പ്രസംഗം 1
അസ്സലാമു അലൈക്കും
ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട കൂട്ടുകാരെ സ്നേഹനിധികളായ മാതാപിതാക്കളെ
നാമെല്ലാം മുസ്ലിംകളാണ്. അതുകൊണ്ടുതന്നെ നിസ്കാരം നമ്മുടെമേൽ നിർബന്ധ ബാധ്യതയാണ്. ബാങ്കിനു സമയമായാൽ കളിയും മറ്റു കാര്യങ്ങൾ എല്ലാം നിർത്തി നാം പള്ളിയിൽ പോകണം, ആദ്യസമയത്ത് തന്നെ നിസ്കരിക്കണം, അത് ഏറെ പ്രതിഫലം ഉള്ളതാണ്. അന്ത്യനാളിൽ ആദ്യമായി വിചാരണ ചെയ്യുന്നത് നിസ്കാരമാണ് അതാണ് മുത്തുനബി നമ്മെ പഠിപ്പിച്ചത്
പള്ളിയിലേക്കുള്ള ഓരോ കാലടിക്കും പ്രത്യേകം പ്രതിഫലം ഉണ്ട്. മിഫ്താഹുൽ ജന്നത്തി അസ്വലാത്തു
സ്വർഗ്ഗത്തിന്റെ താക്കോൽ നിസ്കാരമാണ്
ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു
അസ്സലാമു അലൈക്കും.
പ്രസംഗം 2
ആദരണീയരായ ഉസ്താദുമാരെ കൂട്ടുകാരെ മാതാപിതാക്കളെ അസ്സലാമു അലൈക്കും
കൂട്ടുകാരെ നിങ്ങൾ യാസറിനെ കുറിച്ച് കേട്ടിട്ടുണ്ടോ. അവൻ എന്നും കുളിച്ചു വൃത്തിയായി വെള്ള വസ്ത്രം ധരിച്ച് തലയിൽ തൊപ്പി വെച്ച് സുഗന്ധം പൂശിയിട്ടാണ് മദ്രസയിൽ വരുന്നത്. അവൻറെ പുസ്തകങ്ങളെല്ലാം പൊതിഞ്ഞിട്ടുണ്ട് വീടും ക്ലാസും പരിസരവും അവൻ വൃത്തിയായി സൂക്ഷിക്കുന്നു, യാസിറിനെ നോക്കൂ എന്തൊരു ഭംഗി. എല്ലാവരും അവനെപ്പോലെ കുളിച്ചു നല്ല വസ്ത്രം ധരിച്ച് തലയിൽ തൊപ്പി വെച്ച് സുഗന്ധം പൂശി നടക്കണം. എന്നാൽ നമ്മളെ എല്ലാവരും ഇഷ്ടപ്പെടും, വൃത്തിയുള്ളവരെ അല്ലാഹുവും ഇഷ്ടപ്പെടും.
അല്ലാഹു നമ്മെ ശുചിത്വമുള്ളവരിൽ പെടുത്തട്ടെ ആമീൻ
പ്രസംഗം 3
ആദരവ് നിറഞ്ഞ ഉസ്താദുമാരെ സ്നേഹം നിറഞ്ഞ മാതാപിതാക്കളെ കൂട്ടുകാരെ അസ്സലാമുഅലൈക്കും
ഒരിക്കൽ സ്വഹാബികൾ നബിയോട് പറഞ്ഞു നബിയെ ഞങ്ങൾ ധാരാളം ഭക്ഷണം കഴിച്ചിട്ടും വയറു നിറയുന്നില്ല
അപ്പോൾ നബി തങ്ങൾ ചോദിച്ചു നിങ്ങൾ തനിച്ചാണോ ഭക്ഷണം കഴിക്കുന്നത്. അപ്പോൾ സ്വഹാബികൾ പറഞ്ഞു അതെ
നബി തങ്ങൾ പറഞ്ഞു എങ്കിൽ നിങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കും ബിസ്മി ചൊല്ലൂ അള്ളാഹു ബർക്കത്ത് ചെയ്യും അങ്ങനെ അവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അംഗീകരിക്കുകയും അവരുടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു
അതുകൊണ്ട് നാം ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കുകയും ബിസ്മി ചൊല്ലുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇരു കൈകളും വാഴും കഴുകുകയും വേണം. മര്യാദകൾ എല്ലാം പാലിച്ചു വേണം ഭക്ഷണം കഴിക്കാൻ
ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിക്കുന്നു
പ്രസംഗം 4
ബഹുമാനപ്പെട്ട ഉസ്താദുമാരെ
ശബ്ദം ശ്രവിക്കുന്ന മാതാപിതാക്കളെ കൂട്ടുകാരെ
അസ്സലാമു അലൈക്കും
ഒരിക്കൽ മുത്ത് നബി ഒരു തോട്ടത്തിൽ ചെന്നതായിരുന്നു അവിടെയുണ്ടായിരുന്ന ഒരു ഒട്ടകം നബിയെ കണ്ടു കരയാൻ തുടങ്ങി. നബി തങ്ങൾ ആ സാധുമുഖത്തിന്റെ സമീപത്തെത്തി അതിൻറെ പുറത്ത് തലോടി ചെവിക്ക് പിന്നിലായി തടവി ഒട്ടകം കരച്ചിൽ നിർത്തി.
മുത്തുനബി ആ ഒട്ടകത്തിന്റെ ഉടമയെ അന്വേഷിച്ചു. അയാൾ വന്നപ്പോൾ മുത്ത് നബി പറഞ്ഞു ഈ മൃഗം എന്നോട് പരാതി പറഞ്ഞു നിങ്ങൾ അതിനെ പട്ടിണിക്കിടുന്നു അമിതമായ ജോലി ചെയ്യുന്നു.
പ്രിയരേ നാം വീടുകളിൽ വളർത്തുന്നതും മറ്റുമായ ജീവികളുടെ കാര്യത്തിൽ നാം അല്ലാഹുവിനെ ഭയപ്പെടണം. കരുണ ചെയ്യുന്നവർക്ക് മാത്രമേ അല്ലാഹു കരുണ ചെയ്യുകയുള്ളൂ. വൃദ്ധരോടും കുട്ടികളോടും കരുണ വേണം മൃഗങ്ങളോടും പക്ഷികളോടും കരുണ വേണം അതുപോലെ എല്ലാവരോടും കരുണ വേണം മുത്ത് നബി അങ്ങനെയുള്ള ആളായിരുന്നു
ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിക്കുന്നു
അസ്സലാമു അലൈക്കും
Post a Comment