ഉമ്മാന്റെ കാലടിയിലാണ് സ്വർഗമെന്ന് പഠിപ്പിച്ച തിരുനബിﷺയുടെ അനുയായികളാണ് നമ്മൾ. ഈ ദിവസത്തിൽ മാത്രം സ്റ്റേറ്റസിലും പോസ്റ്റിലും മാത്രം ഒതുങ്ങന്നതല്ല ഉമ്മയോടുള്ള കടപ്പാട്. ധർമ സമരത്തിന് അനുവാദം ചോദിച്ചുവന്ന അനുചരനോട് മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ പരിചരിക്കുക. അവരുടെ കാലുകള്‍ക്ക് കീഴിലാണ് സ്വർഗമുള്ളതെന്നായിരുന്നു മുത്ത്നബിﷺയുടെ മറുപടി.
وَعَنْ مُعَاوِيَةَ بْنِ جَاهِمَةَ، عَنْ أَبِيهِ قَالَ: «أَتَيْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَسْتَشِيرُهُ فِي الْجِهَادِ، فَقَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " أَلَكَ وَالِدَانِ؟ ". قُلْتُ: نَعَمْ. قَالَ: " الْزَمْهُمَا، فَإِنَّ الجنة تحت أقدامهم.
(مجمع الزوائد)
ഈ വിഷയവുമായി സൽസരണിയിൽ മുമ്പ് അയച്ചിരുന്ന ഏതാനും മെസ്സേജുകൾ താഴെ ചേർക്കുന്നു:
♦️ സ്വർഗത്തിൽ ഓതുന്ന ശബ്ദം!
عَنْ عَائِشَةَ رضي الله عنها ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " نِمْتُ فَرَأَيْتُنِي فِي الْجَنَّةِ، فَسَمِعَتُ صَوْتَ قَارِئٍ يَقْرَأُ، فَقُلْتُ: مَنْ هَذَا؟ قَالُوا: حَارِثَةُ بْنُ النُّعْمَانِ "، فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " كَذَاكَ الْبِرُّ، كَذَاكَ الْبِرُّ، كَذَاكَ الْبِرُّ، وَكَانَ أَبَرَّ النَّاسِ بِأُمِّهِ " (شعب الإيمان للليهقي :٧٤٦٧)
▪️▪️▪️▪️▪️▪️▪️▪️▪️▪️
ആയിഷാ ബീവി(റ) വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: ഉറങ്ങുമ്പോള്‍ ഞാന്‍ സ്വർഗത്തിൽ പ്രവേശിച്ചതായി സ്വപ്നം കണ്ടു. അവിടെ ഒരാള്‍ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു. ഞാന്‍ ചോദിച്ചു: ആരാണത്?
മലക്കുകൾ പറഞ്ഞു: ഹാരിസതുബ്നു നുഅ്മാൻ(റ)എന്നവരാണ്.
നബിﷺ സ്വഹാബികളോടായി പറഞ്ഞു: അദ്ദേഹം ആ സ്ഥാനം കരസ്ഥമാക്കിയത് അദ്ദേഹം ചെയ്ത ഗുണം കൊണ്ടാണ്. ഗുണം കൊണ്ടാണ്. അദ്ദേഹം തന്റെ ഉമ്മയോട് വല്ലാതെ ഗുണം ചെയ്യുന്നവരാണ്.
(ശുഅ്‌ബുൽ ഈമാൻ
:7467)
♦️ ഉമ്മാന്റെ മനസ്സ് വേദനിക്കുമോ?!
