ടെക് മേഖലയില്‍ കുറേ മുമ്പേ നാം കേട്ടുവരുന്നതാണ് ഇസിം. എന്നാല്‍ ഇസിമ്മുകളെ കുറിച്ച് മിക്കവര്‍ക്കും ശരിയായ അറിവോ സാധ്യതകളോ അറിയില്ലെന്നാണ് വസ്തുത. പ്രധാന കാരണം ഇസിമ്മുകള്‍ സ്മര്‍ട്ട് ഫോണ്‍ കമ്പനികള്‍ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ട് തന്നെയാണ്. ആപ്പിളും, സാംസങ്ങും മോട്ടറോളയും മദര്‍ബോര്‍ഡില്‍ ഇസിം ഉള്‍പെടുത്തുന്നതിനുളള സൗകര്യങ്ങള്‍ നല്‍കുന്നു. ഈ കമ്പനികളുടെ പ്രീമിയം ഫോണുകളില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. മദര്‍ബോര്‍ഡില്‍ ഇസിം സപ്പോര്‍ട്ട് നല്‍കുന്നത് ചെലവേറിയ കാര്യമയാതിനാലാണ് മറ്റു ഫോണുകളില്‍ ഉള്‍പെടുത്താത്തത്.
ഇസിം എന്താണ്
സിമ്മുകള്‍ ശ്രദ്ധിച്ചാലറിയാം. നമ്മള്‍ തന്നെ മൂന്ന് തരം സിമ്മുകള്‍ ഉപയോഗിച്ചവരാണ്. നാനോ, മൈക്രോ, മിനി തുടങ്ങിയ സിമ്മുകള്‍ നമുക്ക് പരിചയമുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം സഞ്ചരിക്കാനുള്ള സിമ്മുകളുടെ ശ്രമങ്ങളാണ് ഈ മൂന്ന് തരം സിമ്മകളും. ഇനിയൊരു മാറ്റത്തിന് ആവശ്യമില്ല എന്നതാണ് ഇ സിമ്മുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഡ് രൂപത്തിലുള്ള സിമ്മുകള്‍ക്ക് പകരം ഇലകട്രോണിക് സിം അതായത് ഇ-സിം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൊബൈല്‍ ടെലികോം കമ്പനികള്‍. ഇ സിം ഒരു എംബഡഡ് ആണ്.
ഓരോ കമ്പനികള്‍ക്കും വ്യത്യസ്ഥമായ സിമ്മുകളാണ് നാം ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിന് അന്ത്യമാവുകയാണ് ഇസിമ്മുകളുടെ വരവോടെ. ഇനി ഒരു ഫോണിന് ഒരു സിം എന്ന രൂപത്തിലേക്കാണ് മാറ്റം. ഫോണുകളില്‍ നിന്ന് ഇ-സിം മാറ്റാനാവില്ല. പുതിയ കണക്ഷന് ആ കമ്പനിയുടെ ഐഡിഇ സിമ്മില്‍ നല്‍കിയാണ് നാം ഉപയോഗിക്കുക.
എയര്‍ടെല്ലും ജിയോയും വിയും ഇസിമ്മുകളെ പിന്തുണക്കുന്നുണ്ട്. ആന്‍ഡ്രോയിഡിലും ഐഓസിലും ലഭ്യമാകും. ഇസിം വരുന്നതോടെ സിമ്മുകള്‍ക്ക് വേണ്ടി കടകളില്‍ പോകുന്നത് ഇല്ലാതാകും. എന്നാല്‍ ഫോണ്‍ മാറ്റുമ്പോള്‍ സിം മാറ്റിയിട്ടാല്‍ മതിയെന്ന് സൗകര്യം നഷ്ടമാകും.
Post a Comment