പെരുന്നാൾ | ഈദുൽ ഫിത്ർ | EIDUL FITR

പെരുന്നാൾ  ആഘോഷം

മുസ്ലിം ഉമ്മത്തിന്റെ പ്രധാന ആഘോഷമാണ് പെരുന്നാൾ. ഓരോ വർഷവും ഈദുൽ ഫിത്വ്ർ, ഈദുൽ അള്ഹ എന്നിങ്ങനെ രണ്ട് പെരുന്നാൾ കടന്നുവരുന്നു. വിശുദ്ധ റമളാൻ അവസാനിക്കുന്നതോടെ ഈദുൽ ഫിത്ർ ആഗതമാ കുന്നു. നോമ്പ് മുറിക്കുന്ന പെരുന്നാൾ എന്നാണർത്ഥം.

ആഘോഷ ദിവസങ്ങളിൽ സ്രഷ്ടാവായ അല്ലാഹുവിനെ മറന്ന്, വിധിവിലക്കുകളെ വലിച്ചെറിഞ്ഞ് അനിസ്ലാമിക പ്രവണതകൾക്ക് കൂട്ടുനിൽക്കാതെ അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും അവനോട് മാപ്പിരക്കാനും ഇസ്ലാം അനുശാസിക്കുന്നു. അതിനുതകുന്നതായ കർമ്മ പദ്ധതികളാണ് പ്രസ്തുത ദിവസങ്ങളിൽ ഇസ്ലാം സംവിധാനം ചെയ്തിട്ടു ള്ളത്.

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന പെരുന്നാൾ ദിവസം ജീവിതത്തിൽ വന്നുപോയ പാപങ്ങൾ പൊറുപ്പിക്കാൻ നാം സമയം കണ്ടെത്തണം. പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.

ചെറിയ പെരുന്നാളിൽ, പെരുന്നാൾ രാവ് മരിബ് മുതൽ പെരുന്നാൾ നിസ്കാരത്തിന് തക്ബീറത്തുൽ ഇഹ്റാം കെട്ടുന്നത് വരെ എല്ലാ സമയത്തും തക്ബീർ ചൊല്ലൽ സുന്ന ത്താണ്. (തുഹ്ഫ് 3/51)

പുരുഷൻ, സ്ത്രീ, അടിമ, കുട്ടികൾ, യാത്രക്കാരൻ എല്ലാവർക്കും തക്ബീർ സുന്നത്താണ്. സ്ത്രീ ശബ്ദം ഉയർത്താൻ പാടില്ല. പള്ളി, വീട്, വഴി, അങ്ങാടി ഇവകൾ തക്ബീർ കൊണ്ട് ധന്യമാകണം. പെരുന്നാളും വെള്ളിയാഴ് ചയും ഒരുമിച്ച് വന്നാൽ അൽ കഹ്ഫിനേക്കാളും സ്വലാത്തി നേക്കാളും തക്ബീറിനാണ് മുൻഗണന നൽകേണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.


ആശംസയർപ്പിക്കൽ

പെരുന്നാൾ ദിവസം പരസ്പരം ആശംസയർപ്പിക്കൽ സുന്നത്താണ്. ചെറിയ പെരുന്നാളിന് പെരുന്നാൾ പിറവി മുതൽ (പെരുന്നാൾ രാവിലെ  മഗ്രിബ്) പെരുന്നാൾ ദിവസം മരിബ് വരെയും, ബലിപെരുന്നാളിന് അറഫാദിനത്തിന്റെ (ദുൽഹി ജ്ജ് 9) സുബ്ഹി മുതൽ അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസം മഗ്രിബ് (ദുൽ ഹിജ്ജ 13) വരെയുമാണ് ആശംസയർ പ്പക്കേണ്ട സമയം. 

 تَقَبَّلَ اللهُ مِنَّا وَمِنْكَ പോലോത്ത വാചകങ്ങളാണ് അനുയോജ്യമായത്. ആശംസയർപ്പിക്കുമ്പോൾ തിരിച്ചും ആശംസയർപ്പിക്കലും ഹസ്തദാനം നടത്തലും സുന്നത്ത് തന്നെ. ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കലും സുന്നത്താണ്. പുരുഷന്മാർ തമ്മിലും സ്ത്രീകൾ തമ്മിലും വിവാഹബന്ധം ഹറാമായവർ തമ്മിലുമാവാം. അന്യസ്ത്രീ പു രുഷന്മാർ തമ്മിൽ ഹറാമാണ്.