ﻋَﻦْ ﻣُﻮﺳَﻰ ﺑْﻦِ ﻋُﻘْﺒَﺔَ، ﻗَﺎﻝَ: ﺳَﻤِﻌْﺖُ اﻟﺰُّﻫْﺮِﻱَّ، ﻳَﻘُﻮﻝُ: " ﻛَﺎﻥَ ﻋَﻠِﻲُّ ﺑْﻦُ اﻟْﺤُﺴَﻴْﻦِ ﺑْﻦِ ﻋَﻠِﻲِّ ﺑْﻦِ ﺃَﺑِﻲ ﻃَﺎﻟِﺐٍ ﻻَ ﻳَﺄْﻛُﻞُ ﻣَﻊَ ﺃُﻣِّﻪِ، ﻭَﻛَﺎﻥَ ﺃَﺑَﺮَّ اﻟﻨَّﺎﺱِ ﺑِﻬَﺎ، ﻓَﻘِﻴﻞَ ﻟَﻪُ ﻓِﻲ ﺫَﻟِﻚَ، ﻓَﻘَﺎﻝَ: ﺃَﺧَﺎﻑُ ﺃَﻥْ ﺁﻛُﻞَ ﻣَﻌَﻬَﺎ ﻓَﺘَﺴْﺒِﻖُ ﻋَﻴْﻨُﻬَﺎ ﺇِﻟَﻰ ﺷَﻲْءٍ ﻣِﻦَ اﻟﻄَّﻌَﺎﻡِ، ﻭَﺃَﻧَﺎ ﻻَ ﺃَﻋْﻠَﻢُ ﺑِﻪِ ﻓَﺂﻛُﻠَﻪُ، ﻓَﺄَﻛُﻮﻥُ ﻗَﺪْ ﻋَﻘَﻘْﺘُﻬَﺎ "
(البر والصلة لإبن الجوزي :٨٦)
〰️〰️〰️〰️〰️〰️〰️〰️〰️〰️
മഹാനായ ഹുസൈൻ(റ)വിന്റെ മകൻ അലി(റ)തന്റെ ഉമ്മയോട് വളരെ അധികം ഗുണം ചെയ്യുന്നവരും, സ്നേഹമുള്ളവരുമാണ്. പക്ഷേ ഉമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: "ഞാൻ ഉമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മുമ്പിലുള്ള ഏതെങ്കിലും ഭക്ഷണത്തിലേക്ക് ഉമ്മ അതൈടുക്കാൻ ആഗ്രഹിച്ച് നോക്കിനിൽക്കെ അതറിയാതെ ഞാൻ അതെടുത്ത് കഴിക്കുകയും, അതുകാരണം ഉമ്മാന്റെ മനസ്സ് ഞാൻ വേനിപ്പിച്ചേക്കുമോ എന്ന് ഭയക്കുന്നു.
(അൽബിർറു വസ്വില :86)
♦️ പരസ്പരം ദുആ ചെയ്യുന്ന ഉമ്മയും മോനും
ﻋَﻦْ ﺃَﺑِﻲ ﻣُﺮَّﺓَ، ﺃَﻥَّ ﺃَﺑَﺎ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ " ﻛَﺎﻥَ ﺇِﺫَا ﺃَﺭَاﺩَ ﺃَﻥْ ﻳَﺨْﺮُﺝَ ﻣِﻦْ ﺑَﻴْﺘِﻪِ ﻭَﻗَﻒَ ﻋَﻠَﻰ ﺑَﺎﺏِ ﺃُﻣِّﻪِ، ﻓَﻘَﺎﻝَ: اﻟﺴَّﻼَﻡُ ﻋَﻠَﻴْﻚِ ﻳَﺎ ﺃُﻣَّﺘَﺎﻩُ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ، ﻓَﺘَﻘُﻮﻝُ، ﻭَﻋَﻠَﻴْﻚَ اﻟﺴَّﻼَﻡُ ﻳَﺎ ﺑُﻨَﻲَّ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ.
ﻓَﻴَﻘُﻮﻝُ: ﺭَﺣِﻤَﻚِ اﻟﻠَّﻪُ ﻛَﻤَﺎ ﺭَﺑَّﻴْﺘَﻨِﻲ ﺻَﻐِﻴﺮًا، ﻓَﺘَﻘُﻮﻝُ: ﺭَﺣِﻤَﻚَ اﻟﻠَّﻪُ ﻛَﻤَﺎ ﺑَﺮَﺭْﺗَﻨِﻲ ﻛَﺒِﻴﺮًا، ﻭَﺇِﺫَا ﺃَﺭَاﺩَ ﺃَﻥْ ﻳَﺪْﺧُﻞَ ﺻَﻨَﻊَ ﻣِﺜْﻠَﻪُ "
(البر والصلة لإبن الجوزي :٨٤)
〰️〰️〰️〰️〰️〰️〰️〰️〰️〰️
മഹാനായ അബൂഹുറൈറ(റ) വീട്ടിൽ നിന്ന് പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ വീട്ട് വാതിൽക്കൽ നിന്നുകൊണ്ട് ഉമ്മയെ നോക്കി ഇങ്ങനെ പറയും.
اﻟﺴَّﻼَﻡُ ﻋَﻠَﻴْﻚِ ﻳَﺎ ﺃُﻣَّﺘَﺎﻩُ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ،
അത് കേൾക്കുന്ന ഉമ്മ മറുപടി കൊടുക്കും:
ﻭَﻋَﻠَﻴْﻚَ اﻟﺴَّﻼَﻡُ ﻳَﺎ ﺑُﻨَﻲَّ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ.
