പിതാവ് | ഖുറൈശി പ്രമുഖൻ ഖുവൈലിദ് |
മാതാവ് | സായിദയുടെ മകൾ ഫാത്വിമ |
ഗോത്രം | ഖുറൈശി |
വിളിപ്പേര് | ത്വാഹിറ (വിശുദ്ധ ) |
ആദ്യ വിവാഹം | അത്വീഖ്, അബൂഹാല |
വിവാഹം | 40-ാം വയസ്സിൽ (തിരുനബിയുടെ 25-ാം വയസ്സിൽ) |
സന്താനങ്ങൾ | 6. സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ, ഖാസിം, അബ്ദുല്ല (റ) |
വിയോഗം | നുബുവ്വത്തിന്റെ 10-ാം വർഷം |
മഖ്ബറ | ഹുജൻ (ജന്നാത്തുൽ മുഅല്ല) |
സ്നേഹസാന്ത്വനം ഈ മാതൃവംശതിലകം
ഖുറൈശി ഗോത്രപ്രമുഖൻ ഖുവൈലിദിന്റെയും ഫാഥിമ ബിൻത് സായിദയുടെയും മകളാണ് ഖദീജ. ചെറുപ്പം തൊട്ടേ ശാലീന ജീവിതം നയിച്ചു. നാട്ടുകാർ അവളെ ത്വാഹിറ അഥവാ പരിശുദ്ധിയുള്ളവൾ എന്നു വിളിച്ചു . പ്രായപൂർത്തി യെത്തിയപ്പോൾ പിതാവ് അവളെ അതീഖ് ബിൻ ആബിദിന് വിവാഹം ചെയ്ത് കൊടുത്തു. ആ ദാമ്പത്യം ഏറെ നിലനിന്നില്ല. അതീഖിന്റെ മരണശേഷം അബൂഹാലയുമായി വിവാഹം നടന്നു. അവർക്ക് രണ്ട് കുസുമങ്ങൾ പിറന്നു. ഹാലയും ഹിന്ദും. അധികം വൈകാതെ അബൂഹാലയും വിട പറഞ്ഞു.
ആകാലത്ത് മദീനക്കാർ കൃഷിയെ ആശ്രയിച്ചു ജീവിച്ചപ്പോൾ മക്കക്കാരുടെ ഉപജീവനമാർഗ്ഗം കച്ചവടമായിരുന്നു. ദൂരദേശങ്ങളിലേക്ക് ചരക്കുകൾ അയക്കുകയും അവ വിറ്റ് ലാഭമുണ്ടാക്കുകയും അത്കൊണ്ട് ജീവിച്ചുപോരുകയും ചെയ്തു. ഖദീജയും തന്റെ സമ്പാദ്യവുമായി വിവിധ നാടുകളിലേക്ക് സംഘ ങ്ങളെ അയച്ചു. ഖദീജയുടെ സ്വത്ത് നാൾക്കുനാൾ വർദ്ധിച്ചുവന്നു. അങ്ങനെ മക്കയിലെ അറിയപ്പെട്ട വ്യാപാര പ്രമുഖയായി ഖുവൈലിദിന്റെ മകൾ ഖദീജ.
ഒരിക്കൽ, മക്കയിലെ സ്ത്രീകളെല്ലാം ഒരുമിച്ച് കൂടിയ ഒരു ആഘോഷവേളയിൽ, ഒരു പുരുഷൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ഹേ മക്കയിലെ മഹിളകളേ... അഹ്മദ് എന്നു പേരുള്ളൊരു പ്രവാചകൻ നിങ്ങളുടെ നാട്ടിൽ വരാനിരിക്കുന്നു. ആർക്കെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയാകാൻ കഴിയുമെങ്കിൽ അവരങ്ങനെ ചെയ്യട്ടെ...
വിവാഹം
അബൂത്വാലിബിൻറെ നേതൃത്വത്തിൽ സഹോദര പുത്രന് മംഗല്യമൊരുക്കാൻ നീക്കങ്ങൾ തുടങ്ങി. മുളർ ഗോത്രനേതാക്കാൾ ഖുവൈലിദിൻറെ സമീപത്തെത്തി. വിവാഹത്തിന് ദിനം കുറിക്കപ്പെട്ടു... ആഹ്ളാദനിമിഷങ്ങൾ... വളരെ ലളിതമായ ചടങ്ങ് . ഗോത്രനേതാക്കളും പ്രമുഖരുമടങ്ങിയ സദസ്സിൽ ഖുവൈലിദ് തന്റെ മകളെ മുഹമ്മദിന് ഇണയാക്കി ക്കൊടുത്തു. ഇരുപത് ഒട്ടകമായിരുന്നു മഹ്ർ. ഒരു ഒട്ടകത്തെ അറുത്ത് മുഹമ്മദ് വിവാഹസത്കാരം നടത്തി. അന്ന് തങ്ങൾക്ക് പ്രായം ഇരുപത്തിയഞ്ചും, ഖദീജ ബീവിക്ക് നാൽപതുമായിരുന്നു. സത്യ സന്ധതയും സ്വഭാവ ഗുണവുമായിരുന്നു ബീവിയുടെ മനംകവർന്നത്. ആ ആനന്ദവല്ലരിയിൽ കുസുമങ്ങൾ വിരിഞ്ഞു. സൈനബും, റുഖിയ്യയും, ഉമ്മുകുൽസൂമും, ഫാത്വിമയും, കുഞ്ഞുങ്ങളുടെ കളിചിരികളിൽ ആ ഭവനം നിറഞ്ഞു.
