ജുവൈരിയ ബിന്‍തുല്‍ ഹാരിസ്(റ) Juvairiya bint haris (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

പിതാവ് ഹാരിസുബ്നു അബീളിറാര്‍
ഗോത്രം ബനുല്‍ മുസ്ഥലബ്
ആദ്യഭര്‍ത്താവ് മുസാഫിഹുബ്നു സ്വഫ്വാന്
മഖ്ബറ ജന്നത്തുൽ ബഖീഹ്
വിവാഹം 20ാം വയസ്സില്‍
വിയോഗം ഹിജ്റ 50
വയസ്സ് 65

ഗോത്രത്തലവന്റെ മകൾ

ബനുൽ മുസ്ഥലഖ് ഗോത്രത്തലവൻ ഹാരിസുബ്നു അബീ ളിറാറിന്റെ സീമന്തപുത്രയാണ് ബർറ (ജുവൈരിയ്യ:). ഒരു ഗോത്രത്തിന്റെ മുഴുവനും അടിമത്തമോചനത്തിനും ഇസ്ലാമാശ്ലേഷണ ത്തിനും കാരണക്കാരിയാകാൻ ഭാഗ്യം ലഭിച്ച തിരുപത്നിയാണ് ഹസ്രത് ജുവൈരിയ്യ(റ).

ബനുൽ മുസ്ഥലഖ് യുദ്ധം

ഹിജ്റ അഞ്ചാം വർഷം ശഅ്ബാൻ മാസത്തിൽ ബനുൽ മുസ്ഥലഖ് ഗോത്രത്തലവൻ ഹാരിസുബ്നു അബീളിറാൻ മുസ്ലിംകൾക്കെതിരെ സൈന്യസജ്ജീകരണം നടത്തുന്നുണ്ടെന്ന വാർത്ത തിരുനബിക്ക് ലഭിച്ചു. ഉഹ്ദ് യുദ്ധത്തിൽ ഖുറൈശികളെ സഹായിച്ച ഗോത്രമാണ് ബനുൽ മുസ്ഥലഖ്.

മദീനയിലേക്ക് സൈന്യം പുറപ്പെടും മുമ്പ് അവരെ നേരിട്ട് പരാജയപ്പെടുത്താൻ തിരുനബി തീരുമാനിച്ചു. ഒരു സംഘം സൈന്യവുമായി നബി ബനുൽ മുസ്ഥലഖിലേക്ക് പുറപ്പെട്ടു. മുഹമ്മദും കൂട്ടരും തങ്ങളെ എതിരാടാൻ പുറപ്പെട്ടു എന്ന വാർത്ത അവരെ ഭയപ്പെടുത്തി. ഹാരിസിന്റെ സൈന്യത്തിൽനിന്ന് പലരും തടിയൂരി. പല ഗോത്രങ്ങളും തന്ത്രപൂർവ്വം പിന്മാറി.

ബനൂഖുസാഅക്കാരുടെ ജലാശയമായ മുറൈസിഅ് തടാകത്തിനരികിൽ ഇരുസൈന്യവും കണ്ടുമുട്ടി. തിരുനബി(സ) ഇസ്ലാമിനെ അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പക്ഷെ അതു വിശ്വസിക്കാൻ അക്കൂട്ടർ തയ്യാറായില്ല.

യുദ്ധമാരംഭിച്ചു. അൽപനേരം കൊണ്ട് ശത്രുക്കൾ തിരിഞ്ഞോടാൻ തുടങ്ങി. ശത്രുക്കളിൽ പത്തുപേർ കൊല്ലപ്പെട്ടു. ബാക്കിയു ള്ളവരെ ബന്ദികളായി പിടിച്ചുവെച്ചു. ഏകദേശം ഇരുന്നൂറ് കുടുംബങ്ങളുണ്ടായിരുന്നു അവർ. ഗോത്രനേതാവ് ഹാരിസിന്റെ പുത്രി ബർറ (ജുവൈരിയ)യും അക്കൂട്ടത്തിലുണ്ടായിരുന്നു. ബന്ദികളുമായി മുസ്ലിം സൈന്യം മദീനയിലേക്ക് തിരിച്ചുപോന്നു.

അടിമത്തം

ഗോത്രത്തലവന്റെ മകളായ ബർറ കൊട്ടാരത്തിൽ ജീവിച്ചു വളർന്നവളാണ്. മുസീഇൽ വെച്ച് രക്തസാക്ഷിയായ മുസാഫിഹിന്റെ ഭാര്യയുമാണ്.