ശേഷം മഹാനവർകൾ ഉമ്മയോട് പറയും: ഉമ്മാ! എന്നെ ചെറുപ്പത്തിൽ അങ്ങ് വളർത്തിയത് പോലെ അല്ലാഹു അങ്ങയ്ക്ക് റഹ്‌മത്ത് ചെയ്യട്ടെ!
മാതാവ്: നീ വലുതായിട്ട് എന്നോട് ഗുണം ചെയ്ത് കൊണ്ടിരിക്കുന്നത് പോലെ നിനക്കും അല്ലാഹു റഹ്‌മത്ത് ചെയ്യട്ടെ!. വീട്ടിൽ തിരിച്ചെത്തുന്ന സമയത്തും മഹാനവർകൾ ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു.
(അൽബിർറു വസ്വില:84)
♦️ ഒരിക്കലും പകരമാവില്ല!
رأى ابن عمر رجلا يطوف بالبيت حاملا أمه، وهو يقول لها: أتريني جزيتك يا أمه؟ فقال ابن عمر: ولا طلقة واحدة، أو قال: ولا زفرة واحدة.
(بهجة المجالس)
➖➖➖➖➖➖➖➖➖
ഒരിക്കൽ ഒരാൾ തന്റെ മാതാവിനെയും ചുമന്ന് കഅ്ബാലായത്തെ ത്വവാഫ് ചെയ്യുന്നത് അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ ശ്രദ്ധയില്‍ പെട്ടു.. അയാള്‍ തന്റെ മാതാവിനോട് പറഞ്ഞു : ഉമ്മാ, ഞാൻ അങ്ങയെ ഇപ്രകാരം ചെയ്യുന്നത് അങ്ങ് എനിക്ക് ചെയ്തതിന് പകരമാകുമോ?
ഇത് കേട്ട ഇബ്നു ഉമർ(റ) പറഞ്ഞു: ഇല്ല, ഒരിക്കലും ആവുകയില്ല. നിന്റെ മാതാവ് സഹിച്ച ഒരു പ്രസവ വേദനയോട് പോലും അത് പകരമാവില്ല.
(ബഹ്ജതുൽ മജാലിസ്)
♦️ കടപ്പാട് ആരോട്?
ﻋَﻦْ ﻋَﺎﺋِﺸَﺔَ، ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ ﻗَﺎﻟَﺖْ: ﻗُﻠْﺖُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺃَﻱُّ اﻟﻨَّﺎﺱِ ﺃَﻋْﻈَﻢُ ﺣَﻘًّﺎ ﻋَﻠَﻰ اﻟْﻤَﺮْﺃَﺓِ؟ ﻗَﺎﻝَ: «ﺯَﻭْﺟُﻬَﺎ» ﻗُﻠْﺖُ: ﻓَﺄَﻱُّ اﻟﻨَّﺎﺱِ ﺃَﻋْﻈَﻢُ ﺣَﻘًّﺎ ﻋَﻠَﻰ اﻟﺮَّﺟُﻞِ؟ ﻗَﺎﻝَ: «ﺃُﻣُّﻪُ.
(المستدرك على الصحيحين:٧٢٤٤ )
➖➖➖➖➖➖➖➖➖
ആയിഷാ(റ) ഉദ്ധരിക്കുന്നു: ഞാൻ മുത്ത്നബിﷺയോട് ചോദിച്ചു: യാ റസൂലള്ളാ! സ്ത്രീകൾക്ക് ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ കടപ്പാട് ആരോടാണ്?
മുത്ത്നബിﷺ: തന്റെ ഭർത്താവിനോട്.
ഞാൻ വീണ്ടും ചോദിച്ചു: പുരുഷന്ന് ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ കടപ്പാട് ആരോടാണ്?
മുത്ത്നബിﷺ: തന്റെ മാതാവിനോട്.
(ഹാകിം)
- ഭർത്താവിന്റെ തൃപ്തിയിലാണ് ഭാര്യയുടെ വിജയമുള്ളത്. ഒരു പുരുഷന്റെ വിജയമാണെങ്കിൽ അത് അവന്റെ മാതാവിന്റെ തൃപ്തിയിലുമാണ്.
