മുഹ്‌യുദ്ധീന്‍ മാല | Muhyidheen Mala malayalam

മുഹ്‌യുദ്ധീന്‍ മാല | Muhyidheen Mala malayalam


 1.അല്ലാ തിരു പേരും തുദിയും സ്വലാവാത്തും

അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേതാമ്പര്‍

2.ആലം ഉടയവന്‍ ഏകല്‍ അരുളാലെ

ആയെ മുഹമ്മദവര്‍ കിള ആണോവര്‍

3.എല്ലാ കിളയിലും ബങ്കിള ആയോവര്‍

എല്ലാ തിശയിലും കേളി മികച്ചോവര്‍

4.സുല്‍ത്വാനുല്‍ ഔലീയാ എന്ന് പേരുള്ളോവര്‍

സയ്യിദവര്‍ തായും ബാവയും ആണോവര്‍

5.ബാവാ മുതുവിന്ന് ഖുതുബായി വന്നോവര്‍

ബാനം അതേളിലും കേളി നിറഞ്ഞോവര്‍

6.ഇരുന്ന ഇരിപ്പിന്നേള്‍ ആകാശം കണ്ടോവര്‍

ഏറും മലക്കൂത്തില്‍ രാജാളി എന്നോവര്‍

7.ബലത്ത് ശീഅത്തെന്നും കടല്‍ ഉള്ളോവര്‍

ഇടത്ത് ഹഖീഖത്തെന്നും കടല്‍ ഉള്ളോവര്‍

8.ആകാശത്തുമ്മേലും ‘ഭൂമിക്ക് താഴെയും

അവരെ കൊടി നീളം അത്തിരെയുള്ളോവര്‍

9.ശൈഖബ്ദുല്‍ ഖാദിരി കൈലാനിയെന്നോവര്‍

ശൈഖെ•ാര്‍ക്കെല്ലാര്‍ക്കും ഖുതുബായി വന്നോവര്‍

10.അല്ലാഹു സ്‌നേഹിച്ചേ മുഹ്‌യുദ്ധീനെന്നോവര്‍

അറ്റം ഇല്ലാതോളം മേല്‍മാ ഉടയോവര്‍

11.മേല്‍മയില്‍ ത്വഫ്ഫം പയുന്നു ഞാനിപ്പള്‍

മേല്‍മാ പറകില്‍ പലെ വണ്ണം ഉള്ളോവര്‍

12.പാലിലെ വെണ്ണ പോല്‍ ബൈത്താക്കി ചൊല്ലുന്നന്‍

ഭാഗിയം ഉള്ളോവര്‍ ഇതിനെ പഠിച്ചോവര്‍

13.കണ്ടന്‍ അറിവാളന്‍ കാട്ടിത്തരും പോലെ

ഖാളി മുഹമ്മദദെന്ന് പേരുള്ളോവര്‍

14.കോഴിക്കോട്ടത്തൂറ തന്നില്‍ പിറന്നോവര്‍

കോര്‍വ്വാ ഇതൊക്കെയും നോക്കിയെടുത്തോവര്‍

15.അവര്‍ ചൊന്നെ ബൈത്തിന്നും ബഹ്ജ കിതാബിന്നും

അങ്ങിനെ തക്മില തന്നിന്നും കണ്ടോവര്‍

16.കേപ്പാന്‍ വിശേളം നമക്കവര്‍ പോരീശ

കേപ്പീനെ ലോകരെ മുഹ്‌യുദ്ധീന്‍ എന്നോവര്‍

17.മൂലം ഉടയവന്‍ ഏകല്‍ അരുളാലെ

മുഹ്‌യുദ്ധീന്‍ എന്ന പേര്‍ ദീന്‍ താന്‍ വിളിച്ചോവര്‍

18.ആ വണ്ണം അള്ളാ പടച്ചവന്‍ താന്‍ തന്നെ

യാ ഗൗസല്‍ അഅ്‌ളം എന്നള്ളാ വിളിച്ചോവര്‍

19.എല്ലാ മശാഇഖ•ാരുടെ തോളുമ്മല്‍

ഏകല്‍ അരുളാലെ എന്റേ കാല്‍ എന്നോവര്‍

20.അന്നേരം മലക്കുകള്‍ മെയ്യെന്ന് ചൊന്നോവര്‍

അവരെ തലക്കുമ്മേല്‍ ഖല്‍ക് പൊതിഞ്ഞോവര്‍

21.ഖാഫ് മലഇന്നും ബഹ്‌റ് മുഹീത്വിന്നും

യഅ്ജൂജ് നാട്ടിന്നും തലനെ താത്തിച്ചോവര്‍

22.അപ്പോളെ ‘ഭൂമീലെ ശൈഖെ•ാരെല്ലാരും

