ഇസ്ലാമിക് ക്വിസ് മുഹമ്മദ് നബി | Islamic Quiz Muhammed Nabi (s)

ഇസ്ലാമിക് ക്വിസ് മുഹമ്മദ് നബി |  Islamic Quiz Muhammed Nabi (s)


ജനനം

? തിരുനബി(സ)യുടെ ജന്മസ്ഥലം?
എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.
? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു?
– മക്ക ലൈബ്രറി.
? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?
– ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.
? നബി(സ) ജനിച്ച വര്‍ഷം?
– ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571).
? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?
– ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം.
? നബി(സ) ജനിച്ച മാസം?
– റബീഉല്‍ അവ്വല്‍ 12/ഏപ്രില്‍ 23
? നബി(സ) ജനിച്ച ദിവസം?
– റ.അവ്വല്‍ 12 തിങ്കളാഴ്ച.
? നബി(സ) ജനിച്ച സമയം?
– സുബ്ഹിയോടടുത്ത സമയം.
? നബി(സ)യുടെ പിതാവ്?
– അബ്ദുല്ല(റ).
? നബി(സ)യുടെ മാതാവ്?
– ആമിന ബീവി(റ).
? ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
– ഔഫിന്റെ മകള്‍ ശിഫാഅ്.
? തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?
– 10 സ്ത്രീകള്‍.
? തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകള്‍ ആരെല്ലാം?
– 1. ഉമ്മ ആമിന ബീവി(റ)
2. സുവൈബതുല്‍ അസ്‌ലമിയ്യ(റ)
3. ഹലീമതുസ്സഅ്ദിയ്യ(റ)
4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു സ്ത്രീ
5. ഉമ്മു ഐമന്‍ ബറക
6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3 സ്ത്രീകള്‍
9. ഉമ്മു ഫര്‍വ
10. ഖൗല ബിന്‍ത് മുന്‍ദിര്‍ (ഉമ്മു ബുര്‍ദ)
? ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
– ഏഴ് ദിവസം.
? സുവൈബതുല്‍ അസ്‌ലമിയ്യ എത്ര നാള്‍ മുലകൊടുത്തു?
– കുറഞ്ഞ ദിനങ്ങള്‍.
? ഹലീമ ബീവിയുടെ ഗോത്രം?
– ബനൂ സഅ്ദ്.
? ഹലീമ ബീവിയുടെ ഭര്‍ത്താവ് ആര്?
– ഹാരിസ് ബ്‌നി അബ്ദില്‍ ഉസ്സ.
? ഹലീമ ബീവിയുടെ അപരനാമം?
– ഉമ്മു കബ്ശഃ
? ഹലീമ ബീവിയുടെ പിതാവ്?
– അബീ ദുഐബ്.
? സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
– നബി(സ)യുടെ പിതൃവ്യന്‍ അബൂ ലഹബിന്റെ.
? സുവൈബ മോചിതയായതിന്റെ കാരണം?
– തിരുനബി(സ) ജനിച്ച സന്തോഷവാര്‍ത്ത അബൂലഹബിനെ അറിയിച്ചു.
? എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു?
– നാല് വയസ്സ് വരെ.
? രണ്ടാമത്തെ വയസ്സില്‍ നബി(സ)യെ തിരികെ ഏല്‍പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാന്‍ കാരണം?
– അന്ന് മക്കയില്‍ പകര്‍ച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.
? ആറാം വയസ്സില്‍ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്?
– ഭര്‍ത്താവ് അബ്ദുല്ലയുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍.
? എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്?
– മദീനയില്‍ അന്നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍.
? നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി?
– കച്ചവടം.
? തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?
– മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.
? അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?
– 23 നാഴിക ദൂരത്ത്.
? മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?
– ആറ് വയസ്സ്.
? മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം?
– ഏകദേശം 18 വയസ്സ്.
? നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?
– 5 ഒട്ടകം, കുറച്ച് ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമസ്ത്രീ.
? മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്?
– പിതാമഹന്‍ അബ്ദുല്‍ മുത്തലിബ്.
? അബ്ദുല്‍ മുത്തലിബ് മരിക്കുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?
– എട്ട് വയസ്സ്.
? മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്?
– അബൂ ത്വാലിബിനെ.
? കാരണം?
– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.
? നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്റെയും മാതാവ് ആര്?
– ഫാത്വിമ ബിന്‍ത് അംറ് അല്‍ മഖ്‌സൂമിയ്യ

