കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിന് തയ്യാറാക്കിയ പല നിറങ്ങൾ നൽകി ആകർഷകമാക്കിയ അറബി അക്ഷരങ്ങളുടെ ചാർട്ട് ആണു താഴെ. പ്രൻറ് എടുത്തി വെട്ടിയെടുക്കാവുന്ന രൂപത്തിലാണു തയ്യാറാക്കിട്ടുള്ളത്. വെട്ടിയെടുത്തതിനു ശേഷം പേപ്പർ കൊണ്ട് കവർ ഉണ്ടാക്കി അതിൽ സൂക്ഷിക്കാം
പേപ്പർ കൊണ്ട് എങ്ങനെ കവർ നിർമിക്കാം
മുകളിൽ കാണുന്ന ചിത്രം നിരീക്ഷിച്ച് ഒരു പേപ്പർ എടുത്ത് അതിൽ കാണുന്ന പോലെ വരയിട്ടതിനു ശേഷം വെട്ടിയെടുത്ത് ഒട്ടിക്കുക. ഉണ്ടാക്കാൻ പോവുന്ന കവറിൽ നമ്മുടെ അക്ഷരങ്ങളുടെ കാർഡുകൾ കയറി നിൽക്കും എന്ന് ആദ്യമേ ഉറപ്പുവരുത്തുക.
ചട്ട പെട്ടിയിൽ ഒട്ടിച്ചെടുക്കാം.
അക്ഷരങ്ങളുടെ കാർഡുകൾ വെട്ടിയെടുത്ത് അതേവലിപ്പത്തിൽ കട്ടിയുള്ള ചട്ട പ്പെട്ടിയൊ മറ്റൊ വെട്ടിയെടുത്ത് അതിൽ ഒട്ടിച്ചെടുത്ത് ഒരു പെട്ടിയിൽ സൂക്ഷിക്കുകയാണെങ്കിൽ നമ്മുടെ കാർഡുകൾ കൂടുതൽ കാലം കേടുകൂടാതെ ഉപയോഗിക്കാം
ഷെയർ ചെയ്യുന്നവർ ലിങ്ക് ഷെയർ ചെയ്തു കൊടുക്കുക പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യരുത്
ماشاء الله
ReplyDeletePost a Comment