ഉമ്മുസലമ ബീവി(റ) (ഹിന്ദ്) | Ummusalama Beevi (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

ഗോത്രം മഖ്സൂം
പിതാവ് മുഗീറയുടെ പുത്രൻ അബൂഉമയ്യ
മാതാവ് ആമിറിന്റെ പുത്രി ആതിക
ജനനം ഹിജ്റയുടെ 23 വർഷം മുമ്പ്
ആദ്യഭർത്താവ് അബൂസലമ: എന്ന അബ്ദുല്ല(റ)
തിരുനബി( വിവാഹം ഹിജ്റ നാല്
വിയോഗം ഹിജ്റ 61 ൽ
വയസ്സ് 84
മഖ്ബറ ജന്നതുൽ ബഖീഅ്

 



ജനനം


ഖുറൈശിലെ മഖ്സൂം ഗോത്രത്തിലാണ് ബീവി ജനിക്കുന്നത്. തൻറെ പിതാവ് യ മുഗീറയുടെ പുത്രൻ അബൂഉമയ്യഃ അറിയപ്പെട്ട ഔദാര്യവാനായിരുന്നു. സാദുർറാകിബ് (Zadu Rakib) അഥവാ പഥികന്റെ പാഥേയം എന്ന പേരിന് അർഹനായിരുന്ന അദ്ദേഹം സമ്പദ് സമൃദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ട ആളായിരുന്നു. അബൂഉമയ്യയുടെ കൂടെ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണത്തെക്കുറിച്ചോ മറ്റോ ചിന്തി ക്കേണ്ടതില്ല. അതാണ് ആ ആപേരിന് അർഹനാവാൻ കാരണം. സഹയാത്രികരുടെ ചെലവുകൾ മുഴുവനും അദ്ദേഹം ഏറ്റടുക്കുമായിരുന്നു



ഹിന്ദ് ജനിക്കുന്നത് (ഉമ്മുസലമ ബീവി) ഏകദേശം ഹിജ്റയുടെ ഇരുപത്തിമൂന്ന് വർഷം മുമ്പാണ്. മാതാപിതാക്കളുടെ ഗുണവിശേഷണങ്ങൾ ആഭരണമണിഞ്ഞ മകളിലും കാണാമായിരുന്നു, ഔദാര്യത്തിന്റെയും സ്നേഹത്തിൻറെയും കരങ്ങൾ


പതിമൂന്നാം വയസ്സിൽ പിതൃവ്യപുത്രൻ അബ്ദുല്ലാഹിബ്നു അബ്ദിൽ അസദുമായി ഹിന്ദിന്റെ വിവാഹം നടന്നു. അബ്ദുല്ല, തിരുനബിയുടെ അമ്മായി ബർറ(റ)യുടെ മകനായിരുന്നു. ഭർതൃ വീട്ടിലും സുഖസംതൃപ്ത ജീവിതമാണ് ഹിന്ദിന് ലഭിച്ചത്. സത്സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങിയ ഹിന്ദ്, ഭർത്താവ് അബ്ദുല്ല യുടെ പ്രാണനായിരുന്നു. തന്റെ മാരന്റെ ഇംഗിതമറിഞ്ഞ് പ്രവർത്തി ക്കുന്നതിൽ അവർ വിജയിച്ചു. സ്നേഹത്തിന്റെ നൗകയിൽ ആ ദാമ്പത്യം മുന്നോട്ടു ഗമിച്ചു.



