മൻഖൂസ് മൌലിദ് പരിഭാഷ | ഹദീസ് 3 | Manqoos Moulid Paribhasha | For All Classes

وَرُوِيَ اَنَّ آمِنَةَ رَضِيَ اللهُ عَنْهَا رَاَتْ حِينَ وَضَعَتْهُ ﷺ نُورًا اَضَاءَ لَهُ قُصُورُ بُصْرَى مِنْ اَرْضِ الشَّامِ


നബിസല്ലല്ലാഹു അലൈഹി വസല്ലമയെ ആമിനബീവി പ്രസവിച്ച സന്ദർഭത്തിൽ, നിശ്ചയം ആമിനാബീവി കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ശാമിലെ ബുസ്റ പട്ടണത്തിലെ കൊട്ടാരങ്ങൾ ഒരു മഹാ പ്രകാശം മുഖേന ആമിനാബീവിക്ക് തിളങ്ങി കാണാനിടയായി.


وَرُوِيَ اَنَّ آمِنَةَ رَضِيَ اللهُ عَنْهَا قَالَتْ لَمَّا وَضَعْتُهُ ﷺ مَدَدتُّ عَيْنِي لِاَنْظُرَ وَلَدِي


നിശ്ചയം ആമിനാബീവി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ഞാൻ കുട്ടിയെ പ്രസവിച്ചപ്പോൾ കുട്ടിയെ കാണുന്നതിനായി ഞാൻ എൻറെ കണ്ണ് വിടർത്തി നോക്കി,


فَلَمْ اَرَهُ ثُمَّ وَجَدتُّهُ فِي الْمِخْدَعِ


അന്നേരം എനിക്ക് കാണാനായില്ല, അൽപസമയത്തിനുശേഷം കുഞ്ഞിനെ ആ കൊച്ചു മുറിയിൽ തന്നെ ഞാൻ എത്തിച്ചു.


وَهُوَ مَكْحُولٌ مَدْهُونٌ مَخْتُونٌ مَلْفُوفٌ بِثَوْبٍ مِنَ الصُّوفِ الْاَبْيَضِ اَلْيَنَ مِنَ الحَرِيرِ يَفُوحُ الطِّيبُ مِنْ جَنَابِهِ


പട്ടിനേക്കാൾ മിനുസമുള്ള വെള്ളനിറമുള്ള രോമ വസ്ത്രത്താൽ ചുറ്റപ്പെട്ട നിലയിലും, ചേലാകർമ്മം ചെയ്യപ്പെട്ട തായും സുറുമയും എണ്ണയും ഇടപ്പെട്ട നിലയിലുമായിരുന്നു ആ കുട്ടി. അതിൻറെ ഭാഗത്തുനിന്ന് സുഗന്ധം അടിച്ചു വീശുന്നുണ്ടായിരുന്നു


فَجَعَلْتُ اَنْظُرُ اِلَيْهِ وَاِذَا مُنَادٍ يُنَادِي اَخْفُوهُ عَنْ اَعْيُنِ النَّاسِ


അങ്ങനെ ഞാൻ കുട്ടിയിലേക്ക് നോക്കുകയായി, അപ്പോൾ ഒരു അശരീരി വിളിച്ചുപറയുന്നുണ്ടായിരുന്നു: കുഞ്ഞിനെ ജനങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മറച്ചുവെക്കുക.


قَالَتْ فَمَا كَانَ غَيْبَتُهُ وَحُضُورُهُ اِﻻَّ كَلَمْحِ الْبَصَرِ


ആമിനാ ബീവി പറഞ്ഞു: കണ്ണ് ചിമ്മി തുറക്കുന്ന സമയത്തിനകം ആയിരുന്നു കുഞ്ഞിൻറെ അപ്രത്യക്ഷമാകലും തിരിച്ചു വരവും.


