ഈ സമയം
ആ സന്തോഷ വാർത്ത അവരും അറിഞ്ഞു. "മിസ്റിൽ
പുതുതായി അധികാരത്തിലേറിയ അസീസ് വരൾച്ച ബാധിച്ച ജനങ്ങൾക്ക് ധാന്യങ്ങൾ
നൽകുന്നുണ്ടെന്ന് ".... പുത്രന്മാർ പത്ത് പേരും യഹ്ക്കൂബ് നബി(അ)യുടെ സമക്ഷം
എത്തി എന്നിട്ട് പറഞ്ഞു ... പിതാവേ! മിസ്റിലെ അസീസ് വരൾച്ച അനുഭവിക്കുന്ന ജനങ്ങൾക്ക്
ധാന്യം വിതരണം ചെയ്യുന്നുണ്ട്. നമ്മുടെ കഷ്ടപ്പാട് അദ്ദേഹത്തെ
അറിയിച്ചാൽ അസീസ് നമ്മളെ സഹായിക്കാതിരിക്കില്ല.... ആയതിനാൽ ഞങ്ങൾ അവിടെ
പോകുന്നതിനു അങ്ങ് അനുവാദം നൽകിടണം....
യഹ്ക്കൂബ് നബി (അ) അവർക്ക് യാത്രാ അനുമതി നൽകി കൊണ്ട് പറഞ്ഞു: നിങ്ങൾ അവിടെ ചെന്നാൽ യഹ്ക്കൂബ് നബി(അ)യുടെ മക്കളാണെന് പറയണം... അസീസിന്റെ അനുവാദമില്ലാതെ കൊട്ടാരത്തിൽ പ്രവേശിക്കരുത് ... അദ്ദേഹത്തോട് ആദരവോടെ പെരുമാറുവാൻ പാടുള്ളു.... പിതാവിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അവർ അവിടെ നിന്നും യാത്ര തുടർന്നു...
ഒന്ന് രണ്ട് ദിവസത്തെ ക്ലേശകരമായ യാത്രക്ക് ഒടുവിൽ തളർന്ന് വിവശരായി അവരെല്ലാവരും മിസ്റിൽ അസീസിന്റെ കൊട്ടാരത്തിൽ എത്തിചേർന്നു. കൊട്ടരത്തിലെ ഭടന്മാരുടെ കയ്യിൽ പിതാവ് നിർദ്ദേശിച്ചത് പോലെ എഴുതി അസീസിനായി കൊടുത്തയച്ചു. ഇതു വായിച്ചു യുസുഫ് നബി (അ)യുടെ മനസ്സ് തന്റെ ബാല്യകാല സ്മരണ യിലേക്ക് തിരിച്ച് പോയി.. പിതാവിനെയും, ബിൻ യാമിനെയും അദ്ദേഹം ഓർത്തു...പിന്നെ ജേഷ്ഠന്മാർ ക്രൂരമായി പെരുമാറിയതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നു വന്നു.... തന്റെ വികാരവിഷമങ്ങളെല്ലാം പുറത്ത് പ്രകടിപ്പിക്കാതെ അദ്ദേഹം "അവരെ കൊട്ടരത്തിലേക്ക് കടത്തിവിടുവാൻ" ഭടന്മാരോട് കല്പിച്ചു.. അല്പസമയത്തിനകം രാജ ഭടന്മാർ ആഗതരായി. അവർ നബിയുടെ മുന്നിൽ ഹാജറായി എന്നിട്ട് അവർ യൂസുഫ് നബി(അ)യെ താണു വണങ്ങി. രാജകീയ വേഷധാരിയായ യൂസുഫി (അ)നെ അവർക്കാർക്കും തിരിച്ചറിയുവാൻ സാധിച്ചില്ല.....
അതിഥികളെ അകത്തേക്ക് ആനയിക്കാൻ യൂസുഫ് നബി (അ)
ഭടന്മാരോട് ആജ്ഞ നൽകി... അവർ അകത്തേക്ക് പ്രവേശിച്ചു. എന്നാൽ യൂസുഫ് നബി (അ)യുടെ
അരികിലെത്തിയ ജേഷ്ഠൻമാർക്ക് രാജവേഷത്തിൽ നിൽക്കുന്ന തങ്ങളുടെ അനിയനെ കണ്ടിട്ട്
മനസിലായതേ ഇല്ല .... അവരെ മനസ്സിലായ നബി അവരെ തനിക്ക് അറിയില്ലെന്നു
ബോധ്യപ്പെടുത്തി...