തിരുനബി()യുടെ പ്രബോധന പ്രവർത്തനങ്ങളെക്കുറിച്ച് വളരെ രഹസ്യമായി മനസ്സിലാക്കിയ ഇരുവർക്കും തങ്ങൾ പറയുന്ന ആശയങ്ങളോട് പുറംതിരിഞ്ഞു നിൽക്കാൻ സാധിച്ചില്ല. കുടുംബത്തിന്റെ എതിർപ്പുകളും കൂട്ടുകാരുടെ കളിയാക്കലും വകവെക്കാതെ അവർ തൗഹീദിന്റെ മന്ത്രങ്ങ മൊഴിഞ്ഞു. ലാ ഇലാഹ ഇല്ലല്ലാ…ഹ്, ഹിജ്റ നിർവ്വഹിച്ച പ്രഥമ വനിതയെന്ന പേരിലാണ് അബൂഉ മയ്യയുടെ മകൾ ഹിന്ദ് അറിയപ്പെടുന്നത്



ഒന്നാം പലായനം


മക്കയിൽ  സത്യവിശ്വാസികൾക്കെതിരെ മുശ്രികുകളുടെ മർദ്ദനങ്ങൾ അധികരിച്ചു സന്ദർഭത്തിൽ മക്കയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ അവർ രണ്ട് പേരും തിരുനബിയുടെ അനുമതിയോടെ അബ്സീനിയ്യായിലേക്ക് നാടു വിടാൻ തീരുമാനിച്ചു. പത്ത് പുരു ഷന്മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ആ സംഘത്തിൽ അബ്ദുല്ലയും ഭാര്യ ഹിന്ദുമുണ്ടായിരുന്നു. ഇസ്ലാമിനുവേണ്ടി നിർവ്വഹി ക്കപ്പെട്ട പ്രഥമ പലായനമായിരുന്നു അത്. ഹിന്ദ് ഗർഭിണിയായിരുന്നു ആ സമയം.  പിറന്ന നാടും വീടും ഉപേക്ഷിച്ച്, വേദനകളും യാതനകളും കടിച്ചിറക്കി ആ ചെറുസംഘം അബ്സീനിയ്യായിലേക്ക് രക്ഷപ്പെട്ടു. കുപിതരായ ഖുറൈശികൾ നേഗസ് ചക്രവർത്തിയെ പ്രീണി പ്പിച്ച് മുസ്ലിംകളെ ദ്രോഹിക്കാനപേക്ഷിച്ചെങ്കിലും ചക്രവർത്തി മുസ്ലിംകൾക്ക് അഭയം നൽകി.


ഭർതൃവിയോഗം


മക്കാമുശ്രിക്കു കൾക്കെതിരെ ബദ്റിൽ ഉമ്മുസലയുടെ ഭർത്താവ് അബ്ദുല്ലയും ഉണ്ടായിരുന്നു. ധീരയോദ്ധാവായിരുന്ന അബൂസലമ(റ), ബനു അസദിലേക്ക് തിരുനബി നിയോഗിച്ച സൈന്യത്തിന്റെ നേതാവായിരുന്നു. ഉഹ്ദ് യുദ്ദത്തിൽ പങ്കെടുത്ത അബൂസലമ(റ)ക്ക് കാൽ തണ്ടക്കേറ്റ പരിക്ക് പഴുത്ത് മാസങ്ങൾ അദ്ദേഹം രോഗിയായി കിടന്നു. അവസാനം ഹിജ്റ നാലിൽ ജമാദുൽ ആഖിറ എട്ടിന് അബൂസലമ ഇഹലോകവാസം വെടിഞ്ഞു. അന്ന് ആ ദമ്പതികൾക്ക് സലമയെ കൂടാതെ സൈനബ്, ദുർറഃ, ഉമർ എന്നീ സന്താനങ്ങളുമുണ്ടായിരുന്നു.