وَ لَمَّا كُنْتُ مُتَحَيِّرَةً مِنْ ذٰلِكَ اِذًا بِثَلَاثَةِ نَفَرٍ قَددَّخَلُوا عَلَيَّ كَاَنَّ وُجُوهَهُمْ أَقْمَارٌ وَ فِي يَدِ اَحَدِهِمْ اِبْرِيقٌ مِنَ الْفِضَّةِ وَمَعَ الْآخَرِ طَشْتٌ مِنَ الزَّبَرْجَدِ الْاَخْضَرِ


അന്നേരം ഞാൻ പരിഭ്രമിച്ചിക്കുമ്പോൾ, മുഖങ്ങൾ ചന്ദ്ര തുല്യനായ മൂന്നുപേർ എൻറെ അരികെ കടന്നുവന്നു. അവരിൽ ഒരാളുടെ കയ്യിൽ ഒരു വെള്ളിക്കിണ്ടിയും മറ്റേയാളുടെ കൂടെ പച്ച ഗോമേതകത്താലുള്ള ഒരു പടിക്കവും ഉണ്ടായിരുന്നു.


وَفِي يَدِ الثَّالِثِ حَرِيرَةٌ بَيْضَاءُ مَطْوِيَّةٌ


മൂന്നാമത്തെ ആളുടെ കയ്യിൽ ഒരു പട്ടുകഷണം ചുരുട്ടി വെക്കപ്പെട്ട നിലയിലും ഉണ്ടായിരുന്നു.


فَنَشَرَهَا فَاِذَا هِيَ خَاتَمٌ يُحَيِّرُ اَعْيُنَ النَّاظِرِينَ مِنْ شِدَّةِ نُورِهِ


അങ്ങനെ അദ്ദേഹം പട്ടിനെ നിവർത്തി. അന്നേരം അതിനുള്ളിൽ ഒരു സീൽ ആയിരുന്നു. അതിൻറെ പ്രകാശത്തിൻറെ കാഠിന്യത്താൽ കാഴ്ചക്കാരെ കണ്ണഞ്ചിപ്പിക്കുന്ന വിധം.


حَمَلَ ابْنِي وَنَاوَلَهُ لِصَاحِبِ الطَّشْتِ


അങ്ങിനെ കുഞ്ഞിനെ ആ മൂന്നാമൻ എടുക്കുകയും പടിക്കം കൊണ്ടു വന്ന ആൾക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്തു.


وَاَنَا اَنْظُرُ اِلَيْهِ فَغَسَلَهُ مِنْ ذٰلِكَ الْمَاءِ الَّذِي فِي الْاِبْرِيقِ سَبْعَ مَرَّاتٍ


അന്നേരം ഞാൻ കുഞ്ഞിനെ നോക്കിയിരിക്കുകയായിരുന്നു. ആ കിണ്ടിയിൽ ഉണ്ടായിരുന്ന വെള്ളത്തിൽ കുട്ടിയെ അവർ ഏഴുപ്രാവശ്യം കുളിപ്പിച്ചു.


ثُمَّ قَالَ لِصَاحِبِهِ اِخْتِمْ بَيْنَ كَتِفَيْهِ بِخَاتَمِ النُّبُوَّةِ فَهُوَ ﷺ خَاتِمُ النَّبِيِّينَ


പിന്നീടദ്ദേഹം കൂട്ടുകാരനോട് പറഞ്ഞു: ആ കുട്ടിയുടെ രണ്ട് ചുമലിനിടയിൽ പ്രവാചകത്വ സമാപ്തി യുടെ മുദ്ര കൊണ്ട് സീൽ ചെയ്യണം. കാരണം അദ്ദേഹം അന്ത്യപ്രവാചകൻ ആകുന്നു.


وَسَيِّدُ اَهْلِ السَّمَاوَاتِ وَالْاَرْضِ اَجْمَعِينَ


ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവരുടെയും നേതാവാകുന്നു.


