യൂസുഫ് നബിയുടെ പിതാവായ യഹ്ഖൂബ് നബി(അ) തന്റെ പിതാവായ ഇസ്ഹാക്ക് നബിയുടെ മരണശേഷം കൻആൻ ആസ്ഥാനമാക്കി പ്രബോധനം ആരംഭിച്ചു. ചരിത്രപ്രസിദ്ധമായ ഈജിപ്തിൽ നിന്നും ഏതാണ്ട് ഇരുനൂറുകാദം അകലെ സ്ഥിതിചെയ്യുന്ന പ്രക്യതി രമണീയമായ പ്രദേശമാണ് കൻആൻ …….
ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പന തോട്ടങ്ങളും, പച്ചില കാടുകളും നോക്കെത്താ
ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയും,
അങ്ങിങ്ങായി പരന്നു കിടക്കുന്ന മലനിരകളും കൻആനിനു അള്ളാഹു
കൊടുത്ത സവിശേഷതകളാണ്.
ആ ഗ്രാമത്തിൻന്റെ
ഒരുഭാഗത്തായാണ് അള്ളാഹുവിൻന്റെ
പ്രവാചകനായ യഹ്ക്കൂബ് നബിയും കുടുംബവും താമസിക്കുന്നത്.
യഹ്ക്കൂബ് നബിക്കു രണ്ട്ഭാര്യമാരിലും രണ്ട് അടിമ സ്ത്രീകളിലുമായി
പന്ത്രണ്ട് മക്കളുണ്ട്. ഇവരിൽ ഏറ്റവും ഇളയവരാണ് യൂസുഫും ബിൻയാമീനും. ഇരുവരുടെയും ഉമ്മയായ- നബിക്കു
പ്രിയപ്പെട്ട ഭാര്യയുമായ- റാഹേൽ ബിൻയാമീനെ
പ്രസവിച്ചു കുറച്ച് ദിവസത്തിനകം മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, യൂസുഫിനെയും ബിൻയാമിനെയും
വളരെ അധികം സ്നേഹിച്ചു. കുഞ്ഞായിരുന്ന ബിൻയാമിനെ
മുലയൂട്ടുവാൻ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ യഹ്ക്കൂബ് നബി(അ) ഏർപ്പെടുത്തി. ആ സ്ത്രീക്കു ബിൻയാമിൻന്റെ പ്രായത്തിൽ ബഷീർ എന്നു പേരുള്ള
മകനുണ്ടായിരുന്നു.
ആ സ്ത്രീയും കുഞ്ഞും യഹ്ക്കൂബ് നബി(അ)യുടെ കുടുംബത്തോട് കൂടി
താമസിച്ചു- യൂസുഫിനെയും, ബിൻയാമിനെയും
പരിപാലിച്ചു പോന്നു.
ഒരുദിവസം
രാത്രി ബിൻയാമിൻന്റെ കരച്ചിൽ കേട്ടാണ് യഹ്ക്കൂബ്
നബി(അ) ഉണർന്നത്. വന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവിടെ കണ്ടകാഴ്ച്ച നബിയിൽ കോപവും
വ്യസനവും ഉളവാക്കി. കരയുന്ന
തൻന്റെ
കുഞ്ഞിനെ മാറ്റികിടത്തി അവർ സ്വന്തം കുഞ്ഞിനു പാലൂട്ടുന്ന ആ കാഴ്ച്ച നബിയെ വല്ലാതെ
വേദനിപ്പിച്ചു.അമിതമായ പുത്ര് വാത്സല്യം ആ പിതാവിനെ സ്വാർത്ഥനാക്കി.
ഈ സ്ത്രീയുടെ കുഞ്ഞ് ഉളളിടത്തോളം തൻന്റെ മകനെ ശരിയാംവണ്ണം ഇവർ
ശ്രദ്ധിക്കുകയില്ല എന്ന തെറ്റായ ചിന്തനബിയിൽ തോന്നി .. നബി ആ കുഞ്ഞിനെ അവരിൽ
നിന്ന് അകറ്റുവാനുള്ള മാർഗ്ഗം നോക്കി തുടങ്ങി.
ആ മാതാവ് പുറത്തേക്കു പോയ സമയം നോക്കി ഉറങ്ങികിടന്ന ബഷീറിനെ
യഹ്ക്കൂബ് നബി എടുത്ത് ആരും കാണാതെ പുറത്തേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞു ഉറപ്പിച്ച
രണ്ട് അടിമ കച്ചവടക്കാർക്ക് നബി ആ കുഞ്ഞിനെ കൈമാറി. കുഞ്ഞിനെയും കൊണ്ട് ആ കച്ചവടക്കാർ
ആരും കാണാതെ സ്ഥലം വിട്ടു. ആശ്വാസ ഹ്യദയവുമായി നബി വീട്ടിലേക്ക് നടന്നു. താൻ ചെയ്ത
പാപം എത്രവലുതാണെന്നും നബിക്ക് അറിയാമായിരുന്നു. മക്കളോടുള്ള അമിതമായ സ്നേഹമാണ്
നബിയെ ആ തെറ്റിന് പ്രേരിപ്പിച്ചത്.
