അവതരിപ്പിക്കേണ്ട രീതി
◉ആദ്യം പാട്ടു പാടാനുള്ള കുട്ടികൾ സ്റ്റേജിൽ കസേരയിൽ കയറിയിരിക്കണം. അവർ റെഡി ആയതിനുശേഷം ഒന്നാമത്തെ പാട്ടിൻറെ ചരിത്രം സദസ്സിനെ കോരിത്തരിപ്പിക്കും വിധം അനൗൺസ്മെൻറ് രൂപത്തിൽ ഗ്രീൻ റൂമിൽ നിന്നും പറയണം, തുടർന്ന് ആ ചരിത്രവുമായി ബന്ധപ്പെട്ട് പാടാനുള്ള കുട്ടി ഗാനം ആലപിക്കുന്നു...
◉അതിനുശേഷം രണ്ടാമത്തെ ചരിത്രം ഗ്രീൻ റൂമിൽ നിന്നും അനൗൺസ് ചെയ്യണം, തുടർന്ന് അതുമായി ബന്ധപ്പെട്ട ഗാനം ഏൽപ്പിക്കപ്പെട്ട കുട്ടി പാടുന്നു
◉അതിനുശേഷം മൂന്നാമത്തെ ഗാനത്തെ കുറിച്ചുള്ള ചരിത്രം ഗ്രീൻ റൂമിൽ നിന്നും അവതരിപ്പിക്കുന്നു ശേഷം അതുമായി ബന്ധപ്പെട്ട ഗാനം നിർദ്ദേശിക്കപ്പെട്ട കുട്ടി പാടുന്നു
ഉമ്മർ ഖലീഫ അറേബ്യയിൽ ഭരണം നടത്ത്ണ കാലത്ത്
ഉമർ ഭരിക്കും നാടുമുഴുക്കയും പാതിര നേരത്ത്
പ്രജകളെ കാര്യം നോക്കി നടക്കാൻ ഉമറിൻ സഫർ ആണ്
പ്രശ്നമതാകെയും തീർത്തു കൊടുക്കലും ഉമറിൻ പതിവാണ് ... 2
( ... )
നട്ടപ്പാതിര നേരത്ത് ഉമറൊരു കുടിലിൽ അരികത്ത്
വെട്ടം കണ്ടതിൽ മുത്തു ഖലീഫയും മെല്ലെ ചെവിയോർത്ത്... 2
ഉമ്മയും മോളും വീടിനകത്ത് തമ്മിൽ വഴക്കാണ്
ഉച്ചത്തിൽ രാവിൻറെ നിശബ്ദത ഭേദിച്ചുയരുന്നു ... 2
( ... )
ആട് വളർത്തി പാലും വിറ്റ് ഉപജീവനം ഉമ്മാക്ക്
ആകെയും മുട്ടും വറുതിയും അല്ലലും ഉമ്മയും ആ മോൾക്ക് ... 2
പാലിലൊരല്പം വെള്ളം ചേർത്താ നഷ്ടം തീർക്കണം
പാടുപെടുന്നൊരു ജീവിത കഷ്ടപ്പാടും മൊഴിക്കണം ... 2
( ... )
ഉമ്മതൻ വാക്കിൽ ഈറയും ഏറിയ മോള് കയറർല്ലോ
ഉമറിൻ ഭരണമിതോർക്കണം തെറ്റിന് കൂട്ടു ഞാനില്ലല്ലോ ... 2
ഈ കഥ എങ്ങനെ ഉമററിയാനാ ഉമ്മയും ചോദിച്ച്
ഇറയവനൊരുവൻ എല്ലാം കാണും മകളും അറിയിച്ച് ...
മകളുടെ വാക്കിൽ മറുപടിയില്ലാ ഉമ്മ തരിച്ചല്ലോ ...