ഏക വെക്തി

തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യക?
– ആയിശ(റ)
? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ?
– മാരിയതുല്‍ ഖിബ്തിയ്യ(റ)
? തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
– ഉബയ്യ്ബ്‌നു ഖലഫ്
? തിരുനബി(സ)യുടെ അമ്മായിമാരില്‍ മുസ്‌ലിമായ ഏക വനിത?
– സ്വഫിയ്യ(റ)
? മറഞ്ഞ രൂപത്തില്‍ (ഗായിബ്) ഒരാള്‍ക്ക് മാത്രമേ നബി(സ) മയ്യിത്ത് നിസ്‌കരിച്ചിട്ടുള്ളൂ…. വ്യക്തി ആര്?
– നജ്ജാശി രാജാവ് (നേഗസ് ചക്രവര്‍ത്തി)
? ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ റൂമില്‍ വെച്ച് മാത്രമേ നബി(സ)ക്ക് വഹ്‌യ് ലഭിച്ചിട്ടുള്ളൂ. ഏതാണ് ആ ഭാര്യ?
– ആയിശ(റ)
? ശിഅ്ബു അബീത്വാലിബില്‍ (അബൂത്വാലിബിന്റെ വീട്) ഉപരോധസമയത്ത് നബി(സ)യോടൊപ്പം കഴിഞ്ഞ ഏക ഭാര്യ?
– ഖദീജ(റ)
? നബി(സ) മയ്യിത്ത് നിസ്‌കരിച്ച ഏക ഭാര്യ?
– സൈനബ ബിന്‍ത് ഖുസൈമ(റ)
? നബി(സ)യുടെ ഭാര്യമാരില്‍ ഒരാളുടെ മുന്‍ ഭര്‍ത്താവിന്റെ നാമം ഖുര്‍ആനിലുണ്ട്. ഏതാണ് നാമം?
– സൈദ്(റ)
? ഏതാണ് ഭാര്യ?
– സൈനബ ബിന്‍ത് ജഹ്ഷ്(റ)
? വലിയ്യോ സാക്ഷിയോ ഇല്ലാതെ തിരുനബി(സ) വിവാഹം ചെയ്ത ഏക ഭാര്യ?
– സൈനബ ബിന്‍ത് ജഹ്ഷ് (അല്ലാഹു അവരെ വിവാഹം ചെയ്ത് കൊടുത്തതായി ഖുര്‍ആന്‍ അവതരിച്ചു)
? തിരുനബി(സ)യുടെ വഫാത്തിന് ശേഷവും ജീവിച്ചിരുന്ന ഏക സന്താനം?
– ഫാത്വിമ(റ)
? തിരുനബി(സ)യെ പരമ്പര മുറിഞ്ഞവനെന്ന് വിളിച്ച മനുഷ്യനെ ഖുര്‍ആന്‍ ആക്ഷേപിച്ചു. ആരാണ് ആ മനുഷ്യന്‍?
– ആസ്വ് ഇബ്‌നു വാഇല്‍
? ഏത് സൂറത്തിലാണ് ആക്ഷേപിച്ചത്?
– സൂറതുല്‍ കൗസര്‍ 
? ഹിജ്‌റ 555ല്‍ തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫ് തുരന്ന് തിരുശരീരം കടത്തിക്കൊണ്ടുപോകാന്‍ സ്‌പെയിനില്‍ നിന്നും വന്ന രണ്ട് ക്രിസ്ത്യാനികളെക്കുറിച്ചുള്ള വിവരം നബി(സ) സ്വപ്നത്തിലൂടെ നല്‍കിയത് ഏത് രാജാവിനാണ്?
– സുല്‍ത്താന്‍ ആദില്‍ നൂറുദ്ധീന്‍ മഹ്മൂദ് ശഹീദ്ബ്‌നു സിങ്കി(റ)
? തിരുനബി(സ)യുടെ സ്വപ്നത്തിന് വ്യാഖ്യാനം പറഞ്ഞുകൊടുത്തത് നൂറുദ്ധീനു സിങ്കിയുടെ ഭക്തനായ മന്ത്രിയാണ്. ആരാണദ്ദേഹം?
– ജമാലുദ്ധീന്‍ മുസ്വ്‌ലിഹ്(റ)
? വിഷം പുരട്ടിയ, പൊരിച്ച ആട്ടിറച്ചി കൊടുത്ത് നബി(സ)യെ സത്കരിച്ച ജൂത വനിത ആര്?
– ബനൂ നജ്ജാര്‍ ഗോത്രത്തലവന്‍ സല്ലാമുബ്‌നു മിശ്കം എന്ന ജൂതന്റെ ഭാര്യ സൈനബ്
? ജൂതസ്ത്രീയുടെ സത്കാരത്തില്‍ ഇറച്ചിയില്‍ നിന്ന് വിഷദംശനമേറ്റ് മരണപ്പെട്ട സ്വഹാബി ആര്?
– ബറാഅ്ബ്‌നു മഅ്‌റൂര്‍(റ)
? ബദര്‍ യുദ്ധത്തില്‍ ———— എന്ന സ്വഹാബിയുടെ വാള്‍ മുറിഞ്ഞത് നബി(സ)യോട് ആവലതി പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തിന് ഒരു കമ്പ് കൊടത്തു. വീശിയപ്പോള്‍ അത് വെട്ടിത്തിളങ്ങുന്ന വാളായി മാറി. സ്വഹാബി ആര്?
– ഉക്കാശ്ബ്‌നു മുഹ്‌സിന്‍(റ)
? ഇരുള്‍ മുറ്റിയ രാത്രിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്വഹാബിക്ക് തിരുനബി(സ) ഈന്തപ്പനയുടെ ഒരു ശാഖ നല്‍കി. വീട്ടിലെത്തുവോളം അദ്ദേഹത്തിന് അത് വെളിച്ചം നല്‍കി. ആരാണ് ആ സ്വഹാബി?
– ഖതാദതുബ്‌നു നുഅ്മാന്‍(റ)
? തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫിനടുത്ത് ഒരു ഖബറിനു കൂടി സ്ഥലമുണ്ട്. അത് ആര്‍ക്കുള്ളതാണ്?
– ഈസാ നബി(അ)ന്‌

ഏറ്റവും ആദ്യം

? മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?
– സൗദ(റ)
? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?
– അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍
? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?
– ഖാസിം(റ)
? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്?
– സൈനബ്(റ)
? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്?
– ഉസ്മാന്‍(റ)
? ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
– മിസ്അബ് ബ്‌നു ഉമൈര്‍(റ) – മദീനയിലേക്ക്
? മുഹാജിറുകളില്‍ നിന്നും മരണപ്പെട്ട ആദ്യത്തെ വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)
? ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)
? ഖബ്‌റിന്റെ മേല്‍ വെള്ളം കുടഞ്ഞു തുടങ്ങിയത് ആരുടെ ഖബറിന്മേലാണ്?
– തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ) എന്നവരുടെ
? അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്?
– തിരുനബി(സ)
? പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്‌റാബിന് തുടക്കമിട്ടത് ആര്?
– ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ), അദ്ദേഹം മദീനയില്‍ ഖലീഫ വലീദിന്റെ ഗവര്‍ണ്ണറായിരുന്ന സമയത്ത്.

കവികൾ,കവിതകൾ.

ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?
– ഹസ്സാനുബ്‌നു സാബിത്(റ)
? പ്രശംസിച്ച് കവിത ആലപിച്ച വ്യക്തിക്ക് നബി(സ) തന്റെ പുതപ്പ് സമ്മാനിച്ചു. ആരാണ് കവി?
– കഅ്ബുബ്‌നു സുഹൈര്‍(റ)
? നബി(സ)യുടെ കവികള്‍ ആരൊക്കെ?
– ഹസ്സാനുബ്‌നു സാബിത്(റ), കഅ്ബുബ്‌നു സുഹൈര്‍(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ)
? തന്നെ പുകഴ്ത്തി പാടാന്‍ മസ്ജിദുന്നബവിയില്‍ തിരുനബി(സ) മിമ്പര്‍ നിര്‍മ്മിച്ചുകൊടുത്തത് ആര്‍ക്ക്?
– ഹസ്സാനുബ്‌നു സാബിത്(റ)ന്
? കഅ്ബുബ്‌നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?
– ‘ബാനത് സുആദു’ എന ഖസ്വീദ
? ഏത് പ്രവാചക പ്രകീര്‍ത്തന കാവ്യത്തിലാണ് ഇന്ത്യന്‍ വാളിനെക്കുറിച്ച് പരാമര്‍ശമുള്ളത്?
– ‘ബാനത് സുആദില്‍’ – ”മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു” എന്ന വരിയില്‍
? ഖസ്വീദതുല്‍ ബുര്‍ദയുടെ യഥാര്‍ത്ഥ പേര്?
– അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ
? ബുര്‍ദയുടെ രചയിതാവ്?
– അല്‍ ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു സഈദ്ബ്‌നി ഹമ്മാദ് ബ്‌നി മുഹ്‌സിന്‍ അല്‍ ബുസ്വീരി(റ).
? ഇമാം ബുസ്വൂരിയുടെ ജനനം?
– ഹിജ്‌റ 608
? ഇമാം ബുസ്വീരിയുടെ മരണം?
– ഹിജ്‌റ 694
? മഖ്ബറ?
– ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍
? ഇമാം ബുസ്വീരിയുടെ മറ്റു രചനകള്‍?
– ഖസ്വീദതുല്‍ മുളരിയ്യ, ദുഖ്‌റുല്‍ മആദ്, അല്‍ മുഖ്‌റജു വല്‍ മര്‍ദൂദ്, ഖസ്വീദതുല്‍ ഖമരിയ്യ, തഹ്ദീബുല്‍ അല്‍ഫാളില്‍ ആമിയ്യ.
? ബുര്‍ദ എന്ന പേരിന്റെ അടിസ്ഥാനം എന്ത്?
– രോഗശമനം എന്നര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന അറബി പദം
? ‘അമീറുശ്ശുഅറാഅ്’ – ആധുനിക കവികളുടെ നേതാവ് എന്ന അപരനാമത്തിലറിയപ്പെടുന്നതാര്?
– അല്ലാമാ അഹ്മദ് ശൗഖി
? ഖസീദതുല്‍ ബുര്‍ദയുടെ ശൈലിയില്‍ ശൗഖി രചിച്ച കാവ്യമേത്?
– നഹ്ജുല്‍ ബുര്‍ദ
? അല്‍ ഹബീബ് അബ്ദുല്ലാഹ് ബ്‌നു അഹ്മദ് അല്‍ ഹദ്ദാര്‍ ബുര്‍ദയുടെ ശൈലിയില്‍ രചിച്ച കാവ്യമേത്?
– നസ്ജുല്‍ ബുര്‍ദ
? അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളുമുപയോഗിച്ച് പ്രസിദ്ധമായ ‘അല്ലഫല്‍ അലിഫു….’ എന്ന പ്രവാചക പ്രകീര്‍ത്തന കവിത രചിച്ച ഇന്ത്യക്കാരന്‍ ആര്?
– ഉമറുല്‍ ഖാഹിരി(റ) (കായല്‍പട്ടണം – തമിഴ്‌നാട്)
? ഉമറുല്‍ ഖാഹിരി(റ)യുടെ അല്ലഫല്‍ അലിഫിന് ‘അവാരിഫുല്‍ മആരിഫ്’ എന്ന അറബി വ്യാഖ്യാനമെഴുതിയ മലയാളി ആര്?
– ശൈഖ് അബ്ദുര്‍റഹ്മാന്‍ അന്നഖ്ശബന്തി, താനൂര്‍
? കേരളത്തിലെ പ്രസിദ്ധനായൊരു പണ്ഡിതന്‍ മദീന റൗളയില്‍ ചെന്ന് കവിത ആലപിച്ചപ്പോള്‍ റൗളയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ആരാണ് ആ കവി?
– വെളിയങ്കോട് ഉമര്‍ഖാളി(റ)
? ഏതായിരുന്നു കവിത?
– ‘സ്വല്ലല്‍ ഇലാഹു……’ എന്നു തുടങ്ങുന്ന ഖസീദതുല്‍ ഉമരിയ്യ
? ഏത് വര്‍ഷത്തിലായിരുന്നു ഈ സംഭവം?
– ഹിജ്‌റ 1209ല്‍ തന്റെ പ്രഥമ ഹജ്ജ് യാത്രയില്‍
? തിരുനബി(സ) പ്രകീര്‍ത്തിച്ച് അറബിയിലെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
– ഉമറുല്‍ ഖാളി വെളിയങ്കോട്
? ഏതാണ് കവിത?
– ‘ലാഹല്‍ ഹിലാലു….’ എന്നു തുടങ്ങുന്ന കവിത (25 വരികള്‍)
? തിരുനബി(സ) പ്രകീര്‍ത്തിച്ച് പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
– ഉമറുല്‍ ഖാളി വെളിയങ്കോട്
? ഏതാണ് കവിത?
– ‘ജഫത്‌നീ ഫ ദബ്ബത്ത്‌നീ’ എന്നു തുടങ്ങുന്ന കവിത
? മഞ്ചലേറ്റിയിരുന്ന ആളുകളുടെ (അമ്മാലന്മാര്‍) ശബ്ദത്തിനും താളത്തിനുമൊപ്പിച്ച് മഞ്ചല്‍ രീതിയില്‍ ഉമര്‍ ഖാളി രചിച്ച പ്രവാചക കീര്‍ത്തന അറബി കാവ്യമേത്?
– ‘ലമ്മാളഹറാ അമ്മല്‍ ബുഷ്‌റാ’ എന്ന കവിത (38 വരികള്‍).

വഫാത്ത്.

തിരുനബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത് എന്ന്?
– ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്
? ആരുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം?
– മൈമൂന ബീവിയുടെ വീട്ടില്‍ വെച്ച്
? എന്നാണ് തിരുനബി(സ)യുടെ രോഗം മൂര്‍ഛിച്ചത്?
– റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ച
? റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച തിരുനബി(സ) പള്ളിയിലേക്ക് വന്നു. എപ്പോള്‍?
– സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍
? ഏത് സമയത്താണ് തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം
? തിരുനബി(സ)യുടെ ജനാസ കുളിപ്പിച്ചത് എന്ന്?
– റബീഉല്‍ അവ്വല്‍ 13 ചൊവ്വാഴ്ച ദിവസം
? തിരുനബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ചത് എത്ര പേര്‍?
– 6 ആളുകള്‍
? മയ്യിത്ത് കുളിപ്പിച്ചവര്‍ ആരൊക്കെ?
– അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)
? ആരുടെ നെഞ്ചിലേക്കാണ് തിരുനബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്?
– അലി(റ)ന്റെ നെഞ്ചിലേക്ക്
? കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ആര്?
– ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവര്‍
? വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കിയാണോ തിരുനബി(സ)യെ കുളിപ്പിച്ചത്?
– അല്ല. അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.
? നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് ആരൊക്കെ?
– അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവര്‍
? കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞതെന്ത്?
”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”
? എത്ര വസ്ത്രത്തിലാണ് തിരുനബി(സ)യെ കഫന്‍ ചെയ്തത്?
– മൂന്ന് വസ്ത്രത്തില്‍
? ഏത് തരം വസ്ത്രമായിരുന്നു കഫന്‍ ചെയ്യാന്‍ ഉപയോഗിച്ചത്?
– യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.
? മരണകാരണമായ രോഗസമയത്ത് തിരുനബി(സ) എത്രപേരെ അടിമത്തമോചനം നടത്തി?
– 40 പേരെ
? രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് തിരുനബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു. എന്തായിരുന്നു സ്വകാര്യം?
– ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

? രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ തിരുനബി(സ) എന്തുചെയ്തു?
– സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.
? തിരുനബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ എന്തായിരുന്നു?
– 30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.
? തിരുനബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത്?
– ആയിശ(റ)യുടെ ഉമിനീരാണ്. (തിരുനബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് തിരുനബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു).
? തിരുനബി(സ)യുടെ അവസാനത്തെ വസ്വിയത്ത്?
– നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.
? ആരുടെ ഭവനത്തില്‍ ആരുടെ ദിവസത്തിലാണ് തിരുനബി(സ)യുടെ വഫാത്ത്?
– ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും.
? തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)
? വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം എത്ര?
– ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.
? തിരുനബി(സ) അവസാനമായി ഉച്ചരിച്ച വാചകം?
– ശ്ശിപ്പൃഥിഇത്സഏ ീന്‍ശ്ലുമ™െറഏ