♦️ 700 വർഷത്തെ തൗബ
وقيل : أوحى الله تبارك وتعالى إلى داود عليه الصلاة والسلام : اصعد إلى جبل كذا تری رجلا ورعا وهو يعبدني سبعمائة عام ويعتذر إلي من ذنب واحد ، وهو أنه كان يوما يمشي على سطحه ووالدته في المنزل تحت ذلك السطح فاصابها التراب من مشيه ، ولم يعلم بذلك فهو يعتذر من ذلك سبعمائة عام ؛ يا داود اذهب إليه وبشره بالمغفرة . فصعد داود عليه السلام إلى الجبل ، فإذا برجل نحيف الجسم من العبادة وهو في الصلاة، فسلم عليه داود فلما فرغ من الصلاة رد عليه السلام ثم قال له : من أنت ؟، قال : أنا داود قال : يا داود کنت مررت على السطح وتحته والدتي وقد اصابها تراب مني تمشي عليه ، ولي سبعمائة عام أعتدر إلى الله تعالى من ذلك الذنب ، لا أتقرع لا اكل ولا شرب ، قال داود عليه السلام : جئتك ابشرك أن الله تعال راض عنك وقد غفر لك ، وقد خرجت والدتك من الدنيا وهي راضية عنك . قال : فلما سمع العابد ذلك قال : لا أحب الحياه بعد هذا, فسجد وقال : اللهم اقبضني إليك ، فمات من ساعته تلك وهو ساجد .
(بستان الفقراء ونزهة القراء:٢/٤١)
➖➖➖➖➖➖➖➖➖➖➖
അല്ലാഹു ദാവൂദ് നബി(അ)ന് വഹ്‌യ് അറിയിച്ചു: ഇന്നാലിന്ന പർവതത്തിൽ കയറുക, എഴുനൂറു വർഷമായി എന്നെ ആരാധിക്കുകയും ഒരു പാപത്തിന് എന്നോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു ഭക്തനെ അവിടെ നിങ്ങൾക്ക് കാണാം. അദ്ദേഹം ഒരു ദിവസം തന്റെ വീടിന്റെ മേൽക്കൂരയിൽ നടക്കുകയായിരുന്നു, അവരുടെ ഉമ്മ ആ മേൽക്കൂരയുടെ താഴെയുണ്ടായിരുന്നു. നടക്കുമ്പോൾ അൽപം മണ്ണ് ഉമ്മാന്റെ ദേഹത്ത് വീണത്, അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ അയാള്‍ ഖേദിക്കുകയും, എഴുനൂറു വർഷമായി പാപമോചനം നടത്തുകയുമാണ്.
"ദാവൂദ് നബിയെ, നിങ്ങള്‍ അയാളുടെ അടുക്കൽ പോയി അദ്ദേഹത്തോട് പാപമോചനം ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക."
ദാവൂദ് നബി (അ) ആ മലമുകളില്‍ കയറി, അവിടെ സദാസമയവും ഇബാദെടുത്ത കാരണം ശരീരം മെലിഞ്ഞ ഒരാള്‍ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. മഹാനവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞു. നിസ്കരിച്ച് കഴിഞ്ഞ ശേഷം അയാള്‍ സലാം മടക്കുകയും നിങ്ങൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു.
മഹാൻ പറഞ്ഞു : "ഞാൻ ദാവൂദാണ്.
അയാള്‍ തന്റെ സങ്കടം പറയാന്‍ തുടങ്ങി. മേൽക്കൂരയിൽ നടക്കുമ്പോൾ ഉമ്മയുടെ ദേഹത്ത് മണ്ണ് വീണതും അതുകാരണം 700 വർഷമായി തൗബ ചെയ്യുകയാണെന്നും, ഈ കാലയളവിൽ ശരിയായ ഭക്ഷണമോ പാനിയമോ ഒന്നുമില്ലാതെയാണ് ജീവിച്ചതെന്നും വിവരിച്ചു.
ദാവൂദ് നബി(അ) പറഞ്ഞു: "അല്ലാഹു താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു, താങ്കളെ തൃപ്തിപ്പെട്ടിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. മാത്രമല്ല നിങ്ങളുടെ മാതാവ് നിങ്ങളെക്കുറിച്ച് വളരെ സന്തോഷത്തോടെയും തൃപ്തിയോടെയും ഈ ലോകത്തോട് വിടപറയുകയും ചെയ്തിരിക്കുന്നു. ഇതുകേട്ടപ്പോൾ ആ ഭക്തൻ പറഞ്ഞു: "എനിക്ക് ഇനി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല."
അയാൾ സുജൂദിൽ വീണ് "അല്ലാഹുവെ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കേണമെ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തൽക്ഷണം സുജൂദിൽ തന്നെ മരിക്കുകയും ചെയ്തു.