യുദ്ധത്തടവുകാരിയായി പിടിക്കപ്പെട്ട ബർറ: ഖസ്റജി കുടും ബക്കാരനായ അൻസ്വാറുകളുടെ പ്രഭാഷകൻ (ഖത്വീബുൽ അൻസാർ) എന്നറിയപ്പെടുന്ന സാബിതുബ്നു ഖൈസ്(റ)ന് ലഭിച്ച ഓഹരിയിലായിരുന്നു ഉൾപ്പെട്ടത്. (സാബിത്(റ) മുതിർന്ന സ്വഹാബീവര്യനും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമാണ്. യമാമയുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയായി. റളിയല്ലാഹു അൻഹു...

അടിമത്ത ജീവിതത്തോട് പൊരുത്തപ്പെട്ട് പോകാൻ അവരുടെ മനസ്സ് സമ്മതിച്ചില്ല. യജമാനൻ സാബിതിനോട് തന്റെ മോചനക്കരാറിന് വേണ്ടി അവർ ആവശ്യപ്പെട്ടു. ഒമ്പത് ഊഖിയ സ്വർണ്ണ ത്തിന് പകരം മോചിപ്പിക്കാമെന്ന് അദ്ദേഹം ജുവൈരിയ്യക്ക് വാക്കു നൽകി.

പക്ഷെ ഇത്രയും വലിയ സംഖ്യ തനിക്കിപ്പോൾ എവിടെ നിന്നും ലഭിക്കും!? അവർ നേരെ തിരുനബി(സ)യുടെ സവിധത്തി ലേക്ക് നടന്നു.

ശേഷം നടന്ന സംഭവം ആയിശ(റ) വിശദീകരിക്കുന്നു.

“ജുവൈരിയ്യയെ തിരുനബിയുടെ വാതിൽക്കൽ കണ്ടപ്പോൾ എനിക്ക് നീരസമായി. കാരണം ജുവൈരിയ്യ കാണാൻ ചേലുള്ള പെണ്ണായിരുന്നു. ഇരുപത് വയസ്സ് പ്രായം വരും. ആരും ഒന്നു നോക്കിപ്പോകുന്ന പ്രകൃതമാണ് അവരുടേത്. അവർ പറഞ്ഞു യാറസൂലല്ലാഹ്, ഞാൻ മുസ്ലിമാണ്. അശ്ഹദുഅല്ലാഇലാഹ... എന്റെ കാര്യങ്ങൾ അങ്ങേക്കറിയാമല്ലോ? സാബിതു ഖൈസിന്റെ ഓഹരിയിലാണ് ഞാനുള്ളത്. അദ്ദേഹത്തോട് ഞാൻ മോചനപത്രമെഴുതിയിരിക്കുകയാണ്. എന്റെ മോചനദ്രവ്യം നൽകാൻ അവിടുന്ന് സഹായിക്കണം.

തിരുനബി(സ) ചോദിച്ചു. “അതിലേറെ ഗുണമുള്ള വല്ല കാര്യവുമാണെങ്കിലോ?

“എന്താണ് നബിയേ?"

നബി പറഞ്ഞു; നിന്റെ മോചനദ്രവ്യം നൽകുകയും നിന്നെ ഞാൻ വിവാഹം കഴിക്കുകയും ചെയ്യാം

“എനിക്കു സമ്മതമാണ് നബിയേ

ജുവൈരിയ്യ സമ്മതിച്ചു.

അത്ഭുതം സംഭവിക്കുന്നു

മകൾ ബന്ദിയാക്കപ്പെട്ടത് ഹാരിസുബ്നു ളിറാറെന്ന ഗോത്രത്തലവനെ സംബന്ധിച്ചിടത്തോളം താളം മാനക്കേടിന്റെ അങ്ങേയറ്റമായിരുന്നു. ചരിത്രകാരനായ ഇബ്നു ഹിഷാം ഉദ്ദരിക്കുന്നത് കാണുക. മകളെ മോചിപ്പിപ്പിക്കാനായി ഹാരിസ് ഒട്ടകങ്ങളുമായി മദീനയി ലേക്ക് പുറപ്പെട്ടു. കൂട്ടത്തിൽ രണ്ട് ഒട്ടകങ്ങൾ അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു. അഖീഖ്  എന്ന സ്ഥലത്തെത്തിയപ്പോൾ ഈ രണ്ട് ഒട്ടകങ്ങളെ അദ്ദേഹം ഒളിപ്പിച്ചുവെച്ചു. ശേഷം മദീനയിലെ ത്തിയ അദ്ദേഹം തിരുനബി(സ)യെ കണ്ട് സംസാരിച്ചു. “എന്റെ മകൾ അടിമയായി ജീവിക്കേണ്ടവളല്ല. ആ സാഹചര്യത്തോട് പൊരുത്തപ്പെടാൻ അവൾക്ക് കഴിയില്ല. അതുകൊണ്ട് അവളെ മോചിപ്പി ക്കണം. ഇതാ ഇതൊക്കെയും മോചനദ്രവ്യമായി ഞാൻ നൽകാം. " തിരുനബി(സ) ഉടനടി ചോദിച്ചു. “അഖീഖ് എന്ന സ്ഥലത്ത് ഇന്നലിന്ന് മലഞ്ചെരുവിൽ നിങ്ങൾ ഒളിപ്പിച്ചുവെച്ച രണ്ട് ഒട്ടകങ്ങൾ എവിടെ?" 

