(وجهر به) أي القنوت ندبا (إمام) ولو في السرية لا مأموم لم يسمعه ومنفرد فيسران به مطلقا. وأمن جهرا مأموم سمع قنوت إمامه للدعاء منه ومن الدعاء: الصلاة على النبي ص فيؤمن لها على الأوجه.أما الثناء وهو: فإنك تقضي إلى آخره فيقوله سرا
.(فتح المعين)
▪️ ഇമാം ഖുനൂത്ത് (മുഴുവനും) ഉറക്കെ ഓതലും അതു കേൾക്കുന്ന മഅ്മൂം അതിലെ ദുആകൾക്ക് (وقني شر ما قضيت വരേയുള്ള ഭാഗം) ഉറക്കെ ആമീൻ പറയലും സുന്നത്താണ്. പതുക്കെ ഓതുന്ന നിസ്കാരങ്ങളാണെങ്കിലും ഖുനൂത് ഉറക്കെ ഓതലാണ് ഇമാമിന് സുന്നത്ത്.
▪️ ഒറ്റക്കു നിസ്കരിക്കുന്നവനും ഇമാമിന്റെ ഖുനൂത് കേൾക്കാത്ത മഅ്മൂമും ഏതു നിസ്കാരമാണെങ്കിലും പതുക്കെയാണ് ഖുനൂത് ഓതേണ്ടത്.
▪️ ഖുനൂതിൽ നബിﷺയുടെ മേലുള്ള സ്വലാത്ത് ദുആയാണ്. അതിനാൽ ഇമാം അതു ചൊല്ലുമ്പോൾ മഅ്മൂം ആമീൻ പറയുകയാണ് വേണ്ടത് എന്നാണ് പ്രബലം.
▪️ ഖുനൂത്തിലെ فإنك تقضي മുതൽ അവസാനം വരേയുള്ള സ്തുതിയുടെ (ثناء) ഭാഗങ്ങൾ ഇമാം ഉറക്കെ ഓതുമ്പോഴും മഅ്മൂം പതുക്കെ ഓതലാണ് സുന്നത്ത്.
(ഫത്ഹുൽ മുഈൻ)
▪️റമളാനിലെ പതിനാറാം രാവ് മുതൽ വിത്റ് നിസ്കാരത്തില അവസാന റക്അത്തിൽ ഖുനൂത് സുന്നത്താണ്.
▪️ഇഅ്തിദാലിലെ ربنا لك الحمد എന്ന ദിക്റ് മുഴുവനും ചൊല്ലിയ ശേഷം ഖുനൂത് തുടങ്ങണം.
▪️മറ്റു ദുആക്കളെപ്പോലെ ഖുനൂത്തിലും കൈകൾ ചുമലുകൾക്ക് നേരെ ഉയർത്തിയാണ് നിർവ്വഹിക്കേണ്ടത്.
▪️ഖുനൂതിന് ശേഷം കൈകൾ താഴ്ത്തുകയാണ് സുന്നത്ത്.
▪️ഖുനൂത്തിന് ശേഷം മുഖമോ മറ്റു ഭാഗങ്ങളോ തടവൽ സുന്നത്തില്ല.
▪️ഖുനൂത്ത് ഓതാൻ വിട്ടു പോയാൽ അവസാനം മറവിയുടെ സുജൂദ് സുന്നത്താണ്.
▪️ഖുനൂത് ഉപേക്ഷിച്ചവൻ സുജൂദിൽ നെറ്റി വെച്ച ശേഷം മനപ്പൂര്‍വ്വം പാടില്ലെന്നറിഞ്ഞ് കൊണ്ട് ഖുനൂത്ത് ഓതാൻ ഇഅ്തിദാലിലേക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാകും.
▪️മനപ്പൂർവ്വമല്ലാതെ, പാടില്ലെന്ന് ഓർമ്മയില്ലാതെ മടങ്ങിയാൽ ഓർമ്മവന്നയുടൻ സുജൂദിലേക്ക് തന്നെ തിരിച്ചുപോവുകയും അവസാനം മറവിയുടെ സുജൂദ് ചെയ്യുകയും വേണം.
▪️ഇമാം ഖുനൂത്ത് ഓതിക്കൊണ്ടിരിക്കെ മറന്നോ അറിയാതെയോ മഅ്മൂം സുജൂദിലേക്ക് പോയാൽ ആ സുജൂദ് പരിഗണിക്കപ്പെടുകയില്ല. ഇഅ്തിദാലിലേക്ക് മടങ്ങൽ അവനിക്ക് നിർബന്ധമാണ്.
(ഫത്ഹുൽ മുഈൻ, ഇആനത്ത്, ഖുലാസ)
Post a Comment