ആദരണീയരായ ഉസ്താദുമാരെ, രക്ഷിതാക്കളെ, പ്രിയപ്പെട്ട കൂട്ടുകാരെ..
ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ
നിൽക്കുന്നത് ഹബീബായ റസൂലുല്ലാഹി(സ്വ) വിയോഗത്തെ സംബന്ധിച്ച് ഏതാനും വാക്കുകൾ പറയുന്നതിന്
വേണ്ടിയാണ്..
ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ 12 തിങ്കൾ നബി(സ്വ) ഈ ലോകത്തു നിന്നും യാത്രയായി. അവിടുത്തെ വഫാത്ത് സ്വഹാബികൾക്ക് വിശ്വസിക്കാനായില്ല. മദീനയാകെ ശോകമൂകമായി. അവിടുത്തെ വഫാത്ത് അറിഞ്ഞ വിശ്വാസികൾ ഏറെ ദുഃഖത്തിലായി. ഉമർ(റ)വിനു ബുദ്ധിഭ്രമം സംഭവിച്ചു. ഉസ്മാൻ (റ) നിശബ്ദനായി. അലി(റ) നിശ്ചലനായി. അബൂബക്കർ സിദ്ദീഖ്(റ) എല്ലാവരെയും ശാന്തരാക്കി. അങ്ങനെ രംഗം ശാന്ത മായി. സ്വഹാബാക്കൾ യോഗം ചേർന്നു അബൂബക്കർ സിദ്ദീഖ്(റ)വിനെ ഖലീഫ യായി തെരഞ്ഞെടുത്തു. ശേഷം നബി(സ്വ)യെ കുളിപ്പിച്ചു കഫൻ ചെയ്തു. സ്വഹാബാക്കൾ ഓരോരുത്തരായി നിസ്കരിച്ചു. ബുധനാഴ്ചയായിരുന്നു അവിടുത്തെ ഖബറടക്കം. ആയിശ ബീവിയുടെ വീട്ടിൽ നബി(സ്വ) വഫാത്തായ അതേ സ്ഥലത്തു തന്നെ നബി(സ്വ)യെ ഖബറടക്കി. ഭൂമിയിൽ ഏറ്റവും പുണ്യമാക്കപ്പെട്ട ഈ സ്ഥല ത്തിന് അൽഹുജ്റത്തു ശരീഫ എന്നു പറയുന്നു. ഹജ്ജിന് പോകുന്നവർ ഹജ്ജ് കഴിഞ്ഞ് നബി(സ്വ)യുടെ റൗള സന്ദർശിക്കാൻ കൂടി കരുതിയാണ് പോകുന്നത്. ഹബീബ്(സ്വ) പറഞ്ഞു: എന്റെ ഖബറിടം സന്ദർശിച്ചു എന്നാൽ അവനു സ്വർഗം നിർബന്ധമാണ്. ഒരാൾ ഹജ്ജ് ചെയ്തു എന്നെ സന്ദർശിച്ചില്ല എന്നാൽ അവൻ എന്നോട് പിണങ്ങിയവനാണ്.
പ്രിയ കൂട്ടുകാരേ, ഹബീബിനെ സന്ദർശിക്കാന് റബ്ബ് നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ഇത്രയും പറഞ്ഞു കൊണ്ട് എന്റെ എളിയ പ്രഭാഷണം ചുരുക്കട്ടെ. അല്ലാഹു നാം ഏവരെയും വിജയികളിൽ
ഉൾപ്പെടുത്തി അനുഗ്രഹിക്കു മാറാകട്ടെ ആമീൻ. അസ്സലാമു അലൈക്കും.
Post a Comment