യൂസുഫ് നബി (അ):- "നിങ്ങൾ ഈ പട്ടണത്തിൽ
എന്തുദ്ദേശിച്ചാണ് വന്നത് ?"
ജ്യേഷ്ടന്മാർ :- ഞങ്ങളുടെ ചെറുകുഞ്ഞുങ്ങൾക്ക് വേണ്ടി
ഭക്ഷണസാധനം അന്വേഷിച്ചു വന്നിരിക്കുകയാണ്.
കൻആനിലെ യഹ്ക്കൂബ് നബി (അ)യുടെ പുത്രന്മാരാണു ഞങ്ങൾ.
യൂസുഫ് നബി (അ):-നിങ്ങളുടെ പിതാവിന് എത്ര
പുത്രന്മാരാണുള്ളത്
ജ്യേഷ്ടന്മാൻ:- ഞങ്ങൾ ഒട്ടാകെ പന്ത്രണ്ട്
പുത്രന്മാരുണ്ട്
ഒരാൾ (യൂസുഫ്) ചെറുപ്പത്തിൽ കാട്ടിൽ ചെന്നായ പിടിച്ചു മരണപ്പെട്ടു. ഇളയവൻ ബിൻ യാമിൻ.
യൂസുഫ് നബി (അ):- എന്ത് കൊണ്ട് നിങ്ങൾ അവനെയും കൂടെ
കൂട്ടിയില്ല?
ജ്യേഷ്ടന്മാർ: - പുത്രൻമാരിൽ ബാവക്ക് ഏറ്റവും ഇഷ്ടം
യൂസുഫി നോടായിരുന്നു അവന്റെ വിയോഗശേഷം ബിൻയാമീനെ ഉപ്പ എങ്ങോട്ടും വിടാറില്ല. പിതാവിനേയും
സുശ്രൂഷിച്ച് വീട്ടിൽ തന്നെ ഇരിപ്പാണ്..
അങ്ങനെയാണോ? ... ഇതു കേട്ട നബിയുടെ ഉള്ളം വിഷമിച്ചു... "ഇവരെ പത്തു പേരെയും കൊണ്ട് പോയി
സൽക്കരിക്കുവാൻ " പരിചാരകരോട് കല്പിച്ചു..
വിഭവ സമൃതമായ സന്ധ്യക്ക് ശേഷം അവർ വീണ്ടും യൂസുഫ്
നബിയുടെ മുന്നിൽ ഹാജറായി..
നബി അവരോട് പറഞ്ഞു: നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ട്
വരാതിരുന്നതിനാൽ ധാന്യങ്ങൾ തരാൻ പാടുള്ളതല്ല.
എങ്കിലും, ഇത്തവണ ഞാൻ ധാന്യങ്ങൾ നൽകിടാം ...അടുത്ത തവണ ബിൻ യാമിനെ കൂട്ടാതെ വന്നാൽ
ധാന്യം നൽകപ്പെടുകയില്ല. ബിൻ യാമിൻ തങ്ങളോടൊപ്പം വന്നാൽ തങ്ങളുടെ വൃദ്ധ പിതാവ്
തനിച്ചാകുമെന്നും, അതു കൊണ്ട് അവരുടെ ധാന്യങ്ങൾ കൂടി തങ്ങളുടെ പക്കൽ
തന്നു വിടണമെന്നും അവർ യൂസുഫ് നബി (അ)യോട് പറഞ്ഞു നോക്കി. എങ്കിലും നബി
സമ്മതിച്ചില്ല .. യൂസുഫ് നബി (അ)അവരുടെ ധാന്യങ്ങൾ മാത്രം നൽകി അവരെ മടക്കി
അയച്ചു. അവർ പോകുന്നതിനു മുമ്പ് ജേഷ്ടൻമാർ കൊണ്ട് വന്ന പരിദോഷികങ്ങൾ അവരുടെ
കെട്ടുകളിൽ തന്നെ വെച്ചു കൊളളുവാനും അത് അവർ സ്വന്തം നാട്ടിൽ എത്തിയ ശേഷം അറിഞ്ഞാൽ
മതിയെന്നും ഭടന്മാരോട് കല്പിച്ചു.
അവർ തങ്ങൾക്ക് കിട്ടിയ ധാന്യവുമായി വീട്ടിലേക്കു
പുറപ്പെട്ടു... അവർ
കൻആനിൽ തങ്ങൾക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച്
യഹ്ക്കൂബ് നബി (അ)യെ പറഞ്ഞു കേൾപ്പിച്ചു.