അവര്‍ക്ക് തലത്താഴ്ത്തി ചാച്ചി കൊടുത്തോവര്‍

23.അതിയില്‍ ഒരു ശൈഖ് അതല്ലെന്ന് ചൊന്നാരെ

അവരെ വലിപ്പട്ടം നീക്കിച്ച് വെച്ചോവര്‍

24.അതിനാല്‍ ചതിയില്‍ പെടുവാന്ന് കേട്ടാരെ

എളുപതമാനീനെ ഉസ്താദ് കണ്ടോവര്‍

25.ഞാനെല്ലാ സിര്‍റിന്നും സിര്‍റെന്ന് ചൊന്നോവര്‍

ഞാന്‍ അള്ളാ തന്നുടെ അംറെന്ന് ചൊന്നോവര്‍

26.കല്‍പ്പനയെന്നൊരു സൈഫ് ഞാനെന്നോവര്‍

കോപം ഉടയോന്റെ നാറ് ഞാനെന്നോവര്‍

27. മറുകരയില്ലാ കടല് ഞാനെന്നോവര്‍

മനിഷന്‍ അറിയാത്ത വസ്തു ഞാനെന്നോവര്‍

28.ജിന്നിന്നും ഇന്‍സിന്നും മറ്റ് മലക്കിന്നും

ഞാനിവയെല്ലാര്‍ക്കും മെയ്യെ ശൈഖെന്നോവര്‍

29. എല്ലാ വലീകളും മേലെ ഖുതുബാണോരും

എന്നുടെ വീട്ടിലെ പുള്ളര്‍ അതെന്നോവര്‍

30.ബാശീ ഞാനെണ്ണിയെ ഉള്ളവരും ഞാനും

ബാനവും ‘ഭൂമീലും ഏറും അതെന്നോവര്‍

31.എന്നെ ഒരുത്തരെ കൂട്ടിപ്പറയണ്ട

എന്നെ പടപ്പിന്നറിയരുതെന്നോവര്‍

32.എന്നുടെ ഏകല്‍ ഉടയവന്‍ തന്റേകല്‍

ആകെന്ന് ഞാന്‍ ചൊല്‍കില്‍ ആകും അതെന്നോവര്‍

33.ഏകല്‍ കൂടാതെ ഞാന്‍ ചെയ്തില്ല ഒന്നുമെ

എന്നാണെ നിന്നെ പറയെന്നും കേട്ടോവര്‍

34.ചൊല്ലില്ല ഞാനൊന്നും എന്നോട് ചൊല്ലാതെ

ചൊല്ല് നീ എന്റെ അമാനില്‍ അതെന്നോവര്‍

35.ആരാനും ചോദിച്ചാല്‍ അവരോട് ചൊല്ലുവാന്‍

അനുവാദം വന്നാല്‍ പറവന്‍ ഞാനെന്നോവര്‍

36.എന്‍കയ്യാല്‍ ഒന്നുമെ തിന്നേന്‍ അതെന്നാരെ

ഏകലാല്‍ ഖിള്ര്‍ ഏകി ബാരി കൊടുത്തോവര്‍

37.’ഭൂമി ഒരുണ്ട പോല്‍ എന്‍ കയ്യിലെന്നോവര്‍

ഭൂമി അതൊക്കെയും ഒരു ചുവടെന്നോവര്‍

38.കഅ്ബാനെ ചുറ്റുവാര്‍ ഖുതുബാണോരെല്ലാരും

കഅ്ബം ത്വവാഫന്ന് താന്‍ ചെയ്യും ചൊന്നോവര്‍

39.എല്ലായിലും മേലെ അര്‍ശിങ്കല്‍ ചെന്നോവര്‍

എന്റെ കണ്ണെപ്പോഴും ലൗഹില്‍ അതെന്നോവര്‍

40.എന്നെ പിടിച്ചവര്‍ ഇടരുന്ന നേരത്ത്

എപ്പോഴും അവര്‍ കൈ പിടിപ്പെന്‍ ഞാനെന്നോവര്‍

41.എല്ലാ വലീകളും ഓരോ നബീ വാശീ

ഞാനെന്റെ സീബാവാ കാല്‍വാശീ എന്നോവര്‍

42.എന്റെ മുരീദുകള്‍ തൗബായില്‍ എണ്ണിയെ

എന്നും മരിക്കരുതെന്ന് കൊതിച്ചോവര്‍

43.അതിനെ ഖബൂലാക്കിയാന്‍ അന്ന് ചൊല്ലിയാര്‍

അവരുടെ ഉസ്താദ് ഹമ്മാദദെന്നോവര്‍

44.എന്റെ മുരീദുകള്‍ എന്‍കൂടെ കൂടാതെ

എന്റെ കാല്‍ എന്നും പൊരിക്കെ അതെന്നോവര്‍

