കുട്ടിപ്പാട്ടുകള്‍ -1 നിസ്‌ക്കാരം
നിസ്‌ക്കാരങ്ങള്‍ അഞ്ചാണ്
ഉച്ചയ്ക്കുള്ളത് ളുഹ്‌റാണ്
ഉച്ച കഴിഞ്ഞാല്‍ അസ്വറാണ്
സന്ധ്യാ മഗ് രിബ് ടൈമാണ്
രാത്രി ഇശാഇന്‍ വഖ്താണ്
ബറക്കത്തേറിയ ഫജ്‌റിന്‍ നേരം
നിസ്‌ക്കാരം അത് സുബ്ഹാണ്
നിസ്‌ക്കാരം നിലനിര്‍ത്തേണം
നല്ലവരായി നാം വളരേണം
റബ്ബേ തൗഫീഖേകിടണേ
ഹുസ്‌നുല്‍ ഖാതിമ നല്‍കിടണേ
കുട്ടിപ്പാട്ടുകള്‍ -2
(രീതി: മാണിക്യ മലരായ..)
ആറ്റലാം നബി തന്റെ മോളേ
മഹതിയാം ഫാത്വിമ ബീവി
മുത്ത് റസൂലിന്റെ ഖല്‍ബില്‍
തേനൊളി മലരേ (2)
ആറ്റലാം..
അഹ്ലു ബൈത്തിന്‍ ഉമ്മയാണേ
അരുമ പൂങ്കനി റാണിയാണേ
അഹ്മദര്‍ തന്‍ കരളിനെന്നും
കുളിരൊളിയാണേ
പുലിയലി തന്നോമലാണേ
ഫാത്വിമ പൂവേ..
കുട്ടിപ്പാട്ടുകള്‍ -3
പൂക്കള്‍ പടച്ചവന്‍ ആരാണ്
പുഴകള്‍ പടച്ചവന്‍ ആരാണ്
പുമ്പാറ്റകളും പക്ഷി മൃഗങ്ങളും
പോറ്റി വളര്‍ത്തുവതാരാണ്
ഏക ഇലാഹാം അല്ലാഹു
സബ്ഹാനവനാണല്ലാഹു
റബ്ബിന് മുന്നില്‍ ശുക്‌റില്‍ കഴിയാന്‍
റബ്ബേ നീ തുണ നല്‍കേണേ(2)
പൂക്കള്‍ പടച്ചവന്‍ ആരാണ്
പുഴകള്‍ പടച്ചവന്‍ ആരാണ്...
കുട്ടിപ്പാട്ടുകള്‍ -4
ആറ്റലായ പൈതലേ
ആമിനാബിന്റോമലേ
ആലമിന്‍ സബബായുദിത്ത
ആറ്റലാം തിരുദൂതരേ
ലാഇലാഹ ഇല്ലല്ലാഹു
നന്മയാല്‍ വളര്‍ന്നവര്‍
നല്ലതായ് മൊഴിഞ്ഞവര്‍
നല്ലതല്ലാതൊന്നുമേ
ചിന്തയില്ലാ പൊന്നുമോന്‍
ലാഇലാഹ ഇല്ലല്ലാഹു
അല്‍അമീനായി ലങ്കിയേ
അഹദവന്‍ കനിവേകിയേ
ആലമിന്‍ ദീനിന്‍ വിളക്കായി
ആറ്റലാം നബി വന്നുവേ
ലാഇലാഹ ഇല്ലല്ലാഹു
കുട്ടിപ്പാട്ടുകള്‍ -5
(രീതി : മമ്പുറപ്പൂ മഖാമിലേ)
ആമിനാ ബീവിന്റോമനാ
അബ്ദുല്ലാവിന്റെ കണ്‍മണീ
ആദരവായ സ്വല്ലല്ലാ..
ആറ്റല്‍ റസൂല് നൂറുല്ലാ..
സ്‌നേഹത്തിന്‍ ബാബായി സ്വല്ലല്ലാ..
മാനവരാശിക്കായുള്ള
സ്‌നേഹനിധിയാം നൂറുല്ലാ
ത്വാഹാ റസൂല് സ്വല്ലല്ലാ...
ആമിനാ ബീവിന്റോമനാ
അബ്ദുല്ലാവിന്റെ കണ്‍മണീ
ആദരവായ സ്വല്ലല്ലാ..
ആറ്റല്‍ റസൂല് നൂറുല്ലാ..
കുട്ടിപ്പാട്ടുകള്‍ -6
രീതി: അദബുന്‍ പഠിച്ചു അ പഠിച്ചു
കേള്‍ക്കൂ ഞാനൊന്ന് പാടിടട്ടെ..
ഈമാനിസ്ലാം കാര്യങ്ങളെ
അഞ്ചും ആറും പതിനൊന്ന്
ഈമാനിസ്ലാം പതിനൊന്ന്
ഇല്‍മ് നമുക്ക് ഫര്‍ളല്ലോ
അമലും വേണം അതുപോലെ
കര്‍മ്മം ചെയ്യാത്തവരെങ്കില്‍
നരകം അവരുടെ വീടല്ലോ
കേള്‍ക്കൂ ഞാനൊന്ന് പാടിടട്ടെ..