(ബുസ്താനുൽ ഫുഖറാഅ്:2/41)
♦️ ഖബറിൽ നിന്നും കഴുതക്കരച്ചിൽ
ﺃَﻥَّ اﻟْﻌَﻮَّاﻡَ ﺑْﻦَ ﺣَﻮْﺷَﺐَ ﻗَﺎﻝَ: ﻧَﺰَﻟْﺖ ﻣَﺮَّﺓً ﺣَﻴًّﺎ ﻭَﺇِﻟَﻰ ﺟَﺎﻧِﺐِ ﺫَﻟِﻚَ اﻟْﺤَﻲِّ ﻣَﻘْﺒَﺮَﺓٌ، ﻓَﻠَﻤَّﺎ ﻛَﺎﻥَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ اﻧْﺸَﻖَّ ﻣِﻨْﻬَﺎ ﻗَﺒْﺮٌ ﻓَﺨَﺮَﺝَ ﺭَﺟُﻞٌ ﺭَﺃْﺳُﻪُ ﺭَﺃْﺱُ ﺣِﻤَﺎﺭٍ ﻭَﺟَﺴَﺪُﻩُ ﺟَﺴَﺪُ ﺇﻧْﺴَﺎﻥٍ ﻓَﻨَﻬَﻖَ ﺛَﻼَﺙَ ﻧَﻬْﻘَﺎﺕٍ ﺛُﻢَّ اﻧْﻄَﺒَﻖَ ﻋَﻠَﻴْﻪِ اﻟْﻘَﺒْﺮُ، ﻓَﺈِﺫَا ﻋَﺠُﻮﺯٌ ﺗَﻐْﺰِﻝُ ﺷَﻌْﺮًا ﺃَﻭْ ﺻُﻮﻓًﺎ ﻓَﻘَﺎﻟَﺖْ اﻣْﺮَﺃَﺓٌ: ﺗَﺮِﻱ ﺗِﻠْﻚَ اﻟْﻌَﺠُﻮﺯَ؟ ﻗُﻠْﺖ: ﻣَﺎ ﻟَﻬَﺎ؟ ﻗَﺎﻟَﺖْ ﺗِﻠْﻚَ ﺃُﻡُّ ﻫَﺬَا، ﻗُﻠْﺖ ﻭَﻣَﺎ ﻛَﺎﻥَ ﻗَﻀِﻴَّﺘُﻪُ؟ﻗَﺎﻟَﺖْ ﻛَﺎﻥَ ﻳَﺸْﺮَﺏُ اﻟْﺨَﻤْﺮَ ﻓَﺈِﺫَا ﺭَاﺡَ ﺗَﻘُﻮﻝُ ﻟَﻪُ ﺃُﻣُّﻪُ: ﻳَﺎ ﺑُﻨَﻲَّ اﺗَّﻖِ اﻟﻠَّﻪَ ﺇﻟَﻰ ﻣَﺘَﻰ ﺗَﺸْﺮَﺏُ ﻫَﺬَا اﻟْﺨَﻤْﺮَ؟ ﻓَﻴَﻘُﻮﻝُ ﻟَﻬَﺎ: ﺇﻧَّﻤَﺎ ﺃَﻧْﺖِ ﺗَﻨْﻬَﻘِﻴﻦَ ﻛَﻤَﺎ ﻳَﻨْﻬَﻖُ اﻟْﺤِﻤَﺎﺭُ؛ ﻗَﺎﻟَﺖْ ﻓَﻤَﺎﺕَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ، ﻗَﺎﻟَﺖْ ﻓَﻬُﻮَ ﻳَﺸُﻖُّ ﻋَﻨْﻪُ اﻟْﻘَﺒْﺮَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ ﻛُﻞَّ ﻳَﻮْﻡٍ ﻓَﻴَﻨْﻬَﻖُ ﺛَﻼَﺙَ ﻧَﻬْﻘَﺎﺕٍ ﺛُﻢَّ ﻳَﻨْﻄَﺒِﻖُ ﻋَﻠَﻴْﻪِ اﻟْﻘَﺒْﺮُ ".