وَقِيلَ لَمَّا وُلِدَ ﷺ خَمَدَتْ تِلْكَ الَّيْلَةَ نَارُ فَارِسَ بَعْدَ الضِّرَامِ وَلَمْ تَكُنْ خَمَدَتْ قَبْلَ ذٰلِكَ بِاَلْفَيْ عَامٍ


നബിസല്ലല്ലാഹു അലൈഹി വസല്ലമയെ പ്രസവിക്കപെട്ടപ്പോർ പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നി ആളിക്കത്തി, അതിനുശേഷം കെട്ടണഞ്ഞു എന്ന് പറയപ്പെട്ടിരിക്കുന്നു, അതിൻറെ രണ്ടായിരം വർഷങ്ങൾക്കുമുമ്പ് തൊട്ടു അത് കെട്ടിരുന്നില്ല.


وَارْتَجَّ اِيوَانُ كِسْرَى وَسَقَطَتْ مِنْهُ اَرْبَعَ عَشَرَةَ شُرَافَةً


പേർഷ്യൻ ചക്രവർത്തിയുടെ കൊട്ടാരം കുലുങ്ങി വിറച്ചു, അതിൽ നിന്നും പതിനാല് ഗോപുരങ്ങളിൽ തകർന്നു വീണു.


وَغَاضَتْ بُحَيْرَةُ سَاوَةَ وَاَصْبَحَتْ اَصْنَامُ الدُّنْيَا كُلُّهَا مَنْكُوسَةً وَرُمِيَتِ الشَّيَاطِينُ مِنَ السَّمَاءِ بِالشُّهُبِ الثَّوَاقِبِ


സാവ തടാകം വറ്റി വരണ്ടു, പ്രപഞ്ചത്തിലെ ബിംബങ്ങൾ എല്ലാം തലകീഴായി മറിഞ്ഞു, തുളച്ചുകയറുന്ന ചെങ്കോലുകൾ കൊണ്ട് ആകാശത്തിനു പിശാചുക്കളെ എറിയപ്പെട്ടു.


وَانْبَلَجَ صُبْحُ الْحَقِّ وَبَطَلَ مَا كَانَ يَعْمَلُهُ كُلُّ كَاذِبٍ


സത്യത്തിൻറെ പ്രഭാതം പുലരുകയും എല്ലാ അധാർമ്മികളുടെ പ്രവർത്തനങ്ങളും നിഷ്ഫലമാവുകയും ചെയ്തു.


وَرُوِيَ عَنْ يَحْيَى بْنِ عُرْوَةَ رَضِيَ اللهُ عَنْهُ اَنَّ نَفَرًا مِنْ قُرَيْشٍ كَانُو عِنْدَ صَنَمٍ مِنْ اَصْنَامِهِمْ قَدِ اتَّخَذُو ذٰلِكَ الْيَوْمَ عِيدًا مِنْ اَيَّامِهِمْ


യഹ്‌യബ്നു ഉർവത്ത് എന്നവരെ തൊട്ട് നിവേദനം: നിശ്ചയം ഖുറൈശികളിൽ പെട്ട ഒരു സംഘം അവരുടെ വിഗ്രഹങ്ങളിൽ ഒന്നിന് അരികെ ആയിരുന്നു. അന്നേ ദിവസം പതിവുപോലെ അവർ ഉത്സവം ആഘോഷിക്കുകയായിരുന്നു.


يَنْحَرُونَ فِيهِ الْجَزُورَ وَيَاْكُلُونَ وَيَشْرَبُونَ وَقَدْ عَكَفُوا عَلَيْهِ يَخُوضُونَ وَيَلْعَبُونَ


അവർ ഒട്ടകത്തെ അറുക്കുന്നു, തിന്നുകയും കുടിക്കുകയും ചെയ്യുന്നു, അവർ കളിതമാശകളിൻ ഏർപ്പെട്ടവരും അനാവശ്യ സംസാരങ്ങളിൽ ലയിച്ചവരുമായി അതിൻനരികെ ഭജനം ഇരിക്കുന്നു.