അല്പസമയത്തിനുള്ളിൽ ബഷീറിൻന്റെ ഉമ്മ വീട്ടിൽ തിരിച്ചെത്തി.
ഉറങ്ങികിടന്നിരുന്ന തൻന്റെ
മകൻന്റെ
അടുത്തേക്ക് അവർ ചെന്നു. എന്നാൽ, തന്റെ മകനെ അവിടെ ഒന്നും കണ്ടില്ല. എല്ലായിടത്തും ആ ഉമ്മ കുഞ്ഞിനെ
തിരഞ്ഞു…. എവിടെയും കണ്ടില്ല….
പരിഭ്രാന്തയായ ആ മാതാവ് എല്ലാവരോടും തൻന്റെ കുഞ്ഞിനെ കുറിച്ചു തിരക്കി
നടന്നു.ദു:ഖം സഹിക്കാതെ നിലത്ത് കിടന്നു ഉരുണ്ടു കരഞ്ഞു.
യഹ്ക്കൂബ്
നബി(അ)ക്കു ദു:ഖം തോന്നി. താൻ ചെയ്തത് എത്രവലിയ തൊറ്റാണെന്ന് ബോധ്യമായി. പശ്ചാതാപ വിവശനായ നബി തൻന്റെ പാപങ്ങൾ പൊറുക്കുവാൻ ഉള്ളുരുകി
പ്രാർത്ഥിച്ചു. എന്നാൽ,യഹ്ക്കൂബ് നബി(അ)യുടെ പശ്ചാതാപ
പ്രാർത്ഥനയേക്കാൾ പുത്രദു:ഖത്താൽ പിടയുന്ന ആ മാതാവിൻന്റെ വേദനക്ക് വിലകൽപ്പിച്ചു. ആ മാതാവിൻന്റെ കുഞ്ഞിനെ കണ്ടെത്തുന്നത് വരെ അതെ
പുത്രദു:ഖം നബിയും അനുഭവിക്കുമെന്നും അള്ളാഹു നബിയെ അറിയിച്ചു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി…………………
ആ ദു:ഖവും നബി മറന്നു കഴിഞ്ഞിരുന്നു. യൂസുഫിനെയും ബിൻയാമിനെയും ലാളിച്ചു നബി ഒരോദിവസങ്ങളും
കഴിച്ചു കൂട്ടി.
മറ്റുമക്കളോടൊപ്പം ആടിനെ മേക്കുവാനോ, മറ്റുള്ളവരോടൊപ്പം
ആടിപാടി നടക്കുവാനോ നബി ഇരുവരെയും അനുവദിച്ചില്ല.
യൂസുഫിനോടും, ബിൻയാമിനോടും കാണിക്കുന്ന അമിത സ്നേഹവും
വാത്സല്യവും കണ്ട് ബാക്കി പത്തുപുത്രൻമാർക്കും അമർഷം ഉളവായി. എന്നാൽ അതവർ പുറത്ത് കാണിച്ചില്ല.
പ്രകടിപ്പിച്ചാൽ അപകടം ആണെന്ന് അവർക്കറിയാമായിരുന്നു.
ലിയായും യഹ്ക്കൂബുനബി(അ)യുടെ പ്രവർത്തികൾ ഇഷ്ടപ്പെട്ടിരുന്നില്ല. അവരും എല്ലാം ഉള്ളിൽ ഒളിപ്പിച്ചു.……
ഒരു
ദിവസം പതിവ് പോലെ യൂസുഫ് തൻന്റെ
പിതാവിനോടൊന്നിച്ചു ഉറങ്ങുവാൻ കിടന്നു. ആ ഉറക്കത്തിൽ കുട്ടിയായ യൂസുഫ് വിചിത്രമായ
ഒരു സ്വപ്നം കണ്ടു
“ആകാശത്ത് കത്തി ജ്വലിച്ച് നിന്ന സൂര്യനും ചന്ദ്രനും പതിനൊന്ന്
നക്ഷത്രങ്ങളും ഭൂമിയിലേക്ക് ഇറങ്ങി വന്ന് -തന്നെ വിണങ്ങുന്നു”.
ഈ വിചിത്രമായ സ്വപ്നം കണ്ട ആ ബാലൻ ഞെട്ടി ഉണർന്നു… ഭയത്തോടെ തൻന്റെ പിതാവിനെ കെട്ടിപ്പിടിച്ചു. യഹ്ക്കൂബ് നബി(അ) തൻന്റെ പുത്രനെ സ്വാന്തനപ്പെടുത്തിയ
ശേഷം വിവരങ്ങൾ അന്വേഷിച്ചു…. തനിക്കുണ്ടായ അതിശയകരമായ സ്വപ്നം പിതാവിനോട്
വിവരിച്ചു. സ്വപ്ന വ്യത്താന്തം അറിഞ്ഞ യഹ്ക്കൂബ് നബി(അ)യുടെ മുഖം പ്രസന്നമായി. അദ്ദേഹം വാത്സല്യത്തോടെ യൂസഫ്
നബിയുടെ കവിളിൽ ഉമ്മവെച്ചു. എന്നിട്ട്, യൂസുഫിനോട് പറഞ്ഞു: മകനെ; നീ സ്വപ്നത്തിൽ കണ്ട” സൂര്യനും
ചന്ദ്രനും നിൻന്റെ
മാതാപിതാക്കൾ ആണ്, പതിനൊന്ന്
നക്ഷത്രം നിൻന്റെ
സഹോദരങ്ങളും എല്ലാം ഒരുനാൾ നിൻന്റെ
അധീനതയിൽ ജീവിക്കേണ്ടിവരും” ഇതാണ് നീ കണ്ട സ്വപ്നത്തിൻന്റെ സാരം.
