ഈസിയായി കുട്ടികളെ എഴുതാൻ പഠിപ്പിക്കാം! | Essay writing

കോപ്പി പുസ്തകങ്ങളിലും എഴുതാൻ പഠിപ്പിക്കുന്ന മറ്റു പുസ്തകങ്ങളിലും ചെരിഞ്ഞതും വളഞ്ഞതുമായ വരകൾ കണ്ടില്ലേ, അവ വെറുതെയാണെന്ന് കരുതി ഒഴിലാക്കുന്നവരാണോ നിങ്ങൾ... അത് കുട്ടികളുടെ മോട്ടോർ സ്കിൽ വർദ്ധിപ്പിക്കുന്നതിനാണു. ശരിയായ ട്രൈനിംഗും മാർഗ നിർദ്ദേശങ്ങളും ലഭിച്ചാൽ മാത്രമേ കുട്ടികൾക്ക് എഴുത്ത് എന്ന കല സ്വായത്തമാക്കാൻ കഴിയുകയുള്ളു.

എത്രത്തോളം കണ്ട് നിങ്ങളുടെ പരീശീലനം ശരിയായ ദിശയിൽ ചലിക്കുന്നുവോ, അത്രത്തോളം എഴുത്ത് പരീശീലനം സുഖമവും പെട്ടന്ന് തന്നെ പ്രാവീണ്യം കൈ വരിക്കുന്നതിനും സഹായിക്കും.


അക്ഷരമാല (Alphabet) പഠിപ്പിക്കാൻ തുടങ്ങുന്നതിന് മുമ്പ് ശരിയായ രീതിയിൽ പെൻസിൽ പിടിക്കാൻ കുട്ടി പരിശീലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പെൻസിൽ പിടിച്ച് പരിശീലിച്ചു കഴിഞ്ഞാൽ നേരെ അക്ഷര മാല എഴുതിപ്പടിപ്പിക്കുന്നതിന് മുമ്പായി കുട്ടിയെ എഴുതി പരിശീലിക്കാൻ പ്രാപ്തനാക്കേണ്ടതുണ്ട് . അതിനായി കുറച്ച് Pre-Writing Activities ചെയ്യണം.


ശരിയായ രീതിയിൽ എഴുതിപ്പഠിക്കാൻ പ്രാപ്തരാവുന്നതിന് മുൻപ് ഒരിക്കലും എഴുതിപ്പഠിപ്പിച്ച് തുടങ്ങാതിരിക്കുക. ശരീയായ Motor Skills വളർത്തിയെടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം എഴുത്ത് പരിശീലിപ്പിച്ച് തുടങ്ങാൻ ശ്രദ്ധിക്കുക.


⍞ Step: 1

Standing/ Vertical line

കുട്ടികളെ എഴുത്ത് പരിശീലിപ്പിക്കുന്നതിന് വേണ്ടി എഴുതിപ്പഠിക്കാൻ പറ്റിയ ഒരു വൈറ്റ് ബോഡും മാർക്കറും സംഘടിപ്പിക്കുക. സ്ലൈറ്റും പെൻസിലും പോലെയുള്ള എഴുത്ത് പരിശീലന വസ്തുക്കളായാലും മതി.

ആദ്യം നമുക്ക് കുട്ടിയെ വര (Lines) പഠിപ്പിച്ച് തുടങ്ങാം. അതിനായി ബോഡിൽ ചിത്രത്തിൽ കാണുന്ന പോലെ അഞ്ചോ ആറോ പുള്ളികൾ (Pointers) മുകളിൽ നന്നും താഴോട്ട് (Vertical) അടയാളപ്പെടുത്തുക. അടയാളപ്പെടുത്തിയ പുള്ളികൾക്ക് മുകളിലൂടെ വരകൾ വരക്കാൻ കുട്ടികളെ പരീശീലിപ്പുക്കുക.





⍞ Step: 2

Cross/ Slanding line

Vertical വരകൾ വരച്ച് പരീശീലിച്ചാൽ ചെരിഞ്ഞ വരകൾ (Slanding lines) വരക്കാൻ പഠിപ്പിക്കാം. അതിനായി ചിത്രത്തിൽ കാണുന്ന പോലെ ചെരിഞ്ഞ രൂപത്തിൽ പോയിൻ്റുകൾ അടയാളപ്പെടുത്തുക. അടയാളപ്പെടുത്തിയ പുള്ളികളിൽകൂടി ചെരിഞ്ഞ വരകൾ വരക്കാൻ കുട്ടിയെ പരീശീലിപ്പിക്കുക.




വേണ്ടത്ര പരിശീലിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ!



⍞ Step: 3


Sleeping line

മൂന്നാമത്തെ സ്റ്റെപ്പിൽ തിരശ്ചീനമായ (Horizontal) വരകൾ വരക്കാനാണ് കുട്ടികൾ പരീശീലിക്കേണ്ടത്. ചിത്രത്തിൽ കാണുന്ന പോലെ പോയിൻ്റുകൾ അടയാളപ്പെടുത്തി Horizontal വരകൾ വരക്കാൻ പരിശീലിപ്പിക്കുക.






⍞ Step: 4


Curves and Circles

ഇനി ചിത്രത്തിൽ കാണുന്ന പോലെ കുട്ടികളെ അർധ വൃത്തവും വൃത്തവും വരക്കാൻ പരിശീലിപ്പിക്കുക.







⍞ Step: 5

മേൽ പറഞ്ഞ രൂപത്തിൽ പോയിൻ്റുകളുടെ സഹായം കൂടാതെ വരകൾ വരക്കാൻ കുട്ടി പരിശീലിച്ചു കഴിഞ്ഞാൽ വരകൾ ഉപയോഗിച്ച് എഴുതുന്ന  ഓരോ ഭാഷയിലെയും അക്ഷരങ്ങൾ എഴുതാൻ കുട്ടിയെ പരിശീലിപ്പിക്കാം.


Example




തുടക്കത്തിൽ തന്നെ വരകൾ ഉപയോഗിച്ചുണ്ടാക്കുന്ന അക്ഷരങ്ങളോടു കൂടെ വൃത്തരൂപത്തിലും (Circle) അർദ്ധ വൃത്തത്തിലും (Semi-cricle) ഉള്ള അക്ഷരങ്ങൾ കൂടി പഠിപ്പിച്ചാൽ ഒരു പക്ഷെ കൂടുതൽ സംഭ്രമം (Confusion ) വരാനും തൽഫലമായി പഠന വേഗത ഗണ്യമായി കുറയാനും സാധ്യത ഉണ്ട്.

Post a Comment

أحدث أقدم

Hot Posts