സമസ്ത പൊതുപരീക്ഷ; സേ പരീക്ഷയും പുനർമൂല്യനിർണയവും | Apply for Revaluation |


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.



സമസ്ത സേ പരീക്ഷ

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2023 മെയ് 7ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷക്കിരിക്കാവുന്നതാണ്.

Say - Exam എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Students Reg.no. എന്നുള്ളിടത്ത് കുട്ടിയുടെ രജിസ്തര്‍ നമ്പര്‍ എന്റര്‍ ചെയ്ത് ക്ലാസും സെലക്ട് ചെയ്ത് Search Student എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത് Register എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ മദ്‌റസയില്‍ സേ പരീക്ഷക്കുള്ള കുട്ടികളെ എല്ലാം ഒരുമിച്ച് രജിസ്തര്‍ ചെയ്യണം.  അപ്പോള്‍ താഴെ കുട്ടികളുടെ ഫീസും പേമെന്റ് ചെയ്യാന്‍ പച്ചകളറില്‍ Pay എന്ന് കാണിക്കും. അത് ഉറപ്പ് വരുത്തി പേമെന്‌റ് ചെയ്യാനുള്ള ഒപ്ഷന്‍ വരും. പേമെന്റ് പ്രൊസസിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ ഡിലീറ്റ് ചെയ്യരുത്. പേമെന്റ് കംപ്ലീറ്റ് ആയാല്‍ പേമെന്റ് ഡീറ്റയില്‍സില്‍ Action എന്നതിന് താഴെ പ്രിന്റ് വരും. അതാണ് പൈസ അടച്ച രസീതി.

റിവാല്വേഷന്‍ (പുനഃപരിശോധന) അപേക്ഷിക്കേണ്ട വിധം

www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 200 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 8 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


Revaluation എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Students Reg.no. എന്നുള്ളിടത്ത് കുട്ടിയുടെ രജിസ്തര്‍ നമ്പര്‍ എന്റര്‍ ചെയ്ത് ക്ലാസും സെലക്ട് ചെയ്ത് Search Student എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത് പുനഃപരിശോധനക്കുള്ള വിഷയം മാത്രം സെലക്ട് ചെയ്ത് Register എന്നതില്‍ ക്ലിക്ക് ചെയ്യുക. (മദ്റസയിലെ റിവാല്വേഷന്‍ കൊടുക്കാനുള്ള എല്ലാ കുട്ടികളുടെയും ഒരുമിച്ച് തന്നെ രജിസ്തര്‍ ചെയ്ത് ഫീസടക്കുക) അപ്പോള്‍ താഴെ വിഷയങ്ങളും Amount എന്നുള്ളിടത്ത് അടക്കാനുള്ള ഫീസും കാണിക്കും. അത് ഉറപ്പ് വരുത്തി പേമെന്‌റ് ചെയ്യാനുള്ള ഒപ്ഷന്‍ വരും. പേമെന്റ് ചെയ്യാന്‍ പച്ചകളറില്‍ Pay എന്ന് കാണിക്കും. പേമെന്റ് കംപ്ലീറ്റ് ആയാല്‍ പേമെന്റ് ഡീറ്റയില്‍സില്‍ Action എന്നതിന് താഴെ പ്രിന്റ് വരും. അതാണ് പൈസ അടച്ച റസീതി.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്തര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സി.ബി.എസ്.ഇ പൊതുപരീക്ഷയും, എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷയിലും പങ്കെടുക്കേണ്ടിവന്ന കുട്ടികള്‍ക്ക് മാത്രമായി ഈ വര്‍ഷം മാര്‍ച്ച് 12ന് സ്പെഷ്യല്‍ പരീക്ഷ ഏര്‍പെടുത്തിയിരുന്നു.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,18,191 കുട്ടികളില്‍ 1,15,688 പേര്‍ വിജയിച്ചു. 97.88ശതമാനം. 1,191 ടോപ് പ്ലസും, 15,297 ഡിസ്റ്റിംഗ്ഷനും, 37,417 ഫസ്റ്റ് ക്ലാസും, 21,303 സെക്കന്റ് ക്ലാസും, 40,480 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,388 കുട്ടികളില്‍ 98,671 പേര്‍ വിജയിച്ചു. 99.28 ശതമാനം. 1,978 ടോപ് പ്ലസും, 20,235 ഡിസ്റ്റിംഗ്ഷനും,  36,419 ഫസ്റ്റ് ക്ലാസും, 14,002 സെക്കന്റ് ക്ലാസും, 26,037 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,415 കുട്ടികളില്‍ 38,961 പേര്‍ വിജയിച്ചു. 98.85 ശതമാനം. 232 ടോപ് പ്ലസും, 3,738 ഡിസ്റ്റിംഗ്ഷനും, 11,185 ഫസ്റ്റ് ക്ലാസും, 7,561 സെക്കന്റ് ക്ലാസും, 16,245 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 7,476 കുട്ടികളില്‍ 7,421 പേര്‍ വിജയിച്ചു. 99.26 ശതമാനം. 47 ടോപ് പ്ലസും, 882 ഡിസ്റ്റിംഗ്ഷനും, 2,426 ഫസ്റ്റ് ക്ലാസും, 1,406 സെക്കന്റ് ക്ലാസും, 2,660 തേര്‍ഡ്ക്ലാസും ലഭിച്ചു.

Post a Comment

Previous Post Next Post

Hot Posts