പിതാവേ! അസീസ് ഞങ്ങളെ വളരെ ആദിക്കുകയും രാജ്യോചിതമായ
സൽക്കാരങ്ങളും നൽകി. എങ്കിലും ധാന്യം തന്നപ്പോൾ ബിൻ യാമിന്റെ ഓഹരി നൽകപ്പെട്ടില്ല.
ഞങ്ങൾ കെഞ്ചിനോക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അടുത്ത തവണ അവനെയും കൂട്ടാതെ
ചെന്നാൽ ഞങ്ങൾക്ക് ധാന്യങ്ങൾ നൽകുകയില്ലെന്നും താക്കീതു നൽകപ്പെട്ടിരിക്കുന്നു.
ഞങ്ങൾ കൊണ്ട് പോയ സമ്മാനങ്ങൾ എല്ലാം തിരിച്ചയക്കുകയും ചെയ്തു.
ഇതിനു നബിയുടെ മറുപടി ഖുർആനിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്:- ഇതിനു മുമ്പ് അവന്റെ സഹോദരന്റ (യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ച വിധത്തിലല്ലാതെ അവന്റെ(യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? അതു കൊണ്ട് രക്ഷിക്കുന്നതിനു ഏറ്റവും നല്ലവൻ അല്ലാഹുവാണ് . അല്ലാഹു കാരുണ്യവാന്മാരിൽ വെച്ചു കൂടുതൽ കാരുണ്യവാനുമാകുന്നു
ദിവസങ്ങൾക്ക് ശേഷം നബിയുടെ അനുവാദത്തോടെ അവർ (ജോഷ്ടന്മാർ) ബിൻ യാമിനേയും കൂട്ടി മിസ്റിലേക്ക് യാത്രയായി.... പുറപ്പെടുന്നതിന് മുമ്പ് യഹ്‌കൂബ് നബി (അ) ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതു ഇപ്രകാരമായിരുന്നു.'.. "നിങ്ങൾ മിസ്റിൽ എത്തിയാൽ എല്ലാവരും ഒരേ വഴിക്കു അവിടെ പ്രവേശിക്കരുത്. പല മാർഗ്ഗങ്ങളിൽ കൂടി നിങ്ങൾ അകത്തേക്ക് പ്രവേശിക്കാവൂ...എന്നിട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കൽ നിന്നുള്ള ഒരാപത്തും നിങ്ങളിൽ നിന്നു തട്ടിക്കളയാൻ ഞാൻ പ്രാപ്തനല്ല. അധികാരം അല്ലാഹുവിനല്ലാതെയില്ല. അവനെ ഞാൻ ഭരമേല്പിച്ചിരിക്കുന്നു. ഭരമേൽപിക്കുന്നവർ അവനെത്തന്നെ ഭരമേല്പി ച്ചു കൊള്ളട്ടെ!!!
അങ്ങനെ അവർ പിതാവിന്റെ നിർദ്ദേശമനുസരിച്ചു തന്നെ മിസ്റിൽ പ്രവേശിച്ചു.... അല്ലാഹു വിന്റെ ഒരു വിധിയും അവർക്ക് തടസ്സമായി വന്നില്ല. യഹ്ക്കൂബ് നബി(അ)യുടെ അഭിലാഷം അവർ നിറവേറ്റി. അവർ രണ്ട് പേരായി പ്രവേശിച്ചപ്പോൾ ബിൻ യാമിൻ തനിച്ചായി. യൂസുഫ് നബി(അ) അദ്ദേഹത്തോടൊപ്പം പ്രവേശിച്ചു എന്നും ചരിത്രത്തിൽ കാണുന്നു.
അന്ന് അവിടെ വെച്ച് യൂസുഫ് നബി(അ) ബിൻ യാമിനുമായി...
സംസാരിച്ചു. ചെറുപ്പത്തിൽ നിനക്ക് നഷ്ടപ്പെട്ട ജേഷ്ഠൻ യൂസുഫാണ് താനെന്ന സത്യം
യൂസുഫ് നബി തന്റെ അനിയനെ അറിയിച്ചു.. ഇതു കേട്ട ബിൻ യാമിൻ അത്ഭുതപെട്ടതിനും
സന്തോഷിച്ചതിനും അതിരില്ലായിരുന്നു.. അവർ ഇരുവരും സന്തോഷം പങ്കുവെച്ചു.. തുടർന്ന്
നബി പിതാവിന്റെ വിശേഷങ്ങൾ ചോദിച്ചു: പ്രിയ ജേഷ്ഠാ അങ്ങയെ നഷ്ടപ്പെട്ട ദുഃഖ
ഭാരത്താൽ കരഞ്ഞു കരഞ്ഞു പിതാവിന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു
പോയിരിക്കുന്നു.അങ്ങയെ കുറിച്ച് പറഞ്ഞു വിലപിക്കാത്ത നിമിഷങ്ങൾ വിരളമാണ്.