ഹാരിസിന് ആശ്ചര്യമടക്കാനായില്ല. അഖീഖിൽ ഒട്ടകത്തെ ഒളിപ്പിച്ചത് അല്ലാഹു അല്ലാതെ ഒരാളും അറിയാത്ത സംഭവമാണ്. ഇപ്പോഴിതാ മുഹമ്മദ് തന്റെ മുഖത്ത് നോക്കി അക്കാര്യം പറയുന്നു. തീർച്ചയായും ഇദ്ദേഹം ദൈവദൂതൻ തന്നെ. “അശ്ഹദുഅല്ലാഇലാഹ ഇല്ലല്ലാ...

അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.

ഹാരിസും അദ്ദേഹത്തിന്റെ രണ്ട് മക്കൾ, ഹാരിസുബ്നു ഹാരിസും അംറുബ്നു ബ്നു ഹാരിസും കൂടെ കുറേയാളുകളും ഇസ്ലാം പുൽകി. അവർ വേഗം ആളെ പറഞ്ഞയച്ച് ഒട്ടകങ്ങളെ വരുത്തി. 

അനുഗ്രഹവിവാഹം

തിരുനബി(സ) സാബിത്(റ) നടുത്തേക്ക് ദൂതനെ അയച്ചു. സാബിത് (റ) പറഞ്ഞു: “അവൾ അങ്ങേക്കുള്ളതാണ് നബിയേ, എന്റെ ഉമ്മയും ഉപ്പയും അങ്ങേക്ക് ദണ്ഡനമാണ് "

തിരുനബിഷ്ഠർ(സ) ജുവൈരിയ്യ(റ)യുടെ മോചനദ്രവ്യം നൽകി മോചിപ്പിച്ചു. അവരെ വിവാഹം കഴിക്കുകയും ചെയ്തു. ബർറ എന്ന തന്റെ പേരുമാറ്റി തിരുനബി(സ) അവർക്ക് ജുവൈരിയ്യ എന്ന പേര് വിളിച്ചു.

ഇബ്നു ഹിഷാമിന്റെ ഉദ്ദരണിയിൽ ഇപ്രകാരമാണ്. ഹാരിസുബളിറാൻ അനുകൂലമായ മറുപടി പ്രതീക്ഷിച്ചല്ല തിരുനബി( യുടെ സവിധത്തിലെത്തിയത്. ഉഹ്ദ് യുദ്ധത്തിൽ മുിക്കുകളെ സഹായിച്ച ദേഷ്യം തന്റെ ഗോത്രത്തെക്കുറിച്ച് മുസ്ലിംകൾക്കുണ്ടാകുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു. തന്റെ നാട്ടുകാരായ ബന്ദി കൾക്ക് പരമാവധി ശിക്ഷ മുസ്ലിംകൾ നൽകുമെന്നും അദ്ദേഹം കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ്. മുസ്ലിംകളുടെ പെരുമാ റ്റവും തിരുനബി(സ)യുടെ സമീപനവും അവരുടെ ധാരണകൾ തിരുത്തി. മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തോട് തിരുബി (സ) ചോദിച്ചു. “നിങ്ങളുടെ മകൾക്ക് സ്വയം തീരുമാനിക്കാനുള്ള അവസാരം കൊടുക്കുന്നതിൽ താങ്കളുടെ അഭിപ്രായമെന്താണ്?”

