ആദരണീയരായ അദ്ധ്യക്ഷന്‍, ബഹുമാനപ്പെട്ട ഉസ്താദുമാരെ, സ്‌നേഹം നിറഞ്ഞ കൂട്ടുകാരെ.
ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും മനോഹരമായ ഒരു ചീന്ത് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനു ഞാന്‍ നല്‍കുന്ന പേര് അടര്‍ക്കളത്തിലെ പുതുമാരന്‍.
മദീനയിലെ പ്രവാചക സദസ്സ്. പ്രവാചകന്‍ സ്വഹാബാക്കള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും സാകൂതം പ്രവാചകരുടെ മൊഴിമുത്തുകള്‍ ഒപ്പിയെടുക്കുന്നു. ഒരു സൂചി വീണാല്‍ പോലും കേള്‍ക്കുന്ന നിശബ്ദമായ സദസ്സിന്റെ ഒരു മൂലയില്‍ നിന്നും പെട്ടെന്നൊരു തേങ്ങലിന്റെ ശബ്ദം. എല്ലാവരും അങ്ങോട്ട് നോക്കി. അത് നമ്മുടെ കഥാ പുരുഷന്‍ സഅദ്(റ) ആയിരുന്നു.
പ്രവാചകന്‍ സഅദിനെ തന്റെ അരികിലേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. ദുഖത്തോടെ സഅദ്(റ) പറഞ്ഞു തുടങ്ങി. അല്ലാഹുവിന്റെ റസൂലെ, എനിക്ക് കല്യാണം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഈ വിരൂപിയായ സഅദിന് ആരാണ് പെണ്ണു തരിക?
ഇതുകേട്ട പ്രവാചകന്‍(സ) പറഞ്ഞു. സഅദ് നീ കരയാതെ, നമ്മുടെ അംറുബ്‌നു വഹബിന്റെ മകളാണ് നിന്റെ വധു. നീ അവന്റെ അടുത്തു ചെന്ന് കാര്യം പറയുക.
സഅദ്(റ) നടന്നു നടന്നു അംറിന്റെ കൊട്ടാരത്തിലെത്തി കാര്യം പറഞ്ഞു. കേട്ടപാടെ വഹബ് പൊട്ടിത്തെറിച്ചു. ഛീ എന്താടാ നീ പറഞ്ഞത്. നിന്നെ പോലുളളവര്‍ക്ക് കെട്ടിച്ചുതരാനാണോ എന്റെ പുന്നാര മകളെ.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രവാചക സന്നിധിയില്‍ സഅദ്(റ) തിരിച്ചെത്തുമ്പോഴേക്കും മകളുടെ വാക്കുകളാല്‍ മനസ്സ് തുറക്കപ്പെട്ട വഹബ് കുതിരപ്പുറത്ത് പറന്ന് വന്നിരുന്നു. വന്നപാടെ വഹബ് പ്രവാചകന്‍(സ)ട് ക്ഷമ ചോദിച്ചു. കല്യാണത്തിന് സമ്മതമാണെന്നറിയിച്ചു. ഇതു കേട്ട് നമ്മുടെ കഥാനായകന്‍ മെല്ലെ ചിരിച്ചു. നാളെയാണ് കല്യാണ നാള്. മഹ്‌റ് വാങ്ങാന്‍ അങ്ങാടിയിലെത്തിയ സഅദ് പെട്ടെന്നാണ് ഒരു അറിയിപ്പ് കേട്ടത്. ഹെന്ത്!!
അല്ലാഹുവിന്റെ ദീനിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ വരുന്നെന്നോ. കേള്‍ക്കേണ്ട താമസം സഅദ് മഹ്‌റ് വാങ്ങേണ്ട പണം കൊണ്ട് യുദ്ധോപകരണങ്ങള്‍ വാങ്ങി. കൂട്ടത്തില്‍ ഒരു മുഖം മൂടിയും. മുഖം മൂടി എന്തിനാണെന്നോ പ്രവാചകന്‍(സ) സഅദിനെ തിരിച്ചറിയാതിരിക്കാന്‍.
യുദ്ധമതാ കൊടുമ്പിരി കൊള്ളുകയാണ്. ശത്രുക്കളുടെ ശിരസ്സുകളറുത്ത് സഅദ് മുന്നേറി. പെട്ടെന്നതാ ശത്രുവിന്റെ വെട്ടേറ്റ് സഅദ്(റ) ലോകത്തോട് വിടപറയുകയാണ്. അതെ നാളെ പുതുമണവാളനാകേണ്ട സഅദ്(റ) അടര്‍ക്കളത്തില്‍ ശഹീദാവുകയാണ്. ഇത്രയും പറഞ്ഞു ഞാന്‍ ഈ ചരിത്ര കഥ അവസാനിപ്പിക്കുന്നു.
അസ്സലാമു അലൈക്കും
Post a Comment