ചൊന്നുമറിയാത്ത അവരെ പറ്റിക്കാന്‍ യാതൊരു പ്രയാസവുമില്ല താനും. 

ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് മരണത്തിലേക്ക്

ഇന്ന് യുവതലമുറ ഏതെങ്കിലും തരത്തിലുള്ള ഗെയിമുകള്‍ക്ക് അടിമകളാണ്. ഓണ്‍ലൈന്‍ ഗെയിമുകളെന്ന് പറയുമ്പോള്‍ അതൊരു വിശാലമായ ലോകമാണ്. വീഡിയോ ഗെയിമുകള്‍ തൊട്ട് ബെറ്റംഗ് ഗെയിമുകള്‍ വരെ അതെത്തി നില്‍ക്കുന്നു. മക്കളുടെ മൊബൈല്‍ ഉപയോഗം കാരണം ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായ മാതാപിതാക്കളുടെ വാര്‍ത്തകള്‍ നാം വായിച്ചതാണ്. പബ്ജിയും ലുഡോയും കളിച്ച് അവസാനം പേയ്‌മെന്റ് നടത്തേണ്ട സ്ഥിതിയിലേക്ക് മക്കളെ വാര്‍ത്തെടുക്കുകയാണ് ഡെവലപ്പര്‍മാര്‍. തമാശക്കും സമയം പോകാനും വേണ്ടി തുടങ്ങുന്ന കളികള്‍ പിന്നീട് കാര്യത്തിലേക്ക് എത്തിക്കുന്നു. പിന്നീട് ഒരിക്കലും മോചിക്കപ്പെടാന്‍ പറ്റാത്ത അവസ്ഥയാകുന്നു.

റമ്മി പോലുള്ള ചൂതാട്ടവും ഇതിന്റെ മറ്റൊരു ഭാഗമാണ്. കൂട്ടുകാര്‍ വഴിയും സിനിമാ പ്രമുഖന്മാരും ഇവയുടെ പരസ്യത്തില്‍ വരുമ്പോള്‍ ഒരു ശ്രമം നടത്താന്‍ നോക്കുകയാണ് പലരും. ആദ്യം 500 രൂപയൊക്കെ അടിക്കുന്നത് കാണുമ്പോല്‍ സന്തോഷം തോന്നി ഒന്നു കൂടെ ശ്രമിക്കാമെന്ന് മനസ്സ് മന്ത്രിക്കുന്നു. അതോടെ കാര്യങ്ങല്‍ കൈവിട്ടു പോകുന്നു അവസ്ഥയാകും. ആപ്പുകള്‍ നടത്തുന്ന വ്യാജ വാഗ്ദാനങ്ങളും പരസ്യങ്ങളും കണ്ട് മതിമയക്കുകയാണ് ഇന്നത്തെ തലമുറ. 

ചെറിയ തുകകള്‍ കിട്ടി കാണുമ്പോള്‍ വിശ്വാസ്യത വരികയും ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞാലറിയാം ഇവരുടെ സത്യാവസ്ഥ. പിന്നീട് ലക്ഷങ്ങളുടെ നഷ്ടമാണ് പലരും അനുഭവത്തിലൂടെ പങ്കു വെക്കുന്നത്.  

Post a Comment

Previous Post Next Post

Hot Posts