45.കണ്‍കൂടാ വട്ടത്തില്‍ നിന്റെ മുരീദുകള്‍

സ്വര്‍ഗ്ഗത്തില്‍ പോമെന്ന് അള്ളാ കൊടുത്തോവര്‍

46.നരകത്തില്‍ നിന്റെ മുരീദാരും ഇല്ലെന്ന്

നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍

47.എന്റെ കൊടിന്റെ കീള്‍ എല്ലാ വലീകളും

എന്റെ മുരീദിന്ന് ഞാന്‍ ശാഫിഹ് എന്നോവര്‍

48.ഹല്ലാജെ കൊല്ലുന്നാള്‍ അന്ന് ഞാനുണ്ടെങ്കില്‍

അവര്‍ കൈ പിടിച്ചേനും എന്ന് പറഞ്ഞോവര്‍

49.എന്നെ പിടിച്ചവര്‍ ഏതും പേടിക്കണ്ട

എന്നെ പിടിച്ചോര്‍ക്ക് ഞാന്‍ കാവലെന്നോവര്‍

50.എല്ലാ മുരീദുകള്‍ താന്‍ താന്റെ ശൈഖെപ്പോല്‍

എന്റെ മുരീദുകള്‍ എന്നെ പോലെന്നോവര്‍

51.എന്റെ മുരീദുകള്‍ നല്ലവരല്ലെങ്കില്‍

എപ്പോഴും നല്ലവന്‍ ഞാനെന്ന് ചൊന്നോവര്‍

52.യാദാല്‍ ഒരിക്കലും അള്ളാട് തേടുകില്‍

എന്നെകൊണ്ടള്ളാട് തേടുവീനെന്നോവര്‍

53.ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക്

ബായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോര്‍

54.’ഭൂമിതനത്തില്‍ ഞാന്‍ ദീനെ നടത്തുവാന്‍

ബേതാമ്പര്‍ തമ്മുടെ ആള് ഞാനെന്നോവര്‍

55.ആരുണ്ടതെന്റെ മഖാമിനെ എത്തീട്ട്

ആരാനുമുണ്ടെങ്കില്‍ ചുല്ലുവീന്‍ എന്നോവര്‍

56.എളുപത് വാതില്‍ തുറന്നാന്‍ എനക്കള്ളാ

ആരും അറിയാത്ത ഇല്‍മാല്‍ അതെന്നോവര്‍

57.ഓരോരെ ബാതിലിന്‍ വീതി അതോരോന്ന്

ആകാശം ‘ഭൂമിയും പോലെ അതെന്നോവര്‍

58.അള്ളാ എനിക്കവന്‍ താന്‍ ചെയ്ത പോരീശാ

ആര്‍ക്കും ഖിയാമത്തോളം ചെയ്യാതതെന്നോവര്‍

59.എല്ലാര്‍ക്കും എത്തിയെ നിലപാടതെപ്പേരും

എന്റെ ബഖിയ്യത്തില്‍ മിച്ചം അതെന്നോവര്‍

60.എല്ലാരും ഓതിയെ ഇല്‍മുകളൊക്കെയും

എന്നുടെ ഇല്‍മാല്‍ അതൊട്ടെന്ന് ചൊന്നോവര്‍

61.എല്ലാ പൊളുതും ഉദിച്ചാല്‍ ഗുറൂബാകും

എന്‍ പൊളുതെപ്പോളും ഉണ്ടെന്ന് ചൊന്നോവര്‍

62.കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ

കാണ്‍മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍

63.എന്റെ വചനത്തെ പൊയ്യെന്ന് ചൊല്ലുകില്‍

അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോവര്‍

64.അവരുടെ ദീനേയും ശേഷം ദുന്‍യാവേയും

ആഖിറം തന്നെയും പോക്കും അതെന്നോവര്‍

65.നല്‍നിനവ് എന്നെ ഒരുത്തര്‍ നിനച്ചെങ്കില്‍

നായന്‍ അദാബിനെ നെയ്താക്കും എന്നോവര്‍