അതിനാൽ എൻന്റെ
മകൻ ഭയപ്പെടേണ്ട… എന്നാൽ, നീ
കണ്ട ഈ സ്വപ്നത്തെകുറിച്ചോ.. അതിന്
ഞാൻ തന്ന വ്യാഖ്യാന്നത്തെകുറിച്ചോ.. നിൻന്റെ
സഹോദരങ്ങളെയൊ, മറ്റുള്ളവരെയൊ അറിയിക്കരുത്. അത് നിനക്ക്
അപകടമാണ്.
പിതാവിൻന്റെ
നിർദേശം യൂസുഫ് അംഗീകരിച്ചു. അവർ
വീണ്ടും ഉറങ്ങുവാൻ കിടന്നു. എന്നാൽ
അവിടെ നടന്ന സംഭാഷണമെല്ലാം അടുത്തമുറിയിൽ ഉണ്ടായിരുന്ന ലിയ
കേൾക്കുന്നുണ്ടായിരുന്നു.
സ്വപ്ന വ്യാഖ്യാനം കേട്ട ലിയയുടെ മനസ്സിൽ അസൂയയും കോപവും
ഇരട്ടിച്ചു. അവരുടെ
മനസ്സിൽ പലവിത ആശങ്കകളും ഉയർന്നു. അസ്വസ്ഥമായ ചിന്തകളാൽ ലിയ ഒരുവിധത്തിൽ നേരം
വെളുപ്പിച്ചു. പ്രഭാതമായ ഉടൻ മൂത്ത പുത്രൻമാരായ റൂബിലിനെയും ശമ്മേനെയും യഹൂദയേയും
അരികിൽ വിളിച്ചു യൂസുഫ് കണ്ട സ്വപനത്തെകുറിച്ചും അതിന് പിതാവ് നൽകിയ വ്യഖ്യാന
ത്തെകുറിച്ചും വളരെ വിശദമായി പറഞ്ഞുകേൾപ്പിച്ചു. വിവരങ്ങൾ അറിഞ്ഞ റൂബിലിൻന്റെ മുഖം കോപത്താൽ ചുവന്നു തുടുത്തു.
എന്ത്...! നമ്മൾ എല്ലാം യൂസുഫിൻന്റെ അധീനത്തിൽ ജീവിക്കേണ്ടിവരുമെന്നോ?... ഇല്ല ….ഇതു കള്ളമാണ്.. ചതിയാണ് .. പിതാവിൻന്റെ സ്നേഹം അവനിലുണ്ടാകുവാൻ അവൻ
നെയ്തെടുത്ത കള്ള കഥകളാണിത്. അവൻന്റെ വഞ്ചനയിൽ പിതാവ് അകപെട്ടിരിക്കുന്നു.
ഈവിധം മുന്നോട്ട് പോയാൽ പിതാവിന് നമ്മോട് അല്പം പോലും സ്നേഹമ്മില്ലാതാകും.
ഒരുപക്ഷെ ….. അദ്ദേഹം
നമ്മെ വെറുക്കുവാനും സാധ്യതയുണ്ട്. ഇല്ല; അതിന് അനുവദിക്കാൻ പാടില്ല. അവൻന്റെ ശല്യം എന്നന്നേക്കുമായി
അവസാനിപ്പിച്ചേ പറ്റൂ.
പ്രതികാരദാഹികളായി തീർന്ന അവർ തങ്ങളുടെ മറ്റു സഹോദരങ്ങളെ
രഹസ്യമായി ഒരുമിച്ചു കൂട്ടി. “യൂസുഫിനെ എങ്ങനെ ഇല്ലാതാക്കും” എന്നതിനെ കുറിച്ച്
ചർച്ച തുടങ്ങി. പലരും
പലമാർഗ്ഗങ്ങൾ മുന്നോട്ട് വെച്ചു. അവസാനം ശമ്മേൻ എന്ന സഹേദരൻ പറഞ്ഞു യൂസുഫിനെ
ഇല്ലായ്മ ചെയ്യാൻ എനിക്കു തോന്നിയ ഒരു വഴി ഞാൻ പറയാം…
ശമ്മേൻ
പറഞ്ഞു: യൂസുഫിൻന്റെ ശല്യം
ഇല്ലാതാക്കാൻ എനിക്ക് ഉചിതമെന്ന് തോന്നിയ ഒരു വഴി ഞാൻ പറയാം….. “കളിക്കാനാണെന്നും
പറഞ്ഞ് യൂസുഫിനെ നമ്മുക്ക് കാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാം. അവിടെ വെച്ച് ആരും അറിയാതെ
യൂസുഫിനെ ഇല്ലാതാക്കാം”. ഇതു കേട്ട യഹൂദ പറഞ്ഞു:
ശമ്മേൻ…പിതാവ് യൂസുഫിനെ നമ്മോടൊപ്പം കാട്ടിലേക്ക് അയക്കുമെന്ന്
നിനക്ക് തോന്നുന്നുണ്ടോ?… അതിന് വഴി ഉണ്ട്; യൂസുഫിൻന്റെ സമീപത്ത് നിന്ന് പലവിധ കളികളിൽ
ഏർപ്പെടാം അത് കാണുമ്പോൾ നമ്മോടൊപ്പം കാട്ടിൽ വരാൻ അവൻ ആഗ്രഹം പ്രകടിപ്പിക്കും.
