ഉച്ചക്ക് ഭക്ഷണം കഴിച്ച് ഒന്നു മയങ്ങിയില്ലെങ്കില്‍ അസ്വസ്ഥരാകുന്നവരാണ് പലരും, പ്രത്യേകിച്ച് മലയാളികളുടെ ശീലങ്ങളില്‍ ഒന്നാണ് ഉച്ചയുറക്കം. ഉറക്കം നമ്മുടെ ശരീരത്തിനും മനസ്സിനും അനിവാര്യമായ ഒന്നാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഉറക്കം നിര്‍ബന്ധമാണ്. ദിവസം നിശ്ചിത സമയത്തെ ഉറക്കം ലഭിച്ചില്ലെങ്കില്‍ പല ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും അത് വഴിയൊരുക്കും. എന്നാല്‍ പകലുറക്കം അല്ലെങ്കില്‍ ഉച്ചയുറക്കം മതിയാകുമോയെന്നാണ് നാം പരിശോധിക്കുന്നത്.
പകലുറക്കം നല്ലതാണോ
ഉച്ചക്കുറങ്ങിയാല്‍ തടി കൂടുമെന്നാണ് പലരുടെയും ധാരണ. നല്ല ക്ഷീണമുണ്ടെങ്കില്‍ പോലും തടി കൂടുമെന്ന് പേടിച്ച് ഉറങ്ങാതെയിരിക്കുന്നവരുണ്ട്. ഉച്ചയുറക്കം കുഴപ്പമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പക്ഷേ, ഒരുപാട് നേരം പകല്‍ ഉറങ്ങാന്‍ പാടില്ല. ഒരു 45 മിനിട്ട് വരെ ആകാം. ഉച്ചയുറക്കം ശരീരത്തെ ക്ഷീണമകറ്റാനും ഏകാഗ്രതക്കും സഹായിക്കുന്നതാണ്. എന്നാല്‍ അമിതമായ ഉറക്കം ക്ഷീണം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ.
ഉച്ചക്കുറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടവ
പകലുറക്കം ദോഷമില്ലെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ആരോഗ്യത്തിന് നല്ലതാകണമെങ്കില്‍ പകലുറങ്ങുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചക്ക് ഭക്ഷണം കഴിച്ചയുടെനെ കിടക്കരുത്. അത് ദഹനപ്രക്രിയയെ ദുര്‍ബലമാക്കും. മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളും വരുത്തിവെക്കും. ഇത് പകല്‍ മാത്രമല്ല, മറ്റു സമയങ്ങളിലും ഭക്ഷണം ശേഷമുള്ള കിടത്തം ദോഷമാണ്. അതുപോലെ പകലുറങ്ങിയാല്‍ രാത്രി ഉറക്കം നഷ്ടപ്പെടുന്നവര്‍ പകല്‍ ഉറങ്ങരുത്. കാരണം രാത്രിയിലെ ഉറക്കം ശരീരത്തിന് ലഭിക്കേണ്ട ഒന്നാണ്. ഉച്ചക്ക് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ ശേഷം അല്പം നടക്കുകയും ദഹനത്തിനുള്ള സമയം നല്‍കുകയും വേണം.
Post a Comment