ഈമാനിസ്ലാം കാര്യങ്ങളെ
അഞ്ചും ആറും പതിനൊന്ന്
ഈമാനിസ്ലാം പതിനൊന്ന്
കുട്ടിപ്പാട്ടുകള്‍ -7
രീതി: മാണിക്യമലരായ..
യസ്‌രിബിലെ പൂന്നിലാവ്
അഹദവന്റെ പൊന്‍നിലാവ്
മര്‍ത്യര്‍ക്കാകെ ബശറൊളിയായ്
വന്നൊരു നൂറ്...
വന്നൊരു നൂറ്...
നാട്ടുകാരെ കൂട്ടുകാരെ
ഉമ്മമാരെ ഉപ്പമാരെ
കേട്ടിടേണം മുത്ത്‌നബിയുടെ
മദ്ഹിന്‍ ഗീതങ്ങള്‍
മദ്ഹിന്‍ ഗീതങ്ങള്‍..
യസ്‌രിബിലെ പൂന്നിലാവ്
അഹദവന്റെ പൊന്‍നിലാവ്
മര്‍ത്യര്‍ക്കാകെ ബശറൊളിയായ്
വന്നൊരു നൂറ്...
വന്നൊരു നൂറ്...
കുട്ടിപ്പാട്ടുകള്‍ -8
രീതി: കാഫ് മലകണ്ട പൂങ്കാറ്റേ..
നൂറുല്ല ത്വാഹ റസൂലിന്റെ
പൊന്‍ തിങ്കളായൊരു പിറവി ദിനം
അഖിലങ്ങള്‍ക്കാകെയും സന്തോഷം
ആറ്റല്‍ റസൂലിന്റെ ജന്മദിനം
ആലമിലാകെയുമാനന്ദം
ആവേശം തിരതല്ലുമാനന്ദം
ഇമ്പപ്പൂ നബിയിലാനന്ദം
ഒളിവായ് മിന്നിടും പൊന്‍സുദിനം
നൂറുല്ല ത്വാഹ റസൂലിന്റെ
പൊന്‍ തിങ്കളായൊരു പിറവി ദിനം
അഖിലങ്ങള്‍ക്കാകെയും സന്തോഷം
ആറ്റല്‍ റസൂലിന്റെ ജന്മദിനം
കുട്ടിപ്പാട്ടുകള്‍ -9
അറിയണം ഈമാന്‍ കാര്യങ്ങള്‍
ആറാണീമാന്‍ കാര്യങ്ങള്‍
ഈമാന്‍ ഇസ്ലാം അറിയാത്തവനായ്
പോയാല്‍ പിന്നെ ആപത്ത്
അല്ലാഹ് അവനിലെ വിശ്വസം
ഈമാന്‍ കാര്യമില്‍ ഒന്നാണ്
മലക്കുകളില്‍ പിന്നെ വിശ്വാസം
ഈമാന്‍ കാര്യമില്‍ രണ്ടാണ്
നാല് കിതാബതില്‍ വിശ്വാസം
ഈമാന്‍ കാര്യമില്‍ മൂന്നാണ്
മുര്‍സലിലാകെയും വിശ്വസം
ഈമാന്‍ കാര്യമില്‍ നാലാണ്
അന്ത്യദിനത്തിലെ വിശ്വാസം
ഈമാന്‍ കാര്യമില്‍ അഞ്ചാണ്
ഖൈറും ശര്‍റും നല്‍കും റബ്ബവന്‍
വിശ്വാസം ഇത് ആറാണ്
കുട്ടിപ്പാട്ടുകള്‍ -10
തിങ്കള്‍ നിലാവിന്‍ പൊന്നൊളി
ത്വാഹ റസൂലെ താജൊളി
തൗഹീദിന്‍ ദീപപൊന്‍കൊടി
പാറിപ്പറപ്പിച്ച നൂറൊളി (2)
പാപികള്‍ ഞങ്ങള്‍ വന്നിടും
പരിതാപത്താലെ നിന്നിടും
പാദം പതിഞ്ഞ ഭൂമിയില്‍
പാപങ്ങള്‍ നീക്കാന്‍ തേടിടും
അല്ലും പകല്‍ തേട്ടമായ്
ആശമികന്ന് വന്നൊരായ്
അഹദിന്‍ വഴീ കാവലായ്
ആശിഖീങ്ങള്‍ തേട്ടമായ്
തിങ്കള്‍ നിലാവിന്‍
ഏറ്റം വിദൂര ദിക്കിന്ന
ഏകന്‍ വഴിയും തേടിന്ന്
മിസ്‌ക്കാല്‍ മികന്ന തീരത്ത്
ഇശ്കാല്‍ ഇതാ ചാരത്ത്
ഖേദം പെരുത്ത് പാടിയെ
ഖൈറിന്നായും തേടിയെ
കാലിയായ് മാറും നാളിലേ
ശാഫിയോരെ റസുലോരേ..
തിങ്കള്‍ നിലാവിന്‍
Post a Comment