വിദ്യാര്‍ത്ഥികളില്‍ നല്ല ഒരു ശതമാനവും മടിയന്മാരും ഫോണുകള്‍ക്കും മറ്റും അടിമപ്പെട്ടവരുമാണ്. നല്ല കരിയര്‍ കണ്ടെത്താനും സ്വപ്‌നം കാണുവാനും പഠനത്തില്‍ താല്‍പര്യമില്ലാത്തവരായി ഇന്നത്തെ തലമുറ മാറിയിട്ടുണ്ട്. മക്കളെ മിടുക്കരാക്കി മാറ്റാനുള്ള വഴികളാണ് പങ്കുവെക്കുന്നത്. നല്ല കരിയര്‍ തെരഞ്ഞെടുക്കാന്‍ വ്യക്തമായ പ്ലാനും ലക്ഷ്യവും ഉണ്ടായിരിക്കണം. കോഴ്‌സിനെ കുറിച്ചും ഫീസിനെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. പെട്ടെന്നുള്ള ജോലിയാണ് ലക്ഷ്യമെങ്കില്‍ പ്ലസ്ടുവിന് ശേഷം രണ്ടോ മൂന്നോ വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാം.
ചെറുപ്പത്തിലേ കുട്ടികളെ വീടുമായും പരിസരങ്ങളുമായും ബന്ധം വളര്‍ത്തിയെടുക്കണം. അടുക്കളത്തോട്ട നിര്‍മാണം, പാചകം, തുടങ്ങിയവയില്‍ പരിചയം വളര്‍ത്തുന്നത് മക്കളില്‍ തീരുമാനമെടുക്കാനും സാഹചര്യങ്ങളെ അതിജയിക്കാനുമുള്ള കഴിവ് വര്‍ധിപ്പിക്കും.
ഇന്ന് മക്കളില്‍ കണ്ടുവരുന്ന മടിയും അലസതയും ഉറക്കക്കുറവും താല്‍പര്യമില്ലായ്മയും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമാകാം. ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നവ ഉള്‍പെടുത്തുക. മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. പഠനത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരാന്‍ വിറ്റാമിന്‍ ഡി കാരണമാണ്.
കുട്ടികള്‍ മിടക്കുരാകാന്‍ ഉറക്കം പ്രധാനമാണ്. ശരിയായി കുട്ടികള്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം. മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം മിക്കവരും തീരെ ഉറങ്ങാത്തവരാണ്. ഉറക്കിമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസം 6മുതല്‍ 8മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. ബുദ്ധിവികാസത്തിന് ഉറക്കം അനിവാര്യമാണ്.
ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു വിഭാഗം കുട്ടികളുണ്ട്. ഇത്തരത്തിലുള്ള പ്രവണത ഉണ്ടായിക്കൂടാ. കുട്ടികള്‍ക്കായി നിശ്ചിത സമയം മാറ്റി വെക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ഒപ്പം ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും വേണം. കുട്ടികളെ മാറ്റി നിര്‍ത്താതെ ചേര്‍ത്തു നിര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും കുട്ടികള്‍ക്ക് മുന്നില്‍ വെളിവാകരുത്. കലഹമോ ശകാരമോ പാടില്ല.
കുട്ടികളെ കേള്‍ക്കാന്‍ സമയം ചെലവഴിക്കണം. ക്വാളിറ്റി ടൈം എന്ന് നമുക്കീ സമയത്തെ വിശേഷിപ്പിക്കാം. മാതാപിതാക്കള്‍ കുട്ടികളുടെ ബെസ്റ്റ് ചോയ്‌സായി മാറണം. അവര്‍ക്ക് എല്ലാം തുറന്ന് പറയാന്‍ സാധിക്കുന്ന ബെസ്റ്റ് ഫ്രണ്ട്സായി മാറിയാൽ കുട്ടികൾ വഴി വിട്ട് പോകാൻ സാധ്യത വളരെ കുറവാണ്. മൊബൈലിൻറെ പേരിൽ കുട്ടികളും രക്ഷിതാക്കളും വഴക്കാണ് പല വീട്ടിലും. മൊബൈൽ ഉപയോഗം നല്ലതും ചീത്തയുമുണ്ട്. കുട്ടികളുടെ പഠന, ക്രിയാത്മകമായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നത് സപ്പോർട്ട് ചെയ്യുവാനും അതേസമയം അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അത് തെറ്റാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ഗുണദോഷിക്കാനും നമുക്കാവണം. എന്നിട്ട് കുട്ടികൾ തീരുമാനിക്കട്ടെ, നല്ലയാണോ ചീത്തയാണോ എന്ന്.
കുട്ടികൾക്ക് അധ്യാപകരും തുണയാവണം. വ്യത്യസ്ഥ സ്വഭാവങ്ങളുള്ള കുട്ടികളുടെ പെരുമാറ്റത്തിൽ അസഹിഷ്ണുത കാണിക്കുന്നതിന് പകരം കുട്ടികളെ അടുത്തറിയാനും കൂട്ടുകൂടാനും ശ്രമിക്കണം. കുട്ടികളിൽ ഹോർമോൺ തകരാറുകൾ സംഭവിക്കുന്ന കാലമാണ്. തിരിച്ചറിയാനും നിരാശ, ലൈംഗികത, ആർത്തവം, ജൻഡർ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാനുമാവണം. എത്ര പഠിപ്പിച്ചിട്ടും കുട്ടി പഠിക്കുന്നില്ലെങ്കിലോ മനസ്സിലാക്കുന്നില്ലെങ്കിലോ പഠന വൈകല്യമാകാനാണ് സാധ്യത. വിദഗ്ധ സഹായം ആവശ്യമെങ്കിൽ തേടാവുന്നതാണ്.
കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നിതിന്റെ ഭാഗമായി എപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളുണ്ട്. അത്യാവശ്യത്തിനല്ലാതെ ഉപദേശം പാടില്ല. മക്കള്‍ ജയിക്കാനെന്ന പോലെ തോല്‍ക്കാനും പഠിക്കണം. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനാണ് ശീലിപ്പിക്കേണ്ടത്.
Post a Comment