ഊരുവിലക്ക്
തിരുനബി മക്കയിൽ പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചു, പീഡനങ്ങൾ സഹിച്ചുകൊണ്ടു പോലും ആളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നു. അവസാനം ശത്രുക്കൾ നബി കുടുംബത്തെ ഊരുവിലക്കാൻ തീരുമാനിച്ചു. ബനൂഹാഷിം ബനൂ മുത്തലിബ് ഗോത്രത്തെ ബഹിഷ്കരിക്കുക എന്നതായിരുന്നു അത്. ഈ തീരുമാനം എഴുതി അവർ കഅബയിൽ കെട്ടിത്തൂക്കി
ശിഅ്ബു അബീത്വാലിബ് അഥവാ അബൂത്വാലിബ് മലഞ്ചെരുവിൽ നബി കുടുംബം ഒറ്റപ്പെട്ടു. മൂന്ന് വർഷം ഈ ഉപരോധം നിലനി ന്നു. പശിയടക്കാൻ പച്ചില മാത്രം ലഭിച്ച സമയം. കൊടിയ ദാരി ദ്ര്യത്തിന്റെ തീച്ചൂളയിൽ നബിയൊടൊപ്പം മക്കയിലെ പ്രമുഖ വ്യാപാരിയും നബിയുടെ പ്രിയപത്നിയുമായ ഖദീജ(റ) ബീവിയും അവിടുത്തെ ആറു മക്കളും ഒറ്റപ്പെട്ടു.
പണവും സമ്പത്തും ഇസ്ലാമിന് വാരിക്കോരി നൽകിയ അവർ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ തളർന്നു. പക്ഷെ അവരുടെ തന്റേടം അപാരമായിരു ന്നു. ഉപരോധം തീരുന്നത് വരെ ഭർത്താവിനും മക്കൾക്കും സേവനം ചെയ്യാൻ ആ മഹതി മുന്നിലുണ്ടായിരുന്നു.
തിരുനബിയുടെ കൂടെ ജീവിച്ച് ഇരുപത്തഞ്ചു വർഷവും ഉത്തമഭാര്യയായിരുന്നു അവർ. ഒരിക്കൽ പോലും പിണക്കിത്തിന്റെ
കൈപ്പുനീർ കുടിക്കേണ്ടിവന്നില്ല. നബിക്ക് വേണ്ടതെല്ലാം അവർ നൽകിക്കൊണ്ടിരുന്നു. ഒരിക്കൽ ബീവി ഖദീജ(റ)ക്ക് ഒരടിമക്കുട്ടിയെ കിട്ടി. പേര് സൈദ്. തിരുനബിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു വെന്ന് ഖദീജ(റ)ക്ക് മനസ്സിലായി. ഉടനെ ഖദീജ(റ) സൈദുബ്നു ഹാരിസയെ തിരുനബിക്ക് നൽകി.
തിരു ദുതർ സൈദ്ബ്നു ഹാരിസയെ അടിമത്തമോചനം നടത്തി. സ്വീകരിക്കാൻ വന്ന പിതാവിനെയും പിതൃവ്യനെയും മടക്കി അയച്ച് നബിയെ വരിച്ച സൈദുബ്നു ഹാരിസയെ നബി തന്റെ ദത്തുപുത്രനായി പ്രഖ്യാപിച്ചു.
വിയോഗം
ഹിജ്റയുടെ മൂന്ന് വർഷം മുമ്പ് റമളാൻ പത്തിന് തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മക്കയിൽ വെച്ച് ഖദീജ(റ) ഇഹ ലോകം വെടിഞ്ഞു. ഖദീജാബീവിയുടെയും അബൂത്വാലിബിന്റെയും വിയോഗങ്ങൾ തമ്മിൽ മൂന്ന് ദിവസം മാത്രമായിരുന്നു വിടവ്. അതിനാൽ ഈ വർഷം ആമുൽഹുസൻ (വ്യസനവർഷം) എന്നാണ് ചരിത്രത്തിലറിയപ്പെടുന്നത്. മക്കയുടെ അടുത്ത പ്രദേശമായ ഹുജൂനിലാണ് മഹതിയുടെ ഖബറിടം. ഖബറടക്കുന്നതിന് മുമ്പ് തിരുനബി ബറകത്തിനായി അവരുടെ ഖബറിലിറങ്ങി. മയ്യിത്ത് നിസ്കാരം അന്ന് പ്രാബല്യത്തിൽ വരാത്തതിനാൽ മഹതിയുടെ മേൽ ജനാസ നിസ്കാരം നടന്നില്ല. അവർ ഭാര്യയായി കൂടെ ജീവിച്ച കാലമത്രയും തിരുനബി മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല.
Post a Comment