അവൻന്റെ
ആഗ്രഹത്തിനു പിതാവ് ഒരിക്കലും എതിര് നിൽക്കുകയും ഇല്ല. ഈ നിർദ്ദേശം എല്ലാവരും
അംഗീകരിച്ചു.
അവർ
യൂസുഫിനു ചുറ്റും നിന്ന് പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. ഇതെല്ലാം കണ്ട് യൂസുഫ്
അവരോട് ചോദിച്ചു: ജേഷ്ടൻമാരെ നിങ്ങൾ കാട്ടിൽ ആടിനെ മേക്കാൻ പോകുമ്പോഴും
ഇതുപോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടലുണ്ടോ?…
കൊള്ളാം… അതുകാണാൻ
ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം ഞങ്ങളോടൊപ്പം കാട്ടിൽ വന്നു നോക്കു. അപ്പോൾ കാണാം
കാട്ടിലെ വിനോദം.
ഇതു കേട്ട യൂസുഫ് അവരോട് ചോദിച്ചു: ജോഷ്ടൻമാരെ നാളെ നിങ്ങളോടൊപ്പം
ഞാനും വരട്ടെ…. ഞങ്ങൾക്ക്
സന്തോഷമേ ഉള്ളൂ... പിതാവ് ഞങ്ങളോടൊപ്പം വിടുമെന്നു
തോന്നുന്നുണ്ടോ? നീ ഒരു കാര്യം ചെയ്യു. ആദ്യം പിതാവിൽ നിന്ന്
നീ തന്നെ സമ്മതം വേടിക്കു. അപ്പോൾ
ഞങ്ങൾ കൂട്ടികൊണ്ടുപോകാം…എന്ന് അവർ
യൂസുഫിനോട് പറഞ്ഞു .
ഇതു കേട്ടപ്പോൾ സന്തോഷം കൊണ്ട് പിതാവിൻന്റെ അരികിലേക്ക് ഓടി, യൂസുഫിനെ പിതാവ് വാത്സല്യപൂർവ്വം
എടുത്ത് മടിയിൽ ഇരുത്തി. എന്താ
മോനെ: ബാവാ ഞാൻ ഒരു ആഗ്രഹം അറിയിച്ചാൽ അങ്ങു അനുവാദം നൽകിടുമോ…. എന്താണ് ?.. എൻന്റെ മകൻന്റെ ഏതൊരു ആഗ്രഹവും നിറവേറ്റി
തരുവാൻ ഈ പിതാവിനു സമ്മതമാണല്ലോ… ബാവാ… നാളെ ജേഷ്ടമാരുമൊത്തു കാട്ടിൽ ആടുമേക്കാൻ
പോകുവാൻ എനിക്കും അനുവാദം നൽകിടണം.. ഇതു കേട്ട യഹ്ക്കൂബ് നബി(അ) ൻന്റെ മുഖം വാടി. അതിന് ശേഷം അദ്ദേഹം പറഞ്ഞു:
അവരോടൊന്നിച്ചു നീ പോകണ്ട. ബാവ, അവരുടെ കളികൾ കാണാൻ എന്തൊരു ഭംഗിയാണ്. കാട്ടിലും അവർ ഇതുപോലെ
കളിക്കുമെന്നു പറഞ്ഞു. മോനെ… കളിക്കുമ്പോൾ അവർക്ക് കളിയുടെ ചിന്തമാത്രമേ കാണു.
കാട്ടിൽ വെച്ചു എൻന്റെ മകനു
എന്തെങ്കിലും അപകടം പിണഞ്ഞാൽ ഈ ബാവക്ക് സഹിക്കുവാൻ കഴിയില്ല. ബാവ, അവരെന്റെ സഹോദരങ്ങൾ അല്ലെ; ഒരിക്കലും എന്നെ അപകടപ്പെടുകത്തുകയില്ല . അനുവാദം നൽകൂ ബാവാ….
പുത്രൻന്റെ സ്നേഹം നിറഞ്ഞ വാക്കുകളെ
എതിർത്ത് പിന്നെ ഒന്നും പറയുവാൻ വാത്സല്യനിധിയായ ആ പിതാവിന് കഴിഞ്ഞില്ല.
മനസ്സില്ലാമനസ്സോടെ യഹ്ക്കൂബ് നബി (അ)അനുവാദം നൽകി...
സന്തോഷത്താൽ അലയടിച്ചു ആ കുഞ്ഞു മനസ്സ്…. പിതാവിൻന്റെ കവിളിൽ തുരുതുരാ…..ഉമ്മകൾ നൽകി.