ഹജ്ജത്തുൽ വദാഅ്

ഹജ്ജത്തുല്‍ വിദാഅ് എന്നാല്‍ എന്ത്?
– ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയുടെ പൂര്‍ത്തീകരണം നടത്തി തിരുനബി(സ) അറഫയില്‍ നടത്തിയ പ്രഭാഷണത്തില്‍ വിട ചോദിച്ചു. ഈ ഹജ്ജാണ് ഹജ്ജത്തുല്‍ വിദാഅ്.
? തിരുനബി(സ) എത്ര ഹജ്ജുകള്‍ ചെയ്തിട്ടുണ്ട്?
– നുബുവ്വത്തിന് ശേഷം ഒന്ന് മാത്രം.
? ഹജ്ജത്തുല്‍ വിദാഇന്റെ മറ്റുപേരുകള്‍ എന്ത്?
– ഹജ്ജത്തുത്തമാം
ഹജ്ജത്തുല്‍ ഇസ്‌ലാം
ഹജ്ജത്തുല്‍ ബലാഗ്
? ഹജ്ജത്തുല്‍ വിദാഇന് തിരുനബി(സ) പുറപ്പെട്ടത് എന്ന്?
– ഹിജ്‌റ 10-ാം വര്‍ഷം ദുല്‍ഖഅ്ദ 24 ശനിയാഴ്ച ളുഹ്ര്‍ നിസ്‌കാരശേഷം

? ഹജ്ജത്തുല്‍ വിദാഇന് പുറപ്പെടുമ്പോള്‍ തിരുനബി(സ) മദീനയില്‍ തന്റെ പ്രതിനിധിയാക്കിയത് ആരെ?
– അബൂദുജാന അസ്സാഇദീ(റ)യെ
? ഏത് വഴിയാണ് മക്കയിലേക്ക് പുറപ്പെട്ടത്?
– അബവാഅ്, അസവാന്‍, ദീ ഥുവാ വഴി
? എവിടെ വെച്ചാണ് ഇഹ്‌റാം ചെയ്തത്?
– ദുല്‍ഹുലൈഫയില്‍ വെച്ച്
? മക്കയില്‍ നബി(സ) എത്ര ദിവസം താമസിച്ചു?
– 4 ദിവസം, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍
? എപ്പോഴാണ് നബി(സ) മിനായിലേക്ക് പുറപ്പെട്ടത്
– വ്യാഴാഴ്ച ളുഹാസമയത്ത്
? വ്യാഴാഴ്ച എവിടെയാണ് രാപ്പാര്‍ത്തത്?
– മിനായില്‍
? ഹജ്ജത്തുല്‍ വിദാഇലെ അറഫാ സംഗമം നടന്നത് എന്ന്?
– വെള്ളിയാഴ്ച ദിവസം
? അറഫാസംഗമം വെള്ളിയാഴ്ച ആയി വരുന്ന ഹജ്ജിനു പറയുന്ന പേര്?
– ഹജ്ജുല്‍ അക്ബര്‍
? അറഫ ദിവസം വെള്ളിയാഴ്ച നബി(സ)യും അനുചരന്മാരും ജുമുഅ നിസ്‌കരിച്ചില്ല. കാരണം?
– യാത്രക്കാരായതിനാല്‍ ളുഹ്‌റും അസ്‌റും ജംആക്കി നിസ്‌കരിച്ചു.

? ഇസ്‌ലാം മതസംഹിതകള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് അല്ലാഹു ആയത്ത് ഇറക്കിയത് എവിടെ?
– അറഫയില്‍
? ഇസ്‌ലാം മതപൂര്‍ത്തീകരണത്തിന്റെ ആയത്ത് ഏത്?

? ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു ———————?
– ഹജ്ജത്തുല്‍ വിദാഇല്‍ അറഫയില്‍ വെച്ച് നബി(സ) നടത്തിയ പ്രഭാഷണം.
? അറഫയില്‍ നിന്നും തിരുനബി(സ) എങ്ങോട്ടാണ് പോയത്?
– മുസ്ദലിഫയിലേക്ക്
? മിനായില്‍ ജംറകളില്‍ എറിയാന്‍ തിരുനബി(സ)ക്ക് കല്ല് പെറുക്കിക്കൊടുത്തത് ആര്?
– അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)
? ബലിയറുക്കാന്‍ തിരുനബി(സ) എത്ര മൃഗങ്ങളെ കൊണ്ടുവന്നിരുന്നു?
– 100 മൃഗങ്ങളെ
? അതില്‍ എത്ര എണ്ണമാണ് തിരുനബി(സ) അറുത്തത്?
– 63 എണ്ണം (തന്റെ പ്രായം കണക്കിലെടുത്ത്)
? ബാക്കിയുള്ള 37 എണ്ണം അറുക്കാന്‍ ആരെയാണ് തിരുനബി(സ) ചുമതലപ്പെടുത്തിയത്?
– അലി(റ)നെ

ചെരുപ്പ്

തിരുനബി(സ)യുടെ ചെരുപ്പിന് എത്ര വാറുകള്‍ ഉണ്ടായിരുന്നു?
– രണ്ട് വാറുകള്‍
? തിരുനബി(സ)യുടെ ചെരുപ്പിന്റെ വാറ് എവിടെയായിരുന്നു?
– തള്ളവിരലും ചൂണ്ടുവിരലും ഇപ്പുറത്തും മറ്റുമൂന്ന് വിരലുകളും അപ്പുറത്തും വരുന്ന രൂപത്തിലായിരുന്നു.

? തിരുനബി(സ) ഇരുന്നാലുടന്‍ ചെരുപ്പുകള്‍ തന്റെ കയ്യിലെടുക്കുകയും അവിടുന്ന് എഴുന്നേറ്റാലുടനെ ധരിപ്പിക്കുകയും ചെയ്തിരുന്ന സ്വഹാബി ആര്?
– അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ)
? തിരുനബി(സ) ചെരുപ്പ് ധരിച്ച ശൈലി എങ്ങനെ?
– ധരിക്കുമ്പോള്‍ വലതുകാലും അഴിക്കുമ്പോള്‍ ഇടതുകാലും മുന്തിച്ചു.
ഇബ്‌നു മസ്ഊദ്(റ) തങ്ങള്‍ തിരുനബി(സ)യുടെ പാദുകസേവ ചെയ്ത് വിജയിച്ചു. അതിന്റെ രൂപത്തിന് സേവനം ചെയ്ത് ഞാനും വിജയിക്കട്ടെ എന്ന് പാടിയത് ആര്?
– യൂസുഫുന്നബ്ഹാനി(റ)

മോതിരം

തിരുനബി(സ)ക്ക് എത്ര മോതിരങ്ങളുണ്ടായിരുന്നു?
– രണ്ട്
? ഏതെല്ലാം?
– 1. മുദ്രവെക്കാനുള്ള വെള്ളിയില്‍ തീര്‍ത്ത മോതിരം
2. ഹബ്ശിക്കല്ലുള്ള വെള്ളിമോതിരം
? നബി(സ) സ്വര്‍ണ്ണമോതിരം ധരിച്ചിരുന്നോ?
– അതെ
? എത്ര ദിവസം?
– മൂന്ന് ദിവസം
? സ്വര്‍ണ്ണമോതിരം എന്തുചെയ്തു?
– മിമ്പറില്‍ കയറി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനി മേലില്‍ ഞാനിത് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
? ഇരുമ്പുമോതിരം ധരിച്ച സ്വഹാബിയോട് തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– ‘താങ്കള്‍ നരകക്കാരുടെ ആഭരണം ധരിച്ചിരിക്കുന്നു.’
? തിരുനബി(സ)യുടെ മോതിരത്തില്‍ മുദ്ര ചെയ്തിരുന്നത് എന്തായിരുന്നു?
– ‘മുഹമ്മദുര്‍റസൂലുല്ലാഹി’
? എന്തിനാണ് മോതിരത്തില്‍ തിരുനബി(സ) മുദ്രവെച്ചത്?
– കിസ്‌റ – ഖൈസര്‍ രാജാക്കന്മാര്‍ മുദ്രവെക്കാത്ത കത്തുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍.
? തിരുനബി(സ)യുടെ വഫാത്തിനു ശേഷം മോതിരം ആരൊക്കെ ഉപയോഗിച്ചു?

