എല്ലാ നിയ്യത്തുകളും മനസ്സിൽ കരുതലാണ് നിർബന്ധമായിട്ടുള്ളത്, വായ കൊണ്ട് പറയൽ സുന്നത്ത് മാത്രമാണ്. അതിനാൽ നിയ്യത്ത് മറ്റൊരാൾ പറഞ്ഞു തരുമ്പോൾ നമ്മൾ ഏറ്റു ചൊല്ലുന്ന സമയത്ത് നിർബന്ധമായും മനസ്സിൽ കരുതിയിരിക്കണം, നിയ്യിത്തിൻറെ പൂർണ രൂപം
نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ
فَرْضِ رَمَضَانِ هَذِهِ السَّنَةِ لِلِه تَعَالَى
ഈ വർഷത്തെ അദാആയ ഫർളായ റമളാൻ മാസത്തിലെ നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി
- നോമ്പിന്റെ നിയ്യത്ത് മറന്നു പോകാതിരിക്കാൻ വേണ്ടി നോമ്പ് തുറന്ന ഉടനെ തന്നെ അടുത്ത ദിവസത്തിലെ നോമ്പിന്റെ നിയ്യത്ത് വെക്കൽ സുന്ന ത്താണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
Post a Comment