ഈ വിവരം സഹോദരങ്ങളെ അറിയിക്കാൻ അവരുടെ അരികത്തേക്ക് ഓടി പോയി…
പിറ്റേ
ദിവസം പ്രഭാതമായി ..യഹ്ക്കൂബ് നബി(അ) യൂസുഫിനെ കുളിപ്പിച്ച് സുഗന്ദ തൈലങ്ങൾ
പുരട്ടി. താൻ സ്വന്തമായി തുന്നിയ ചിത്രാലങ്കൃതമായ ഉടുപ്പ് യൂസുഫിനെ അണിയിച്ചു. പിതാവും
പുത്രനും ഒരുമിച്ചിരുന്നു ആഹാരവും കഴിച്ചു.
ഇത്രയും ആയപ്പോഴെക്കും പുത്രൻമാർ പത്ത്പേരും അവിടെ ഹാജറായി.
യൂസുഫിനോട് പലവിധ സ്നേഹപ്രകടനം നടത്തി. ഇതെല്ലാം കണ്ടു സംത്യപ്തനായ യഹ്ക്കൂബ് നബി
(അ) പറഞ്ഞു…
മക്കളെ…..
“യൂസുഫിനെ വളരെ അതികം സൂക്ഷിച്ച് കൊണ്ട് പോകണം. കാട്ടിലെ കല്ലും മുള്ളും നിറഞ്ഞ
പാതയില്‍ സഞ്ചരിച്ച് അവനു ശീലമില്ല. അവനെ നടത്തരുത്, കാട്ടിൽ
എത്തിയാല്‍ അവനെ തനിച്ചാക്കി നിങ്ങള്‍ എങ്ങും പോകരുത്, കഴിയുന്നതും
നേരത്തെ വീട്ടിലേക്ക് മടങ്ങി വരികയും വേണം” പിതാവിൻന്റെ നിദ്ദേശങ്ങൾ എല്ലാം അവര്‍ അതെ
പടി അംഗീകരിച്ചു.
ശമ്മേൻ ഓടി ചെന്നു യൂസുഫിനെ
പൊക്കിയെടുത്തു. പിതാവിനോട് യാത്രയും പറഞ്ഞു നടന്നു….പുത്രൻമാർ കണ്ണില്‍ നിന്നും
മറയുന്നതും വരെ ആ പിതാവ് നിർനിമേഷനായി നോക്കിനിന്നു. അവരുടെ രക്ഷക്കായി
അള്ളാവിനോട് ദുആ ചെയ്തു.
അവര്‍
കാടിനോട് അടുക്കാറായി….പെട്ടെന്ന്, മുന്നില്‍
നടന്നിരുന്ന റൂബീൽ തിരിഞ്ഞു നോക്കി ശമ്മേൻ എന്തിനാണ് ഇനിയും ഇവനെ തോളില്‍
ഏറ്റിനടക്കുന്നത്…. ഇറക്കി താഴെ നിർത്തൂ. ശമ്മേൻ പറഞ്ഞു: റൂബീൽ… അവന്‍ നമ്മുടെ
രാജാവല്ലെ; രാജാവിനെ തോളില്‍ ഏറ്റിനടക്കുന്നത് അടിമകൾ
അല്ലേ.
ഇതുകേട്ട് മറ്റ് എല്ലാവരും പരിഹസിച്ചു ആർത്ത് ചിരിച്ചു.
കോപിഷ്ടനായ റൂബീൽ ഓടിചെന്ന്
ശമ്മേൻന്റെ
ഉടുപ്പിനു വലിച്ചു പിടിച്ചു. ആ
വലിയുടെ ആഘാതത്തിൽ യൂസുഫ് താഴെ വീണു ഉരുണ്ടു…
അപ്പോഴും അവര്‍ ആർത്ത് ചിരിച്ചു. പരിഭ്രാന്തനായ യൂസുഫ് അവരുടെ ഓരോരുത്തരുടെയും മുഖത്ത് മാറി
മാറി നോക്കി. ജേഷ്ടൻ
മാരെ എന്തിനാണ്…. എന്തിനാണ് എന്നോടു ഈവിധം പെരുമാറുന്നത്. ഞാൻ എന്തു തെറ്റാണ്
നിങ്ങളോട് ചെയ്തത്.
എനിക്കു ഒന്നും മനസ്സില്‍ ആകുന്നില്ല .
ഉം;
നിനക്കു ഒന്നും മനസ്സിലാകുന്നില്ല അല്ലെ???
”ഞങ്ങൾ എല്ലാവരും അയോഗ്യരെന്നു കാണിക്കുവാൻ വേണ്ടി പിതാവിനോട് കള്ളകഥ
പറഞ്ഞു കൊടുത്തു…ആ കഥ പിതാവ് വിശ്വസിച്ചു. അദ്ദേഹം ഞങ്ങളെ വെറുക്കുവാനും തുടങ്ങി”…
ഇതെല്ലാം ചെയ്ത വഞ്ചകനായ നിന്നെ ഞങ്ങള്‍ വെറുതെ വിടും എന്ന് വിചാരിച്ചോ??!
