സെപ്റ്റംബര്‍ 8 ലോക ഫിസിയോ തെറാപ്പി ദിനമായി ആചരിക്കുകയാണ്. തേയമാന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഈ വര്‍ഷത്തെ ഫിസിയോ തെറാപ്പി ദിനത്തിന്റെ വിഷയം. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് 520 ലക്ഷത്തോളം ജനങ്ങള്‍ തേയ്മാന സന്ധിവാതം അനുവഭവിക്കുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും കാല്‍മുട്ടിനെയാണ് ബാധിച്ചത്. തേയ്മാന സന്ധിവാതത്തില്‍ അറുപത് ശതമാനവും കാല്‍മുട്ടിനെ ബാധിക്കുന്നത് കൊണ്ടാണിത്.
വേദന, നീര്, സന്ധി പിടുത്തം, പേശി ബലത്തിന്റെ കുറവ്, ജോലി ചെയ്യാന്‍ പ്രയാസം എന്നിവയാണ് ഇതിന്ററെ പ്രധാന ലക്ഷണങ്ങള്‍. പലരും പ്രായത്തിന്റെതാണെന്നാണ് പറയാറുള്ളതെങ്കിലും തേയ്മന സന്ധിവാതം പൊണ്ണത്തടി മൂലവും വരാവുന്നതാണ്. വ്യായാമക്കുറവ്, ഭക്ഷണ രീതി, പോഷകാഹാരത്തിന്റെ കുറവ്, പുകവലി തുടങ്ങിയവ മൂലവും വരാവുന്നതാണ്. പ്രായം കൂടുതലായാലും ജനിതക കാരണങ്ങള്‍ മൂലവും വരാമെങ്കിലും തടയാനാകില്ലെങ്കിലും ഫിസിയോ തെറാപ്പി മുഖേന ചികിത്സിക്കാവുന്നതാണ്.
ഓട്ടത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയും കാല്‍മുട്ട് തേയ്മാന സന്ധിവാതം കുറക്കാവുന്നതാണ്. കൂടുതല്‍ ഓടിയാല്‍ തേയ്മാനം കൂടുമെന്ന വിചാരം തെറ്റാണ്. ഓട്ടത്തിനു മുമ്പ് ശരിയായ വാം അപ് വ്യായാമങ്ങള്‍ അനിവാര്യമാണ്. പേശികളുടെ അയവ് ഉറപ്പാക്കാന്‍ വേണ്ടി ചെറിയ വ്യായാമങ്ങളും വേണം. ഓടാന്‍ ഉപയോഗിക്കുന്ന നല്ല സ്ഥലവും നല്ല പാദരക്ഷകളും അതുപോലെ പേശി ബലവും ഉറപ്പ് വരുത്തണം. ഇരുപത് മിനിട്ട് വരെ ഓടാം.
ഫിസിയോ തെറാപ്പി സന്ധിവാതങ്ങള്‍ക്കും പ്രതിരോധത്തിനും ഉപകാരപ്രദമാണ്. പേശികളെ ബലപ്പെടുത്താനും സന്ധി പ്രവര്‍ത്തനങ്ങള്‍ ശരിയാക്കാനും ഫിസിയോതെറാപ്പി ഉപകരിക്കും. എന്നാല്‍ അധുനിക കാലത്ത് ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. യാതൊരു പാര്‍ശ്വ ഫലവുമില്ലാതെയും മരുന്നില്ലാതെയുമുള്ള ചികിത്സാ രീതിയാണ് ഫിസോയ തെറാപ്പി. ഏതൊരു വ്യക്തിയുടെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന തടസങ്ങള്‍ നീക്കി ശരീരാവയവങ്ങളുടെയും പേശികളുടെയും ശരിയായ രീതി ഉറപ്പ് വരുത്താനും ഫിസിയോ തെറാപ്പി കൊണ്ട് സാധിക്കുന്നു.
പ്രത്യേക വ്യായാമങ്ങള്‍, ചൂട്, തണുപ്പ്, വൈദ്യുതി, ശബ്ദം തുടങ്ങിയവ കൊണ്ടുള്ള പ്രത്യേകമായ ചികിത്സാ രീതികളാണ് ഫിസിയോ തെറാപ്പിയുടെ പ്രത്യേകത. ഇന്ന് ചികിത്സാ മേഖലയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായി ഫിസിയോ തെറാപ്പി മാറിയിട്ടുണ്ട്.
പ്രായത്തിന്റെ പേരും പറഞ്ഞ് എല്ലാം നിസാരമായ കാണുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. വ്യായാമവും ആരോഗ്യവും അഭേദ്യമായ ബന്ധമുണ്ട്. പ്രായമായാലും ഫിസിയോ തെറാപ്പിയിലൂടെ ആരോഗ്യം വീണ്ടെടുക്കാനും നില നിറുത്താനും സാധ്യമാണ്. എല്ലുകളുടെ ശക്തിക്കും സന്ധികളുടെ ചലന ശേഷിയും കാര്യക്ഷമമാക്കാനുള്ള മാര്‍ഗങ്ങള്‍ ഫിസിയോ തെറാപ്പിയിലുണ്ട്. വേദനകള്‍ കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു. പ്രായമായവര്‍ കഴിക്കുന്ന മരുന്നുകള്‍ക്ക് പുറത്താണ് ഫിസിയോ തെറാപ്പിസ്റ്റ് ഇടപെടുന്നത്.
നല്ല ഫിസിയോ തെറാപ്പിസ്റ്റുകളുടെ ഉപദേശം തേടുന്നത് ആരോഗ്യകരമായ ജീവിത ക്രമം കെട്ടിപ്പെടുക്കാന്‍ ഉപകരിക്കും. സന്ധികളുടെ ചലനവും വഴക്കവും ബലവും വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, എയ്‌റോബിക് വ്യായാമങ്ങള്‍, ബാലന്‍സ് വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍ തുടങ്ങി ഒട്ടനേകം വ്യായാമങ്ങള്‍ ഫിസിയോ തെറാപ്പിയില്‍ അടങ്ങിയിട്ടുണ്ട്.
Post a Comment