മാസപ്പിറവി കാണുന്ന സമയത്ത് ചൊല്ലേണ്ട ദിക്ർ | Ramadan Guide


മാസപ്പിറവി ദൃശ്യമാകുമ്പോൾ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തിൽ അവനെ വാഴ്ത്തിയും ആഗതമായ മാസത്തിന്റെ അപകടങ്ങളിൽ നിന്ന് അഭയം തേടിയും നടത്തേണ്ട പ്രാർത്തനയുടെ വചനങ്ങൾ നബി(സ) തങ്ങൾ പഠിപ്പിച്ചു. ത്വൽഹത്ത്(റ)നിന്ന് നിവേദനം: നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്.


اللَّهُ
 أَكبرُ  ۞ اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ ۞ وَالسَّلَامَةِ وَالْإِسْلَامِ ۞ وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى ۞ رَبُّنَا وَرَبُّكَ اللَّهُ 

അല്ലാഹു മഹാനാണ്, അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങൾക്ക് നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ, നീ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാൻ സൗഭാഗ്യം നൽകേണമേ, ഞങ്ങളുടെയും നിന്റെയും (ചന്രൻ) നാഥൻ അല്ലാഹുവാണ്.

 

O Allah, let this moon appear on us with security and Iman; with safety and Islam. and with ability for us to practice such actions which You love. (O moon!) Your RABB and mine is Allah.


  • നേരിൽ മാസപ്പിറവി കണ്ടവർക്ക് മാത്രമല്ല മാസം പിറന്നു എന്ന് അറിഞ്ഞവർക്കും ഈ പ്രാർത്ഥന സുന്നത്താണ്
  • ഏറെ പുണ്യമേറിയ ഈ പ്രാർത്ഥന നാം പതിവാക്കുക. അപകടങ്ങളിൽ നിന്നും പൈശാചിക ദുർബോധനങ്ങളിൽ നിന്നും ഇത് വലിയ കവചവും രക്ഷയുമാണ്.

Post a Comment

أحدث أقدم

Hot Posts