ഹാജർ, വെയിറ്റൈജ്, ഗ്രേഡ്, അസൈൻമെൻറ് കണക്കാക്കുന്ന വിധം

ഹാജർ ശതമാനം കണക്കാക്കുന്ന രീതി :-

ആകെ പ്രവൃത്തി ദിവസം 240 ദിവസമാണെങ്കിൽ അതിൽ വിദ്യാർത്ഥി ഹാജറായ ദിവസം 192 ആണെങ്കിൽ 

(192 ÷ 240 × 100 = 80%)

അപ്പോൾ കുട്ടിക്ക് ഹാജറിന് നൽകുന്ന മാർക്ക് 6

91 % മുതൽ 100% വരെ : 10 മാർക്ക്

81% മുതൽ 90 % വരെ : 8 മാർക്ക്

71% മുതൽ 80% വരെ : 6 മാർക്ക്

61% മുതൽ 70% വരെ : 4 മാർക്ക്

51% മുതൽ 60% വരെ : 2മാർക്ക്

51 ശതമാനത്തിൽ താഴെ ഹാജർ ഉള്ളവർക്ക് മാർക്കിന് അർഹതയില്ല. മെഡിക്കൽ ലീവുകൾ ഹാജർആയി പരിഘണിക്കേണ്ടതാണ്





ഇൻേറണൽ മാർക്ക് നൽകുന്ന വിധം :


1) വെയിറ്റൈജ് :

അർദ്ധ വാർഷിക പരീക്ഷക്ക് കുട്ടിക്ക് ലഭിച്ച മാർക്കിൻെറ നിശ്ചിത ശതമാനം മാർക്കാണ് നൽകേണ്ടത്.

ഉദാ :-

ഒരു വിഷയത്തിന് 100/100 ൽ ലഭിച്ച കുട്ടിക്ക് 10 മാർക്ക് ആ വിഷയത്തിന് വെയ്റ്റേജായി നൽകണം.

91 % മുതൽ 100% വരെ : 10 മാർക്ക്

81% മുതൽ 90 % വരെ : 9 മാർക്ക്

71% മുതൽ 80% വരെ : 8 മാർക്ക്

61 % മുതൽ 70% വരെ : 7 മാർക്ക്

51% മുതൽ 60 % വരെ : 6 മാർക്ക്

41% മുതൽ 50% വരെ : 5 മാർക്ക്

31 % മുതൽ 40% വരെ : 4 മാർക്ക്

21% മുതൽ 30 % വരെ : 3 മാർക്ക്

11% മുതൽ 20% വരെ : 2 മാർക്ക്


2) അസൈൻമെൻറ് :

ഓരോ വിഷയത്തിനും വർഷത്തിൽ  ചുരുങ്ങിയത് രണ്ട് അസൈൻമെൻറ് ചെയ്യിക്കണം. രണ്ടണ്ണമാണ് ചെയ്യിച്ചെതെങ്കിൽ ഒന്നിന് പരമാവധി 5 മാർക്ക് (അഥവാ ആകെ 10 മാർക്ക്) 

ഖുർആൻ ഹിഫ്ള്:

പാരായണത്തിന് 50 മാർക്ക് ഹിഫ്ളിന് 50 മാർക്ക് ഇങ്ങനെ നൂറ് മാർക്കാണ്. ആകെ 100 മാർക്ക്. മുതിർന്ന ക്ലാസുകളിൽ ഹിഫ്ള് മാത്രമാണ് 100 മാർക്കിൽൽ ഉണ്ടാവുക

മാർക്ക് പട്ടികയിൽ ചേർക്കുമ്പോഴും,നെറ്റിൽ  മാർക്ക് upload ചെയ്യുമ്പോഴും പാരായണത്തിനും ഹിഫ്ളിനും  ഖുർആൻ ഒറ്റ വിഷയമായി പരിഗണിച്ചാണ് മാർക്ക് നൽകേണ്ടത്. എന്ന് വെക്കുമ്പോൾ മാർക്ക് 40 ൽ കുറവാണെങ്കിൽ കുട്ടിക്ക്പ്രമോഷന് അർഹത ഉണ്ടാവില്ല.


ഗ്രേഡ് കണക്കാക്കുന്ന വിധം :-

ഒരു കുട്ടിക്ക് practical വിഷയങ്ങൾക്ക് ആകെ ലഭിച്ച മാർക്ക് 97 ആണെങ്കിൽ A ++ ആണ് ഗ്രേഡ്

96 മുതൽ 100 വരെ - A ++

91 മുതൽ 95 വരെ - A +

81 മതൽ 90 വരെ - A

71 മുതൽ 80 വരെ - B +

61 മുതൽ 70 വരെ - B

51 മുതൽ 60 വരെ - C +

40 മുതൽ 50 വരെ - C

40 ന് താഴെ മാർക്കുകൾക്ക്  D ഗ്രേഡുകളാണ് ലഭിക്കുക.


മൊത്തത്തിലുളള ഗ്രേഡ് കണക്കാക്കുന്നത് :-

അഞ്ചാം ക്ലാസ്സിൽ പ്രാക്ടിക്കൽ ,ഖുർആൻ,ദുറൂസ്,അഹ്കാം,തജ് വീദ് ഇങ്ങനെ അഞ്ച് വിഷയങ്ങൾക്ക് കുട്ടിക്ക് ലഭിച്ച ആകെ മാർക്ക് 497  ആണെങ്കിൽ (497 ÷ 500 × 100 = 99.4 % )

99 കിട്ടിയ കിട്ടിയ കുട്ടിയുടെ total ഗ്രേഡ് A ++ ആയിരിക്കും.

അഞ്ച് വിഷയങ്ങൾക്ക് കുട്ടിക്ക് ലഭിച്ച ആകെ മാർക്ക് 320 ആണെങ്കിൽ (320 ÷ 500 × 100 = 64%)

61 മുതൽ 70 വരെയുളള മാർക്കിന് B ഗ്രേഡാണല്ലോ!


5 تعليقات

إرسال تعليق

أحدث أقدم

Hot Posts