സമയം
തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയമോ സന്ദര്‍ഭമോ ഇല്ല. നിസ്കാരം വിലക്കപ്പെടാത്ത ഏത് സമയത്തും ഇത് നിര്‍വഹിക്കപ്പെടാവുന്നതാണ്. മുന്തിയതും പിന്തിയതും രഹസ്യവും പരസ്യവുമായ മുഴുവന്‍ തെറ്റുകളും തസ്ബീഹ് നിസ്കാരം കൊണ്ട് പൊറുക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം.കഴിയുമെങ്കിൽ എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കൽ അതിനും സാധിച്ചില്ലെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലും നിർവഹിക്കേണ്ടതാണ്.
റക്അത്ത്
- തസ്ബീഹ് നിസ്ക്കാരം നാല് റക്അത്താണ്
- പകലിൽ 4 റക്അത്ത് ഒന്നിച്ചും രാത്രിയിൽ 2 റക്അത്ത് വീതവുമാണ് ഉത്തമം.
സൂറത്ത്
ഓരോ റക്അത്തിലും ഫാത്തിഹക്ക് ശേഷം ഓതേണ്ട സൂറത്തുകൾ
- ഒന്നാം റക്അത്തിൽ - സൂറത്തുത്തകാസുർ
- രണ്ടാം റക്അത്തിൽ - സൂറത്തുൽ അസ്ർ
- മൂന്നാം റക്അത്തിൽ - സൂറത്തുൽ കാഫിറൂന
- നാലാം റക്അത്തിൽ - സൂറത്തുൽ ഇഖ്ലാസ്
നിസ്കാര രൂപം
അല്ലാഹു തആലാക്ക് വേണ്ടി രണ്ട് റക്അത്ത് തസ്ബീഹ് സുന്നത്ത് നിസ്കാരം ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തില്‍ ഇഹ്റാം കെട്ടണം. നാല്‍ റക്അത്തുള്ള തസ്ബീഹ് നിസ്കാരത്തില്‍ 300 തവണ ...سبحان الله والحمد لله ولا اله الا الله الله اكبر..... എന്ന ദിക്റ് ചൊല്ലണം. ഇതാണ് തസ്ബീഹ് നിസ്കാരത്തിന്റെ പ്രത്യേകത. ഒന്നാം റക്അത്തില്‍ ഫാത്തിഹക്കും സൂറത്തിനും ശേഷം പതിനഞ്ച് പ്രാവശ്യം റുകൂഅ്, ഇഅ്തിദാല്, രണ്ട് സുജുദുകള്‍, ഇടയിലെ ഇരുത്തം എന്നിവയിലെ സുന്നത്തായ ദിക്റുകള്‍ക്ക് ശേഷം പത്ത് പ്രാവശ്യം, രണ്ടാം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്ത് പ്രാവശ്യം ഇങ്ങനെ ഒരു റക്അത്തില്‍ 75 തസ്ബീഹാണ് ചൊല്ലേണ്ടത്. ഇതേ പ്രകാരം രണ്ടാം റക്അത്തിലും ആവര്‍ത്തിക്കണം. രണ്ടാം റക്അത്തില്‍ അത്തഹിയ്യാത്തിനും സ്വലാത്തിനും മുമ്പാണ് അവസാനത്തെ പത്ത് തസ്ബീഹ് ചൊല്ലേണ്ടത്. ശേഷം സലാം വീട്ടുകയും അടുത്ത രണ്ട് റക്അത്ത് ഇപ്രകാം പൂര്‍ത്തിയാക്കുകയും ചെയ്യണം.
തസ്ബീഹ് നിസ്ക്കാരവും ജമാഅത്തും
തസ്ബീഹ് നിസ്ക്കാരം ജമാഅത്ത് സുന്നത്തില്ലാത്ത നിസ്ക്കാരമാണ്. എങ്കിലും ജമാഅത്തായി നിസ്ക്കരിക്കുന്നതു കൊണ്ട് കറാഹത്ത് വന്നു ചേരുകയില്ല. ജനങ്ങൾക്ക് തസ്ബീഹ് നിസ്ക്കാരം പഠിപ്പിക്കുക, അതിനു പ്രേരണ നൽകുക എന്ന സദുദ്ദേശ്യമാണെങ്കിൽ അത് പ്രതിഫലാർഹമാണ്. എന്നാൽ അതുകാരണം ജമാഅത്ത് സുന്നത്താണെന്ന ധാരണ ജനങ്ങൾക്കുണ്ടാകാൻ പാടില്ല.
ശ്രദ്ധിക്കാൻ
ഖിറാഅത്തിന് ശേഷം ചൊല്ലേണ്ട 15 തസ്ബീഹ് ഖിറാഅത്തിന് മുമ്പിലേക്കും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പറഞ്ഞ പത്ത് തസ്ബീഹ് ഖിറാഅത്തിന്റെ പിന്നിലേക്കും മാറ്റാവുന്നതാണ്. റുകൂഇല്‍ ചൊല്ലേണ്ട തസ്ബീഹ് വിട്ടുപോയെന്ന് ഇഅ്തിദാലില്‍ ഓര്‍മ വന്നാല്‍ തസ്ബീഹിന് വേണ്ടി വീണ്ടും റുകൂഇലേക്ക് മടങ്ങരുത്. ഇഅ്തിദാല്‍ ചുരുങ്ങിയ ഫര്‍ളായത് കൊണ്ട് അവ ഇഅ്തിദാലില്‍ കൂട്ടിയെടുക്കാനും പറ്റില്ല. പ്രത്യുത അത് സുജൂദില്‍ കൊണ്ട് വരേണ്ടതാണ്. തസ്ബീഹുകളുടെ എണ്ണം ചുരുക്കി നിസ്കരിച്ചാല്‍ നിസ്കാരം ബാത്തിലാകില്ല. നിസ്കാരത്തിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. തസ്ബീഹ് മുഴുവനും ഒഴിവാക്കിയാല്‍ അടിസ്ഥാന സുന്നത്ത് ലഭിക്കില്ല. നിരുപാദിക നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ 2/239)
إرسال تعليق