– ക്രമപ്രകാരം അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ധരിച്ചു.
? തിരുനബി(സ)യുടെ മോതിരം നഷ്ടപ്പെട്ടത് എവിടെ?
– ബിഅ്‌റ് അരീസില്‍ (അരീസ് കിണറ്റില്‍)
? ആരുടെ കാലത്താണ് മോതിരം നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ കാലത്ത്
? ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ എഴുത്തുകാരനായിരുന്ന മുഐഖിബുദ്ദൗസി എന്ന അന്‍സ്വാരിയുടെ കയ്യില്‍ നിന്നും.
? ഏതു വിരലിലാണ് തിരുനബി(സ) മോതിരം ധരിച്ചിരുന്നത്?
– ചെറുവിരലില്‍

മുഅ്ജിസത്ത്.

അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാവുന്ന അമാനുഷിക കഴിവിന് എന്താണ് പേര്?
– മുഅ്ജിസത്ത്
? തിരുനബി(സ)യുടെ മുഅ്ജിസത്തുകളില്‍ ചിലത്?
1. ഖുര്‍ആന്‍ (23 വര്‍ഷം കൊണ്ട് അവതരിച്ചു)
2. കൈവിരലുകള്‍ക്കിടയില്‍ നിന്നും ശുദ്ധജലപ്രവാഹം (പന്ത്രണ്ടോളം തവണ)
3. ചന്ദ്രന്‍ രണ്ട് പിളര്‍പ്പാകുന്നു.
4. മേഘം തണലിട്ടു കൊടുക്കുന്നു. (അബൂത്വാലിബിനൊപ്പം ശാമിലേക്കുള്ള യാത്രയിലും മൈസറയോടൊപ്പമുള്ള യാത്രയിലും – ബൈഹഖി)
5. ക്ഷണപ്രകാരം വൃക്ഷങ്ങള്‍ വിസര്‍ജ്ജനാവശ്യത്തിന് മറയായി വന്നു നിന്നുകൊടുക്കുന്നു (ജാബിര്‍(റ) – മുസ്‌ലിം)
6. ഉണങ്ങിയ മരത്തടി (മിമ്പര്‍)യുടെ തേങ്ങല്‍ കേള്‍ക്കുന്നു.
7. ജന്തുക്കള്‍ സംസാരിക്കുന്നു.
8. ഭക്ഷണം വര്‍ദ്ധിക്കുന്നു.
9. ഉമിനീരുകൊണ്ട് രോഗം ശമിക്കുന്നു.
10. ഇസ്‌റാഅ് – മിഅ്‌റാജ്
11. സൂര്യനെ തടഞ്ഞുനിര്‍ത്തുന്നു.
12. പിന്‍ഭാഗത്തേക്കുള്ള കാഴ്ച.
13. ചുട്ട ആട്ടിറച്ചി സംസാരിക്കുന്നു (ഖൈബര്‍)
14. വരണ്ടുണങ്ങിയ ജലാശയം തിരുകരസ്പര്‍ശത്താല്‍ ജലസമൃദ്ധമായി.
15. പ്രസവിക്കാത്ത ആട്ടിന്‍കുട്ടിയില്‍ നിന്നും പാല്‍ കറന്നു.
16. മരിച്ചവരെ പുനരുജ്ജീവിപ്പിച്ചു.
17. അന്ധരെ സുഖപ്പെടുത്തി.
18. ഭ്രാന്ത് സുഖപ്പെടുത്തി
19. കല്ലും മരങ്ങളും സലാം ചൊല്ലി
20. വധിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ശ്വങ്ങളില്‍ സിംഹങ്ങളെ കണ്ട് പിന്മാറി.

കത്ത്, ആഴുധം,വാഹനം.

ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്?
– 10 ലധികം
? പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്‌റോസിനുള്ള കത്ത് എത്തിച്ചതാര്?
– അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ)
? കോസ്‌റോസിന്റെ പ്രതികരണം എന്തായിരുന്നു?
– ക്ഷുഭിതനായി അദ്ദേഹം കത്ത് പിച്ചിച്ചീന്തി. യമനിലെ തന്റെ ഗവര്‍ണര്‍ക്ക് തിരുനബി(സ)യുടെ തലയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു.
? വിവരമറിഞ്ഞപ്പോള്‍ തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– അയാളുടെ സാമ്രാജ്യം അല്ലാഹു പിച്ചിച്ചീന്തട്ടെ.
? തിരുനബി(സ)യെ വധിക്കാന്‍ കോസ്‌റോസിന്റെ ഗവര്‍ണ്ണര്‍ ബാദാന്‍ അയച്ച ദൂതനോട് തിരുനബി(സ) എന്താണ് പറഞ്ഞത്?
– ”കോസ്‌റോസ് വധിക്കപ്പെട്ടു. മകന്‍ ശീറവൈഹി അധികാരമേറ്റിരിക്കുന്നു.”

