കണക്കിനെ ഇത്ര പേടിക്കേണ്ടതുണ്ടോ? How to make mathematics easy and interesting subject

കണക്കിനെ ഇത്ര പേടിക്കേണ്ടതുണ്ടോ? How to make mathematics easy and interesting subject


സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളോട് പേടിയുള്ള, വെറുപ്പുള്ള വിഷയത്തെ കുറിച്ച് ചോദിച്ചാല്‍ ഒരു ഉത്തരമേ പറയാറുള്ളൂ, കണക്ക്. ഇഷ്ടമില്ലാത്ത ടീച്ചേഴ്‌സും പൊതുവേ കണക്ക് അധ്യാപകരായിരിക്കും. കണക്കിനോടുള്ള പേടിയും വെറുപ്പും അധ്യാപകരോടും ആയിത്തീരുന്നു. എന്നാല്‍ ശരിക്കും കണക്ക് വിഷയത്തെ ഇത്രമേല്‍ പേടിക്കേണ്ടതുണ്ടോ. ഇല്ല എന്നതാണ് സത്യം. കണക്ക് പഠിക്കുന്നത് രസകരമാക്കി മാറ്റാനും കണക്കിനോടുള്ള പേടി ഇല്ലാതാക്കുനുമുള്ള കാര്യങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്. 

ആദ്യമേ മനസ്സിലാക്കേണ്ടത്, കണക്ക് ഭയപ്പെടേണ്ട ഒരു വിഷയമേ അല്ലെന്നതാണ്. അധ്യാപകരോ കണക്ക് എന്ന വിഷയമോ അല്ല പ്രശ്‌നം, പഠിക്കുന്ന നിങ്ങള്‍ തന്നെയാണ് അതിന്റെ പ്രധാന കാരണം. പലരും പറഞ്ഞു കേട്ട കാര്യങ്ങള്‍ വെച്ചുള്ള മുന്‍ധാരണയാണ് എല്ലാവരുടെയും പ്രശ്‌നം. ആ മുന്‍ധാരണയാണ് ആദ്യം തിരുത്തേണ്ടത്. മാത്‌സ് എന്ന വിഷയം ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ മറ്റു സബ്ജക്ടുകളേക്കാള്‍ നിങ്ങള്‍ക്കിഷ്ടവും രസകരവും കണക്ക് തന്നെയായിരിക്കും. കണക്ക് എളുപ്പമാക്കിത്തീര്‍ക്കാനും ഉയര്‍ന്ന മാര്‍ക്കു നേടാനും ചില ലളിതമായ കാര്യങ്ങള്‍ നോക്കാം.

അടിസ്ഥാന കാര്യങ്ങള്‍ അറിയുക

കണക്കിലെ നാം അറിഞ്ഞിരിക്കേണ്ട ഒരുപാട് അടിസ്ഥാന വിവരങ്ങളുണ്ട്. ഗുണനപ്പട്ടിക മുതല്‍ മറ്റു ഇക്വേഷനുകള്‍ വരെ അതില്‍ പെടും. ഈ അടിസ്ഥാന വിവരങ്ങളില്ലായ്മയാണ് കണക്കിനെ പേടിക്കുന്നവരുടെ പ്രധാന പ്രശ്‌നം. അതിനാല്‍ അടിസ്ഥാന കാര്യങ്ങളിലെ അറിവില്ലായ്മ ബാക്കിയുള്ള ക്ലാസുകളിലും പാഠങ്ങളിലും പ്രതിഫലിക്കും. മനസ്സിലാക്കാന്‍ പ്രയാസമായി തോന്നും. അങ്ങനെ കണക്കിനെ വെറുത്തു തുടങ്ങും. അതിനാല്‍ ബേസിക്ക് കാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കുക.

പുസ്തകം ശ്രദ്ധിക്കുക

തലേദിവസം ടൈംടേബിള്‍ അനുസരിച്ച് വിഷയങ്ങള്‍ ക്രമീകരിക്കുന്നവരാണ് നാം. കണക്കിനോട് പ്രത്യേകം ഒരു പരിഗണ നമുക്ക് നല്‍കാന്‍ ശ്രമിക്കാം. തലേദിവസം തന്നെ അധ്യാപകന്‍ ക്ലാസില്‍ എടുക്കാന്‍ പോകുന്ന കണക്കിലെ ഭാഗങ്ങള്‍ മനസ്സിലാക്കി വെക്കാം. പാഠഭാഗം വായിക്കുകയും ഓര്‍ത്തു വെക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കണക്ക് ക്ലാസില്‍ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാനും മറ്റുള്ളവരേക്കാള്‍ മുന്നിലാകാനും സാധിക്കും. 

ക്ലാസുകള്‍ കൃത്യമായി കേള്‍ക്കുക

മടി കാണിച്ചും അകാരണമായും ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്ന നിരവധി കുട്ടികള്‍ നമുക്കിടയിലുണ്ട്. ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്നത് ഒരു പക്ഷേ മറ്റുവിഷയങ്ങള്‍ വായിച്ചെടുത്തു മനസ്സിലാക്കാന്‍ പറ്റുന്നതാകാമെങ്കിലും കണക്ക് അതുപോലെയാവില്ല. ക്ലാസുകളിലെ ശ്രദ്ധയും സാന്നിധ്യവും കണക്കിന് ആവശ്യമാണ്. അടിസ്ഥാന വിവരങ്ങള്‍ ക്ലാസുകളില്‍ പങ്കെടുത്താല്‍ മാത്രം ലഭിക്കുന്ന വിഷമയാണ് കണക്ക്. ഇനി കാരണത്തോടെ ക്ലാസ് നഷ്ടപ്പെട്ടാലും അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം.

ക്ലാസ് കഴിഞ്ഞാലും സഹപാഠികളോടൊപ്പം ചര്‍ച്ച ചെയ്യുകയും അധ്യാപകരോട് സംശയങ്ങള്‍ ചോദിച്ചും കണക്കിനോടൊപ്പം നമ്മളും സഞ്ചരിക്കണം. തീര്‍ച്ചയായും കണക്കിനെ കീഴ്‌പെടുത്താന്‍ നമുക്കാവും.

Post a Comment

Previous Post Next Post

Hot Posts