66.ഏകല്‍ ഉടയവന്‍ ഏകല്‍ അരുളാലെ

ഇത്തരം എത്തിര ബണ്ണം പറഞ്ഞോവര്‍

67.നാല് കിതാബേയും മറ്റുള്ള സുഹുഫേയും

നായന്‍ അരുളാലെ ഓതി ഉണര്‍ന്നോവര്‍

68.ബേതാംബര്‍ ഏകലാല്‍ ഖിര്‍ഖ ഉടുത്തോവര്‍

ബെളുത്തിട്ട് നോക്കുമ്പോള്‍ അതിനെ മേല്‍ കണ്ടോവര്‍

69.ബേദം വിളങ്കി പറവാന്‍ മടിച്ചാരെ

ബേദാംബര്‍ അവര്‍ വായില്‍ തുപ്പിക്കൊടുത്തോവര്‍

70.നാവാല്‍ മൊളിയുന്ന ഇല്‍മ് കുറിപ്പാനായ്

നാനൂറ് ഹുഖാമയ് അവര്‍ ചുറ്റുമുള്ളോവര്‍

71.നായന്‍ അരുളാലെ ഇല്‍മ് പറയുമ്പോള്‍

നാവിന് നേരെ ഒളിവിറങ്ങുന്നോവര്‍

72.അവര്‍ കൈ പിടിച്ചതില്‍ തൊപ്പം പേര്‍ അപ്പോളെ

ആകാശവും മറ്റും പലതെല്ലാം കണ്ടോവര്‍

73.അവരൊന്ന് നന്നായി ഒരു നോക്ക് നോക്കുകില്‍

അതിനാല്‍ വലിയ നിലനെ കൊടുത്തോവര്‍

74.നാല്‍പ്പത് വട്ടം ജനാബത്തുണ്ടായാരെ

നാല്‍പ്പത് വട്ടം ഒരുരാ കുളിച്ചോവര്‍

75.നലവേറും ഇശാ തൊളുതൊരുളുവാലെ

നാല്‍പതിറ്റാണ്ടോളം സുബ്ഹ് തൊളുതോവര്‍

76.ഒരു കാമല്‍ നിന്നിട്ട് ഒരു ഖത്തം തീര്‍ത്തോവര്‍

ഒരു ചൊല്‍മുതലായി മുവ്വാണ്ട് കാത്തോവര്‍

77.എന്നാരെ ഖിള്‌റ്താം അവര്‍ക്കിട്ടെചെന്നിട്ട്

ഏകന്‍ അരുളാലെ അവര്‍കൂടെ നിന്നോവര്‍

78.ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവര്‍

ഇരിയെന്ന ഏകല്‍ കേട്ടാരെ ഇരുന്നോവര്‍

79.നാല്‍പ്പതിറ്റാണ്ടോളം വഅള് പറഞ്ഞോവര്‍

നന്നായി തൊണ്ണൂറ് കാലം ഇരുന്നോവര്‍

80.താരീഖ് നാനൂറ്റി എഴുപത് ചൊന്നെ നാള്‍

കൈലാനി എന്നനാട് തന്നില്‍ പിറന്നോവര്‍

81.ഊണും ഉറക്കും അതൊന്നുമെ കൂടാതെ

ഒരാണ്ടു കാലം പൊറുത്ത് നടന്നോവര്‍

82.ഇബ്‌ലീസവരെ ചതിപ്പാനായ് ചെന്നാരെ

ഇബ്‌ലീസെ ചാച്ചിക്കിടത്തി അയച്ചോവര്‍

83.അമ്പിയാക്ക•ാരും ഔലിയാക്ക•ാരും

അവരുടെ റൂഹും അവിടെ വരുന്നോവര്‍

84.അങ്ങനെ തന്നെ മലാഇകത•ാരും

അവരുടെ മജ്‌ലിസില്‍ ഹാളിറാകുന്നോവര്‍

85.ആവണ്ണം നമ്മുടെ ഖോജാ റസൂലുള്ളാ

അവരുടെ റൂഹും അവിടെ വരുന്നോവര്‍

86.അവരുടെ മജ്‌ലിസില്‍ തുകില്‍ ഇറങ്ങുന്നോവര്‍

അവരുടെ വഅ്‌ളാലെ പലരും ചായുന്നോവര്‍

87.യേറിയെ കൂറും ഖിള്‌റെ കാണുന്നോവര്‍

അവരുടെ അറിവും നിലയും നിറഞ്ഞോവര്‍

88.ഏറും അവര്‍ക്കിട്ടെ ഇന്‍സിലും ജിന്നുകള്‍

ഈമാനും തൗബയും വാങ്ങുവാന്‍ ചെന്നോവര്‍