അനിയാ....എല്ലാം റബ്ബിന്റെ തീരുമാനമാണ്..
ബിൻ യാമിൻ, ഞാൻ നിന്നോട് പറഞ്ഞതായ കാര്യങ്ങൾ ജോഷ്ഠന്മാർ അറിയാതെ ഗോപ്യമായി വെക്കണം.....എന്ന് യൂസുഫ് നബി (അ) തന്റെ അനിയനോട്പറഞ്ഞു. ജോഷ്ഠാ അങ്ങയെ പിരിയേണ്ടി വരുന്നതിൽ എനിക്ക് ദുഃഖമുണ്ട് എന്ന് നബിയോട് ബിൻ യാമിൻ പറയുകയും ചെയ്തു. അപ്പോൾ യൂസുഫ് നബി (അ)പറഞ്ഞു: നീ വിശമിക്കാതിരിക്കു അതിനു ഞാൻ ഒരു സൂത്രം പ്രയോഗിക്കാം. ഇപ്പോൾ നീ അവരുടെ കൂട്ടത്തിൽ പോയി ഇരിക്കു..
അതിനു ശേഷം അസീസ് അവർക്കു വേണ്ട ധാന്യങ്ങൾ അളന്നു ചാക്കിലാക്കി കൊടുക്കുവാൻ തന്റെ ഭണ്ഡാരം സൂക്ഷിപ്പുക്കാരോട് കൽപ്പിക്കുകയും...അവർ അതു പ്രകാരം ഓരോരുത്തർക്കുമുള്ള ധാന്യങ്ങൾ അളന്നു പൊതിഞ്ഞു കൊടുക്കുകയും ചെയ്തു. മുൻക്കൂട്ടി നിശ്ചയിച്ച പ്രകാരം ബിൻ യാമിന്റെ ചാക്കിൽ അളവു പാത്രം നിക്ഷേപിക്കുകയും ചെയ്തു.
അവർ യാത്ര പറഞ്ഞു പിരിഞ്ഞ് പോകുവാൻ ഒരുങ്ങിയപ്പോൾ... ഒരു ദൂതൻ ഓടി വന്ന് യൂസുഫ് നബിയോടായി പറഞ്ഞു: പ്രഭോ ഭണ്ഡാരത്തിലെ അളവു പാത്രം നഷ്ടപ്പെട്ടിരിക്കുന്നു...
ഇത് കേട്ട അസീസ് ധാന്യങ്ങളുമായി മടങ്ങുന്നവരുടെ ചാക്കുകെട്ടുകൾ പരിശോധിക്കുവാൻ ഉത്തരവിട്ടു.....അതിന് ശേഷം യൂസുഫ് നബി (അ) ജേഷ്ടൻ മാരോട് പറഞ്ഞു: നിങ്ങളുടെ ചാക്കുകളും പരിശോധിക്കേണ്ടതുണ്ട്. ഒരു പക്ഷെ നിങ്ങളിൽ ആരേങ്കിലും മോഷ്ടിച്ചു കാണുമോ എന്നറിയില്ല.... ഇതു കേട്ട അവർ പറഞ്ഞു: ഞങ്ങൾ യഹ്‌ക്കൂബ് നബി(അ)യുടെ മക്കളാണ് ഞങ്ങൾ മോഷ്ടിക്കുകയില്ല. അപ്പോൾ നബി അവരോട് പറഞ്ഞു നിങ്ങളുടെ പക്കൽ ഉണ്ടെങ്കിലോ?
ജേഷ്ന്മാർ: രാജനീതിയനുസരിച്ചു ശിക്ഷിക്കാം
ഒരോരുത്തരുടെയും ചാക്കുകൾ യഥാക്രമം പരിശോധന നടത്തി.
അവസാനം....... ബിൻയാമീന്റെ ചാക്കിൽ നിന്നും അവളവ് പാത്രം കണ്ടു കിട്ടി...