? അബ്‌സീനിയ്യ ഭരണാധികാരി നേഗസിനുള്ള കത്തുമായി പോയതാര്?
– ഉമര്‍ ബിന്‍ ഉമയ്യ(റ)
? നേഗസിന്റെ പ്രതികരണം എന്തായിരുന്നു?
– കത്തു വായിച്ച നേഗസ് ചക്രവര്‍ത്തി ഇസ്‌ലാം മതം സ്വീകരിച്ചു.
? ബൈസാന്റയിന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് കത്തുമായി പോയത് ആര്?
– ദിഹ്‌യതുല്‍ കല്‍ബി(റ)
? പരിഭാഷകന്‍ വഴി കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിയ ഹെറാക്ലിയസ് എന്തുചെയ്തു?
– ഗാസാ എന്ന സ്ഥലത്ത് വ്യാപാരത്തിനെത്തിയ തിരുനബി(സ)യുടെ കഠിനശത്രു അബൂ സുഫ്‌യാനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കാര്യങ്ങളന്വേഷിച്ചു. അബൂ സുഫ്‌യാന്റെ സത്യസന്ധമായ വിശദീകരണം കേട്ട് ഹെറാക്ലിയസ് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായി. അനന്തരം തന്റെ മതനേതാക്കന്മാരെ വിളിച്ച് ചേര്‍ത്ത് കൂടിയാലോചിച്ചു. അവര്‍ അതിനെ തടഞ്ഞു. കൊട്ടാരത്തില്‍ കോലാഹലമുണ്ടായി. ഇക്കാരണത്താല്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? ഈജിപ്തിലെ ആര്‍ച്ച് ബിഷപ്പായിരുന്ന മുഖൗഖിസിന് കത്ത് എത്തിച്ചതാര്?
– ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ)
? മുഖൗഖിസിന്റെ പ്രതികരണം എന്തായിരുന്നു?
– തിരുനബി(സ)യുടെ ദൂതനെ മാന്യമായി സ്വീകരിച്ചു. കത്ത് ഭദ്രമായി സൂക്ഷിച്ചു. തിരുനബി(സ)ക്ക് കാഴ്ചദ്രവ്യങ്ങള്‍ കൊടുത്തയക്കുകയും ചെയ്തു. പക്ഷെ ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? മുഖൗഖിസ് ഇസ്‌ലാം സ്വീകരിക്കാതിരിക്കാന്‍ കാരണം?
– ബൈസാന്റിയക്കാര്‍ ഈജിപ്ത് അക്രമിക്കുമോ എന്ന ഭയം.
? മുഖൗഖിസ് കൊടുത്തയച്ച കാഴ്ച വസ്തുക്കള്‍ എന്തെല്ലാം?
– മാരിയ, സീരീന്‍ എന്നീ രണ്ട് അടിമപ്പെണ്‍കുട്ടികള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ പൊന്ന്, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്‌റിലെ ബിന്ന് എന്ന സ്ഥലത്തെ തേന്‍.
? ഇസ്‌ലാം സ്വീകരിച്ച മാരിയയെയും സീരീനെയും നബി(സ) എന്തുചെയ്തു?
– മാരിയ(റ)യെ തിരുനബി(സ) എടുക്കുകയും സീരീനെ ഹസ്സാനുബ്‌നു സാബിത്(റ)ന് നല്‍കുകയും ചെയ്തു.
? തിരുനബി(സ) കത്തയച്ച മറ്റു പ്രമുഖര്‍ ആരെല്ലാം?
– 1. ബഹ്‌റൈന്‍ ഗവര്‍ണര്‍ മുന്‍ദിര്‍ബിന്‍ സാവീ.
2. സിറിയന്‍ രാജാവ് ഹാരിസുല്‍ ഗസ്സാനി.
3. യമന്‍ ഭരണാധികാരി ഹാരിസുബ്ന്‍ ഹിംയരി.
4. ഒമാനിലെ ഭരണാധികാരികള്‍.
5. യമാമയിലെ ഭരണാധികാരികള്‍.
? തിരുനബി(സ) ഉപയോഗിച്ച പ്രധാനപ്പെട്ട ആയുധങ്ങള്‍ ഏതെല്ലാം?
1. പരിച – അല്‍ മുജൂര്‍, അസ്സലൂഖ്, അല്‍ ഫുത്ഖ്.
2. കുന്തം – അല്‍ മുസ്വ്‌വിയ്യ്, അല്‍ മുസ്‌നാ, ബനീ ഖൈനുഖാഇല്‍ നിന്നും പിടിച്ചെടുത്തവ.
3. ചെറിയകുന്തം – അല്‍ബൈളാഅ്, അല്‍ അനസ, അന്നബ്ഗ
4. പടയങ്കി – ദാതുല്‍ ഫുളൂല്‍, ദാതുല്‍ ഹവാഷി, ദാതുല്‍ വിശാഹ്, അസ്സഅ്ദിയ്യ, ഫിള്ളത്, അല്‍ ഖിര്‍നിഖ്
5. വില്ല് – അല്‍ ബൈളാഅ്, അസ്സ്വഫ്‌റാഅ്, അര്‍റൗഹാഅ്, അസ്സൗറാഅ്, അല്‍ കതൂം.
ഇതു കൂടാതെ വാളുകളും അങ്കികളും നബി(സ) ഉപയോഗിച്ചിരുന്നു.
? ലോകത്ത് ഏറ്റവും വേഗതയേറിയ വാഹനത്തില്‍ സഞ്ചരിച്ച വ്യക്തി ആര്? വാഹനം ഏത്?
– മുഹമ്മദ് നബി(സ), ബുറാഖ്
? തിരുനബി(സ) ഉപയോഗിച്ച വാഹനങ്ങള്‍ ഏതെല്ലാം?
1. കുതിര – സക്ബ്, മുര്‍തജിസ്, ലിസാര്‍, സബ്ഹ, വര്‍ദ്, ബഹ്ര്‍
2. കഴുത – യഅ്ഫൂര്‍, ഉഫൈര്‍
3. കോവര്‍ കഴുത – ദുല്‍ദുല്‍, ഫിള്ളത്, നജ്ജാശി നല്‍കിയത്, ദൂമതുല്‍ ജന്‍ദലിലെ ഭരണാധികാരി നല്‍കിയത്.
4. ഒട്ടകം – ഖസ്വ്‌വാഅ്, അള്ബാഅ്, ജദ്ആഅ്, മുക്തസബ്, അഥ്‌റാഫ്, അഥ്‌ലാല്‍, സംസം, ബറകത്.

ഹൃദയ ശസ്ത്രക്രിയ

മലക്കുകളുടെ ഹൃദയശസ്ത്രക്രിയക്ക് തിരുനബി(സ) വിധേയരായത് എത്ര തവണ?
– നാല് തവണ
? ഏതൊക്കെ അവസരങ്ങളിലായിരുന്നു അവ?
1. ഹലീമാ ബീവിയുടെ പരിചരണ കാലത്ത് കൂട്ടുകാരന്‍ അബ്ദുല്ലയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ.
2. 10-ാം വയസ്സില്‍ മക്കാ മരുഭൂമിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ.
3. 40-ാം വയസ്സില്‍ ഹിറാ ഗുഹയില്‍ ജിബ്‌രീല്‍(അ) ആഗതരായപ്പോള്‍.
4. 51-ാം വയസ്സില്‍ ഇസ്‌റാഅ് മിഅ്‌റാജിന് പുറപ്പെടുന്നതിന് മുമ്പ്.
? ഹൃദയശസ്ത്രക്രിയയുടെ ലക്ഷ്യമെന്തായിരുന്നു?
– തിരുഹൃദയത്തിലെ പൈശാചിക പ്രേരണകളെ നീക്കം ചെയ്യലും ജ്ഞാനവും സ്ഥൈര്യവും നിറക്കലും.