അവര്‍ യൂസുഫിന് നേരെ പാഞ്ഞടുത്തു……
അവരുടെ
മർദനങ്ങൾ ഏറ്റു യൂസുഫിൻന്റെ
ശരീരം വേദനയാൽ പിടഞ്ഞു.
നിമിഷങ്ങൾ കഴിയും തോറും അവരുടെ കോപം ഇരട്ടിച്ചു. അല്പം അകലെ
കിടന്നിരുന്ന ഒരുവലിയകല്ല് എടുത്ത് അവരിൽ ചില൪ അവശനായി കിടക്കുന്ന; യൂസുഫിൻന്റെ നേരെ പാഞ്ഞടുത്തു….. അവരുടെ
ഉദ്ദേശം മനസ്സിലാക്കിയ യഹൂദ അവരെ തടഞ്ഞു… അരുത് ! യൂസുഫിനെ കൊല്ലരുത് …. അവനെ
വധിക്കരുത്….
അത് ഞാന്‍ അനുവദിക്കില്ല… അതാണ് നിങ്ങളുടെ ഉദ്ദേശം എങ്കില്‍
ഇവിടെ നടന്ന എല്ലാ കാര്യവും ഞാന്‍ പിതാവിനെ അറിയിക്കും. ഇത് കേട്ടപ്പോൾ അവര്‍ കല്ല് താഴെ
ഇട്ടു.
യഹൂദ ….എന്താണ് നീ ഈ പറയുന്നത് ??... ഇവൻന്റെ ശല്യം അവസാനിപ്പിക്കുവാന്‍
നമുക്ക് വീണു കിട്ടിയ അവസരമാണിത് …അത് നഷ്ട്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത് ?.. റൂബീൽ ഇവൻന്റെ ശല്യം തീർക്കുക എന്നതാണ് ഇപ്പോള്‍
നമ്മുടെ ഉദ്ദേശം. അതിനായി
ഞാന്‍ ഒരു നിർദ്ദേശം പറയാം ……അതാ ആ കാണുന്ന പൊട്ടക്കിണറ്റിൽ അവനെ ഉപേക്ഷിക്കാം…
ഏതെങ്കിലും വഴിയാത്രക്കാർ അവനെ കൊണ്ട് പോയ് കൊള്ളും. യൂസുഫിനെ
കൊണ്ടുള്ള നമ്മുടെ ശല്യവും തീരും.
യഹൂദയുടെ ഈ തീരുമാനത്തിനോട് അവരില്‍ ഭൂരിഭാഗം പേർക്കും എതിര്‍പ്പുണ്ടായിരുന്നു.
എന്നാലും; അവര്‍
സമ്മതിച്ചു. കാരണം…..ഈ തീരുമാനത്തിനോട് യോജിച്ചില്ലിങ്കിൽ അപകടമാണെന്ന് അവർക്ക്
അറിയാമായിരുന്നു. അതു കൊണ്ട് മാത്രം അവര്‍ സമ്മതം മൂളി.
അവശനായി കിടക്കുന്ന യൂസുഫിനെ അവര്‍ വലിച്ചിഴച്ചു
കിണറിനടുത്തോക്ക് കൊണ്ട് പോയി….
ആ പിഞ്ചുബാലൻന്റെ
ദീനരോദനങ്ങൾ ആ കഠിന ഹൃദയരിൽ ഒരുമാറ്റവും വരുത്തിയില്ല. അവർ യൂസുഫ് അണിഞ്ഞ ഉടുപ്പ്
അഴിച്ചു എടുത്തു. കയ്യും
കാലും ബന്ധിച്ചു ഒരു കയറിൽ കെട്ടി… അവർ യൂസുഫിനെ കിണറ്റിലേക്ക് ഇറക്കി… തന്റെ അന്ത്യം അടുത്തെന്നു
മനസ്സിലായ ആ ബാലൻ നിഷ്കളങ്കതയോടെ
യഹൂദയെ നോക്കി… എന്നിട്ട് പറഞ്ഞു: ജേഷ്ടാ..വീട്ടില്‍
ചെല്ലുമ്പോള്‍ പിതാവിനോട് എന്റെ അവസാന സലാം അറിയിക്കണം. ഇതു കേട്ട യഹൂദയുടെ കണ്ണുകള്‍
നിറഞ്ഞു ഒഴുകി….. കുറ്റബോധം അയാളുടെ മനസ്സിനെ തളർത്തി.
പെട്ടെന്ന്, റൂബീൽ യൂസുഫിനെ ബന്ധിച്ച കയർ മുറിച്ചു വിട്ടു. ഒരുവലിയ ശബ്ദത്തോടെ യൂസുഫ് ആഘർതത്തിൻന്റെ അടിതട്ടിൽ ചെന്ന് പതിച്ചു…..