فَدَخَلُو عَلَيْهِ فَوَجَدُوهُ مَكْبُوبًا عَلَى وَجْهِهِ فَاَنْكَرُو عِنْدَ ذٰلِكَ عَلَيْهِ


അങ്ങനെയിരിക്കെ അവർ വിഗ്രഹത്തിന് അരികിൽ കടന്നുവന്നു. അപ്പോൾ മുഖം കുത്തിവീഴപ്പെട്ട നിലയിൽ വിഗ്രഹങ്ങളെ അവർ കണ്ടു. അത് കാരണം അവർക്ക് മനപ്രയാസം ഉണ്ടായി.


وَرَدُّوهُ اِلَى حَالِهِ فَانْقَلَبَ انْقِلَابَ صَاغِرٍ فَفَعَلُوا ذٰلِكَ ثَلَاثًا وَهُوَ لَا يَسْتَقِيمُ


അതിനെ അവർ പൂർവ്വസ്ഥിതിയിലേക്ക് മടക്കി നോക്കി അപ്പോഴും അത് മറിഞ്ഞുവീണു. മൂന്നു പ്രാവശ്യം അവരങ്ങനെ ചെയ്തു നോക്കിയിട്ടും അതിനൊന്നും അത് നേരെ നിൽക്കുന്നില്ല.


لَمَّا رَاَوْا ذٰلِكَ اَبْدَوْا حُزْنًا وَتَاَلُّمًا وَاَصْبَحَ الْعِيدُ الَّذِي كَانُو فِيهِ مَاْتَمًا


ഈ സ്ഥിതി കണ്ടപ്പോൾ അവർ വേദനയും ദുഃഖവും പ്രകടിപ്പിച്ചു. ആ ആഘോശ ദിവസം അവർക്ക് ദുഃഖ ദിനമായി മാറി.


فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ مَالَهُ قَدْ اَكْثَرَ التَّنَكُّسَ اِنَّ هَذَا لِأَمْرٍ حَدَثَ وَانْشَدَ وَقَلْبُهُ يَصْلَى بِالنَّارِ


അപ്പോൾ ഉസ്മാനു ബ്നു ഉവൈരിസ് എന്നയാൾ പറയുകയുണ്ടായി: ഇതിന് എന്തുപറ്റി...!, എത്രപ്രാവശ്യമായിട്ടും തലകീഴായി വീഴുന്നുല്ലോ, തീർച്ചയായും ഇതെന്തോ പുതിയ സംഭവം കാരണമാണ്, ഹൃദയം അഗ്നിയാൽ ജ്വലിക്കുന്ന അവസ്ഥയിൽ അയാൾ പാടുകയായി...


عَلَى الْمُصْطَفَى الْمُخْتَارِ خَيْرِ الْبَرِيَّةِ صَلَاةٌ وَتَسْلِيمٌ وَاَزْكَى تَحِيَّةٍ

ഏറ്റവും പരിശുദ്ധമായ അഭിവാദനവും മഹത്തായ അനുഗ്രഹവും രക്ഷയും

തെരഞ്ഞെടുക്കപ്പെട്ട വരും തെളിയിക്കപ്പെട്ട വരും സൃഷ്ടികളിൽ ഏറ്റവും ഉത്തമവുമായ തിരു നബിയുടെ മേൽ ഉണ്ടാവട്ടെ


صَنَادِيدُ مِنْ وَفْدٍ بَعِيدٍ وَمِنْ قُرْبٍ اَيَا صَنَمَ الْعِيدِ الَّذِي صَفَّ حَوْلَهُ

ചുറ്റും അണിനിരന്ന ഉത്സവത്തിന്റെ വിഗ്രഹമേ

വിദൂര ദിക്കുകളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും വന്നെത്തിയ ധാരാളം പ്രമുഖകർ