ഉടൻ തന്നെ ജ്യേഷ്ഠന്മാർ പരസ്പരം പുച്ഛഭാവത്തിൽ
ലജ്ജയാൽ തല താഴ്ത്തി നിന്നിരുന്ന ബിൻ യാമീനെ നോക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു ഇവൻ
മോഷ്ടിച്ചതിൽ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ്
മോഷ്ടിച്ചവനാണ്
ബിൻ യാമിൻ ലജ്ജിച്ചു തലതാഴ്ത്തി.. നീ പിതാവിന്റെ പേരു കളങ്കപ്പെടുത്തിയിരിക്കുന്നു... ഇതു കേട്ട യൂസുഫ് നബി (അ) സൗമ്യമായ ഭാഷയിൽ ജ്യേഷ്ടന്മാരോട് പറഞ്ഞു : നിങ്ങൾ മോശമായ നിലപാടുകാരാണ് നിങ്ങൾ പറയുന്ന കള്ളങ്ങൾ അല്ലാഹു അറിയുന്നതാണ്.
എന്നിട്ട് ബിൻ യാമിനെ
ജയിലിൽ അടക്കുവാൻ ഭടന്മാരോട്ഉത്തരവിട്ടു. നബിയുടെ ഈ
തീരുമാനം ജേഷ്ഠമാരിൽ ഞെട്ടൽ ഉളവാക്കി. അവർ യൂസുഫ് നബി (അ)നോട് പറഞ്ഞു: പ്രഭോ.
ഞങ്ങൾക്ക് വ്യദ്ധപിതാവുണ്ട്. ബിൻയാമിമിൻ ഇല്ലാതെ ഞങ്ങൾക്ക് പിതാവിന്റെ അരികിലേക്ക്
മടങ്ങുവാൻ സാധ്യമല്ല. അതിനാൽ പകരം ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരാളെ ബന്ധിയാക്കുക.
പിതാവിനോട് ബിൻ യാ മിനില്ലാതെ മടങ്ങുകയില്ല എന്ന് വാക്കു നൽകിയിരിക്കുന്നു. അതിനാൽ ഇവനെ ഞങ്ങളോടൊപ്പം വിട്ടയക്കുക.
യൂസുഫ് നബി (അ): കുറ്റം ചെയ്യാത്ത ആളെ ശിക്ഷിക്കുന്നത്
അനീതിയാണ്.. തെറ്റുകാരെ രാജ്യ നീധിക്കുസരിച്ച് ശിക്ഷി മെന്ന് നിങ്ങൾക്ക് വാക്കു
നൽകിയതാണ്. അത് കൊണ്ട് ബിൻയാമിമീനെ തുറുങ്കിലടക്കുമെന്ന തീരുമാനത്തിന് മാറ്റമില്ല.
പിതാവിനോട് ബിൻയാമിനിൽ നിന്നുണ്ടായ മോഷണത്തെ കുറിച്ച് പറഞ്ഞ് കേൾപ്പിക്കുക. നിങ്ങൾക്ക്
പേകാം...
അവർ ആകെ വിഷമത്തിലായി യൂസുഫിനെ നഷ്ടപ്പെട്ടതിന് ശേഷം
പിതാവ് ദുഃഖിതനാണ് .. ബിൻയാമിമിൻ കൂടി നഷ്ടപ്പെട്ടാൽ പിതാവിന്റെ അവസ്ഥ
എന്താകും...അവർയൂസുഫ് നബി(അ)യോട് ഒരുപാട് യാജിചെങ്കിലും ' അദ്ദേഹം വഴങ്ങിയില്ല. നിരാശയാൽ അവർ അവിടെ നിന്ന് യാത്രയായി.
യഹ്ക്കൂബ് നബി (അ)യുടെ പുത്രമാർ കൻആനിലെത്തി. കണ്ണിന്
കാഴ്ച നഷ്ടപ്പെട്ട ആ പിതാവ് തന്റെ മക്കളുടെ വരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം
മക്കളുടെ പേരു ചൊല്ലി വിളിച്ചു. ഒരോരുത്തരായി വിളികേട്ടു. എന്നാൽ... ബിൻയാമിമീന്റെ
ശബ്ദം കേൾക്കാതിരുന്ന യഹ്ക്കൂബ് നബി(അ) പരിഭ്രാന്തനായി. ബിൻയാമിമിൻ എവിടെ?
പിതാവിന്റെ വിഷമം നിറഞ്ഞ വാക്കുകൾ കേട്ട പുത്രന്മാർ
ആകെ വിഷമത്തിലായി. അവരിൽ ഒരാൾ അസീസിന്റെ കൊട്ടാരത്തിൽ നടന്ന മേഷണ കഥയെപററി
പിതാവിനെ പറഞ്ഞ് കേൾപ്പിച്ചു. മേഷണം നടത്തിയ ബിൻയാമിമിനെ അസീസ് ബന്ധിയാക്കി എന്നും
പറഞ്ഞു. എന്നാൽ ആ പിതാവിന് അവരുടെ വാക്കുകൾ വിശ്വാസ
യോഗ്യമായി തോന്നിയില്ല.
അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''നിങ്ങൾ യൂസുഫിനോടു ചെയ്ത പോലെ കുറ്റം ബിൻയാമിമിനോടും ചെയ്തു. നിങ്ങൾ ചെയ്തത് തെറ്റാണെന്നു നിങ്ങളുടെ മനസ്സുകൾ തന്നെപറയാതിരിക്കുകയില്ല. എനിക്കു ക്ഷമിക്കുവാൻ മാത്രമേ കഴിയുകയുള്ളു. ഇനി അല്ലാഹു അവന്റെ ഇഷ്ടപ്രകാരം ചെയ്യട്ടെ. ഇത്രയും പറഞ്ഞു അദ്ദേഹം പൊട്ടി കരയുവാൻ തുടങ്ങി... ദുഃഖത്തിൽ മുഴുകിയ യഹ്കൂബ് നബി (അ) ഇരുകണ്ണുകളിലും വെള്ളഴുത്ത് ' പോലെയായിരുന്നു. യൂസുഫിനെ ഓർത്ത് അങ്ങ് മരിക്കാറായിരിക്കുന്നു ഇനിയെകിലും മതിയാക്കണം എന്ന് അവർ പറഞ്ഞപ്പോൾ യഹ്ക്കൂബ് നബി(അ) അവരോട് പറഞ്ഞു: തന്റെ ആവലാതിയും വ്യസനവുമെല്ലാം അല്ലാഹു വിങ്കൽ ഞാൻ അർപ്പിച്ചിരിക്കുന്നു.
അല്ലാഹുവിങ്കൽ നിന്നു നിങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഞാൻ അറിയുന്നുണ്ട്. എന്നിട്ട് അദ്ദേഹം പുത്രന്മരോട് പറഞ്ഞു: എന്റെ പ്രിയപുത്രന്മാരെ! നിങ്ങൾ വേഗം മിസ്റിൽ പോയി നിങ്ങളുടെ സഹേദരന്മാരെ അന്വേഷിക്കുവാനും, അസീസിനെക്കണ്ട് ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരു വാനും അദേഹം മകളോട് ആവശ്യപ്പെട്ടു. പിതാവിന്റെ നിർദ്ദേശ പ്രകാരം പുത്രന്മാർ മിസ്റിലേക്ക് പോവുകയും. യൂസുഫ് നബി (അ) സന്നിധിയിൽ എത്തി പിതാവിന്റെ സങ്കടാവസ്ഥയും കുടുംബത്തിന്റെ ഭാരിദ്രവ്യം വിശദമാക്കി...
പരിശുദ്ധ
ഖുർക്കൻ ഈ കുറിച്ച് പറയുന്നത് നോക്കുക.
അവർ അദ്ദേഹത്തിന്റെ
അരികെ ചെന്നപ്പോൾ അവർ അപേക്ഷിച്ചു. "ഹേ അസീസേ! ഞങ്ങൾക്കും അങ്ങളുടെ
വീട്ടുക്കാർക്കും ദുർഭിക്ഷ ബാധിച്ചിരുന്നു. നിസ്സാരമായ വിലയാണ് ഞങ്ങൾ
കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അങ്ങ് ഞങ്ങൾക്ക് തികച്ചും അളന്നു തരണം. ഞങ്ങൾക്ക്
ദാനം തരികയും വേണം' തീർച്ചയായും ' അല്ലാഹു ദായകന്മാർക്ക് ' പ്രതിഫലം നൽകുന്നതാണ്. യൂസുഫ് നബി (സ) മറുപടി നിങ്ങൾ
മൂഢന്മാരായിരുന്ന സ്ഥിയിൽ യൂസുഫിനോടും അവന്റെ അനുജനോടും ചെയ്തതെന്താണെന്ന് നിങ്ങൾ
മനസ്സിലാക്കിയിട്ടുണ്ടോ? അവർ ചോദിച്ചു അങ്ങു തന്നെയാണോ
യുസുഫ് ?
യൂസുഫ് നബി (അ): അതെ ഞാൻ ആണ് യൂസുഫ്. ഇവൻ എന്റെ അനുജനമാണ് അല്ലാഹു തീർച്ചയായും ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു. വല്ലവനും അല്ലാഹു വിനെ ഭയപ്പെടുകയും സഹിക്കുകയും ചെയ്താൽ അല്ലാഹു തീർച്ചയായും ഗുണവാന്മാരുടെ പ്രതിഫലത്തെ പാഴാക്കുന്നതല്ല
ജേഷ്ടന്മാർ: അല്ലാഹുവാണെ സത്യം അല്ലാഹു അങ്ങയെ
ഞങ്ങളെക്കാൾ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. അദ്ദേഹം പ്രസ്താവിച്ചു. " ഇന്നേ ദിവസം
നിങ്ങൾക്ക് ഒരു ശിക്ഷയുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരും. അവൻ ദയാലുക്കളിൽ
വെച്ച് കൂടുതൽ ദയലുവാണ്.