യൂസുഫ് ആ
കിണറിൻന്റെ
അടിത്തട്ടിലേക്ക് ആഴ്ന്നുപോയി.. യൂസുഫ്
എല്ലാം അള്ളാഹുവിൽ ഭരമേൽപ്പിച്ചു (അവിടെ അള്ളാഹുവിൻന്റെ ഇടപെടൽ നടന്നു ). ഈ സമയത്ത്
അള്ളാഹുവിൻന്റെ ആജ്ഞ
പ്രകാരം ജിബ്രീൽ(അ) അവിടെ പ്രത്യക്ഷമായി. യൂസുഫിനെ താങ്ങിയെടുത്തു. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു
വെള്ളകല്ലിന്മേൽ യൂസുഫിൻന്റെ
പാർശ്വത്തിൽ തൂക്കിയിട്ടപോലെ ഒരു ഉടുപ്പും (മലക്ക് സ്വർഗ്ഗത്തിൽ നിന്നും കൊണ്ട്
വന്നതാണെന്നും. നമറൂദ്
തീ കുണ്ഡത്തിൽ എറിഞ്ഞപ്പോൾ അള്ളാഹു ഇബ്രാഹീം നബി(അ)നെ പുതപ്പിച്ച ഉടുപ്പാണെന്നും
ഖിസകളിൽ പറയുന്നുണ്ട്) മലക്കിൻന്റെ ദ്യഷ്ടിയിൽപ്പെട്ട ആ ഉടുപ്പ് ആ
കല്ലിൽ വിരിച്ച് യൂസുഫിനെ അതിനുമുകളിൽ ഇരുത്തി. എന്നിട്ട് കിണറ്റിലുണ്ടായിരുന്ന
ജന്തുജാലങ്ങൾക്ക് മലക്ക് താക്കീത്ചെയ്തു…….(യൂസുഫിനെ ചില സർപ്പങ്ങൾ ഉപദ്രവിക്കാൻ
ഒരുങ്ങിയപ്പോൾ).
ഇതാ
നിരപരാധിയായ ഒരു മനുഷ്യൻ ഇവിടെ ആഗതനായിട്ടുണ്ട്. അദ്ദേഹം നിങ്ങളുടെ ഒരു അതിഥിയാണ്. അദ്ദേഹത്തിന്നു നിങ്ങളിൽ നിന്നു
യാതൊരു ഉപദ്രവും നേരിടാൻ പാടില്ല. ഇങ്ങനെ
യൂസുഫ് നബി (അ)യ്ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി. കിണറിനെ നോക്കെത്താ ദൂരത്തോളം
വിശാലമാക്കി കൊടുത്ത്… സുന്ദരമായ ഒരു ഉദ്ദ്യാനവും നൽകിയിട്ടാണ് ജിബ്രീൽ (അ)അവിടെ
നിന്നും മടങ്ങിപോയത്..
. (യൂസുഫിന്ന് ഈ പരീക്ഷണം അള്ളാഹു കൊടുക്കാനുണ്ടായിരുന്ന രണ്ട് കാര്യങ്ങൾ
ഇവിടെ വിശദീകരിക്കാം….
ഒന്ന്
ഹൂദ് നബി(അ)യുടെ കാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതൻ ശീസ്
നബി(അ)യുടെ വേദഗ്രന്ദത്തിൽ നിന്നും യൂസുഫ് നബി(അ””യുടെ സൗദര്യത്തെ കുറിച്ച്
മനസ്സിലാക്കി നബിയെ കാണാൻ ആഗ്രഹിച്ച്, അള്ളാഹുവിനോട്
നിത്യവും നബിയെ നേരിൽ കാണുവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. അപ്പോൾ ജുബുൽ അഹസീൻ
കിണറ്റിൽ പോയി താമസിക്കാൻ അള്ളാഹുവിൽ നിന്നും കല്പനയുണ്ടായി.
അങ്ങനെ 1200 വർഷം ആകിണറ്റിൽ
താമസിച്ചുപോന്നു. യൂസുഫ് നബി(അ)യെ കിണറ്റിൽ ഇറക്കപ്പെട്ടതിന് ശേഷം നബിയെ ദർശിച്ചു
ഇങ്ങനെ പറഞ്ഞു: അള്ളാഹുവിൻന്റെ
റസൂലെ.. അങ്ങയെ ദർശിക്കുവാൻ വേണ്ടിയാണ് ഇത്രയും വർഷങ്ങൾ ഞാനിവിടെ കാത്തിരുന്നത്.
അങ്ങക്ക് സംഭവിച്ച ഈ പരീക്ഷണത്തിൽ വിഷമിക്കരുത്. അങ്ങയുടെ
എല്ലാകാര്യവും ഞാൻ അള്ളാഹുവിങ്കൽ ഭരമേൽപ്പിക്കുന്നു” എന്നും പറഞ്ഞു യഹൂദ എന്ന ആ
പണ്ഡിതൻ അവിടെ വെച്ചു മരണപ്പെട്ടു...
രണ്ട്
യൂസുഫ് നബി ഒരിക്കൽ കണ്ണാടിയിൽ നോക്കി. അപ്പോൾ അദ്ദേഹം സ്വന്തം
സൗന്ദര്യത്തിൽ അഹങ്കരിച്ചു പോയി. ഞാൻ ഒരു അടിമ ആയാൽ എൻന്റെ മൂല്യം നിർണ്ണയിക്കാൻ
കഴിയുന്നതല്ല… എന്ന് അദ്ദേഹം തന്നതാൻ പറഞ്ഞു. അദ്ദേഹത്തിൻന്റെ ഈ അനുമാനം ശരിയല്ലന്നു
കാണിക്കുവാനാണ് കിണറ്റിൽ ഇറക്കിയതും, തുച്ഛം കാശിന്
വിൽക്കുകയും ചെയ്തത് എന്നും പറയപ്പെടുന്നു.