89.ആകാശത്തുമേല്‍ അവര്‍ ചെന്ന താനത്ത്

ആരു ഒരു ശൈഖും ചെന്നില്ല എന്നോവര്‍

90.കണ്‍ കൊണ്ട് കാമാന്‍ അരുതാതെ ലോകരെ

കാമാന്‍ അവര്‍ ചുറ്റും എപ്പോളും ഉള്ളോവര്‍

91.ഖാഫ് മലഇന്നും അപ്പുറം ഉള്ളോവര്‍

കാണാം അവര്‍ മേല്‍മ കാണായി ബന്നോവര്‍

92.പലപലെ സ്വഫ്ഫായി അവര്‍ തലക്കുമ്മേലെ

പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവര്‍

93.ആകാശം ‘ഭൂമിയും ഒന്നുമെ തട്ടാതെ

അവിടുത്തെ ഖുബ്ബാമെല്‍ പോയി ഇരുന്നോവര്‍

94.തേനീച്ച വെച്ചപോല്‍ ഉറുമ്പ് ചാലിട്ട പോല്‍

തിശഅവര്‍ എപ്പോളും ആ വണ്ണം ഉള്ളോവര്‍

95.മുതലായെ റമളാനില്‍ മുപ്പത് നാളിലും

മുലകുടിക്കും കാലം മുലനെ തൊടാത്തോവര്‍

96.പള്ളിയില്‍ ഓതും നാള്‍ മലക്കുകള്‍ ചൊല്ലുവാര്‍

പുള്ളരേ താനം കൊടുപ്പീന്‍ അതെന്നോവര്‍

97.ഇതിനോ പടച്ചെന്ന് തൂങ്ങുമ്പോള്‍ കേട്ടോവര്‍

എവിടേക്കെന്നെങ്ങാനും പോകുമ്പോള്‍ കേട്ടോവര്‍

98.ഏറും അറഫാനാള്‍ പശുവെ പായിച്ചാരെ

ഇതിനോ പടച്ചെന്ന് പശുവ് പറഞ്ഞോവര്‍

99.ഏതും ഇല്ലാത്ത നാള്‍ നിന്നെ ഒന്നാക്കിയന്‍

ഇപ്പോള്‍ നീ എന്നെ നിന എന്നും കേട്ടോവര്‍

100.ഇരവും പകലും എളുപത് വട്ടം നീ

എന്നുടെ കാവലില്‍ എന്നേകല്‍ കേട്ടോവര്‍

101.പലരെ ഇടയിന്ന് നിന്നെ തിരെഞ്ഞെന്‍ ഞാന്‍

പാങ്ങോടെ ഈ ചൊല്ലും ഇങ്ങനെ കേട്ടോവര്‍

102.എനക്ക് തനക്കായി നിന്നെ പടച്ചന്‍ ഞാന്‍

ഇങ്ങിനെ തന്നെയും സദ്ദതാ കേട്ടോവര്‍

103.കളവ് പറയല്ല എന്നുമ്മ ചൊന്നാരെ

കള്ളന്റെ കയ്യില് പൊന്ന് കൊടുത്തോവര്‍

104.അവരെ തടിയെല്ലാം പലതാനത്തായാരെ

അങ്ങിനെ എത്തിരാ സങ്കിടം തീര്‍ത്തോവര്‍

105.കഷമേറും രാവില്‍ നടന്നങ്ങ് പോകുമ്പോള്‍

കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍

106.കണ്ണില്‍ കാണാത്തതും ഖല്‍ബകത്തുള്ളതും

കണ്‍കൊണ്ട് കണ്ടെപോല്‍ കണ്ട് പറഞ്ഞോവര്‍

107.ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും

ഉടയോവന്‍ ഏകല്‍ ഉണരെ പറഞ്ഞോവര്‍

108.ഖബറകത്തിന്ന് സലാമിനെ കേട്ടോവര്‍

ഖബ്‌റകത്തുള്ളവരോട് മൊളിന്തോവര്‍

109.ഖബറകത്തുസ്താദെ കുറവാക്കിക്കണ്ടാരെ

ഖബ്‌റുങ്ങല്‍ നിന്നത് നീക്കിച്ച് വെച്ചോവര്‍

110.ഖാഫിലക്കാരരെ കള്ളര്‍ പിടിച്ചാരെ

കാണാനിലത്തിന്ന് ഖബ്ഖാബാല്‍ കൊന്നോവര്‍

