തറാവീഹ് നിസ്ക്കാരം കഴിഞ്ഞ ശേഷം
വിത്റെന്ന സുന്നത്ത് നിസ്ക്കാരം അല്ലാഹു തആലാക്ക് വേണ്ടി അദാആയി ഞാൻ നിസ്ക്കരിക്കുന്നു എന്ന നിയ്യത്ത് ചെയ്ത് തക്ബീറതുൽ ഇഹ്റാം ചെയ്യുക. ശേഷം വജ്ജഹ്തു ഫാത്തിഹക്ക് ശേഷം ഒന്നാം റക്അത്തിൽ സൂറത്തുൽ അഅ്ലയും രണ്ടാം റക്അത്തിൽ സൂറത്തുൽ കാഫിറൂനയും മൂന്നാം റക്അത്തിൽ ഇഖ്ലാസും മുഅവ്വിദതൈനിയും പാരായണം ചെയ്യുക. മൂന്ന് റക്അത്താണ് നിസ്ക്കരിക്കുന്നതെങ്കിൽ രണ്ട് റക്അത്ത് നിർവഹിച്ച് സലാം വീട്ടിയ ശേഷം ഒരു റക്അത്ത് കൂടി നിസ്ക്കരിക്കുക. റമളാൽ പതിനഞ്ചാം രാവ് മുതൽ വിത്റിൻ്റെ മൂന്നാം റക്അത്തിൻ്റെ ഇഅ്തിദാലിന് ശേഷം സുബ്ഹി നിസ്ക്കാരത്തിൽ ചൊല്ലുമ്പോഴുള്ള ഖുനൂത് പാരായണം ചെയ്യുക.
Post a Comment