ഒരു റമളാൻ അധികം ലഭിച്ചില്ലേ!



عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ، أَنَّ رَجُلَيْنِ مِنْ بَلِيٍّ قدما عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَ إِسْلَامُهُمَا جَمِيعًا، فَكَانَ أَحَدُهُمَا أَشَدَّ اجْتِهَادًا مِنَ الْآخَرِ، فَغَزَا الْمُجْتَهِدُ مِنْهُمَا فَاسْتُشْهِدَ، ثُمَّ مَكَثَ الْآخَرُ بَعْدَهُ سَنَةً، ثُمَّ تُوُفِّيَ، قَالَ طَلْحَةُ: فَرَأَيْتُ فِي الْمَنَامِ: بَيْنَا أَنَا عِنْدَ بَابِ الْجَنَّةِ، إِذَا أَنَا بِهِمَا، فَخَرَجَ خَارِجٌ مِنَ الْجَنَّةِ، فَأَذِنَ لِلَّذِي تُوُفِّيَ الْآخِرَ مِنْهُمَا، ثُمَّ خَرَجَ، فَأَذِنَ لِلَّذِي اسْتُشْهِدَ، ثُمَّ رَجَعَ إِلَيَّ، فَقَالَ: ارْجِعْ، فَإِنَّكَ لَمْ يَأْنِ لَكَ بَعْدُ، فَأَصْبَحَ طَلْحَةُ يُحَدِّثُ بِهِ النَّاسَ، فَعَجِبُوا لِذَلِكَ، فَبَلَغَ ذَلِكَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَحَدَّثُوهُ الْحَدِيثَ، فَقَالَ: «مِنْ أَيِّ ذَلِكَ تَعْجَبُونَ؟» فَقَالُوا: يَا رَسُولَ اللَّهِ ‍ هَذَا كَانَ أَشَدَّ الرَّجُلَيْنِ اجْتِهَادًا، ثُمَّ اسْتُشْهِدَ، وَدَخَلَ هَذَا الْآخِرُ الْجَنَّةَ قَبْلَهُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَلَيْسَ قَدْ مَكَثَ هَذَا بَعْدَهُ سَنَةً؟» قَالُوا: بَلَى، قَالَ: «وَأَدْرَكَ رَمَضَانَ فَصَامَ، وَصَلَّى كَذَا وَكَذَا مِنْ سَجْدَةٍ فِي السَّنَةِ؟» قَالُوا: بَلَى، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَمَا بَيْنَهُمَا أَبْعَدُ مِمَّا بَيْنَ السَّمَاءِ وَالْأَرْضِ»
(سنن إبن ماجة :٣٩٢٥)

ത്വൽഹത്വിബ്നു ഉബൈദില്ല(റ) വിൽ നിന്നും നിവേദനം; ബലിയ്യ് പ്രദേശത്ത് നിന്നും രണ്ടു ആളുകൾ ഒരേ സമയത്ത് നബി ﷺയുടെ അടുക്കൽ വന്ന് ഇസ്‌ലാം സ്വീകരിച്ചു. എന്നാൽ അതിൽ ഒരു വ്യക്തി തൻ്റെ സഹോദരനെക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു. അങ്ങനെ അദ്ദേഹം യുദ്ധം ചെയ്യുകയും ശഹീദാവുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ വ്യക്തിയും മരണപ്പെട്ടു. ത്വൽഹ(റ) പറയുന്നു: ഞാൻ സ്വർഗ വാതിൽക്കൽ നിൽക്കുന്നതായി സ്വപ്നം കണ്ടപ്പോൾ അവരെ രണ്ട് പേരെയും ഞാൻ അവിടെ കണ്ടു. സ്വർഗത്തിൽ നിന്നും ഒരാൾ പുറത്ത് വന്നുകൊണ്ട് അവസാനം മരിച്ച വ്യക്തിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. ശേഷം അദ്ദേഹം വീണ്ടും വരികയും ആദ്യം മരിച്ച വ്യക്തിക്കും (ശഹീദായ വ്യക്തി) സ്വർത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. ശേഷം എൻ്റെ അടുക്കലേക്ക് മടങ്ങി വന്നു കൊണ്ട് പറഞ്ഞു: നിങ്ങൾ മടങ്ങി പോകണം. നിങ്ങൾക്ക് ഇനിയും സമയം ആയിട്ടില്ല. 

ത്വൽഹ (റ) രാവിലെ ഈ സംഭവം ജനങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൽ അവർ അത്ഭുതം കൂറി. നബി ﷺ യുടെ അടുക്കൽ ഈ വാർത്ത എത്തുകയും നബി ﷺ യോട് അവർ കാര്യം വിവരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ നബി ﷺ ചോദിച്ചു; എന്ത് കാര്യത്തിലാണ് നിങ്ങൾ അത്ഭുതപ്പെടുന്നത്?. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരെ, ഇതിലെ ആദ്യത്തെ വ്യക്തിയായിരുന്നു കൂടുതൽ കഠിനാധ്വാനം ചെയ്തത്. പിന്നെ അദ്ദേഹം ശഹീദാവുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ വ്യക്തി ആദ്യം സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തു. അപ്പോൾ നബി ﷺ ചോദിച്ചു: ഒന്നാമത്തെ വ്യക്തിയുടെ മരണ ശേഷം രണ്ടാമത്തെ വ്യക്തി ഒരു വർഷം കൂടി ജീവിച്ചില്ലേ? അവർ പറഞ്ഞു: അതെ. നബി ﷺ ചോദിച്ചു; ഒരു റമളാൻ (അധികം) ലഭിക്കുകയും നോമ്പനുഷ്ഠിക്കുകയും ആ വർഷത്തിൽ ഇത്രയിത്ര നമസ്കാരം നിർവഹിക്കുകയും ചെയ്തില്ലേ? അവർ പറഞ്ഞു അതെ. നബി ﷺ പറഞ്ഞു: അപ്പോൾ അവർക്ക് രണ്ട് പേർക്കുമിടയിൽ ആകാശ ഭൂമികളുടെ ദൂരമുണ്ട്.
(ഇബ്നുമാജ: 3925)

മുഹമ്മദ് ശാഹിദ് സഖാഫി


Post a Comment

Previous Post Next Post

Hot Posts