111.മുട്ടിപ്പാനായ് മുതിര്‍ന്ന ശൈഖ•ാരെ

മറപ്പിച്ചു പിന്നെ തിരിച്ചു കൊടുത്തോവര്‍

112.കൂടയിന്‍ കെട്ടി അവര്‍ മുമ്പില്‍ വെച്ചാരെ

കൂട അഴിക്കും മുന്‍ അതിനെ തിരിച്ചോവര്‍

113.കുറവുള്ള പൈതലെ നന്നാക്കയും ചെയ്ത്

കുറവില്ലാ പൈതലെ കുറവാക്കി വിട്ടോവര്‍

114.ചത്തചകത്തീനെ ജീവന്‍ ഇടീച്ചോവര്‍

ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍

115.കോഴിടെ മുള്ളോട് കൂകെന്ന് ചൊന്നാരെ

കൂശാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍

116.എന്നോട് തേടുവീന്‍ വേണ്ടുന്നതെപേരും

എന്നാരെ തേടിയതെല്ലാം കൊടുത്തോവര്‍

117.മേലെ നടന്നോരെ താത്തിച്ച് വച്ചോവര്‍

മേലാല്‍ വരുന്ന വിശേളം പറഞ്ഞോവര്‍

118.നിലനെ കൊടുപ്പാനും നിലനെ കളവാനും

നായന്‍ അവര്‍ക്കനുവാദം കൊടുത്തോവര്‍

119.ബേണ്ടീട്ട് വല്ലൊരു വസ്തൂനെ നോക്കൂകില്‍

ബേണ്ടിയ ബണ്ണം അതിനെ ആക്കുന്നോവര്‍

120.അപ്പള്‍ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ

അബ്ദാല•ാരാക്കി കല്‍പ്പിച്ച് വെച്ചോവര്‍

121.പറക്കും വലിയ്യെ പടിക്കല്‍ തളച്ചോവര്‍

പറന്നിട്ടു ചെന്നോരെ തൗബ ചെയ്യിച്ചോവര്‍

122.അറിവും നിലയും അതേതും ഇല്ലാത്തോര്‍ക്ക്

അറിവും നിലയും നിറയെ കൊടുത്തോവര്‍

123.നിലയും അറിവും അതൊക്കെയും ഉള്ളോരെ

നിലയും അറിവും പറിച്ചു കളഞ്ഞോവര്‍

124.നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ

നിലത്തിന്റെ താഴെ നടത്തിച്ചു വെച്ചോവര്‍

125.ഉണര്‍ച്ചയില്‍ ഉണ്ടാകാന്‍ പോകുന്ന ദോഷത്തെ

ഉറക്കില്‍ കിനാവാക്കി കാട്ടി കളഞ്ഞോവര്‍

126.പാമ്പിന്റെ കോലത്തില്‍ ജിന്നുകള്‍ ചെന്നാരെ

ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവര്‍

127.ജിന്നൊരു പൈതലെ കൊണ്ടുപോയ് വിട്ടാരെ

ജിന്നെ വിളിപ്പിച്ച് അതിനെ കൊടുത്തോവര്‍

128.പലരും പല ബന്നം തിമ്മാന്‍ കൊതിച്ചാരെ

പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ചോവര്‍

129.പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും

പോരും അതെന്നാരെ പോരിച്ചു വെച്ചോവര്‍

130.കനിയില്ലാ കാലം കനിയെ കൊടുത്തോവര്‍

കരിഞ്ഞെ മരത്തി•േല്‍ കായായ് നിറച്ചോവര്‍

131.അവരെ ഒരുത്തന്‍ പോയി മസ്ഗറെ കണ്ടാരെ