കിണറ്റിൽ
ഇറക്കപ്പെട്ടെങ്കിലും യൂസുഫിന് ഒരപകടവും സംഭവിച്ചില്ല. യൂസുഫിനെ കിണറ്റിൽ
എറിഞ്ഞതിനെ തുടർന്നു ജേഷ്ടന്മാർ അവിടെ നിന്നും പോയി….യൂസുഫിൻന്റെ ശല്യം ഇല്ലാത്താകിയത്തിൻന്റെ സന്തോഷത്തിൽ അവരെല്ലാവരും
ഉത്സാഹത്തിലാഴ്ത്തി.
യൂസുഫിനെ ചെന്നായപിടിച്ചെന്ന് പിതാവിനെ പറഞ്ഞു
വിശ്വസിപ്പിക്കാമെന്നായിരുന്നു അവരുടെ തീരുമാനം. മുമ്പത്തെതീരുമാനത്തിന് തെളിവായി
അവർ ഒരു ആടിനെ അറുത്ത് ആ രക്തം യൂസുഫിൻന്റെ ഉടുപ്പിൽ പുരട്ടി. അതുമായി
വീട്ടിലേക്കു യാത്രയായി.
കാട്ടിലേക്ക് പോയ തൻന്റെ പുത്രന്മാർ മടങ്ങിയെത്താൻ
വൈകിയതിൽ അസ്വസ്ഥനായി, വീടിനു പുറത്ത് വഴിയിലേക്ക്
കണ്ണും നട്ട് നിൽക്കുകയായിരുന്നു ആ പിതാവ്. സമയം മുന്നോട്ട് പോകും തോറും
അദ്ദേഹത്തിൻന്റെ
മനസ്സിൽ ഭയാശങ്ക കൂടികൂടി വന്നു .
എന്തായിരിക്കും.. അവർ താമസിക്കുന്നത്…! വഴിയിൽ
വല്ല അപകടവും സംഭവിച്ചു കാണുമോ?..
പെട്ടെന്ന്; നബിയുടെ മുഖം
പ്രസന്നമായി….. അവർ വരന്നുണ്ട് …മക്കളുടെ ഇടയിൽ നബിയുടെ കണ്ണുകൾ യൂസുഫിനെ തിരഞ്ഞു.
യൂസുഫിനെ കാണുന്നില്ലല്ലോ!!! പരിഭ്രാന്തനായ നബി മക്കളുടെ അടുത്തേക്ക് ഓടിഅടുത്തു. യൂസുഫിനെ
കാണുന്നില്ലല്ലോ?...
അവനെവിടെ?..
ആ ചോദ്യം നബി ആവർത്തിച്ചു..
നിങ്ങൾ എന്തിനാണ് കരയുന്നത്…. അവനു എന്തുപറ്റി …
കൂട്ടതിൽ ശമ്മേൻ പറഞ്ഞു: പിതാവെ; അങ്ങ്
ഞങ്ങളോട് ക്ഷമിക്കണം. കാട്ടിൽ എത്തിയ ഉടനെ യൂസുഫിനെ ഒരു മരതണലിൽ ഇരുത്തി. ഞങ്ങൾ ആടിനെ
മേക്കാൻ പോയി പെട്ടെന്നു യൂസുഫിൻന്റെ
നിലവിളി കേട്ട് തിരിച്ചു വന്നു നോക്കിയപ്പോൾ, യൂസുഫിനെ…
ഞങ്ങളുടെ പെന്നനുജനെ ഒരു ചെന്നായ പിടിച്ച് തിന്നുന്ന കാഴ്ചയാണ് കണ്ടത്. ഇതുകേട്ടതും ആ പിതാവ്
ബോധരഹിതനായി നിലത്തു വീണു …..
ഈ ഖിസ്സ എഴുത്തുകാരുടെ
വർണ്ണനകളും അതിശയോക്തികളും കൊണ്ട് പരിശുദ്ധ ഖുർആന്റെ വിവരണവുമായി വളരെയധികം
വ്യത്യാസങ്ങൾ ഉണ്ടാവാം. ചരിത്ര കിതാബുകളിൽ കാണുന്ന പലതും ഇതിൽ ഉൾപെടുത്തിട്ടുണ്ട്,
അതിനാൽ പിഴവുകൾ വന്ന് പോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക, ദുആയിൽ ഉൾപ്പെടുത്തുക
പ്രവാചകൻമാർ പാപ സുരക്ഷിതർ അല്ലേ പിന്നെ യൂസുഫ് ( അ ) മിന്ന് ഈ പരീക്ഷണം അള്ളാഹു കൊടുക്കാനുണ്ടായിരുന്ന രണ്ട് കാര്യങ്ങളിൽ രണ്ടാമത്തെ കാര്യം അഹങ്കരിച്ചു എന്ന് പറയുന്നത് ശരിയാണോ?
ReplyDeletePost a Comment