അദ്ദേഹം പറഞ്ഞു “നല്ലത്”

ഹാരിസ് ജുവൈരിയ്യയുടെ അടുത്ത് ചെന്നു പറഞ്ഞു. “മോളേ ഇദ്ദേഹം നിനക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം തന്നിരിക്കുന്നു. അത് കൊണ്ട് നീ എന്നെ വഷളാക്കരുത്

ജുവൈരിയ്യ(റ) പറഞ്ഞു. ഞാൻ അല്ലാഹുവിനെയും അവന്റെ ദുതരേയും തെരഞ്ഞെടുക്കുന്നു
അന്നവർക്ക് ഇരുപത് വയസ്സാണ് പ്രായം. ഹിജ്റ അഞ്ചിൽ നടന്ന ഈ വിവാഹത്തിന് നാനൂറ് ദിർഹമായിരുന്നു മഹ്ർ നിശ്ച യിച്ചിരുന്നത്. അതല്ല, ജുവൈരിയ്യ(റ)യുടെ അടിമത്തമോചനം തന്നെയായിരുന്ന മഹ്ർ എന്നഭിപ്രായപ്പെട്ടവരുമുണ്ട്.

ബന്ദികൾ നാട്ടിലേക്ക്

വാർത്ത മദീനയാകെ അറിയാൻ മിനിറ്റുകൾ വേണ്ടി വന്നില്ല. തിരുനബി(സ) ബനൂൽ മുസ്ഥലഖ് ഗോത്രക്കാരി ജുവൈരിയ്യ(റ)യെ വിവാഹം ചെയ്തിരിക്കുന്നു. പിന്നെ താമസിച്ചില്ല. സ്വഹാബാക്കൾ എല്ലാ ബന്ദികളെയും മോചിപ്പിച്ചു. അവർ പറഞ്ഞു: “തിരുന ബി(സ)യുമായി വിവാഹബന്ധമുള്ള ഗോത്രക്കാരെ ഞങ്ങൾ ബന്ദികളാകുന്നതെങ്ങനെയാണ്?” എഴുന്നൂറോളം ആളുകളുണ്ടായിരുന്നു അവർ. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. ആയിശ(റ) പറയുന്നു. “തന്റെ സുദായത്തിന് ഇത്രത്തോളം അനുഗ്രഹം ചൊരിഞ്ഞ മറ്റൊരു സ്ത്രീയെയും എനിക്കറിയില്ല. ജുവൈരിയ്യ(റ) കാരണമായി ബനുൽ മുസ്ഥലഖ് ഗോത്രം ആകമാനം ഇസ്ലാമിലേക്ക് കടന്നുവരികയുണ്ടായി. 

സ്വപ്ന സാക്ഷാത്കാരം

ജുവൈരിയ്യ(റ) കാത്തിരിക്കുകയായിരുന്നു; താൻ കണ്ട സ്വപ്നത്തിന്റെ പുലർച്ച എന്തെന്നറിയൻ.

ഇമാം ബൈഹഖി ഉദ്ദരിക്കുന്നു. ജുവൈരിയ്യ്(റ) പറഞ്ഞു. തിരുനബി(സ) യുദ്ധത്തിന് പറപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു അത്. അന്ന് ഞാൻ വിചിത്രമായൊരു സ്വപ്നം കണ്ടു. മദീനയുടെ ഭാഗത്ത് നിന്നും പൂർണ്ണ ചന്ദ്രൻ നീങ്ങി വരുന്നു. അവ സാനം അത് എന്റെ മടിയിൽ വന്നു വീണു. ഞാൻ ഞെട്ടിയുണർന്നു. എനിക്കൊന്നും മനസ്സിലായില്ല. സ്വപ്നത്തെക്കുറിച്ച് ഞാൻ ആരോടും പറഞ്ഞതുമില്ല. യുദ്ധം കഴിഞ്ഞ് ഞാൻ ബന്ദിയാക്കപ്പെട്ടപ്പോൾ എന്റെ സ്വപ്നത്തിന് സാക്ഷാത്കാരമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

യുദ്ധത്തിൽ തന്റെ ഭർത്താവ് കൊല്ലപ്പെട്ടപ്പോഴും താൻ ബന്ദി യാക്കപ്പെട്ടപ്പോഴും സാബിത്(റ)ന്റെ വീട്ടിൽ അടിമയായി കഴിയേണ്ടിവന്നപ്പോഴും ജുവൈരിയ്യ(റ)യുടെ മനസ്സ് നിറയെ തന്റെ സ്വപ്നമായിരുന്നു. മദീനയിലെ പൂർണ്ണ ചന്ദ്രൻ തന്നെ വിവാഹം കഴിക്കുമെന്നവർ പ്രതീക്ഷിച്ചു. അല്ലാഹു ആ പ്രതീക്ഷ നിറവേറ്റി. ഒരു ഗോത്രത്തിന്റെ മുഴുവനും നരകമോചനത്തിന് അത് കാരണമാവുകയും ചെയ്തു.

