▪️വെളളിയാഴ്ച്ച ദിവസം ജുമുഅ ശേഷം ഒരാള്‍ ഏഴ്തവണ ഫാത്തിഹ, സൂറത്ത്ഖുല്‍ഹുവല്ലാഹു, മുഅവ്വിദതൈനി എന്നിവ ഓതിയാല്‍ അവന്റെ മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ ദോഷങ്ങള്‍ പൊറുക്കുന്നതും, അല്ലാഹുﷻവിനെ കൊണ്ടും, നബിﷺയെ കൊണ്ടും വിശ്വസിച്ചവരുടെ എണ്ണമനുസരിച്ച് അവന് പ്രതിഫലം നല്‍കപ്പെടുന്നതുമാണ്.
▪️നബി ﷺ പറഞ്ഞു: വെളളിയാഴ്ച്ച ഫാത്തിഹ ഓതിയവന്‍റെ ദീനിനേയും ദുനിയാവിനേയും കുട്ടികളേയും കുടുംബത്തേയും അല്ലാഹു ﷻ സംരക്ഷിക്കുന്നതാണ്.
▪️ആയിശ (റ) യെ തൊട്ട് നിവേദനം: നബി ﷺ പറഞ്ഞു: ജുമുഅ നിസ്ക്കാര ശേഷം ഖുല്‍ഹുവല്ലാഹു അഹദ്, ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്, ഖുല്‍ അഊദഃബിറബ്ബിന്നാസ് ഏഴ്പ്രാവശ്യം ഓതിയാല്‍ അടുത്ത ജുമുഅ വരെ അവന് മോശം പ്രാവർത്തികളില്‍ നിന്ന് കാവല്‍ നല്‍കുന്നതാണ്.
▪️ഇബ്നു മസ്ഊദ് (റ)പറയുന്നു:
ഫാത്തിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി ഓതിയ ശേഷം
اَللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ وَبِحَلَالِكَ عَنْ حَرَامِكَ
എന്ന് പറഞ്ഞാല്‍ അല്ലാഹു ﷻ അവനെ ഐശ്വര്യവാനാക്കുകയും വിചാരിക്കാത്ത രീതിയില്‍ ഭക്ഷണം നല്‍കപ്പെടുകയും ചെയ്യും.
▪️അനസ് (റ)പറയുന്നു: ജുമുഅ ദിവസം ഒരാള്‍
اَللَّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ وَبِحَلَالِكَ عَنْ حَرَامِكَ
എന്ന് എഴുപത് പ്രാവശ്യം പറഞ്ഞാൽ
ഐശ്വര്യവാനാകാതെ രണ്ട് ജുമുഅ കഴിഞ്ഞ് നടക്കുകയില്ല.
▪️ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ പറഞ്ഞു: ജുമുആനന്തരം ഒരാള്‍
سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ
എന്ന് നൂറു തവണ പറഞ്ഞാല്‍ അവന്‍റെ ഒരു ലക്ഷം ദോഷങ്ങളും, അവന്‍റെ മാതാപിതാക്കളുടെ ഇരുപത്തിനാലായിരം ദോഷങ്ങളും പൊറുക്കുന്നതാണ്.
▪️അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു: ഒരാള്‍ വെളളിയാഴ്ച്ച ദിവസം രണ്ട് വരി ബൈത് പതിവായി ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...
[പശസ്തമായ ആ രണ്ട് വരി ബൈത് ഇവയാണ്)
اِلَهِي لَسْتُ لِلْفِرْدَوْسِ اَهلاً
وَ لاَ اَقْوَى عَلَي نَارِ الْجَحِيمِ
فَهَبْ لِي تَوْبَةً وَ اغْفِرْ ذُنُوْبِي
فَاِنَّكَ غَافِرُ الذَنْبِ الْعَظِيمِ
Post a Comment