(الزواجر عن اقتراف الكبائر:2/113 )
അവ്വാമിബ്നു ഹൗശബ് പറയുന്നു: ഞാനൊരു യാത്രയിൽ ഗോത്രവർഗത്തിനരികിലെത്തി. അവിടെ ഒരു ഖബ്ർസ്ഥാനുണ്ട്. ഞാനവിടെ നിൽക്കവെ അസ്വർ നിസ്കാരാനന്തരം ഖബർ പൊട്ടിപ്പിളർന്ന് ഒരു തല പുറത്തുവന്നു. കഴുതയുടെ തല, മനുഷ്യന്റെ ഉടൽ. മൂന്നു തവണ കഴുത കരയുന്നതുപോലെ കരഞ്ഞ് ആ ഖബ്ർ പഴയ സ്ഥിതി പ്രാപിച്ചു. ചുറ്റുപാടും നോക്കുമ്പോൾ ഒരു വയോവൃദ്ധ നൂൽകൊണ്ട് കമ്പളിവസ്ത്രങ്ങൾ നിർമിക്കുന്നതാണ് കണ്ണിൽ പെട്ടത്. അതിനിടെ ഒരു ചെരുപ്പക്കാരി വന്നു. എന്റെ അമ്പരപ്പ് മനസ്സിലാക്കി ചോദിച്ചു:
"നിങ്ങൾ കണ്ടില്ലേ, ആ വൃദ്ധസ്ത്രീയെ?
"അതെ കണ്ടു"
"ഈ ഖബ്റിലെ മനുഷ്യന്റെ മാതാവാണ്"
"അതെയോ, എന്താണ് അയാളുടെ കഥ? ഞാൻ ആരാഞ്ഞു.
"അയാൾ മദ്യപാനിയായിരുന്നു. മാതാവ് പറയും:"മോനെ! നീ അല്ലാഹുവിനെ സൂക്ഷിക്കണം. എത്രകാലം ഇങ്ങനെ..."
ഈ ഉപദേശം അയാൾക്ക് സഹിച്ചില്ല.
"ഉമ്മാ, നിങ്ങൾ ഈ കഴുതക്കരച്ചിൽ ഒന്നു നിർത്തുന്നുണ്ടോ?
അവൻ കയർക്കും.
"ഒരുനാൾ അസ്വരിന്ന് ശേഷം അവൻ മരണപ്പെട്ടു. മരണാനന്തരം ദിവസും അസരിനു ശേഷം ഖബർ പിളർന്ന് അയാൾ പുറത്ത് വരും. മൂന്ന് തവണ കഴുതക്കരച്ചിൽ നടത്തി പിന്തിരിയും.
(അസ്സവാജിർ:2/113)
👉മാതാവിനെ ഒരു വാക്ക് കൊണ്ടോ, ഒരു നോട്ടം കൊണ്ടോ വേദനിപ്പിച്ചാൽ പോലും തിക്തഫലം അനുഭവിക്കും.
♦️ തുറിച്ച് നോക്കരുത്
ﻭﻋﻦ ﻣﺤﻤﺪ ﺑﻦ ﺳﻴﺮﻳﻦ، ﻗﺎﻝ: (ﻣﻦ ﻣﺸﻰ ﺑﻴﻦ ﻳﺪﻱ ﺃﺑﻴﻪ ﻓﻘﺪ ﻋﻘﻪ، ﺇﻻ ﺃﻥ ﻳﻤﺸﻲ ﻳﻤﻴﻂ اﻷﺫﻯ ﻋﻦ ﻃﺮﻳﻘﻪ. ﻭﻣﻦ ﺩﻋﺎ ﺃﺑﺎﻩ ﺑﺎﺳﻤﻪ ﻓﻘﺪ ﻋﻘﻪ، ﺇﻻ ﺃﻥ ﻳﻘﻮﻝ: ﻳﺎ ﺃﺑﺖ) . ﻭﻋﻦ ﻣﺠﺎﻫﺪ، ﻗﺎﻝ: (ﻻ ﻳﻨﺒﻐﻲ ﻟﻠﻮﻟﺪ ﺃﻥ ﻳﺪﻓﻊ ﻳﺪ ﻭاﻟﺪﻩ ﺇﺫا ﺿﺮﺑﻪ، ﻭﻣﻦ ﺷﺪ اﻟﻨﻈﺮ ﺇﻟﻰ ﻭاﻟﺪﻳﻪ ﻟﻢ ﻳﺒﺮﻫﻤﺎ، ﻭﻣﻦ ﺃﺩﺧﻞ ﻋﻠﻴﻬﻤﺎ ﻣﺎ ﻳﺤﺰﻧﻬﻤﺎ ﻓﻘﺪ ﻋﻘﻬﻤﺎ) .