തിരുനബി(സ)യോടൊപ്പം





വിവാഹം ചെയ്ത ദിവസം നബിതങ്ങൾ അവരുടെ അടുക്കലേക്ക് വരികയായിരുന്നു. ഉമ്മുസലമ(റ) തന്റെ മകൾ സൈനബിനെ മടിയിൽ വെച്ച് ഇരിക്കുകയാണ്. ലജ്ജ തോന്നിയ തങ്ങൾ ഉടൻ പുറത്തേക്ക് പോയി. അവിടുന്ന് ഏറ്റവും വലിയ ലജ്ജാലുവായിരുന്നു. അറയിലിരിക്കുന്ന കന്യകയേക്കാളും ലജ്ജയുണ്ടായിരുന്നു തിരുനബിക്ക്. തങ്ങൾ വീണ്ടും കടന്നുവന്നപ്പോഴും സൈനബ് ഉമ്മുസലമയുടെ മടിയിലുണ്ട്. രണ്ടാമതും അവിടുന്ന് തിരിച്ചുപോയി. ഇതു മൂന്ന് തവണ ആവർത്തിച്ചു. കാര്യം മനസ്സിലാക്കിയ ഉമ്മുസലമ(റ)യുടെ മുലകുടിബന്ധത്തിലുള്ള സഹോദരനായ അമ്മാറുബ്നു യാസിർ(റ) തിരുനബിയുടെ ആവശ്യം തടയുന്ന ഈ കള്ളത്തിയെ പുറത്തേക്ക് കൊണ്ടുപോകട്ടെയെന്ന് പറഞ്ഞ് കുഞ്ഞുമായി അദ്ദേഹം പുറത്തേക്ക് പോയി. തങ്ങൾ ഉമ്മു സലമയുടെ അടുത്ത് വന്ന് അവരോട് സംസാരിച്ചു.




അന്നു രാത്രി തിരുനബി(സ) ഉമ്മുസലമ(റ)യുടെ വീട്ടിലാണ് താമസിച്ചത്. ഉമ്മുസലമ തിരുനബിക്ക് വേണ്ടി ഗോതമ്പും നെയ്യും ചോർത്ത വിഭവം തയ്യാറാക്കി.




നേരം പുലർന്നപ്പോൾ തിരുനബി അവരോട് പറഞ്ഞു. നിന്റെ കുടുംബത്തിൽ നിനക്ക് മതിയായ സ്ഥാനമുണ്ട്. നീ താത്പ ര്യപ്പെടുന്ന പക്ഷം ഏഴു ദിവസമോ മൂന്ന് ദിവസമോ നിനക്ക് തെര ഞ്ഞെടുക്കാം. ഏഴ് തെരഞ്ഞെടുത്താൽ മറ്റെല്ലാവർക്കും ഞാനതു പോലെ വീതിക്കേണ്ടിവരും. സാധാരണ വിധവക്ക് മൂന്ന് ദിവസവും കന്യകക്ക് ഏഴുദിവ സവമാണ് മധുവിധു ആഘോഷിക്കാൻ നബി കണക്കാക്കിയിരുന്നത്. ഉമ്മുസലമ(റ) തനിക്കുള്ള മൂന്ന് ദിവസം തെരഞ്ഞെടുത്തു



വിയോഗം





ഉമ്മുസലമ ബീവി(റ) ആണ് തിരുനബിയുടെ പത്നിമാരിൽ എറ്റവും അവസാനം വഫാതായത്. ഹിജ്റ 61 ൽ 84 ആം വയസ്സിൽ. ഹുസൈൻ(റ)ന്റെ കൊല പാതകത്തിന് ശേഷം യസീദ്ബ്നു മുആവിയ്യയുടെ ഭരണകാലത്താണ് മഹതിയുടെ വിയോഗം. അബൂഹുറൈറ(റ)യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയത്. സഈദുബ്നു സൈദി നോട് തനിക്കുവേണ്ടി നിസ്കരിക്കാൻ ഉമ്മുസലമ(റ) വസ്വിയ്യത് ചെയ്തിരുന്നെങ്കിലും, അദ്ദേഹം മഹതിക്ക് മുമ്പേ വഫാത്തായി. വബറടക്കി. ജന്നതുൽ ബഖീഇൽ അവരെ മറവുചെയ്തു



സ്വർഗ്ഗീയാരാമത്തിൽ അവരോടൊപ്പം നമ്മെയും ഒരുമിച്ചുകൂട്ടട്ടെ, ആമീൻ






Post a Comment

Previous Post Next Post

Hot Posts