കുളിയും സുഗന്ധവും

പെരുന്നാളിന് കുളി സുന്നത്താണ്. ചെറിയ / വലിയ പെ രുന്നാളിന്റെ സുന്നത്ത് കുളി എന്ന് നിയ്യത്ത് ചെയ്യണം. പെരുന്നാൾ ദിവസത്തെ അർദ്ധരാത്രി മുതൽ സൂര്യാസ്തമയം വരെ യാണ് കുളിയുടെ സമയം. സുബ്ഹിക്ക് ശേഷമാവലാണ് ഉത്തമം. ഹൈള്, നിഫാസ് ഉള്ള സ്ത്രീകൾക്കും സുന്നത്താണ്. ഭംഗിയും വൃത്തിയുമാണ് കുളിയുടെ ലക്ഷ്യം. ചെറിയ കുട്ടികളെ രക്ഷിതാക്കൾ കുളിപ്പിക്കണം. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ സുബ്ഹിക്ക് ശേഷം രണ്ടും കരുതി കുളിച്ചാൽ രണ്ട് സുന്നത്തും ലഭിക്കും. കാരണം ജുമുഅകുളി യുടെ സമയം തുടങ്ങുന്നത് സുബ്ഹി മുതലാണ്.

പെരുന്നാൾ ദിവസം അർദ്ധരാത്രി മുതൽ അസ്തമയം വരെ സുഗന്ധം പൂശൽ സുന്നത്താണ്. നിസ്കാരത്തിന് ഹാജറാകാത്തവർക്കും കുളിയും സുഗന്ധം പൂശലും സുന്നത്ത് തന്നെ. സുഗന്ധം കസ്തൂരി പോലോത്തതാവലാണ് ഉത്തമം. വിലകുറഞ്ഞ താഴ്ന്നത് വാങ്ങി പുരട്ടി മറ്റുള്ളവരെ പ്രയാസ പ്പെടുത്താൻ പാടില്ല. ഇഹ്റാമിലുള്ളവരും ഭർത്താവ് മരണപ്പെട്ട് ഇദ്ദയിലുള്ളവരും സുഗന്ധം പൂശൽ ഹറാമാണ്.

ഭംഗിയാവൽ

നഖം വെട്ടുക, കക്ഷരോമം ഗുഹ്യരോമം നീക്കുക, മീ ശവെട്ടുക, ദുർഗന്ധങ്ങൾ നീക്കുക, മിസാക്ക് ചെയ്യുക, പുതുവസ്ത്രം ധരിക്കുക, എന്നിവ കൊണ്ട് പെരുന്നാൾ ദിവസം ഭംഗിയാവണം. ഇതിൽ നഖം വെട്ടുക, ഗുഹ്യകക്ഷരോമം നീ ക്കുക, മീശവെട്ടുക, എന്നിവ ഇഹ്റാം കെട്ടിയവന് ഹറാമും ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന് കറാഹത്തുമാണ്. (ഹൈള്, നിഫാസ് കാരികളും ഇത് നീക്കം ചെയ്യാൻ പാടില്ല). ഭംഗിയുള്ള പുതിയ വെള്ള വസ്ത്രം ധരിക്കലാണ് ഉത്തമം. വെള്ളിയാഴ്ച പുതിയതല്ലെങ്കിലും വെള്ളയാണ് ധരിക്കേണ്ടത്. പെരുന്നാൾ ദിവസം വെള്ള പഴയതും, കളർ പുതിയതുമാണെങ്കിൽ കളറാണ് ധരിക്കേണ്ടത്.

നഖം മുറിക്കൽ

കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണ്. വ്യാഴാഴ്ചയോ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പോ ആവണം. കെ വിരലുകളുടെ നഖം വെട്ടുമ്പോൾ വലത് കൈയിന്റെ ചൂണ്ടു വിരൽ മുതൽ തുടങ്ങി ക്രമമായി ചെറുവിരൽ എത്തിയതിന് ശേഷം തള്ളവിരലിൽ അവസാനിപ്പിക്കുകയും പിന്നീട് ഇടത് കൈയിന്റെ ചെറുവിരലിൽ നിന്നാരംഭിച്ച് ഇടത്തോട്ട് ക്രമമായി തള്ളവിരൽ വരെയും വെട്ടുക. കാലിൽ, വലതു കാലിന്റെ ചെറുവിരലിൽ നിന്നാരംഭിച്ച് ഇടത്തോട്ട് ക്രമമായി തള്ളവിര ലിൽ എത്തിയ ശേഷം ഇടതു കാലിന്റെ തള്ള വിരൽ മുതൽ ചെറുവിരൽ വരെ ക്രമമായി വെട്ടുക. നഖം മുറിക്കുന്നതിന് മുമ്പും ശേഷവും കഴുകൽ സുന്നത്താണ്.

ഒരു കൈയിന്റെയോ കാലിന്റെയോ നഖം മാത്രം വെട്ടി അവസാനിപ്പിക്കുക, കൈകളുടെയോ കാലുകളുടെയോ മുഴുവൻ നഖവും വെട്ടാതിരിക്കുക, പല്ല് കൊണ്ട് നഖം കടിച്ചു മുറിക്കുക എന്നിവയെല്ലാം കറാഹ്ത്താണ്, എന്നാൽ കൈകളുടേത് മാത്രമോ കാലുകളുടെത് മാത്രമോ മുറിച്ച് അവസാനിപ്പിക്കൽ കറാഹത്തില്ല


Post a Comment

Previous Post Next Post

Hot Posts