അപ്പോളെ നാടെല്ലാം തിയ്യായ് നിറച്ചോവര്‍

132.അവരെ കുറവാക്കി കണ്ടവര്‍ക്കെല്ലാര്‍ക്കും

അപ്പോളെ ഓരോ ബലാലെ കൊടുത്തോവര്‍

133.അവരെ വെറുപ്പിച്ച വസ്തുവിന്‍ അപ്പോളെ

അവര്‍ ഒരു നോക്കാല്‍ അതിനെ അമര്‍ത്തോവര്‍

134.അവരെ ദുആയും ബറക്കത്തും കൊണ്ടോവര്‍

ആഖിറവും ദുനിയാവും നിറഞ്ഞോവര്‍

135.അവരുടെ മൊളിയില്‍ പുതുമ പലതുണ്ട്

ഇത്തിര തന്നെന്ന് ഓര്‍ത്തിട്ട് കൊള്ളാതോര്‍

136.തലയെല്ലാം കോത്തന്‍ ഞാന്‍ കൊത്തുള്ള പൊന്‍പോലെ

തടിയെല്ലാം പൊന്‍ പോലെ പിരിഞ്ഞന്‍ അറിവീരെ

137.ഇതിയില്‍ വലിയെ വിശേളം പലതുണ്ട്

അറിവില്ല ലോകരെ പൊയ്യെന്ന് ചൊല്ലാതെ

138.അധികം അറിവാന്‍ കൊതിയുള്ള ലോകരെ

അറിവാക്ക•ാരോട് ചോദിച്ച് കൊള്‍വീരെ

139.അവരുടെ പോരിശാ കേപ്പാന്‍ കൊതിച്ചോരെ

അവരെ പുകള്‍ന്നൊരെ പോരിശ കേപ്പീരെ

140.അമീറമ്മാരുടെ എണ്ണവും വണ്ണവും

അിറഞ്ഞാല്‍ അറിയാമെ സുല്‍ത്വാ•ാര്‍ പോരിശാ

141.ആവണ്ണം നോക്കുവീന്‍ ശൈഖ•ാര്‍ പോരിശാ

അപ്പോള്‍ അറിയാമെ മുഹ്‌യുദ്ധീന്‍ പോരിശാ

142.കൊല്ലം എഴുനൂറ്റി അമ്പത്തി രണ്ടില്‍ ഞാന്‍

കോത്താന്‍ ഇമ്മാലയെ നൂറ്റമ്പത്തഞ്ചുമ്മല്‍

143.മുത്തും മാണിക്കവും ഒന്നായ് കോത്തപോലെ

മുഹ്‌യുദ്ധീന്‍മാലയെ കോത്തന്‍ ഞാന്‍ലോകരെ

144.മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോര്‍ക്ക്

മണിമാടം സ്വര്‍ഗ്ഗത്തില്‍ നായന്‍ കൊടുക്കുമേ

145.ദുഷ്‌കം കൂടാതെ ഇതിനെ എഴുതുകില്‍

ദോഷം ഉണ്ടാമെന്ന് നന്നായറിവീരെ

146.അല്ലാടെ റഹ്മത്ത് ഇങ്ങിനെ ചൊന്നോര്‍ക്കും

ഇതിനെ പാടുന്നോര്‍ക്കും മേലെ കേക്കുന്നോര്‍ക്കും

147.ഇത്തിരെ പോരിശാ ഉള്ളൊരു ശൈഖിനെ

ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ

148.എല്ലാരെ കോഴിയും കൂകി അടങ്ങുമേ

മുഹ്‌യുദ്ധീന്‍ കോഴി ഖിയാമോളം കൂകുമേ

149.ആഖിറം തന്നെ കൊതിയുള്ള ലോകരെ

അവരെ മുരീദായി കൊള്ളുവീന്‍ അപ്പോളെ

150.ഞാങ്ങളെല്ലാരും അവരെ മുരീദാകാന്‍

ഞാങ്ങള്‍ക്കുതവിതാ ഞാങ്ങളെ നായനെ

151.എല്ലാ മശാഇഖ•ാരെ ദുആനെ നീ

ഏകണം ഞങ്ങള്‍ക്ക് അവരെ ദുആ കൂടെ

152.അവര്‍ക്കൊരു ഫാതിഹ എപ്പോഴും ഓതുകില്‍

അവരെ ദുആയും ബറക്കത്തും എത്തുമേ

153.ഖോജാ ശഫാഅത്തില്‍ മുഹ്‌യുദ്ധീന്‍ തന്‍കൂടെ

കൂട്ട് സുവര്‍കത്തില്‍ ആലം ഉടയോനെ

