തജ്വീദ് പാട്ടും പാടി അഹ്കാമുകൾ പഠിക്കാം | THAJVEED SONGS

വാട്സപ്പിലേക്ക് ഷയർ ചെയ്യൂ


അല്ലാഹുവിൻറെ പോരിശക്കലാമ് ഖുറ്ആൻ
അത് മാനവർക്ക് മാർഗ്ഗദർശിയാണ് തിബിയാൻ
മുത്ത് മുസ്തഫാനബിക്കിറക്കി സുബ്ഹാൻ
മാലികായ റബ്ബ് തന്നതാണ് ഖുറ്ആൻ ആണ് ഖുറ്ആൻ....


പാരായണം നിയമപ്രകാരിമിലാവണം
പരൻ തന്ന വചനമിതെന്ന ഓർമയിലാവണം


ഹർഫിൻറെ മഖ്റജ് തന്നെയാണാദ്യത്തേത്
അവകൾ പഠിച്ചാൽ ഈസിയാ പിന്നുള്ളത്


നാവിൻ തല മുൻപല്ലിൽ തട്ടി പറയല്ലേ അള്ളാ അള്ളാ
നഥൻ ജല്ല ജലാലാണവനുടെ നാമം ആണ് ألله الله
لَامْ പറഞ്ഞൊന്നോർത്തിട് നാവിൻ തല പല്ലിൽ തട്ടുന്നില്ല
ലാഘവമല്ലിത് ലാമിൻ മഖ്റജിലായി വരും الله الله


ഫത്ഹോ ളമ്മോ الله എന്ന പദത്തിൻ മുമ്പിൽ വന്നാല്
പറയുക نُورُ الله رَسُولُ الله اِلَى الله എന്നാല്
കെസ്റാണീവിധം الله എന്നതിൻ മുന്നെ വന്നാൽ بِسْمِ الله
نُورِ الله رَسُولِ الله حَبِيبِ اللهِ شَفِيعِ الله



സാക്നായ നൂന് തന് വീനിന് പിറകില്
ഹൽഖിൻ ആറ് ഹർഫിലൊന്ന് വന്നു എങ്കില്..2
ഇള്ഹാറതായി مِنْهَ എന്ന് പറയു ചേലില്
مَنْ آمَنَ , أَنْعَمْت,  سَمِيعٌ عَلِيمْ   ല് سَمِيعٌ عَلِيمْ ല്.


തൻവീന് നൂനി ഇവക്ക് പിന്നിലായി വരുന്നത്
പതിനഞ്ച് ഹർഫ് അതാണിഖ്ഫാ എന്നതാണത്
أَنْتَ كُنْتَ مِنْكَ عِنْدَ اِنْقِلَابْ
ഇഖ്ഫാഅതായ് മറച്ചുമണക്ക് انْتِهَاءْ ല്


بَ എന്ന ഹർഫ് സാകിനായ നൂനിനു പിറകെ
വന്നെങ്കിൽ നൂൻ മറിഞ്ഞു മാറി മീമതാകുമെ
തൻവീനിനും വിധി ഇഖ്ലാബെന്നതാണിത്
നീനോക്ക് سَمِيعٌ بَصِير أَنْبِبَاءْ ല്


സാകിനായ മീമിനു ശേഷം
മീമു വന്നാൽ ഇദ്ഹാം
ബാഅ് വന്നാൽ ഇഖ്ഫാഅ്
ബാക്കി വന്നാൽ ഇള്ഹാറ്


മിമിനു ശദ്ദു വരുമ്പോൾ
إِمَّا لَمَّا مِمَّا ഓതിടണെ
ഇമ്മ ലമ്മ മിമ്മ ഇങ്ങനെ ഓതരുത ത്പിഴവായിടുമേ


നൂനിനു മേലെ ശദ്ദ് കൊടുത്താൽ
إِنَّ كُنَّ مِنَّ ഓതിടണെ
ഇന്ന കുന്ന മിന്ന ഓതരുത് തോതരുതത് പിഴവായിടുമെ.


അറബിയിൽ رَ പറയുമ്പോൾ വായക്കുള്ളിൽ ശബ്ദം നിറയേണം
അറ മറ പറ പോൽ മലയാളത്തിലെ റായാകുന്നത് മാറേണം


ഖാഫും കാഫും മാറരുതെ قَدْ كَانَ لَكُمْ എന്നായിടണെ
قَ പറയേണ്ടി വരുമ്പോൾ كَ ആകുന്നത് വൻ പിഴവായിടുമേ


صَادْ ന് صَفَّاتْ ന് صِدِّيقْ ന് ചുണ്ടുകൾ രണ്ടും കൂടില്ല
സ്വാദും സ്വാഗതവും സ്വീകരണവും അറബിയിൽ صَادْ നു പാടില്ല


حَاءْ നു മേലൊരു പുള്ളികൊടുത്താൽ പറയേണ്ടത് خَ എന്നാണ്
خَ എന്നൊട്ടും നേർപ്പിക്കരുത് തടുച്ചൊരു خَ അതു തന്നാണ്


മലയാളത്തിലെ തത്തമ്മ ഒരു പൊത്തിൽ പത്തും കൊത്തുന്നു
അറബിയിൽ
تَتْلُ تَتَّبِعُ كُتُبَ الكُتَّابِ تَمْ تَنُّ


كَافْ സുകൂനായ് വന്നാൽ أَكْ بَكْ تَكْ എന്നിങ്ങനെയാവേണം
അക് ബക് തക് അക്ക് ബക്ക് തക്ക് ഇങ്ങനെ യാകുന്നെങ്കിൽ മാറേണം
തക്ബീറിൽ أَكْبَرْ എന്നിങ്ങളെ കാഫിൽ കാറ്റു നടക്കേണം
അക്ബർ അക്ബർ هَمْسْ ഇല്ലങ്കിൽ കാഫല്ലെന്നും ഓർക്കേണം.


حَاءْ പറഞ്ഞ് പഠിക്കാനെന്തുണ്ടൊരു വഴി മക്കൾ കേട്ടോളൂ
أَحْ بَحْ تَحْ എന്നാവർത്തിച്ച് പറഞ്ഞ് പറഞ്ഞ് പഠിച്ചോളൂ...
أَحْ بَحْ تَحْ أَحْ بَحْ تَحْ أَحْ بَحْ تَحْ


ع س ق ശ്രദ്ധിച്ചോദിടണെ ഇത് ഖുറ്ആനാ...
ع س ق എന്നിങ്ങനെ ഓതി നടക്കുന്നവനോ ഖറ്ബാനാ...
عَيْنْ سِينْ قَافْ എന്നിങ്ങനെ ആവണെമെന്നത് തിബ് യാനാ...
അഹ്കാമുകളൊഴിവാക്കി കൊണ്ടൊരു ഖുർആനില്ല ഇഖ്വാനാ...


حَاءْനു ശദ്ദ് കൊടുത്തൊരു اَتَحِّيَّاتْ എന്നത് ശരിയല്ല
التَحِيَّات അതാണു ശരി حَ പോയ് هَ ആവാൻ പാടില്ല


മദ്ദിൻ ചിഹ്നം കണ്ടൽ ഒത്തിരി നീട്ടുക നീീീീീീീീട്ടുക കുട്ടികളെ
മടികാണി ക്കരുതവിടം നീട്ടാൻ ഖുർആനാണെന്ന് ഓർത്തിടണേ...


വാട്സപ്പിലേക്ക് ഷയർ ചെയ്യൂ

Post a Comment

Previous Post Next Post

Hot Posts