യൂസുഫ് നബി (അ) ഈ സംഭാഷണത്തിൽ നിന്ന് അവര്ക്ക് ഒരു
കാര്യം മനസ്സിലാവുകയുണ്ടായി.
പിന്നീട് യൂസുഫ് നബി (അ) ജേഷ്ടമാരു കുശലാണേഷം നടത്തുകയും. പിതാവിനെയും കുടുംബത്തെ കാണുവാൻ ആഗ്രഹമറിക്കുകയും ചെയ്തു. ഒരാളോട് പോയി പിതാവിനെയും കുട്ടി കൊണ്ട് വരുവാൻ നിർദ്ദേശിച്ചു യഹുദ്ദ ആ ദൗത്യം എറ്റെടുത്ത്. യഹൂദയോട് ബഷീർ എന്ന അടിമയെ കൂടെകൂട്ടുവാൻ നബി നിർദ്ദേശച്ചു എന്നിട് ഒരു ഉടുപ്പ് ജേഷ്ടന്റെ കൈവശ്ടം കെടുത്തിട്ട് നബി പറഞ്ഞു ഇതു പിതാവിന്റെ മുഖത്തിട്ടാൽ കാഴ്ച തിരിച്ച് കിട്ടും. എത്രയും വേഗം പിതാവുമായി മടങ്ങി വരിക.. അവർ ഇരുവരും കൻ ആനിലേക്ക് യാത്ര തിരിച്ചു..
യൂസുഫ് നബി (അ)യുടെ നിർദ്ദേശ പ്രകാരം കൻആനിലേക്ക് പോയ
ദൂതരുടെ കൈവശം ഒരു ഉടുപ്പ് കൊടുത്തു വിട്ടു. അവർക്ക് വഴികാട്ടിയായി ബഷീർ എന്ന
അടിമയും ഉണ്ടായിരുന്നു. അവർ കൻ ആനിൽ പ്രവേശിച്ചപ്പോൾ പുത്രന്റെ വാസന അദ്ദേഹം
ആസ്വദിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: നിങ്ങൾ എനിക്ക് ബുദ്ധിഭ്രമം
ഉണ്ടെന്ന് പറയുന്നവരാണ്. എന്നാൽ, അങ്ങിനെ നിങ്ങൾ
തെററിദ്ധരിക്കുകയില്ലെങ്കിൽ ഞാൻ ഒരു വസ്തുത പറയാം......"യൂസുഫിന്റെ ഗന്ധം ഞാൻ
ഇതാ ആസ്വദിക്കുന്നു ".
ബഷീറും മാതാവും കണ്ടുമുട്ടിയതിന് ശേഷമാണ് യൂസുഫ് നബി(അ)യും പിതാവും കണ്ടുമുട്ടുകയുള്ളു എന്ന് അല്ലാഹുവിന്റെ കല്പനയ ഉണ്ടായിരുന്നു. അതു നടപ്പിലാകുകയും ചെയ്തു). യൂസുഫ് നബി(അ) കല്പിച്ച പോലെ തന്നെ ബഷീർ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യുടെ മുഖത്തേക്ക് ചേർത്തു പിടിച്ചു. ഉടനെ തന്നെ നബിയുടെ കാഴ്ച തിരിച്ചുകിട്ടി. "നിങ്ങൾ അറിയാത്തത് അല്ലാഹു വിങ്കൽനിന്ന് ഞാൻ അറിയുന്നുവെന്നു ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ " എന്നു അദ്ദേഹം പറയുകയുണ്ടായി. അപ്പോൾ യഹ്ക്കൂബ് നബി(അ)യോട് മക്കൾ അത്യധികം വെഷമത്തോടെ അപേക്ഷിച്ചു:
"ഞങ്ങളുടെ പിതാവേ.....ഞങ്ങളുടെ പാപം പൊറുത്തുതരുവാൻ അങ്ങു അല്ലാഹുവിനോട് അപേക്ഷിക്കണം. ഞങ്ങൾ തീർച്ചയായും തെറ്റുകാരായിരുന്നു". "തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിനോടു നിങ്ങൾക്കു വേണ്ടി മാപ്പിനപേക്ഷിക്കുന്നുണ്ട്. തീർച്ചയായും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ് യഹ്ക്കൂബ് നബി (അ) മറുപടി നൽകി.....ബഷീർ യൂസുഫ് നബി(അ)യുടെ സന്ദേശം യഹ്ക്കൂബ് നബി (അ) ന് കൈമാറി. കത്ത് വായിച്ച നബിയുടെ ഉള്ളം നിറഞ്ഞു.....അല്ലാഹുവിനെ സ്തുതിച്ച് യഹ്ക്കൂബ് നബി(അ)യും സംഘവും മിസ്റിലേക്ക് യാതയായി.