154.നീ ഞങ്ങള്‍ക്കെല്ലാര്‍ക്കും സ്വര്‍ഗ്ഗതലത്തിന്ന്

നിന്നുടെ തൃക്കാഴ്ച കാട്ട് പെരിയോനെ

155.പിശയേറെ ചെയ്തു നടന്നൊരടിയാന്റെ

പിശയും പൊറുത്ത് നീ റഹ്മത്തില്‍ കൂട്ടള്ളാഹ്

156.നല്ലെ സ്വലാവാത്തും നല്ലെ സലാമയും

നിന്റെ മുഹമ്മദിന്‍ ഏകണം നീ അള്ളാഹ്

ഇത് മുനാജാത്താകുന്നു

1. മുത്താല്‍ പടച്ച ദുനിയാവില്‍ നില്‍ക്കും നാള്‍

മൂപ്പര്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

2. കാലം അസ്‌റാഇല്‍ മൗത്ത് വാങ്ങും നാളില്‍

കരുത്തര്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

3. പേടി പെരുത്തെ ഖബറകം പോകും നാള്‍

പേര്‍പെറ്റ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

4. സ്വൂറ് ബിളി കേട്ടിട്ടൊക്കെ പുറപ്പെട്ടാല്‍

സുല്‍ത്താന്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

5. ഏള് മുകമിട്ട് അടുപ്പിച്ചുദിക്കും നാള്‍

എങ്കള്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

6. ചൂട്‌പെരുത്തെ തറമ്മല്‍ ഞാന്‍ നില്‍ക്കുംനാള്‍

ചൊക്കര്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

7. നരകം അതേളും ക്‌റ്‌രോദം മികച്ച നാള്‍

നലവര്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

8. തൂക്കം പിടിച്ച് കണക്കെല്ലാം നോക്കും നാള്‍

തലവര്‍ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

9. അരിപത്തില്‍ ഇട്ടെ സ്വിറാത് കടക്കും നാള്‍

അരിമാ മുഹ്‌യുദ്ധീന്‍ കാവലില്‍ ഏകള്ളാഹ്

10. ഖോജാ ശഫാഅത്തില്‍ മുഹ്‌യുദ്ധീന്‍ തന്‍കൂടെ

കൂട്ട് സുവര്‍ക്ഷത്തില്‍ ആലം ഉടയോനെ

11. ഖോജാ ബേദാംബരെ മംഗലം കാണുവാന്‍

മംഗല വേലകള്‍ കാണുവാന്‍ ഏകള്ളാഹ്

12. എന്നെയും എന്നുടെ ഉമ്മയും ബാവയും

അറിവ് പഠിപ്പിച്ചെ ഉസ്താദുമാരെയും

13. എന്നെയും മറ്റുള്ള മുഅ്മിന്‍ എല്ലാരെയും

എങ്കള്‍ നബിന്റെ ശഫാഅത്തില്‍ കൂട്ടള്ളാഹ്

14. പിശയേറെ ചെയ്ത് നടന്നൊരടിയാന്റെ

പിശയും പൊറുന്ന് നീ റഹ്മത്തില്‍ കൂട്ടള്ളാഹ്

15. എല്ലാ പിശയും പൊറുക്കുന്ന നായനെ

ഏറ്റം പൊറുത്ത് കൃപ ചെയ്യ് യാ അള്ളാഹ്

16. നല്ലെ സ്വലാവാത്തും നല്ലെ സലാമയും

നിന്റെ മുഹമ്മദിന്‍ ഏക് പെരിയോനെ

Post a Comment

Previous Post Next Post

Hot Posts