فَمِنْ حُزْنِنَا قَددَّرَتِ الْعِيرُ بِالسُّحْبِ تَنَكَّسْتَ مَقْلُوبًا فَمَا ذَاكَ قُل لَّنَا

നീ തലകീഴായി മറിഞ്ഞു വീണ് ല്ലോ അതെന്തുകൊണ്ടെന്ന് ഞങ്ങളോട് പറഞ്ഞു തരൂ,

കഠിനമായ ദുഃഖത്താൽ ഒഴുകുന്ന ഞങ്ങളുടെ കണ്ണുനീർ കാരണം, ചരക്കു ചുമന്ന ഒട്ടകങ്ങൾ ഒലിച്ചുപോകുന്ന തരത്തിൽ ആയിട്ടുണ്ട്


نَبُوءُ بِاِقْرَارٍ وَنَلْوِي عَنِ الذَّنْبِ فَاِنْ كُنْتَ مِنْ ذَنْبٍ اَتَيْنَا فَاِنَّنَا

ഞങ്ങൾ ചെയ്ത എന്തെങ്കിലും ദോഷം കാരണമാണ് നീ വീണത് എങ്കിൽ

ഞങ്ങൾ കുറ്റം സമ്മതിച്ചു മടങ്ങുന്നു. ഞങ്ങൾ ചെയ്ത തെറ്റിൽ നിന്ന് പിൻമാറുകയും ചെയ്യുന്നു


فَمَا اَنْتَ فِي الْاَوْثَانِ بِالسَّيِّدِ الرَّبِّ وَاِنْ كُنْتَ مَغْلُوبًا وَنُكِّسْتَ صَاغِرًا

നിന്നെ ആരെങ്കിലും അതിജയിച്ച് നിന്നെ നിന്യനായി കീഴ്മറിക്കപ്പെട്ട താണെങ്കിൽ,

എന്നാൽ നീ വിഗ്രഹങ്ങൾക്കിടയിൽ സംരക്ഷകൻ അല്ലല്ലോ.


جَمِيعُ فِجَاجِ الْاَرْضِ خَوْفًا مِنَ الرُّعْبِ تَرَدَّى لِمَوْلُودٍ اَضَاءَتْ بِنُورِهِ

ഒരു കുഞ്ഞു പിറന്നത് കാരണമാണ് വിഗ്രഹം വീണത്, ആ കുഞ്ഞിൻറെ തേജസ്സുകൊണ്ട് തിളക്കമാർന്ന ആയിട്ടുണ്ട്,

ഭൂമിയിലെ സകല വഴികളും പേടിച്ചു ഭയന്നതായിട്ട്


وَقَدْ بَاتَ شَاهُ الْفُرْسِ فِي اَعْظَمِ الْكَرْبِ وَنَارُ جَمِيعُ الْفُرْسِ قَدْ خَمِدَتْ لَهُ

ആ ജന്മം കാരണം പേർഷ്യക്കാരുടെ സങ്കല അഗ്നികളും കെട്ടടങ്ങി ഇരിക്കുന്നു, നിശ്ചയം പേർഷ്യൻ ചക്രവർത്തി അതീവ ദുഃഖത്തിൽ ആയിത്തീരുകയും ചെയ്തു.


وَهُبُّو اِلَى الْاِسْلَامِ وَالْمَنْزِلِ الرَّحْبِ فَيَا لَقُصَيٍّ ارْجِعُو عَنْ ضَلَالِكُمْ

ഇതെന്ത് അത്ഭുതം...! ഹേ ഖുസയ്യ് ഗോത്രമേ ... നിങ്ങൾ ദുർമാർഗത്തിൽ നിന്ന് മടങ്ങുക,

നിങ്ങൾ ഇസ്ലാമിലേക്ക് മടങ്ങുകയും വിശാല വസതിയിലേക്ക് അഭയം പ്രാപിക്കുകയും ചെയ്യുക.


Manqoos Moulid Full Software

Post a Comment

Previous Post Next Post

Hot Posts