ദഹനത്തിന് സഹായകയമായ 3 ഭക്ഷണങ്ങള്‍ 3 foods help to solve digest issues

ദഹനത്തിന് സഹായകയമായ 3 ഭക്ഷണങ്ങള്‍ 3 foods help to solve digest issues


മനുഷ്യന്‍  പൊതുവേ ഭക്ഷണപ്രിയരാണ്. ഇഷ്ടമുള്ള ഭക്ഷണം തേടി ദൂരെ യാത്രകള്‍ വരെ ചെയ്യുന്നവരുണ്ട്. ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരുടെ എണ്ണം കൂടിയത് കൊണ്ടുതന്നെ ആരോഗ്യപരമായ പ്രശ്‌നങ്ങളും നിരവധിയാണ്. ശരിയായ ദഹനം നടക്കാത്ത പ്രശ്‌നം അനുഭവിക്കുന്നര്‍ ധാരളമാണ്. ദഹനപ്രശ്‌നം കാരണം ഇഷ്ടമുള്ള ഭക്ഷണം വരെ കഴിക്കാന്‍ പ്രയാസമനുഭവപ്പെടുന്നവരുണ്ട്. നമ്മുടെ ദൈനം ദിന ഭക്ഷണത്തോടൊപ്പം മൂന്ന് ഭക്ഷണം കൂടി ഉള്‍പെടുത്തിയാല്‍ ദഹന പ്രശ്‌നത്തെ പരിഹരിക്കാനാവും. 

1. തൈര് ഉള്‍പെടുത്തുക

തൈര് ദഹനത്തെ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ്. ആഹാരത്തില്‍ തൈര് കൂടി ഉള്‍പെടുത്താന്‍ ശ്രമിക്കുക. പ്രോബയോട്ടിക് ബാക്ടീരിയയെ ഉല്‍പാദിപ്പിക്കുന്നത് വഴിയാണ് തൈര് ദഹനത്തെ സഹായിക്കുന്നത്. മാത്രമല്ല, തൈര് ആരോഗ്യം നന്നായി നോക്കുന്നവര്‍ക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ദിവസവും തൈര് കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. എല്ലിന്റെ ആരോഗ്യം, രക്തസമ്മര്‍ദം,രോഗപ്രതിരോധശേഷി, തടി കുറക്കാനും മറ്റും തൈര് സഹായകമാണ്.

2. പപ്പായ അല്ലെങ്കില്‍ കറുമൂസ

പപ്പായയില്‍ പപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്ന ഒന്നാണ്. വയറുവീര്‍ക്കുന്നര്‍ക്കും പപ്പായ നല്ല മരുന്നാണ്. അതുപോലെ അസിഡിറ്റി ഉള്ളവര്‍ക്കും പപ്പായ ഒന്നാമന്‍ തന്നെ. പപ്പായ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വഴി ദഹന പ്രശ്‌നങ്ങളോടും വിട പറയാം.

3. ജീരകം

പെരുഞ്ചീരകത്തില്‍ ധാരാളം ഫൈബര്‍ കണ്ടന്റുകള്‍ അടങ്ങിയിരിക്കുന്നു. വയറുവേദന മരുന്നുകളില്‍ ഉപയോഗിക്കുന്ന ആന്റിപസ്‌മോഡിക്കുകളുടെ ഒരു ഏജന്റ് ആണ് പെരുഞ്ചീരകം. ഇവ പെരുഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ദഹനപ്രശ്‌നവും പരിഹരിക്കാനാവും. 

Post a Comment

Previous Post Next Post

Hot Posts