നബുവ്വത്ത്

വഹ്‌യ് (ദിവ്യസന്ദേശം) എന്നാലെന്ത്?
– സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തന്റെ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുക്കുന്ന അറിവുകള്‍ക്കാണ് വഹ്‌യ് എന്ന് പറയുക.
? തിരുനബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് എവിടെ വെച്ച്?
– മക്കയിലെ ഹിറാ ഗുഹയില്‍

? അന്നു തിരുനബി(സ)യുടെ പ്രായം എത്ര?
– നാല്‍പത് വയസ്സും 6 മാസവും 5 ദിവസവും പൂര്‍ത്തിയായിരുന്നു.
? ഏത് ദിവസമാണ് വഹ്‌യിന്റെ ആരംഭം?
– ലൈലത്തുല്‍ ഖദ്‌റില്‍
? എന്നാണ് ലൈലത്തുല്‍ ഖദ്ര്‍?
– പ്രബലാഭിപ്രായ പ്രകാരം റമളാന്‍ 27ന്
? വഹ്‌യ് ഇറങ്ങിയ സുദിനം എന്നായിരുന്നു?
– ക്രിസ്ത്വാബ്ദം 610 ആഗസ്റ്റ് 16ന്
? ആദ്യമായി ഇറങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ ഏത്?
– ‘ഇഖ്‌റഅ് ബിസ്മി’ – സൂറതുല്‍ അലഖിന്റെ ആരംഭഭാഗം.
? ഭയന്നു വിറച്ച് പനിച്ച തിരുനബി(സ)യെ ഖദീജാ ബീവി സമാധാനിപ്പിച്ചതെങ്ങനെ?
– തിരുനബി(സ)യുടെ സ്വഭാവ മാഹാത്മ്യങ്ങള്‍ വിവരിച്ചു. അല്ലാഹു അങ്ങയെ കൈവിടില്ലെന്ന് ആശ്വസിപ്പിച്ചു.
? ആദ്യം ഇസ്‌ലാം വിശ്വസിച്ചത്?
– ഖദീജ(റ)
? പുരുഷന്മാരില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അബൂബക്ര്‍(റ)
? കുട്ടികളില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അലി(റ)
? വിശ്വസിക്കുമ്പോള്‍ അലി(റ)ന്റെ പ്രായം?
– 8 വയസ്സ്
? അടിമകളില്‍ ആദ്യം വിശ്വസിച്ചത്?
– സൈദുബ്‌നു ഹാരിസ(റ)
? ആദ്യകാലത്ത് ഇസ്‌ലാം വിശ്വസിച്ചവര്‍ ഏതുപേരില്‍ അറിയപ്പെടുന്നു?
– ‘അസ്സാബിഖൂനല്‍ അവ്വലൂന്‍’
? അവരില്‍ പ്രമുഖര്‍ ആരെല്ലാം?
– 1. ഖദീജ(റ), 2. അലി(റ)
3. അബൂബക്ര്‍ സിദ്ധീഖ്(റ)
4. സൈദുബ്‌നു ഹാരിസ(റ)
? അബൂബക്ര്‍ സിദ്ധീഖ്(റ)ന്റെ ശ്രമഫലമായി ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവര്‍?
– 1. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
2. സുബൈറുബ്‌നുല്‍ അവ്വാം(റ)
3. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)
4. സഅദ്ബ്‌നു അബീ വഖാസ്(റ)
5. ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ)
6. അബൂ ഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ)
7. അബൂസലമ(റ)
8. അര്‍ഖം ഇബ്‌നു അബീ അര്‍ഖം(റ)
9. ഉസ്മാനുബ്‌നു മള്ഊന്‍(റ)
? തിരുനബി(സ) ആദ്യകാലത്ത് രഹസ്യപ്രബോധനം നടത്തിയ സ്ഥലം?
– ദാറുല്‍ അര്‍ഖം (അര്‍ഖമിന്റെ വീട്)

