ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് കേരള, കർണാടക, തമിഴ്നാട്, ലക്ഷദ്വീപുകൾ, ഗൾഫ് എന്നിവിടങ്ങളിലെ മദ്റസ വിദ്യാർത്ഥികളിൽ അധിക നൈപുണ്യ വളർത്തിയെടുക്കാനും മത്സര പരീക്ഷകൾക്ക് സജ്ജരാക്കുവാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ
🔖 സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നു മുതൽ 12 കൂടിയ ഓരോ ക്ലാസിലെയും 1,2,3 റാങ്കുകൾക്ക് സ്വർണ്ണനാണയങ്ങളും
80 ശതമാനം മാർക്ക് നേടിയ എല്ലാവർക്കും മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും നൽകും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
🔖 ജില്ലകളിൽ ഓരോ ക്ലാസിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.
യോഗ്യത
🔖സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മദ്രസയിൽ മൂന്നാം ക്ലാസ് മുതൽ 12 വരെ ഉള്ള ഏതെങ്കിലും ഒരു ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. സ്കൂളിലെ മദ്രസയും പരിഗണിക്കും
മറ്റു നിയമങ്ങൾ
🔖എക്സാമിനേഷൻ ഫീസ് 110 രൂപ
🔖 60% ചോദ്യങ്ങൾ മദ്രസ (ഇസ്ലാമിക വിഷയങ്ങളിൽ) നിന്നും 40% ചോദ്യങ്ങൾ സ്കൂൾ (പൊതുവിജ്ഞാനത്തിൽ) നിന്നുമായിരിക്കും.
🔖 മാതൃക പരീക്ഷാ ഗൈഡ് അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി ലഭിക്കും.
🔖അപേക്ഷിക്കുന്ന എല്ലാ കുട്ടികളും പ്രലിമിനറി പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും
🔖 പ്രലിമിനറി പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് ആയ 60 മാർക്ക് നേടുന്നവർക്ക് മാത്രമേ സ്കോളർഷിപ്പ് എക്സാമിനേഷൻ മെയിൻ പരീക്ഷ എഴുതാൻ അവസരം ഉണ്ടാവുകയുള്ളൂ.
🪡അപേക്ഷ സമർപ്പിക്കേണ്ട തീയതി: 2023 ഒക്ടോബർ 15 വരെ
🪡 പ്രീമിനറി എക്സാം 2023 നവംബർ 4 ശനി
🪡 സ്കോളർഷിപ്പ് മെയിൻ എക്സാമിനേഷൻ
2023 ഡിസംബർ 28 വ്യാഴം
🪡 പരീക്ഷാസമയം രാവിലെ 8 മുതൽ 11 വരെ
🪡 ഫലപ്രഖ്യാപനം 2024 ജനുവരി 20 ശനി
Masha allah
ReplyDeleteഎങ്ങനെ യാണ് അബേക്ഷ നൽകുക
ReplyDeleteFathima
ReplyDeleteEnikk athinte guidal exam ezhuthan kazhiyunnilllaa inn 9 inn illey
ReplyDeletePost a Comment