കൂടുതല്‍ സമയം ഫോണും ലാപ്‌ടോപ്പും വേണ്ട, വയസാകുമെന്ന് പഠനറിപ്പോര്‍ട്ട് American study reveals mobile phone addiction causes to age

  


ഇത് ടെക്‌നോളജി യുഗമാണ്. അനുദിനം പുതിയ കണ്ടുപിടിത്തങ്ങളും ഫീച്ചറുകളും കൊണ്ട് സാങ്കേതിക വിദ്യ ലോകത്തെ ജനങ്ങളെ കീഴ്‌പെടുത്തുന്നു. മൊബൈല്‍ ഫോണും നെറ്റുമില്ലാതെ ജീവിക്കാന്‍  തന്നെ പ്രയാസമേറുന്ന ലോകത്താണ് നാം ജീവിതം നയിക്കുന്നത്. നിത്യജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൊബൈലിനെ ആശ്രയിച്ചായി മാറിയതിനാല്‍ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനോ ഒഴിച്ചു നിര്‍ത്താനോ പറ്റാത്ത സ്ഥിതിയാണുള്ളത്. 

മൊബൈല്‍, ലാപ്‌ടോപ്,കമ്പ്യൂട്ടര്‍, മറ്റു ടെക് ഡിവൈസുകളുടെ ദീര്‍ഘമായ ഉപയോഗം കാഴ്ച ശക്തിയെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുവെന്ന് നമുക്കേവര്‍ക്കും അറിയുന്ന കാര്യമാണ്. നിരവധി പഠനങ്ങള്‍ അതുമായി ബന്ധപ്പെട്ട് വന്നതുമാണ്. എന്നാല്‍ മൊബൈല്‍ ലാപ്‌ടോപുകളുടെ അമിതമായ ഉപയോഗം കാരണം പെട്ടെന്ന് വയസാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. കാരണം ഇത്തരം ടെക് ഗാഡ്ജറ്റുകളില്‍ നിന്നും വരുന്ന (നീല വെളിച്ചം ) blue light വയസാക്കാന്‍ കൂടുതല്‍ കാരണമാകുമെന്ന് ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിംഗ് ജേണലില്‍ വന്ന പഠനം വെളിപ്പെടുത്തുകയാണ്. 

ടെക് ഡിവൈസുകളില്‍ നിന്നുള്ള പ്രത്യേകിച്ച് മൊബൈല്‍, ലാപ്‌ടോപുകളിലെ ബ്ലൂ ലൈറ്റ് അമിതമാകുന്നത് തൊലി, കൊഴുപ്പ് കോശങ്ങള്‍, സെന്‍സറി ന്യൂറോണുകള്‍ തുടങ്ങിയ എല്ലാ കോശങ്ങളെയും ദോഷമായി ബാധിക്കുന്നു. അമേരിക്കയിലെ ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗീബുള്‍ട്ടോവിക്‌സാണ് ഈ പഠനത്തിനു പിന്നില്‍.  ഗീബുള്‍ട്ടോവിന്റെ നിരീക്ഷണത്തില്‍ നിര്‍ദിശ്ട്ട മെറ്റബോളിറ്റുകളുടെ അളവ് നീലവെളിച്ചത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ഫ്രൂട്ട് ഈച്ചകളില്‍ മാറ്റം വരുത്തുന്നതായി കണ്ടെത്തി. 

Post a Comment

Previous Post Next Post

Hot Posts