കുടുംബം

തിരുനബി(സ)യുടെ പിതൃപരമ്പരയിലെ എത്ര ആളുകളെ അറിയലാണ് മുസ്‌ലിമിന് നിര്‍ബന്ധമുള്ളത്?
– 20 പിതാമഹന്മാരുടെ.
? നബി(സ)യുടെ പിതൃപരമ്പര?
– അബ്ദുല്ല
1. അബ്ദുല്‍ മുത്തലിബ്, 2. ഹാഷിം
3. അബ്ദു മനാഫ്, 4. ഖുസ്വയ്യ്, 5. കിലാബ്
6. മുര്‍റത്, 7. കഅ്ബ്, 8. ലുഅയ്യ്
9. ഗ്വാലിബ്, 10. ഫിഹ്ര്‍, 11. മാലിക്
12. നള്ര്‍, 13. കിനാനത്, 14. ഖുസൈമത്
15. മുദ്‌രികത്, 16. ഇല്‍യാസ്, 17. മുളര്‍
18. നിസാര്‍, 19. മഅദ്ദ്, 20. അദ്‌നാന്‍
? അദ്‌നാന്‍ മുതല്‍ ആദം നബി(അ) വരെയുള്ള പരമ്പര.
– 21) ഉദ്ദ് 22) മുഖവ്വിം 23) നാഹൂറ് 24) തീറഹ്
25) യഅ്‌റൂബ് 26) യശ്ജബ് 27) നാബിത്
28) ഇസ്മാഈല്‍(അ) 29) ഇബ്‌റാഹീം(അ)
30) താറഹ് 31) നാഹൂറ് 32) സാറൂഅ് 33) റാഊ
34) ഫാലഹ് 35) ഐബര്‍ 36) ശാലഗ് 37) ഇറഫ്ഗശദ്
38) സാം 39) നൂഹ്(അ) 40) ലമ്ക് 41) മതവശ്‌ലിക്
42) ഇദ്‌രീസ് 43) യര്‍ദ്ദ് 44) മഹ്‌ലാഈല്‍ 45) ഖീനാന്‍
46) യാനശ് 47) ശീസ്(അ) 48) ആദം(അ)
(ഫത്ഹുല്‍ ബാരി 7: 248)
? നബി(സ)യുടെ മാതൃപരമ്പര?
– 1. ആമിന, 2. വഹബ്, 3. അബ്ദുമനാഫ്
4. സഹ്‌റ, 5. കിലാബ്, 6. മുര്‍റത്
7. കഅ്ബ്, 8. ലുഅയ്യ്, 9. ഗ്വാലിബ്, 10. ഫിഹ്ര്‍
11. മാലിക്, 12. നള്ര്‍, 13. കിനാനത്
14. ഖുസൈമത്, 15. മുദ്‌രികത്
16. ഇല്‍യാസ്, 17. മുളര്‍, 18. നിസാര്‍
19. മഅദ്ദ്, 20. അദ്‌നാന്‍
? തിരുനബി(സ)യുടെ വംശം?
– അറബി
? നബി(സ)യുടെ ഗോത്രം?
– ഖുറൈശി
? നബി(സ)യുടെ കുടുംബം?
– ബനൂ ഹാശിം
? തിരുനബി(സ)യുടെ പിതാമഹന്മാരില്‍ ഖുറൈശി എന്നറിയപ്പെടുന്നതാര്?
– നള്ര്‍ (12-ാം പിതാമഹന്‍)
? അറബികളില്‍ ഏറ്റവും ശ്രേഷ്ഠമായ ഗോത്രം?
– ഖുറൈശി
? ഖുറൈശികളില്‍ ഏറ്റവും ശ്രേഷ്ഠ കുടുംബം?
– ബനൂ ഹാഷിം
? നബി(സ)യുടെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന്റെ യഥാര്‍ത്ഥ പേരെന്ത്?
– ശൈബത്
? ശൈബക്ക് അബ്ദുല്‍ മുത്വലിബ് എന്ന പേര് എങ്ങനെ ലഭിച്ചു?
– പിതാവ് മരണപ്പെട്ട ശൈബയെ പോറ്റിവളര്‍ത്തിയ പിതൃവ്യന്‍ മുത്തലിബിലേക്ക് ചേര്‍ത്തി അബ്ദുല്‍ മുത്തലിബ് എന്ന പേര് പ്രസിദ്ധമായി.
? കാരുണ്യവും ഔദാര്യവും കാരണമായി അബ്ദുല്‍ മുത്തലിബിന് ലഭിച്ച പേര്?
– ശൈബതുല്‍ ഹംദ്
? അബ്ദുല്‍ മുത്തലിബിന് എത്ര മക്കളുണ്ടായിരുന്നു?
– 19 മക്കള്‍
? ആണ്‍മക്കള്‍ എത്ര?
– 13
? പെണ്‍മക്കള്‍ എത്ര?
– 6
? ആണ്‍മക്കള്‍ (നബി(സ)യുടെ പിതൃസഹോദരന്മാര്‍) ആരെല്ലാം?
– 1. ഹാരിസ്, 2. ഖുഥമ്, 3. അബൂ ത്വാലിബ്
4. സുബൈര്‍, 5. അബ്ദുല്‍ കഅ്ബ
6. മുഖവ്വിം, 7. ഹജ്ല്‍, 8. ളിറാര്‍
9. അബൂ ലഹബ്, 10. ഗൈദാഖ്
11. അബ്ദുല്ല(റ) (നബി(സ)യുടെ പിതാവ്)
12. അബ്ബാസ്(റ), 13. ഹംസ(റ)
? അബ്ദുല്‍ മുത്തലിബിന്റെ പെണ്‍മക്കള്‍ (നബി(സ)യുടെ പിതൃസഹോദരിമാര്‍) ആരെല്ലാം?
– 1. സ്വഫിയ (റ), 2. ഉമ്മു ഹകീം, 3. ആതിക
4. ഉമൈമ, 5. അര്‍വ, 6. ബര്‍റ
? പിതൃവ്യന്മാരില്‍ എത്ര പേരാണ് നുബുവ്വത്തിന് ശേഷം ജീവിച്ചിരുന്നത്?
– 4 പേര്‍
? അവരില്‍ എത്രയാളുകള്‍ ഇസ്‌ലാം സ്വീകരിച്ചു?
– 2 പേര്‍
? ഇസ്‌ലാം സ്വീകരിച്ചത് ആര്?
– അബ്ബാസ്(റ), ഹംസ(റ)
? ഇസ്‌ലാം സ്വീകരിക്കാത്തവര്‍ ആര്?
– അബൂ ലഹബ്, അബൂ ത്വാലിബ്
? പിതൃസഹോദരിമാരില്‍ എത്ര പേര്‍ ഇസ്‌ലാം സ്വീകരിച്ചു?
– സ്വഫിയ(റ). (ആതിക, അര്‍വ എന്നിവര്‍ മുസ്‌ലിമായ വിഷയത്തില്‍ തര്‍ക്കമുണ്ട്).
? നബി(സ)യുടെ പിതൃവ്യന്മാരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആര്?
– ഹാരിസ്
? പിതൃവ്യന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞത്?
– ഹംസ(റ)
? എളാപ്പ ഹംസ(റ)യുമായി തിരുനബി(സ)ക്ക് സഹോദരബന്ധമുണ്ട്. എങ്ങനെ?
– മുലകുടി ബന്ധത്തിലുള്ള സഹോദരനാണ്.
(അബൂലഹബിന്റെ അടിമസ്ത്രീയായിരുന്ന സുവൈബ(റ) രണ്ടുപേര്‍ക്കും മുലയൂട്ടിയിട്ടുണ്ട്.)
? നബി(സ)യേക്കാള്‍ എത്ര വയസ്സിന് മൂത്തതാണ് ഹംസ(റ)?
– രണ്ട് വയസ്സിന്
? അബ്ബാസ് എന്നവര്‍ക്ക് നബി(സ)യുമായുള്ള പ്രായ വ്യത്യാസം എത്രയാണ്?
– അബ്ബാസ് എന്നവര്‍ ഹംസ(റ)യെക്കാള്‍ മൂന്ന് വയസ്സിന് മൂത്തതാണ്. അപ്പോള്‍ നബി(സ)യുമായി 5 വയസ്സ് വ്യത്യാസമുണ്ട്.
? ുയ്യൃശ്ലി’ശ്ലുഒ˜െറഏ ീയ്യൃഒുഋഏ ആƒളിഇഏ – ബലിയറുക്കാന്‍ തീരുമാനിക്കപ്പെട്ട രണ്ടാളുകളുടെ മകനാണു ഞാന്‍ – ഈ നബിവചനത്തിലെ ”ദബീഹു”കള്‍ ആരെല്ലാം?
– 1. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)
2. തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല(റ)
? സംസം കിണര്‍ പുനരുദ്ധരിച്ച സമയത്ത് അബ്ദുല്‍ മുത്തലിബിന് എത്ര മക്കളുണ്ടായിരുന്നു?
– ഒന്ന് (ഹാരിസ)
? ആ സമയത്ത് സമൂഹത്തില്‍ നിന്ന് ചില ആക്ഷേപങ്ങള്‍ കേട്ടപ്പോള്‍ അദ്ദേഹം നേര്‍ച്ചയാക്കിയതെന്ത്?
– എനിക്ക് പത്ത് മക്കളുണ്ടായാല്‍ ഒരാളെ കഅ്ബയുടെ സമീപത്ത് വെച്ച് അല്ലാഹുവിന്ന് വേണ്ടി ബലിയറുക്കും.
? എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അബ്ദുല്‍ മുത്തലിബ് നേര്‍ച്ചക്കടം വീട്ടാന്‍ തുനിഞ്ഞത്?
– 30 വര്‍ഷങ്ങള്‍ക്കു ശേഷം
? മക്കളില്‍ ആര്‍ക്കാണ് നറുക്ക് വീണത്?
– അബ്ദുല്ല എന്നവര്‍ക്ക്
? അബ്ദുല്ലയെ അറുക്കുന്നതില്‍ നിന്നും അബ്ദുല്‍ മുത്തലിബിനെ പിന്തിരിപ്പിച്ചത് ആര്?
– മക്കയിലെ ജനങ്ങള്‍
? പ്രതിവിധി എന്തായിരുന്നു?
– 10 ഒട്ടകവും അബ്ദുല്ലയുടെ പേരും നറുക്കിടുക. ഒട്ടകത്തിന് നറുക്ക് ലഭിക്കുവോളം എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുക.
? എത്ര എണ്ണമയമായപ്പോഴാണ് ഒട്ടകത്തിന് നറുക്ക് വീണത്?
– 100 ഒട്ടകം ആയപ്പോള്‍.

1 Comments

  1. 3000 ചോദ്യ പുസ്തക കോപ്പി

    ReplyDelete

Post a Comment

Previous Post Next Post

Hot Posts