യഹ്‌ക്കൂബ് നബി(അ)യും സംഘവും മിസ്റിൽ എത്തിചേർന്നു.
അവരെ സ്വീകരിക്കാൻ മിസ്ർ പട്ടണം അണിഞ്ഞൊരുങ്ങിയിരുന്നു ' യൂസുഫ് നബി(അ)യുടെ അരികിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം എല്ലാവരെയും വാരി പുണർന്നു.
അവർ പരസ്പരം സ്നേഹാദരങ്ങൾ പങ്കുവെച്ചു. ഈ രംഗങ്ങൾക്ക് വാനവും ഭൂമിയും സാക്ഷ്യം
വഹിച്ചു.
യൂസുഫ് നബി (അ) പിതാവിനെയും മാതാവിനെയും
സഹോദരന്മാരെയും മറ്റുമെല്ലാം കൊട്ടാരത്തിലേക്ക് ആനയിച്ചു. തന്റെ സിംഹാസനത്തിന്റെ
വലത്തു ഭാഗത്ത് യഹ്ക്കൂബ് നബി(അ)യേയും ഇടത് ഭാഗത്ത് യഹ്ക്കൂബ് നബി(അ)യുടെ അവസാന
പത്നിയുടെ നിലയിൽ ലയ്യാ എന്ന ഇളയുമ്മയേയും ഇരുത്തി. യൂസുഫ് നബി(അ)യുടെ മാതാവായ
റാഹേൽ മരണപ്പെട്ടിരുന്നു. സഹോദരന്മാരെ സിംഹാസനത്തിന്റെ മുന്നിലായും ഇരുത്തി. ഇതിനെക്കുറിച്ച്
പരിശുദ്ധ ഖുർആൻ പറയുന്നത് കേൾക്കുക.
അല്ലാഹു ഉദേശിക്കുന്ന പക്ഷം അവർക്കു നിർഭയരായി മിസ്റിൽ പ്രവേശിക്കുമെന്നു സഹോദരന്മാരോടു അദ്ദേഹം പറയുകയും ചെയ്തു. മാതാപിതാക്കന്മാരെ അദ്ദേഹം സിംഹാസനത്തിൽ ഉപവിഷ്ടരാക്കി. അവർ (ജേഷ്ടന്മാർ) വിനീതരായി തലകുനിക്കുകയും ചെയ്തു.
യൂസുഫ് നബി(അ) പിതാവിനോട് പറഞ്ഞു: "എന്റെ പിതാവെ
! മുമ്പുണ്ടായ എന്റെ സ്വപ്നത്തിന്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അതിനെ
സത്യമാക്കി. എന്നെ തടവിൽ നിന്നും മോചിപ്പിച്ച നിലക്കും, എനിക്കും എന്റെ ജേഷ്ടന്മാർക്കുമിടയിൽ പിശാച് കുഴപ്പമുണ്ടാക്കിയതിന് ശേഷം
നിങ്ങളെ മലയോരത്തു നിന്നു കൊണ്ടുവന്ന വഴിക്കും എനിക്ക് അല്ലാഹു നന്മ
ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഗുണം
ചെയ്യുന്നവനാണ്. തീർച്ചയായും അവൻ സർവ്വജ്ഞനും യുക്തി സമ്പൂർണ്ണനും തന്നെയാണ്.
ഈ ഖിസ്സ എഴുത്തുകാരുടെ വർണ്ണനകളും അതിശയോക്തികളും കൊണ്ട് പരിശുദ്ധ ഖുർആന്റെ വിവരണവുമായി വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാവാം. ചരിത്ര കിതാബുകളിൽ കാണുന്ന പലതും ഇതിൽ ഉൾപെടുത്തിട്ടുണ്ട്, അതിനാൽ പിഴവുകൾ വന്ന് പോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക, ദുആയിൽ ഉൾപ്പെടുത്തുക
إرسال تعليق