കൊട്ടാരത്തിൽനിന്ന് കുടിലിലേക്ക്

രാജകീയ സുഖാഡംബരങ്ങളിൽ ജീവിച്ചവരാണ് ജുവൈ രിയ്യ(റ). ഗോത്രത്തലവന്റെ സീമന്തപുത്രിയായും ധീരപടയാളിയുടെ നല്ലപാതിയായും ജീവിച്ച് അവർക്ക് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും അധ്യായങ്ങൾ പുത്തനറിവായിരുന്നു.

ഭർത്താവിന്റെ ഇല്ലായ്മ ചൂഷണം ചെയ്ത് അധികാരികളാകുന്ന ഭാര്യമാർക്ക് ബീവി ജുവൈരിയ്യ(റ) പാഠമാണ്. ഞാനൊരു വലിയ വീട്ടിലെ കൺമണിയാണെന്ന തലക്കനം തൊട്ടുതീണ്ടാതെ തിരുനബിയുടെ കഷ്ടപ്പാടും ദാരിദ്ര്യവും സ്വീകരിക്കാനവർ മുന്നോട്ട് വന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്? സമ്പൽസ മൃദ്ധിയിലേക്ക് വേണമെങ്കിൽ തനിക്ക് മടങ്ങാമായിരുന്നു. പക്ഷെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തീ പുകയാത്ത അടുപ്പുള്ള ആ കൊച്ചു കൂരയാണ് ജുവൈരിയ്യ(റ) തെരഞ്ഞെടുത്തത്. ഇക്കാരണം കൊണ്ട് തന്നെ തന്റെ ചെറിയ പ്രായത്തിൽ ഇസ്ലാം പുൽകാനും തിരുനബി(സ)യോടൊത്ത് ഇരുലോകത്തും സഹവസിക്കാനും അല്ലാഹു അവർക്ക് ഭാഗ്യം നൽകി.

ശ്രേഷ്ഠമായ പ്രാർത്ഥന

ഇമാം തിർമുദി ഇബ്നു അബ്ബാസ്(റ)ൽ നിന്നും ഉദ്ദരിക്കുന്നു. ഒരു ദിവസം നബി(സ) വീട്ടിൽനിന്നും അതിരാവിലെ പുറപ്പെട്ടു. ആ സമയത്ത് ജുവൈരിയ്യ(റ) തന്റെ നിസ്കാരപ്പായയിൽ പ്രാർത്ഥനാനിരതയാണ്. ഉച്ചയോടടുത്ത സമയത്ത് തിരുനബി തിരുച്ചുവന്നപ്പോഴും അവർ ആ ഇരിപ്പ് തുടരുകയാണ്. തിരുന ബി ചോദിച്ചു. “ഇത്രനേരവും നീ ഇവിടെ ഇരിക്കുകയായിരുന്നോ?

അവർ പറഞ്ഞു. “അതേ 

നബി() പറഞ്ഞു. “ഞാൻ നിനക്ക് നാലു വാക്യങ്ങൾ പഠി പ്പിച്ചുതരാം. അത് മൂന്ന് തവണ ചൊല്ലുന്നത് ഒരു ദിവസം മുഴു വനും നീ ചൊല്ലിയതിന് സമമാണ്.

 سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته

വിയോഗം

ഹിജ്റ അമ്പതിൽ റബീഉൽ അവ്വൽ മാസത്തിലാണ് ജുവൈരിയ്യ(റ) വഫാത്തായത് അന്ന് അവർക്ക് അറുപത്തഞ്ച് വയസ്സ് പ്രായമായിരുന്നു. മുആവിയ്യ(റ)യുടെ പ്രതിനിധി മർവാനുബ്നുൽ ഹകമാണ് അവരുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്. ജന്നതുൽ ബഖീഇൽ മഹതി അന്ത്യവിശ്രമം കൊള്ളുന്നു. തിരു നിയിൽ നിന്നും നിരവധി ഹദീസുകൾ മഹതി റിപ്പോർട്ട് ചെയ്തി ട്ടുണ്ട്.

റളിയല്ലാഹു അൻഹാ

അല്ലാഹു ജുവൈരിയ്യ(റ)യുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ. ആമീൻ



Post a Comment

أحدث أقدم

Hot Posts