(البر الوالدين لإبن الجوزي :8 )
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
മുഹമ്മദിബ്നു സീരീൻ (റ) പറയുന്നു : ഒരാൾ തന്റെ പിതാവിന്റെ മുമ്പിൽ നടന്നാൽ (വഴിയിലെ തടസങ്ങൾ നീക്കാൻ വേണ്ടിയല്ലാതെ) അവൻ പിതാവിനെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. പിതാവിന്റെ പേര് വിളിച്ചാലും അവൻ പിതാവിനെ ബുദ്ധിമുട്ടിച്ചിരിക്കുന്നു, യാ അബതി, (പിതാവേ)എന്ന് വിളിച്ചാലൊഴിച്ച്.
മുജാഹിദ് (റ) പറയുന്നു: മാതാപിതാക്കൾ അടിച്ചാൽ തടയാൻ പാടുള്ളതല്ല.
മാതാപിതാക്കളിലേക്ക് തുറിച്ചു നോക്കിയാൽ അവൻ അവർക്ക് ഗുണം ചെയ്തവനാകില്ല.
(ബിർറുൽ വാലിദൈൻ:08)
♦️ ഉമ്മയെക്കാൾ വില കൂടുമോ?!
عَنْ مُحَمَّدِ بْنِ سِيرِينَ رحمه الله قَالَ : بَلَغَتْ النَّخْلَةُ فِي عَهْدِ عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ أَلْفَ دِرْهَمٍ .قالَ : فَعَمَدَ أُسَامَةُ بْنُ زَيْدٍ رضي الله عنه إِلَى نَخْلَةٍ فَعَقَرَهَا فَأَخْرَجَ جِمَارَهَا فَأَطْعَمَهُ أُمَّهُ، فَقَالُوا لَهُ : مَا يَحْمِلُكَ عَلَى هَذَا وَأَنْتَ تَرَى النَّخْلَةَ قَدْ بَلَغْتْ أَلْفَ دِرْهَمٍ ؟ قالَ : إِنَّ أُمِّي سَأَلَتْنِيهِ، وَلَا تَسْأَلْنِي شَيْئًا أَقْدِرُ عَلَيْهِ إِلَّا أَعْطَيْتُهَا .
(الطبقات الكبرى لابن سعد:٤/ ٥٢)
▪️▪️▪️▪️▪️▪️▪️▪️▪️▪️
മുഹമ്മദിബ്നു സീരീൻ(റ) പറയുന്നു: ഉസ്മാനിബ്നു അഫ്ഫാൻ(റ)വിന്റെ കാലത്ത് ഈത്തപ്പനയുടെ വില ആയിരം ദിർഹം എത്തിയിരുന്നു. ഒരിക്കല്‍ ഉസാമതിബ്നു സൈദ്(റ) ഒരു ഈത്തപ്പന പിഴുതെടുത്ത് അതിന്റെ കാമ്പ് ഉമ്മാക്ക് ഭക്ഷിക്കാൻ കൊടുത്തു. അപ്പോൾ കൂടെയുള്ളവർ ചോദിച്ചു: ഈത്തപ്പനക്ക് ആയിരം ദിർഹം വിലയെത്തിയത് നിങ്ങള്‍ അറിഞ്ഞിരിക്കെ ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്?
മഹാൻ പറഞ്ഞു : എന്റെ ഉമ്മ അതാവശ്യപ്പെട്ടിരുന്നു. എനിക്ക് കഴിയുന്ന ഒരു കാര്യം എന്റെ ഉമ്മ ആവശ്യപ്പെട്ടിട്ട് ഞാനത്
നൽകാതിരുന്നിട്ടില്ല.
(ത്വബഖാത്തുൽ കുബ്റ :4/52)
♦️ കൊടും തണുപ്പിലും!
