കടുത്ത വേനലിനോടൊപ്പം, റംസാന്‍ നോമ്പ് കൂടി തുടങ്ങിയ സമയമാണിത്. നോമ്പ് കാലം എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. റംസാന്‍ വന്നിരിക്കുന്നത് വേനല്‍ക്കാലത്തിലായത് കൊണ്ട് തന്നെ നിര്‍ജ്ജലീകരണം പോലുളള ഗുരുതര ആരോഗ്യാവസ്ഥകള്‍ ബാധിക്കുന്നതിന് അധികം സമയം വേണ്ട എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നോമ്പ് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. നല്ല ആരോഗ്യകരമായ വ്രതാനുഷ്ഠാനം ശീലിക്കുന്നതിന് വേണ്ടി ഈ പുണ്യമാസത്തില്‍ നല്ല ഭക്ഷണശീലങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഈ കടുത്ത വേനലിൽ നോമ്പ് തുറക്കുന്ന സമയത്തും ഇടയത്തായത്തിനും അത്താഴസമയത്തും എല്ലാം കഴിക്കേണ്ടതും കുടിക്കേണ്ടതുമായ ഭക്ഷണങ്ങളുടെ രീതിയും ക്രമങ്ങളും ഡോക്ടർ വിശദീകരിക്കുന്നു
إرسال تعليق