മാന്യമഹാനാം ഉമറത് കേട്ട് ഉള്ള് നമിച്ചല്ലോ.... 2
( ... )
<=========>
ഉണ്ടോ സഖി ഒരു കുല മുന്തിരി, വാങ്ങിടുവാനായ് നാലണ കയ്യില്‍,
ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ മുന്തിരി തിന്നുടുവാന്‍...
(...)
അങ്ങ് ആര്... എന്നറിയില്ലേ?
അങ്ങീ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ
യാചകനായെന്നോ?....
(...)
പ്രാണസഖി നന്നായറിയാം,
ഞനി ന്നാട്ടിലമീറാണെന്നു..
എന്നാലും എന്റെതായി ഒരു ദിര്‍ഹമുമില്ല പ്രിയേ....
ഉമറുബ്നുൽ അബ്ദുൽ അസീസും സഹധർമിണിയാം ഫാത്തിമ തമ്മിൽ ഉണ്ടായാ... സംഭാഷണമാം ഒന്നിതു കേട്ടിടുവിൻ
ഉമവിയ്യാ... രാജകുമാരൻ സുഖലോലുപനാം ഇബ്നുൽ അസീസും അധികാരം... കൈവന്നപ്പോൾ ഫഖീറായ് മാറി...
ഒരു കിഴവി... അവരുടെ വീട്
പുനർനിർമ്മാണം ചെയ്യാനായി
ഒരു ദിവസം ഉമറിൻ വീട്ടിൽ
ചെന്നവർ ചൊല്ലുകയായ്
ഒരു കാര്യം ചൊല്ലൂ പെണ്ണേ
ഉമറ് ഖലീഫ താമസം എവിടെ
ഒരു കാര്യം അവരോടോതാൻ തങ്ങളെ വീടെവിടെ
ഇത് കേട്ട് പുഞ്ചിരിയോടെ
ഫാത്തിമ ചൊല്ലി നിങ്ങൾ ഇരിക്കൂ
ഇത് തന്നെ അവരുടെ വീട്
കാര്യം ചൊല്ലിടുവിൻ
ഈ കൂര ഉമറു ഖലീഫ
തങ്ങളുടെതൊ സുബ്ഹാനള്ളാ
ഇതുപോലെ വേറൊരു കുടിലീ നാട്ടിലുമില്ല ള്ല്ലാ
ഇതുപോലെ നിരവധി നിസ്തുല മാതൃക കാട്ടിയ ജന സേവകനാം
ഇബ്നുൽ അസീസ് റഈസു സാഇദീൻ സോദരരെ..
(...)
<=========>
അർളും സമാവാത്തും പൊട്ടിക്കരഞല്ലോ..
ആരംഭ പ്പൂവിന്റെ ഹാലും നിലകണ്ട്..
ആലും സ്വഹാബത്തും ദു:ഖിച്ചിരിപ്പല്ലോ...2
മുത്തായ തങ്ങൾ തളർന്നു കിടക്കുന്നു..
മുത്ത് മോൾ ഫാത്തിമ ചാരത്തിരിക്കുന്നു...2
ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു..
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു..
(അഷ്റഫുൽ)
മലക്കുൽ മൗത്ത് അസ്റാഈലാ നേരത്ത്..
മനുഷ്യന്റെ രൂപത്തീൽ ചാരത്ത് വന്നിട്ട്..2
മാണിക്യ കല്ലിന്നോടേറ്റം അദബില്..
മേന്മ സലാമും പറയുന്നു നേരില്...
(അഷ്റഫുൽ)
വന്ന വിശേഷം മലക്ക് പറയുന്നു...
മന്നാന്റെ അംറാലെ വന്നുള്ളതാണെന്ന്...2
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും
സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും..
(അഷ്റഫുൽ)
(അഷ്റഫുൽ)
അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...
അസ്റാഈലാ നേരം റൂഹ് പിടിക്കുന്നു...
ആലം ദുനിയാവന്നാകെ വിറക്കുന്നു...