ﺣﻜﺎﻳﺔ: ﺃﺑﻮ ﻳﺰﻳﺪ اﻟﺒﺴﻄﺎﻣﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻃﻠﺒﺖ ﺃﻣﻲ ﻣﺎء ﻓﺠﺌﺘﻬﺎ ﻓﻮﺟﺪﺗﻬﺎ ﻧﺎﺋﻤﺔ ﻓﻘﻤﺖ ﺃﻧﻈﺮ ﻳﻘﻈﺘﻬﺎ ﻓﻠﻤﺎ اﺳﺘﻴﻘﻈﺖ ﻗﺎﻟﺖ ﺃﻳﻦ اﻟﻤﺎء ﻓﺄﻋﻄﻴﺘﻬﺎ اﻟﻜﻮﺯ ﻭﻗﺪ ﻛﺎﻥ ﺳﺎﻝ اﻟﻤﺎء ﻋﻠﻰ ﺇﺻﺒﻌﻲ ﻓﺠﻤﺪ ﻋﻠﻴﻬﺎ اﻟﻤﺎء ﻣﻦ ﺷﺪﺓ اﻟﺒﺮﺩ ﻓﻠﻤﺎ ﺃﺧﺬﺕ اﻟﻜﻮﺯ اﻧﺴﻠﺦ ﺟﻠﺪ ﺇﺻﺒﻌﻲ ﻓﺴﺎﻝ اﻟﺪﻡ ﻓﻘﺎﻟﺖ ﻣﺎ ﻫﺬا ﻓﺄﺧﺒﺮﺗﻬﺎ ﻗﺎﻟﺖ اﻟﻠﻬﻢ ﺇﻧﻲ ﺭاﺿﻴﺔ ﻋﻨﻪ ﻓﺎﺭﺽ ﻋﻨﻪ ﻛﺎﻧﺖ ﻓﻲ ﻣﺪﺓ ﺣﻤﻠﻬﺎ ﺑﻪ ﻻ ﺗﻤﺪ ﻳﺪﻫﺎ ﺇﻟﻰ ﻃﻌﺎﻡ ﻓﻴﻪ ﺷبهة ﻓﻠﻤﺎماتﺭﺣﻤﻪاﻟﻠﻪ ﺗﻌﺎﻟﻰ ﺭﺁﻩ ﺑﻌﺾ ﺃﺻﺤﺎﺑﻪﻓﻲ اﻟﻤﻨﺎﻡ ﻭﻫﻮ ﻳﻄﻴﺮ ﻓﻲ اﻟﺠﻨﺎﻥ ﻭﻳﺴﺒﺢ اﻟﺮﺣﻤﻦ ﻓﻘﺎﻝ ﻟﻪ ﺑﻢ ﻭﺻﻠﺖ ﺇﻟﻰ ﻫﺬه منزﻟﺔ ﻗﺎﻝ ﺑﺒﺮ اﻟﻮاﻟﺪﻳﻦ ﻭاﻟﺼﺒﺮ ﻋﻞ اﻟﺸﺪاﺋﺪ
(نزهة المجالس-١/١٩٥)
അബൂയസീദുൽ ബിസ്താമി (റ) പറയുന്നു: ഒരിക്കൽ എന്റെ ഉമ്മ എന്നോട് കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഞാൻ വെള്ളവുമായി ചെന്നപ്പോൾ ഉമ്മ ഉറങ്ങിയിരുന്നു. ഞാൻ അവിടത്തന്നെ ഉമ്മ ഉണരുന്നതും പ്രതീക്ഷിച്ചിരുന്നു. ഉണർന്നപ്പോൾ വെള്ളം കൊടുത്തു. വെള്ളം അൽപം എന്റെ കൈ വിരലുകളിലൂടെ ഒഴുകിയിരുന്നു.
അതികഠിനമായ തണുപ്പ് കാരണം ആ വെള്ളം കട്ടപിടിച്ചിരുന്നു. ഉമ്മ കൂജ വാങ്ങിയപ്പോൾ കൈ വിരലുകളിലെ തൊലി പറിഞ്ഞു പോയി.ഉമ്മ അതിന്റെ കാരണം അന്വേഷിച്ചു. ഞാൻ നടന്നത് വിശദീകരിച്ച് കൊടുത്തു.അപ്പോൾ ഉമ്മ ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവെ! ഞാൻ എന്റെ മകനെ തൃപ്തിപ്പെട്ടിരിക്കുന്നു. നീയും തൃപ്തിപ്പെടേണമേ.
മഹതിയവർകൾ മഹാനെ ഗർഭം ചുമക്കുന്ന സമയത്ത് ഹറാം കലർന്നിട്ടുണ്ടെന്ന് ചെറിയ സംശയമുള്ള ആഹാരം പോലും കഴിച്ചിരുന്നില്ല.
മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞതിന്ന് ശേഷം അവിടുത്തെ ശിഷ്യന്മാരിൽ ചിലർ മഹാനെ സ്വപ്നത്തിൽ സ്വർഗത്തിൽ വലിയ സ്ഥാനത്ത് ഉല്ലസിക്കുന്നതായി കണ്ടു. ഇത്രവലിയ സ്ഥാനം കൈവരിക്കാൻ കാരണം ചോദിക്കപ്പട്ടപ്പോൾ മഹാന് പറഞ്ഞു: "മാതാപിതാക്കൾക്ക് നന്മ ചെയ്തതും പ്രയാസങ്ങളുണ്ടായപ്പോൾക്ഷമിച്ചതുമാണ് കാരണം"
✍️മുഹമ്മദ് ശാഹിദ് സഖാഫി
Post a Comment