ആറ്റൽ റസൂലുള്ളാ നമ്മെ പിരിയുന്നു
<=========>
ജിന്നും ഇൻസും ---
ജിന്നും ഇൻസുമടക്കിയൊതുക്കി സുലൈമാൻ നബിയുല്ലാഹ്
ജകതല പതികൾക്കതി - പതി യായി വാഴുമ്പോൾ
ഗദ് ഗദ് സ്വരമിൽ ഹുദ് ഹുദ്- ഒരു കഥയോതി തിരു സവിധത്തിൽ
അധിപതിയപ്പുതുമക്കഥ - കേട്ട അജബായല്ലോ.......
(ജിന്നും ഇൻസും...)
അരുവികൾ പോലും വറ്റി വരണ്ടൊരു യമനിലെ സബഅ് ഗോത്രത്തിൽ
ഇരവിലും തൊട്ടാൽ കൈപ്പൊള്ളുന്നൊരു വെൺ തരി മണലിൻ മദ്യത്തിൽ.
പലവിധ വർണ്ണ പൂക്കൾ തിങ്ങിയ മധുര മനോഹര തോട്ടത്തിൽ.
പള പള വെട്ടി തിളങ്ങുന്നുണ്ടൊരു പളുങ്കോളി നീല കൊട്ടാരം.
ആ കൊട്ടാരത്തിൽ തട്ടുകളെട്ടുണ്ട്.
ആ തട്ടുകളെട്ടിലും ഏട്ടട്ടറയുണ്ട്.
എട്ടട്ടിലും തൊട്ടിയും പെട്ടിയും കട്ടിലും മേശയും കുറിസുണ്ട്..
കതിർ കത്തും മികന്തിയും എത്തും മണി മുത്തം മൈലു സിഫത്തും.
പല പുത്തൻ ചിത്ര കൊത്തും തട്ടും ഞെട്ടും വെച്ചു മികന്തും.
ഒരുമിത്ത് ചുരത്തിനകത്തു കൊടുത്തു പകുത്തു പടുത്തു ഉയർത്തിയെടുത്തൊരു കട്ടിലു നാലാം തട്ടിലിരിപ്പുണ്ട്.
മണി മാണിക്യ കട്ടിലു നാലാം തട്ടിൽ ഇരപ്പുണ്ട്...........
(ജിന്നും ഇൻസും...)
കട്ടിലു കോട്ടക്കിരപകലായിരം ജിന്നുകൾ ഉണ്ട് പാറാവ്.
കട്ടി ചെന്താമര മുഖി ഖൽബിൽ കാണാം കൊട്ടന്റെ ആത്മാവ്.
കട്ടിലു കൊട്ടന്റെ അതിർപ്പം കെട്ട് കൊതി നുണ പൊട്ടിയ രാജാവ്.
കട്ടിലു തട്ടി എടുക്കൻ കൽപ്പന നൽകി ക്ഷണമൊരു ജേതാവ്.
ഇസ്മുൽ അഅല താ'ല പറന്നെത്തി.
ആ കാവാലു ജിഞ്ജകളൊക്കെ മയക്കി ഉറക്കി അകത്തെത്തി..
അത്യൽഭുദകരാമം നിർമിച്ചുള്ളൊരു കട്ടിലു കണ്ടെത്തി..
വിസ് ചില്ലോ പൊന്നഴകല്ലോ പൂമഴ വില്ലോ രത്ന കല്ലോ.
പല വട്ടം ദർശിച്ചിട്ടും... പിടി കിട്ടാത്തവരാണല്ലോ.
കണ്ണഞ്ചും മൊഞ്ചും ജിഞ്ചിൽ ജിഞ്ചിൽ- ജിഞ്ജില ചില ചില ചഞ്ചാടുന്നൊരു കട്ടിലുമായ് തിരു മുമ്പില് വന്നെത്തി.
മണി മാണിക്യ കട്ടിലുമായ് തിരു മുമ്പില് വന്നെത്തി ....
(ജിന്നും ഇൻസും...)
Post a Comment